തിങ്കളാഴ്‌ച, മേയ് 2

ജാതിജന്തുക്കളുടെ വാലോ?നമ്പൂതിരി,ഭട്ടതിരി,നായര്‍,പിഷാരടി,മേനോന്‍ മുതലായവ മനുഷ്യജീവികളുടെ പേരോ, ജാതിജന്തുക്കളുടെ വാലോ?

ബ്ലോഗ്‌ വായന /ഇ-വായനക്കിടയില്‍ 
കണ്ടു മറഞ്ഞ ...

കണ്ടെത്തിയ ഒരു ചിത്രവും...വരികളും...മാറ്റി മരിച്ചത് എന്‍റെ ചിന്താ മണ്ഡലത്തെ തന്നെ ആണ്....തന്മൂലം" നായര് പെണ്ണ് "എന്ന ഈ ബ്ലോഗിന്‍റെ പേര് മാറ്റുന്നു.ഷീബ രാമചന്ദ്രന്‍ നായര്‍ എന്ന എന്‍റെ പേരിലെ നായര്‍ എന്ന ഈ വാല്,ഞാന്‍ എന്ന  നായര് പിടിച്ചു കൊണ്ട് നടന്ന ഈ "പുലി വാല് ഞാന്‍ ഇതാ ഇവിടെ മുറിക്കുന്നു"....
കേരളനവോത്ഥാനം പരാജയപ്പെടുന്നത് അതു സമൂഹത്തെ സെകുലറൈസ്/മതനിരപെക്ഷമാകുന്നതില്‍  വേണ്ടത്ര വിജയിച്ചില്ല എന്നത് കൊണ്ടാണ്. സെകുലറൈസ് ചെയ്യുന്നതിനു കുറെ വാലും തലേം ഒക്കെ മാറ്റേണ്ടി വരും എന്ന തിരിച്ചറിവാണ് ഇനി പേരിനൊപ്പം മോശമല്ലാത്ത വളവോടെ ഞാന്‍ കൊണ്ട്  നടന്ന "നായര്‍" എന്ന പദം ഉപയോഗിക്കില്ല എന്ന ദ്രെഡ നിശ്ചയത്തിലേക്ക് എന്നെ നയിച്ചത്.അതിനുള്ള നട്ടെല്ല് മലയാളി യുവത്വത്തിന് ഉണ്ട് എന്ന് തെളിയിക്കപെടനം..കാരണം ഇന്ന് ഭാരതവും..കേരളവും നേരിടുന്ന ഏറ്റവും കാതലായ പ്രശ്നം യുവാക്കളിലെ മത-ജാതീയ ചേരി തിരുവുകള്‍ ആണ്.ഇത് ആധുനിക സവര്‍ണ മേധാവിത്വതിലെ യുവതയ്ക്ക് ആര്‍കെങ്കിലും പ്രചോദനം ആകട്ടെ  എന്ന് ആശിക്കുന്നു.ജാതിയും മതവും മറന്നു മനുഷ്യന്‍ എന്ന ഏക സത്യത്തിലേക്ക് നമ്മള്‍ തിരിഞ്ഞു നടകെണ്ടതുണ്ട് എന്ന് തിരിച്ചറിയാന്‍ കുറച്ചു വൈകി പോയി.


വാനരനില്‍ നിന്നും നരനിലെക്കുള്ള യാത്രാ മദ്ധ്യേ ഇടയ്ക്കു നിന്ന് പോയതിനാല്‍ ആണോ ഈ പേര് വന്നു ചേര്‍ന്നത്‌ ? ആവോ അറിയില്ല.ഇനി പുലയനും..പറയനും..കുറവനും..തങ്ങളുടെ പെരിനോപ്പോം ജാതിപ്പേര്‍ വെക്കുന്ന കാലം, 
ആ ജാതി പേരുകള്‍ വെക്കാന്‍ അവര്‍ക്ക് അഭിമാനം തോന്നുന്ന ഒരു കാലം വരുമ്പോള്‍  എന്‍റെ പേരിനൊപ്പം എഴപ്പിച്ചു ചേര്‍ത്ത ഈ വാല് അന്ഗീകരികപെട്ടേക്കാം.അല്ലാത്തിടത്തോളം ആസനത്തില്‍ മുളച്ച ഈ വാലിന്റെ തണല്‍ എനിക്കു വേണ്ട.എന്‍റെ വായന തന്ന തിരിച്ചറിവാണിത്.ജാതിയുടെയും..മതത്തിന്റെയും പേരിലുള്ള വഷള ത്തരങ്ങള്‍ ആണല്ലോ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.തന്മൂലം പേരിനൊപ്പം അഭിമാനമായി ജാതി വെച്ച സകല കാരണവന്മാരെയും ബഹുമാനിച്ചു കൊണ്ട് തന്നെ ഇത്തരം ഒരു സാഹസത്തിനു മുതിരുന്നു.ജന്മം തന്ന.കെ. എസ്.നായര്‍ എന്ന അച്ഛനും...വിവാഹം കഴിച്ച രാമചന്ദ്രന്‍ നായര്‍ എന്ന ഭര്‍ത്താവിന്റെയും സമ്മതത്തോടെ തന്നെ.ഷീബ രാമചന്ദ്രന്‍ നായര്‍ എന്ന എന്‍റെ പേര് ഷീബ രാമചന്ദ്രന്‍ എന്ന് മാത്രം ആക്കി വെട്ടി ചുരുക്കുന്നു.(വര്‍ഷങ്ങള്‍ ആയി ഇ-മെയില്‍ ഷീബ ആര്‍ നായര്‍ @ജിമെയില്‍.കോം എന്ന മേല്‍വിലാസത്തില്‍ ആണ്.അത് ഇനി 
മുതല്‍ sheebaperumbavoor@gmail.com പുതിയ വിലാസത്തിലേക്ക് മാറിയിരിക്കുന്നതായി അറിയിക്കുന്നു)

25 അഭിപ്രായങ്ങൾ:

 1. നന്നായി.
  നായര്‍ എന്ന വാല്‍ മുറിച്ചതിനേക്കാള്‍
  നായരുപെണ്ണ് എന്ന ബ്ലോഗ് നാമം മാറ്റിയതിന്.
  അല്ലെങ്കിലും ഈ ജാതിയൊക്കെ പോട്ടേന്ന്...

  മറുപടിഇല്ലാതാക്കൂ
 2. കൊമ്പ് മുറിച്ചാലും മുറിവ്പറ്റുന്ന നാല്ക്കാീലി സമൂഹത്തില്‍(കേരള) തന്റെ് സത്വത്തിലേക്കുള്ള സംശയമോ ഇതെന്നു തോന്നുന്നെങ്കില്‍, തന്റെ വ്യവസ്ഥിതി യില്‍ നിന്നും തന്നെ ആശയീകരണം നടത്താന് സാധിക്കും. അതിന് ഈ പാരമ്പര്യം ചേതിക്കണമെന്നില്ല ....

  മറുപടിഇല്ലാതാക്കൂ
 3. എനിക്ക് താങ്ങളെ അറിയില്ല. എന്നാലും പറഞ്ഞോട്ടെ, ഇപ്പോഴത്തെ ഈ തിരിച്ചറിവ് നല്ലത് തന്നെ പക്ഷെ വാല് മുറിച്ചത് കൊണ്ട് മാത്രം ജാതിയുടെ അതിര്‍വരമ്പ് ഭേദിക്കാം എന്ന് ഞാന്‍ കരുതുന്നില്ല. പണ്ടെങ്ങോ വാല് വെക്കാന്‍ മറന്നുപോയവര്‍ പോലും ഇന്ന് വാല് വെച്ച് കേമനാകാന്‍ ശ്രേമിക്കുന്ന ദയനീയ കാഴ്ച കാണാം, തറവാട് കുളം തോണ്ടിയിട്ട് പോലും.
  ഒന്നുപരഞ്ഞോട്ടെ, മാറ്റേണ്ടത് വാലല്ല മനസാണ്.
  മനസിന്റ്റെ കാഴ്ചപ്പാടാണ്. നാമോരോരുത്തരുടെയും....

  അനില്‍ കുറിച്ചിമുട്ടം
  anilck07@gmail.com

  മറുപടിഇല്ലാതാക്കൂ
 4. ഉചിതമായ തീരുമാനം. തലയിരിക്കുമ്പോള്‍ വാല്‍ ആടേണ്ട.

  മറുപടിഇല്ലാതാക്കൂ
 5. ഞാന്‍ ഇത് വരെ നിങ്ങളെ പോസ്റ്റൊന്നും വായിച്ചിട്ടില്ല എങ്കിലും ജാതി യുടെ വേര്‍തിരിവില്‍ നിന്ന് സ്വമേധയാ പിന്മാറുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്

  ജാതീയത മുതലുള്ള വിഭാഗീയതകള്‍ക്ക് എതിരെ ഓരോ വെക്തിയില്‍ നിന്ന് തുടങ്ങട്ടെ അഴിച്ചുപണി

  മറുപടിഇല്ലാതാക്കൂ
 6. ഒരു പൊതു പ്രവര്‍ത്തകയ്ക് വാലി നേക്കാളും നട്ടെല്ലാണ് പ്രധാനം
  എന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു!
  ഭാവുകങ്ങള്‍!!

  മറുപടിഇല്ലാതാക്കൂ
 7. വാലിന്റെ ചിത്രം കാണിക്കുന്ന വ്യാജേന ഒര് ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചത് നന്നായില്ല.
  chakrootty@gmail.com

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍6:16 PM, മേയ് 02, 2011

  മാറ്റേണ്ടത് വാലല്ല മനസാണ്.
  മനസിന്റ്റെ കാഴ്ചപ്പാടാണ്. നാമോരോരുത്തരുടെയും.

  മറുപടിഇല്ലാതാക്കൂ
 9. മാറ്റേണ്ടത് വാലല്ല മനസാണ്.
  മനസിന്റ്റെ കാഴ്ചപ്പാടാണ്. നാമോരോരുത്തരുടെയും.

  മറുപടിഇല്ലാതാക്കൂ
 10. change the rules! Else those very
  Rules will be your downfall!

  കൊള്ളാം ഒരു നല്ല തുടക്കം

  മറുപടിഇല്ലാതാക്കൂ
 11. ഹാ ഞാന്‍ നോകിയപം ഇത് എന്ത് പുതുമ വാല് മുറികോ???????
  വാല് മുറിച്ചാ കുരങ്ങനെ യാണ് ഓര്മ വരുന്നത് ആ കുരങ്ങന്‍ പറഞ്ഞു ഹാ ഇപ്പോം എന്തുസുഗം ഓടാനും ചാടാനും
  എന്നപോലെ ആരെങ്ങിലും പറഞ്ഞോ ആവോ ?അതും മല്ല വള്ളികുന്നു വഴി പോയോ ആവോ

  മറുപടിഇല്ലാതാക്കൂ
 12. വിപ്ലവകരം തന്നെ; ജാതീയതയുടെ വാൽ കണ്ടില്ലെന്ന് നടിക്കാൻ സഖാവ് ഇ.എം.എസിനു പോലും കഴിയാത്തപ്പോൾ പ്രത്യേകിച്ചും.

  മറുപടിഇല്ലാതാക്കൂ
 13. ജാതീയതക്കെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ ഈ.എം.എസ്.വരെ പേരില്‍ നിന്ന് ''നമ്പൂതിരിപ്പാട്''മാറ്റിയില്ല.പിന്നെയാണോ?

  മറുപടിഇല്ലാതാക്കൂ
 14. വളരെ നന്നായി.
  ബ്ലോഗിന്‍റെ പേര് ഇപ്പോഴും ജാതിയില്‍ തൂങ്ങി നില്‍ക്കുന്നു.
  പെണ്ണ് പോരെ.ജാതിയില്ലാത്ത പെണ്ണ് വേണോ.

  മറുപടിഇല്ലാതാക്കൂ
 15. അജ്ഞാതന്‍6:52 AM, മേയ് 03, 2011

  തികച്ചും സ്വാഗതാര്‍ഹമായ തീരുമാനം .മുലക്കരം ഉണ്ടായിരുന്ന ഈ ദേശത്ത് മുല മുറിച്ചു പ്രതിഷേധം അറിയിച്ച ധീരരായ സ്ത്രീകളും ഉണ്ടായിരുന്നു.അവര്‍ക്കൊരു പിന്ഗാമി!!!!

  മറുപടിഇല്ലാതാക്കൂ
 16. അജ്ഞാതന്‍7:48 AM, മേയ് 03, 2011

  vaalu murichittu karyam illa kombu thanne murikkanam aadyam. karanam madhathinte perum paranju nadakunna kutti madha prasangakar thanne for eg. vellapally, mathany etc..... evente okke kobbu odikanam adyam.

  മറുപടിഇല്ലാതാക്കൂ
 17. അജ്ഞാതന്‍3:21 PM, മേയ് 04, 2011

  വാലില്ലാത്തവര്‍ നിങ്ങള്‍ എറിഞ്ഞാല്‍ ...........

  മറുപടിഇല്ലാതാക്കൂ
 18. കണ്ണൂരാന് മുറിക്കാന്‍ വാലില്ല. സ്വന്തമായി ഒരു തലയുണ്ട്. അത് മുറിക്കണോ ചേച്ചീ?

  മറുപടിഇല്ലാതാക്കൂ
 19. Hope you will change the blog address also. Still it is http://sheebarnair.blogspot.com

  മറുപടിഇല്ലാതാക്കൂ
 20. ഹിഹിഹി.. സൂപ്പര്‍!
  ഇഷ്ടമായത് “ഇനി പുലയനും..പറയനും..കുറവനും..തങ്ങളുടെ പെരിനോപ്പോം ജാതിപ്പേര്‍ വെക്കുന്ന കാലം..” ഈ വാചകം തന്നെ!

  ഞാനും കുറച്ചേറെ ചിന്തിച്ചതാ,

  നമ്പൂരീം (ഇക്കൂട്ടര്‍ പിന്നെം ഭേദമാണ് വാല്‍ ചേര്‍ക്കണതില്‍)
  നായരും
  നമ്പ്യാറും
  വര്‍മ്മേം
  പിള്ളേം
  എല്ലാം ഈ വാല് ചേര്‍ക്കണ്
  ന്നാ പിന്നെ OBC SC/S, etc ക്കാര്‍ക്കെന്താ വാല് വെച്ചാല്? ങ്ഹെ?

  നാരായണിപ്പുലയി
  നരേന്ദ്രന്‍ ഈഴവ
  വിനോദ് പുലയന്‍.. etc..

  ഹാ, ഇതിനൊക്കെയാണ് സോഷ്യലിസം എന്ന് വിളിക്കണത്.
  അല്ലാതെ പ്രത്യയശാസ്ത്രപൊത്തകത്തില് പറഞ്ഞ പോലല്ലാ,
  ഒക്കെ മാറ്റേണ്ട കാലം അതിക്രമിച്ച്!!
  (സമതുവസുന്ദര മെരാ ഭാരത് മഹാന്‍)

  (ആ ബ്ലോഗ് അഡ്രസ്സൂടെ അങ്ങട്ട് മാറ്റിയേക്ക്, എതായാലും തുനിഞ്ഞിറങ്ങീല്ലെ?)

  എന്തായാലും, ഈ ചെറുസ്പാര്‍ക്കിന് അഭിനന്ദനങ്ങള്‍. കുറേ വാലാട്ടികള്‍ക്ക് ഈ പോസ്റ്റ് നല്‍കുന്നുണ്ട്, വൈകാതെ!!

  മറുപടിഇല്ലാതാക്കൂ
 21. സമ്മതിച്ചു തന്നേക്കണു ചേച്ചീ ഈ ആഖ്യാനത്തിനു..ഹിഹി..എനിക്കുമുണ്ടോരു വാല്..അതു മുറിച്ചു കളയാൻ ശ്രമിച്ചോണ്ടിരിക്യാ...ന്തായലും പ്രചോദനമായി

  മറുപടിഇല്ലാതാക്കൂ
 22. അജ്ഞാതന്‍9:00 PM, ജൂൺ 26, 2011

  ജാതി മാത്രം ആകാതെ മതവും വേണ്ട ...
  മനുഷ്യന്‍ എന്ന് മതി...
  നായര്‍ ആയതുകൊണ്ട് മാത്രം തുടര്‍ന്ന് പഠിക്കാന്‍ പറ്റാത്ത ജോലി കിട്ടാത്ത പട്ടിണി മാത്രമുള്ള ..ജാതിയിലെ കേമന്‍ മാരായ നായരും ,നമ്പൂതിരിയുമൊക്കെ ഉള്ള ഇന്ത്യ അല്ലെ ഇത്.
  ജനിച്ച കുലം നോക്കി മതം നോക്കി ജാതി സംവരണം വേണോ? മത സംവരണം വേണോ?
  കുറഞ്ഞ ജാതിയും ഇല്ല കൂടിയ ജാതിയും ഇല്ല ...
  ഏതെങ്കിലും നേടാന്‍ മാത്രം ജാതി പറയുന്ന ദുഷിച്ച വിദ്യാസമ്പന്നരായ ജനത ... മലയാളി--വോട്ട് നേടാന്‍-പഠിക്കാന്‍-ജോലിനെടന്‍ എല്ലാം ജാത് സര്‍ട്ടിഫിക്കറ്റ് മായി കയറി ഇറങ്ങുന്നവര്‍ ...

  മറുപടിഇല്ലാതാക്കൂ
 23. ബ്ലോഗ്‌ അഡ്രസ്‌ എങ്ങനാ മാറ്റുകാന്നു ഈ വെള്ളരി പ്രാവിന് ഈ മേഖലയിലെ മുടിചൂടാമന്നന്മാര്‍ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു

  മറുപടിഇല്ലാതാക്കൂ