(ഒരു സാമൂഹ്യ പ്രശ്നം..തുടര്‍ വായനക്കായി പോസ്റ്റ് ചെയ്യുന്നു. )തുടക്കമിട്ടത് പറവൂര്‍ കിഴക്കേപ്രം വാണിയക്കാട് ചൗക്കപ്പറമ്പില്‍ സുധീര്‍, സ്വന്തം പിതാവ്,പന്ത്രണ്ടാം വയസില്‍. പിന്നെ പെരുമ്പാവൂര്‍ സ്വദേശി ബിജു അറക്കപ്പടി, പ്രൊഡക്ഷന്‍എക്‌സിക്യൂട്ടീവ്. സംവിധായകന്‍, നടന്‍മാര്‍, രാഷ്‌ട്രീയ നേതാക്കള്‍, റിയല്‍ എസ്‌റ്റേറ്റുകാര്‍,കള്ളനോട്ടു വിതരണക്കാര്‍, ബാപ്പയുടെ പരിചയക്കാര്‍, ഇടനിലക്കാര്‍... ആകെ ഇരുനുറോളം പേര്‍... അവരില്‍ പലരേയും അറിയില്ല. എന്നിട്ടും 'സ്‌മാര്‍ത്തന്‍'മാര്‍ വിട്ടില്ല; വാക്കുകള്‍ കൊണ്ടു പീഡനം. ഒടുവില്‍ വാതില്‍പഴുതിലൂടെ നീണ്ട ഒരടയാളം...'സ്‌മാര്‍ത്തന്‍മാര്‍' ഞെട്ടി... മീമാംസകര്‍ പരിഭ്രാന്തരായി...!! മതി.. മതി...! സ്‌മാര്‍ത്തവിചാരണ അവസാനിപ്പിക്കാന്‍ മേലാവില്‍നിന്ന് ഉത്തരവ്. ഒപ്പം സ്‌മാര്‍ത്തരില്‍ തലവന്റെ ഇരിപ്പിടത്തിനു മുകളില്‍ ഇളക്കി പ്രതിഷ്‌ഠ. മേലാവില്‍നിന്നുള്ള അരുളപ്പാടു മുഴുവന്‍ ശിരസാവഹിക്കുന്ന വിനീത വിധേയനു തുടര്സ്മാര്ത്തവിചാരണയ്ക്കു ഇതു വായിച്ചുതുടങ്ങുമ്പോള്‍ സമകാലികതയും ചരിത്രവും കെട്ടുപിണഞ്ഞതായി തോന്നാം. മറ്റൊരു ജൂലൈ. കൃത്യമായി പറഞ്ഞാല്‍ 1905 ജൂലൈ 14 -1080 മിഥുനം 32. അന്നായിരുന്നു 40 നാള്‍ നീണ്ട സ്‌മാര്‍ത്തവിചാരം അവസാനിപ്പിച്ച് താത്രിക്കുട്ടിക്കു (സൗന്ദര്യത്തെ അനീതിക്കെതിരേ ആയുധമാക്കി പടപൊരുതിയ കുറിയേടത്ത് താത്രി) ഭ്രഷ്‌ട് കല്‍പ്പിക്കാനുള്ള വിധികല്‍പ്പനയുണ്ടായത്. കളപ്പുര മാളികയില്‍വച്ച് പത്താംവയസില്‍ ആദ്യം ഭര്‍ത്താവിന്റെ ജ്യേഷ്‌ഠന്‍ കുറിയേടത്ത് നമ്പ്യാന്‍ നമ്പൂതിരി. പിന്നെ അറുപത്തിനാലുംകടന്നു നീണ്ട പട്ടിക... കൊച്ചി ആര്‍ക്കൈവ്‌സിലുള്ള ചരിത്രരേഖകള്‍ സ്‌മാര്‍ത്ത വിചാരത്തിന്റെ നിമിഷംപ്രതിഅനുഭവസാക്ഷ്യമാണ്. ചരിത്രത്തിലെ രേഖാലിഖിതങ്ങളില്‍ സ്‌മാര്‍ത്തന്‍മാരും മീമാംസകരും ബ്രാഹ്‌മണ സമൂഹത്തിലെ പ്രമാണിമാരായിരുന്നെങ്കില്‍ ഇവിടെ പോലീസ് ഉന്നതരും അവരെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പ്രമാണിമാരുമായുള്ള പരിണാമം. 65-ാമത്തെ പേരു പറയാതെയാണ് താത്രിക്കുട്ടി പകരം കല്ലുവച്ച മോതിരം കാണിച്ചുകൊടുത്തത്. അതുകണ്ടാണു സ്‌മാര്‍ത്തമാരും മീമാംസകരും ഞെട്ടിയതും 64- ല്‍വച്ച് പ്രതിപ്പട്ടിക അവസാനിപ്പിച്ചതും. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. പേരുകള്‍ ചങ്ങലക്കണ്ണികളായി അനന്തമായി നീണ്ടപ്പോള്‍ വിലങ്ങണിഞ്ഞതു വിപ്ലവ നേതാവ്... പിന്നെ മന്ത്രിസഭയിലെ പ്രമുഖ പാര്‍ട്ടിയുടെ പ്രദേശിക നേതാവ്. മന്ത്രിയുടെ കണ്ണിലുണ്ണിയായ വ്യവസായിയിലേക്കും പിന്നെ പോലീസ് ഉന്നതരിലേക്കും നീണ്ടപ്പോള്‍ സ്‌മാര്‍ത്ത വിചാരം നിര്‍ത്തി. എസ്.പിക്കു കൂച്ചുവിലങ്ങിടാന്‍ തലപ്പത്ത് മറ്റൊരു എസ്.പിക്കു നിയമനം. സര്‍വം പീഡനമയം ഓരോ ദിവസവും പത്രത്താളുകളില്‍ പീഡനവാര്‍ത്തകള്‍ കൂടിവരികയാണ്. ചാനലുകളില്‍ പീഡനം സംബന്ധിച്ചു പ്രത്യേക പരിപാടികള്‍. 1860-ലെ ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം നിര്‍വചിച്ച ബലാത്സംഗത്തില്‍ ഒതുങ്ങില്ല സമകാലിക പീഡനങ്ങളുടെ വ്യാപ്‌തി. ബലാത്സംഗങ്ങളില്‍ പ്രതിയായി വരുന്നത് ഒരാളായിരിക്കും. ഇപ്പോള്‍ പീഡനക്കേസില്‍ പ്രതിപ്പട്ടിക എഴുതാന്‍തന്നെ കടലാസ് തുണ്ടുകള്‍ അനവധിവേണം. ലോക കുറ്റശാസ്‌ത്രത്തിനു കേരളം നല്‍കിയ പദസംഭാവനയാണ് മാസങ്ങളായി, ഒന്നിലേറെസ്‌ഥലങ്ങളിലായി നടക്കുന്ന റിലേ ബലാത്സംഗം. ഇത്തരം പീഡനങ്ങളുടെ തുടക്കംസൂര്യനെല്ലിയും വിതുരയുമായിരുന്നെങ്കില്‍ ഇപ്പോള്‍ കിളിരൂരും കവിയൂരും പിന്നിട്ട്‌പറവൂരിലും കോതമംഗലത്തും എത്തിനില്‍ക്കുന്നു. സാക്ഷരതയില്‍ ഒന്നാമത്, ഐക്യു നിലവാരത്തില്‍ മുന്നില്‍, ഉത്തമമായ സാമൂഹികവ്യസ്‌ഥയുടെ ഉടമകളെന്ന ഖ്യാതി, പുകള്‍പെറ്റ കേരള മോഡല്‍, എല്ലാത്തിലുമുപരി ദൈവത്തിന്റെ സ്വന്തം നാടെന്ന വിളിപ്പേരും ദേശങ്ങള്‍ താണ്ടിയെത്തിയ ബഹുമാനവും. എന്നാല്‍ ഇന്നു കേരളത്തിന് ഇന്ത്യയുടെ ഭൂപടത്തില്‍ മറ്റൊരു സ്‌ഥാനമാണുള്ളത്. സ്‌ത്രീകള്‍ക്കുനേരേ ആക്രമണം നടക്കുന്ന സംസ്‌ഥാനങ്ങളില്‍ മുന്നില്‍. കേരളത്തില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ക്കു പരിഹാരം ഒന്നേയുള്ളൂ. ശിക്ഷ കര്‍ക്കശമാക്കണം. ശക്‌തമായ ബോധവല്‍കരണം ആവശ്യമാണ്. 1996, 97, 98 വര്‍ഷങ്ങളില്‍ നടന്ന ബലാത്സംഗ കേസുകള്‍ പഠിച്ച കേരള പോലീസിലെ ക്രിമിനോളജിസ്‌റ്റ് ജയിംസ് വടക്കുംചേരി പുതിയ കാലത്തെ പീഡനകേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കു ശക്‌തമായ ശിക്ഷ ലഭിക്കണമെങ്കില്‍ നിയമവ്യവസ്‌ഥയ്‌ക്കു കാതലായ മാറ്റംവരണമെന്നു സാക്ഷ്യപ്പെടുത്തുന്നു. സംസ്‌ഥാനത്തു നടക്കുന്ന ബലാത്സംഗങ്ങള്‍ എത്രസമയം കഴിഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നതിനെക്കുറിച്ചായി ഇക്കാര്യത്തില്‍ തുടര്‍പഠനം നടത്തിയിട്ടില്ലെങ്കിലും ബലാത്സംഗങ്ങള്‍ റിലേ പീഡനങ്ങളായി മാറിയ അവസ്‌ഥയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലത്തിന് ഏറെ മാറ്റങ്ങള്‍ വന്നുവെന്ന് ജെയിംസ് വടക്കുംചേരി ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനുള്ളിലെന്നത് 24 മാസമെന്നായി. രണ്ടും മൂന്നും വര്‍ഷങ്ങള്‍നീണ്ട പീഡനങ്ങളാണ് കേസായി മാറുന്നത്. മാറിയ പീഡനമുഖം കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് വീട്ടില്‍ ഒറ്റയ്‌ക്കായ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച ബാലന്‍ അറസ്‌റ്റില്‍. പിഞ്ചുബാലികയുടെ ശരീരത്ത് കൂര്‍ത്ത മരക്കുറ്റി അടിച്ചുകയറ്റിയ നിലയിലായിരുന്നു. ഇതിനു ബാലന് പ്രചോദനമായത് അശ്ലീലചിത്രങ്ങള്‍. കോതമംഗലത്ത് നെല്ലിക്കുഴി സ്വദേശിയായ പത്താംക്ലാസുകാരി പെണ്‍കുട്ടി ക്ലാസില്‍ തലചുറ്റി വീണു. പരിശോധനയില്‍ ഗര്‍ഭിണിയാണെന്നു തെളിഞ്ഞു. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സഹപാഠി. തുടര്‍ന്ന് സഹപാഠിയുടെ സുഹൃത്തുക്കള്‍. നാലുവര്‍ഷത്തോളം തുടര്‍ന്ന പീഡനത്തിലെ പ്രതികളില്‍ ഏറെയും അവിവാഹിതര്‍. പീഡനമത്രയും നടന്നത് പിതാവിന്റെ അറിവോടെ. അടുത്തിടെയാണ് വൈപ്പിന്‍ സ്വദേശിനിയായ പതിനേഴുകാരി ഞാറയ്‌ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. താന്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്നും പിതാവുള്‍പ്പെടെയുള്ളവരാണ് തന്നെ പീഡിപ്പിച്ചതെന്നും കൗമാരക്കാരി പോലീസിനോടു പറഞ്ഞു. വിവാഹ വാഗ്‌ദാനം നടത്തി മുങ്ങിയ യുവാവടക്കം ആറുപേരെ പ്രതിചേര്‍ത്താണു പോലീസ് കേസെടുത്തത്. വീട്ടിലും മറ്റിടങ്ങളിലമായാണ് പീഡിപ്പിച്ചതെന്നാണു യുവതിയുടെ പരാതി. 2008 മുതല്‍ പീഡനത്തിനിരയായിട്ടും യുവാവ് മുങ്ങിയപ്പോള്‍ മാത്രമാണ് കഴിഞ്ഞ ദിവസം യുവതി പോലീസ് സ്‌റ്റേഷനിലെത്തി മൊഴിനല്‍കിയത്. മൂവാറ്റുപുഴയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് അറസ്‌റ്റിലായത് ലോകോളജ് വിദ്യാര്‍ഥിയും അഭിഭാഷകനും അടങ്ങുന്ന സംഘം. പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടന്ന 'ബന്ധം' ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചതോടെ പീഡനമായി മാറുകയായിരുന്നുവെന്നു പോലീസ്. കഴിഞ്ഞ നാളുകളില്‍ കേട്ടുമറന്ന പീഡനസംഭവങ്ങളില്‍ ചിലതുമാത്രം. എന്നാല്‍ ഇവയത്രയും കാണിക്കുന്നത് പീഡനപര്‍വത്തിന്റെ മാറിയ മുഖമാണ്. മുമ്പൊക്കെ സാധാരണയായി കേട്ടിരുന്ന ബലാത്സംഗകഥകളില്‍ ഇരയായി മാറിയിരുന്നത് 16 നും 30 നും വയസിനിടയിലുള്ള യുവതികളാണ്. ഇന്ന് എട്ടുംപൊട്ടും തിരിയാത്ത കുരുന്നു പെണ്‍കുട്ടികളാണ് ആ സ്‌ഥാനത്തു വരുന്നത്. '' ഒരു നിയമത്തിനും ഇത്തരം പ്രവൃത്തികള്‍ തടയാനാവില്ല. മനുഷ്യമനസുകള്‍ നന്നാവുകയെന്നതാണ് പോംവഴി. മൊബൈല്‍ ഫോണുകളുടെ വ്യാപനവും ഇന്റര്‍നെറ്റിന്റെ ദുരുപയോഗവുമൊക്കെ ഇത്തരം പ്രവൃത്തികള്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ആണിനെ മാത്രമല്ല, പെണ്ണിനേയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടതുണ്ട്. ഏതൊരു പീഡനത്തിലും ഇടനിലക്കാരി പെണ്ണുങ്ങള്‍ പ്രതിസ്‌ഥാനത്ത് വരാറുണ്ട്...''പരാതിയുമായെത്തുന്ന പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കണ്ണുനീര്‍ കാണാത്തൊരു ദിവസമില്ലെന്നായ വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്‌റ്റിസ്. ഡി. ശ്രീദേവി പറയുന്നു. പിച്ചിച്ചീന്തപ്പെടുന്ന സ്‌ത്രീത്വം ചാരിത്ര്യം നഷ്‌ടപ്പെടുത്തി പോക്കറ്റ് മണിയുണ്ടാക്കി അടിച്ചുപൊളിക്കുന്ന സ്‌ത്രീത്വത്തിന് ഒരു മറുവശമുണ്ട്. കരഞ്ഞുവിളിച്ച് കെഞ്ചികരഞ്ഞിട്ടും കാമഭ്രാന്തന്‍മാര്‍ പിടിവിടാതെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന നിസഹായായ സ്‌തീത്വം. ഇവരാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇവരെയാണ് വാക്കുകളിലൂടെ, കാഴ്‌ചയിലൂടെ നമ്മള്‍ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത്. എല്ലാം സഹിച്ച് കണ്ണീര്‍ കുടിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട സ്‌ത്രീകള്‍. കുറ്റം ഇവരുടേതല്ലെങ്കിലും നമുക്കിവളൊരു 'പിഴച്ച പെണ്ണാ'ണ്. എല്ലാം സഹിക്കുകയും പൊറുക്കുകയും ചെയ്യേണ്ടവളാണ് സ്‌ത്രീയെന്ന വിശ്വാസം ഓരോ പെണ്‍കുട്ടിയിലും സമൂഹം അടിച്ചേല്‍പ്പാണ് വളര്‍ത്തിയെടുക്കുന്നത്. സ്‌ത്രീത്വം നേരിടുന്ന വെല്ലുവിളികളെപ്പോലും.ചോദ്യംചെയ്യാന്‍ അവള്‍ക്ക് അവകാശമില്ല; രാത്രിയില്‍ ജോലിസ്‌ഥലത്തേക്കു പോയതസ്‌നിബാനുവിനു നേരിട്ട അനുഭവം ഇതിനു സാക്ഷ്യമാണ്. തസ്‌നിബാനുവിന്റെ ചാരിത്ര്യം'സംരക്ഷിക്കാന്‍' മുന്നിട്ടിറങ്ങിയ സദാചാര പോലീസുകാര്‍, അവസാനം അവളെയൊരു 'പിഴച്ചപെണ്ണാ'യി മുദ്രകുത്താനാണ് തിടുക്കം കാണിച്ചത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രണയവിവാഹംചെയ്‌ത് പെണ്‍കുട്ടികളെ കുടുക്കി പിന്നെ ഒഴിഞ്ഞുമാറുന്നവരുണ്ട്. അമ്പലത്തില്‍പോയി പരസ്‌പരം മാലയിട്ടാലും ഏതെങ്കിലും രജിസ്‌റ്റര്‍ കച്ചേരിയില്‍ ഓടിച്ചെന്ന് വിവാഹം രജിസ്‌റ്റര്‍ ചെയ്‌താലും അതൊന്നും നിയമപ്രകാരമുള്ള വിവാഹമാകുന്നില്ലെന്നതാണ് പെണ്‍കുട്ടികള്‍ ആദ്യമേ ഓര്‍ക്കേണ്ടത്. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുത്ത് കേസ് രജിസ്‌റ്റര്‍ ചെയ്യേണ്ടവിധത്തെക്കുറിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുപിച്ചിട്ടുണ്ട്. അവ ഇപ്രകാരമാണ്: പീഡനത്തിനിരയായ സ്‌ത്രീയില്‍നിന്ന് താമസംകൂടാതെ മൊഴിയെടുക്കണം. പീഡനത്തിനു ദൃക്‌സാക്ഷിയായ വ്യക്‌തിക്കും കുറ്റകൃത്യത്തെക്കുറിച്ച്ുവി |
(Rcvd it as a mail)
മനുഷ്യന്റെ സ്ഥായിയായ ഭാവം പ്രാകൃതമാണ് , മാനുഷികം അല്ലെന്നു വേണം കരുതാന്‍ .തിന്മക്കു വലിയ ശിക്ഷ മാനവികതയുടെ പേരില്‍ ഒഴിവാക്കപ്പെടുമ്പോള്‍ , അതോടൊപ്പം നന്മക്കു പ്രതിഫലം നല്‍കാന്‍ സമൂഹത്തില്‍ സംവിധാനങ്ങള്‍ ഇല്ലാതെ വരുമ്പോഴാണ് സഹജമായ തമോഭാവങ്ങള്‍ വന്യ നൃത്തം ചവിട്ടുന്നത് .
മറുപടിഇല്ലാതാക്കൂനന്മക്കു പ്രതിഫലം നല്‍കാം നാം ഇനിയും മടിക്കരുത് .. അത് മാത്രമാണ് സൊല്യുഷന്‍ എന്ന് തോന്നുന്നു .
The core behavior pattern centered around the concept of a reward and the means to claim it , is important for animal world in determining its actions (including homosapiens )
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഏതെങ്കിലും രജിസ്‌റ്റര്‍ കച്ചേരിയില്‍ ഓടിച്ചെന്ന് വിവാഹം രജിസ്‌റ്റര്‍ ചെയ്‌താലും അതൊന്നും നിയമപ്രകാരമുള്ള വിവാഹമാകുന്നില്ലെന്നതാണ് ???
മറുപടിഇല്ലാതാക്കൂനിയമപ്രകാരമുള്ള വിവാഹം എങ്ങിന
വിചാരണയും ശിക്ഷയുമൊന്നും ഈ പ്രശ്നത്തിൽ പരിഹാരമാവില്ല.
മറുപടിഇല്ലാതാക്കൂ