ശനിയാഴ്‌ച, മാർച്ച് 3

ആ പൌര്‍ണമി പൊലിഞ്ഞു...

പൂര്‍ണിമ ഓര്‍മ്മയായി...! 
ജീവിതത്തിലേക്കുള്ള അവളുടെ ഒരു തിരിച്ചു വരവ് കാത്തിരുന്നവരെ- പ്രത്യേകിച്ചും ഞങ്ങള്‍ പ്രവാസി സമൂഹത്തെ ഒന്നാകെ നിരാശപെടുത്തി ആ പൌര്‍ണമി പോയ്‌ മറഞ്ഞു.

കോഴിക്കോട് -: ബസ്സിന്റെ വാതില്‍ തട്ടി സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന പൂര്‍ണിമ(17) മരിച്ചു.ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങവേ ,ടൂറിസ്റ്റ് ബസ്സിന്റെ വശത്തെ അറയുടെ വാതില്‍ തുറന്ന രീതിയില്‍ സഞ്ചരിക്കുന്നതിനിടെ പൂര്‍ണിമയുടെ കഴുത്തിനു പിറകില്‍ തട്ടുകയായിരുന്നു.സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ശ്വാസകോശ  സംബന്ധമായ തളര്‍ച്ചയാണ് പൂര്‍ണിമയ്ക്ക് ബാധിച്ചത്.ആ കാലയളവ്‌ മുതല്‍  മുഖപുസ്തകത്തിലൂടെയും,മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലൂടെയും പൂര്‍ണിമ ക്ക് വേണ്ടി സുമനസുകള്‍ പ്രത്യേകിച്ചും പ്രവാസലോകത്തും  സഹായവും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.ഒന്നിനും കാത്തുനില്‍ക്കാതെ ആ പൂര്‍ണിമ പൊലിഞ്ഞു...

"ഉദിക്കുന്നതിന്‍ മുന്‍പ് അസ്തമിച്ച്  പോയല്ലോ കുഞ്ഞേ..."

ആദരാഞ്ജലികള്‍......:,,,,

3 അഭിപ്രായങ്ങൾ:

  1. ഒരു വെള്ളരി പ്രാവ് കൂടി കൊഴിഞ്ഞു പോകുന്നു :(

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോഴാണ് നമ്മള്‍ ചോദിച്ചു പോകുന്നത് നമുക്ക് ജീവിക്കാന്‍ എന്ത് അര്‍ഹതയെന്ന്.......... ഈ ലോകത്തെ മുഴുവനായും നോക്കിക്കാണാന്‍ കഴിയാതെ പോയ ആ കുഞ്ഞിനില്ലാത്ത എന്ത് അര്‍ഹതയാണ് മറ്റുള്ളവര്‍ക്ക് ഉള്ളത് .. ! ജീവിതവും ജീവനും എല്ലാം അര്‍ത്ഥമില്ലാത്ത ചില പ്രഹേളികകള്‍ മാത്രമെന്ന് മനസ്സിന്റെ യുക്തി തിരിച്ചറിയുമ്പോഴും , ദുഖിക്കാതിരിക്കാന്‍ ആകുന്നില്ലല്ലോ ........................!!!! ഒരു ദൈവ വിശ്വാസി ആയിരുന്നെങ്കില്‍ ഞാന്‍ കൈ ചൂണ്ടി ദൈവത്തോട് ചോദിക്കുമായിരുന്നു നീ എവിടത്ത നീതിമാനാണ് എന്ന് .. പക്ഷെ മനുഷ്യമനസ്സിനപ്പുരം അര്‍ത്ഥമോ ആയുസ്സോ ഇല്ലാത്ത നീതിബോധത്തിനു അസ്ത്വിത്വമില്ലാത്ത ഉടമസ്തനെയും ന്യായധിപനെയും കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നത് പാഴ് വേലയാണ് എന്നാ പ്രപഞ്ച സത്യം അറിയുന്നു എങ്കിലും - അതിനു മനസിന്റെ മുറിവുണക്കാന്‍ എളുപ്പം കഴിയില്ലല്ലോ ..

    മറുപടിഇല്ലാതാക്കൂ