ശനിയാഴ്‌ച, സെപ്റ്റംബർ 29

ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ?

സത്യത്തില്‍ എന്താണ് ഈ തൊഴിലുറപ്പ് പദ്ധതി? 
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എറണാകുളം ജില്ല സംസ്ഥാനതലത്തില്‍ അഞ്ചാമതെത്തി.ഞാന്‍ ജനിച്ചു വളര്‍ന്ന വെങ്ങോല പഞ്ചായത്ത് മഹാത്മാ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തിട്ടും ഉണ്ട്.84.12 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല ചെലവിട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനം തുക കൂടുതല്‍...!!!,
 ങ്ങും ഞാന്‍ ഈ അവധിക്കാലത്ത്
‌ ദൂരെ മാറി നിന്ന് കണ്ടിരുന്നു അവരുടെ തൊഴില്‍ ഉറപ്പ്.:)

"ആദ്യ ദിവസം രാവിലെ ചായ കുടി!
അല്പം വി..ശാ..ല..മായി...ഉസ്താദ് ഹോട്ടലിലെ കഥ പറഞ്ഞു തീരുന്നത് വരെ. 
ഉച്ചക്ക്-ഊണുകഴിച്ച ക്ഷീണം തീര്‍ക്കാന്‍ തട്ടത്തിന്‍ മറയത്തിലെ കഥ.
പിറ്റേന്നു താപ്പാന വിശേഷം- പടം ഇഷ്ടായില്ലെങ്കിലും മമ്മൂട്ടി യുടെ പാട്ട് ഇഷ്ടായി.
അതിനിടയില്‍ വത്സലചേച്ചിക്ക് ഒരു സംശയം-:"അല്ലെടി മേരീ, ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ? പുരികം പ്ലക്ക് ചെയ്ത് ഫേഷ്യല്‍ ചെയ്ത മുഖയിട്ടാ നായിക ജയിലീന്ന് ഇറങ്ങ്യെ"...

(ഇതിനാണോ പറയുന്നത് തൊഴിലുറപ്പ് എന്ന്???)
(Pic Courtesy-: Google)

തിങ്കളാഴ്‌ച, സെപ്റ്റംബർ 24

മോഷണം...:)


അന്ന് ..
മേഘമായ് പോയ ജലാശയങ്ങള്‍ 
മാനത്ത് വിതുമ്പി നില്‍ക്കെ,
ഞാന്‍ ശേഖരിച്ച വലംപിരി ശംഖുകള്‍ 
കട്ടതാണെന്ന് പറഞ്ഞു നീ കല്ലെറിഞ്ഞുടച്ചു!
പകരം 
ശിശിരത്തിന്‍ പൌര്‍ണമിയില്‍,
വാകപൂത്ത ഹൃദയത്താല്‍ 
നീളന്‍ മുടിതുമ്പില്‍ നീയെന്നെ ചൂടിച്ച 
വാടാമലരുകള്‍ ഞാനെടുത്തു!

പിന്നീട് 
മഴമേഘങ്ങളുടെ കുളിപ്പുരയില്‍ 
കാറ്റുമറന്നിട്ട കിനാവുപോലെ 
കയ്യെത്താത്ത കൊമ്പിലെ 
പറയാത്ത പ്രണയകഥയുടെ  
അവസാന വരി നീയെടുത്തു!
പകരം 
കാറ്റാടി മരങ്ങളുടെ കളിചിരിയില്‍,
ഇല വീണു മൂടിയ ഇടവഴിയില്‍,
യാത്ര ചെയ്തു തളര്‍ന്ന നിന്‍റെ 
പതിഞ്ഞ കാലൊച്ച ഞാനെടുത്തു !

ഇന്ന് 

മോഹങ്ങളുടെ  മണല്‍ പരപ്പിലേക്കുള്ള
യാത്രാമൊഴിയുടെ അഗ്നി മദ്ധ്യത്തില്‍-,
ജാലകങ്ങളുടെ വലകള്‍ക്കുമപ്പുറം    
ചിതറി വീണ നീല വളപ്പൊട്ടുകള്‍ നീയെടുത്തു !
പകരം 
നിഴലാട്ടമാടിയ കര്‍ക്കടക രാവുകളിലെ 
നിലാവു പോലുള്ള നിന്‍റെ നിറഞ്ഞ ചിരിയും, 
പെയ്തൊഴിഞ്ഞ മരചില്ലയിലെ ചിറകു തളര്‍ന്ന
പക്ഷിയുടെ മിഴിനീരുംഹൃദയവും ഞാന്‍ കട്ടെടുത്തു! 


വെള്ളിയാഴ്‌ച, സെപ്റ്റംബർ 21

ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ....

ഓര്‍മ്മകള്‍ നഷ്ടമായവരുടെ ഓര്‍മ്മകളുമായി 
ഇന്ന് അല്‍ഷൈമേഴ്സ് ദിനം. 
ആര്‍ക്കും  മറവി രോഗം വരാതിരിക്കട്ടെ...  
ഓര്‍മ്മകള്‍  ഉണ്ടായിരിക്കട്ടെ.....