വ്യാഴാഴ്‌ച, മാർച്ച് 29

ചില്ലുകൂടുകളില്‍ ഒതുക്കുന്ന സിംഹ ഗര്‍ജ്ജനങ്ങള്‍...


    എന്ന് നാം ഭാരതീയര്‍"" എന്ന് ഉറക്കെ   പറയും ?നമ്മുടെ ഭരണ നീതിന്യായ  ജനാധിപത്യ ഘടനയില്‍   നിന്ന്  മത-ജാതി കോളങ്ങള്‍ എടുത്തു മാറ്റപ്പെടും?
ഭാരതത്തിലെ മത വൈരി കാലാകാലം വര്‍ധിച്ചു വരുന്ന ഒരു സ്ഥിതി വിശേഷത്തില്‍ ആയിരുന്നു ശ്രീനാരായണ ഗുരു "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് പറഞ്ഞത്.
പൌരോഹിത്യ മേധാവിത്വത്തിന്റെയും ,ആചാരനുഷ്ടനങ്ങളുടെ പുറം പകിട്ടിനെയും എതിര്‍ത്ത് ലാളിത്യത്തിന്റെ സന്ദേശം ഉയര്‍ത്തി ഗുരു-സമൂഹത്തിനായി നിര്‍മ്മിച്ച  ആരാധനാലയങ്ങളും,എന്തിനേറെ ഗുരുവും ജാതിപ്പേര് വഹിക്കാന്‍ വിധിക്കപെട്ടിരിക്കുന്നു.
ശ്രീ മന്നത്ത് പത്മനാഭനും,ശ്രീനാരായണഗുരുവും,അതുപോലെ മറ്റു പ്രമുഖരുടെയും മത ധാര്‍മ്മിക ദര്‍ശനങ്ങള്‍ ഇന്നെവിടെ?ആധുനിക ദുശ്ശാസനന്മാര്‍ അവ വിറ്റ് കാശാക്കി പച്ച മനുഷ്യരെ ആരാധനാ മൂര്‍ത്തികള്‍ ആക്കി ചില്ലുകൂട്ടിലടച്ചു പ്രദര്‍ശന വസ്തുവാക്കി സ്വന്തം വലിപ്പത്തിന്റെ അടയാളങ്ങള്‍ ആക്കിയിരിക്കുന്നു.!!!
ദൈവമേ..ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല..ഇവരോട് ക്ഷമിക്കേണമേ...

(കൊല്ലം ടൌണില്‍ പട്ടത്താനത്ത് ശ്രീ.അച്യുതന്‍ മേസ്ത്രിയുടെ പുതുതായിനിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ശ്രീനാരായണഗുരു
ചെയ്തതാണീപ്രസംഗം.ശ്രീ.ടി.കെ.മാധവന്‍ ഉള്‍പ്പെടെ പലരും അപ്പോള്‍
അവിടെ സന്നിഹിതരായിരുന്നു. ഈ പ്രസംഗം 1916 ജൂലായ് 16ലെ ദേശാഭിമാനിയില്‍പ്രസിദ്ധപ്പെടുത്തി.)Courtesy Google.
"ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ജാതി വിഭാഗത്തിന്
യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരമാണ്. ജാതി അത് നശിക്കുകതന്നെ
വേണം. മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വിചാരം തന്നെ
ഇല്ലാത്തതാണ്. ഈ വിചാരം നമ്മില്‍നിന്നും പോയിട്ട് വളരെക്കാലമായി.
സമുദായസംഗതികള്‍ മതത്തിനോ മതം സമുദായസംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായസംഗതികള്‍ക്കും മതത്തിനും തമ്മില്‍
ബന്ധമൊന്നും പാടില്ല. മതം മനസ്സിന്‍റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായമനുഷ്യരുണ്ടല്ലോ; അവരില്‍
ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കും അനുസരിച്ച്
ഭിന്നമതങ്ങള്‍ കൂടിയേ തീരു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരൊറ്റ മതം
ഉണ്ടാവാന്‍ പ്രയാസമാണ്. എന്‍റെ മതം സത്യം മറ്റുള്ളവതെല്ലാം അസത്യം എന്ന്
ആരും പറയരുത്. സകലമതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും
സദുദ്ദേശ്യത്തോടുകൂടിയാണ്.
ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്
യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്‌.
ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില
ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍,മുഹമ്മദീയര്‍ മുതലായ മറ്റു
മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യാന്‍ നമുക്ക്
എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു
പറഞ്ഞതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്ന്
മാത്രമേ അര്‍ത്ഥമുള്ളൂ."
-:ശ്രീനാരായണ ഗുരു

6 അഭിപ്രായങ്ങൾ:

  1. ഇത് പോലെ ഒരുപാട് മത-ജാതികളുടെ ഇടയില്‍ നിന്ന് മാനുഷരെ കണ്ടെത്താന്‍ ശ്രമിക്കാം

    മറുപടിഇല്ലാതാക്കൂ
  2. ജാതി വ്യവസ്ഥ തകര്‍ക്കപ്പെടേണ്ട ഒന്നു തന്നെയാണ്. മനുഷ്യര്‍ ഒന്നാകട്ടെ!

    മറുപടിഇല്ലാതാക്കൂ
  3. താങ്കളുടെ ഗൌരവപൂര്‍വ്വമായ സമീപനം കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  4. ഇതുപറഞ്ഞ ഗുരുവിന്‍റെ ശിഷ്യന്മാര്‍ അല്ലെ ഇന്ന് ഏറ്റവും വലിയ ജാതി കൂട്ടം....നടേശഗുരു മഹാ ഗുരുവും...( സ്വന്തമായി നാരയണ ഗുരുവിന്‍റെ ബിംബങ്ങളും, നിത്യപൂജയും ഒക്കെയായി അരങ്ങു തകര്‍ക്കുവല്ലേ ) ഒരു ജാതി = ഈഴവ ജാതി, ഒരുമതം = SNDP, ഒരു ദൈവം = ശ്രീനാരായണ ഗുരു അഥവാ നടേശഗുരു ...ആനന്ദ ലബ്ധിക്കിനി എന്തുവേണം....?

    മറുപടിഇല്ലാതാക്കൂ
  5. ഇന്ന് മതംവഴിയും,ജാതിവഴിയും ശക്തരാകാനാണല്ലോ എല്ലാവരും ശ്രമിക്കുന്നത്.
    ഗുരുവിന്‍റെ പ്രസംഗം എന്‍റെ ബ്ലോഗില്‍ ചേര്‍ത്തിരുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. മാറ്റം...അത് തലപ്പത്ത് പൂവിട്ടു കായ്ക്കുമെന്നു കരുതി തണലു കൊണ്ടിരിക്കുന്ന ജനത്തിന്റെ തലയില്‍ തിരിച്ചറിവിന്റെ വെയിലുദിക്കുംവരെ ജാതിയും സമുദായവും പറയുന്ന മതരാഷ്ട്രീയത്തിന്റെ പരാദപ്രാണികള്‍ നിര്‍ഭയം വിഹരിക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ