ബുധനാഴ്‌ച, ഫെബ്രുവരി 1

ബന്ധങ്ങള്‍ക്കിടയിലെ *മുടിനാരിഴകള്‍....""....;;;


കല്ല്യാണം കഴിഞ്ഞ കാലത്ത് പുള്ളിക്കാരന്‍ എന്നോട് "നിതംബം മറഞ്ഞു കിടക്കുന്ന ഈ മുടി നിനക്ക് എന്ത് അഴകാന്നറിയ്യോ!നിന്‍റെ കണ്ണും മുടിയും കണ്ടാല്‍ കവിത എഴുതാത്ത ഞാന്‍ പോലും കവിത എഴുതി പോകും" എന്നൊക്കെ പറഞ്ഞിരുന്നു.(അത് അന്ത കാലം!)മുല്ലപ്പൂ എവിടെ കണ്ടാലും അത് വാങ്ങിചൂടിച്ചു തരും.എന്തിനേറെ വിവാഹം കഴിഞ്ഞ് ലീവ് തീര്‍ന്ന് ഗള്‍ഫിലേക്ക് പോയപ്പോള്‍ എപ്പോളും കാണാന്‍ ആണെന്ന് പറഞ്ഞു മുടി പൊട്ടിച്ചെടുത്ത് തൂവാലയില്‍ പൊതിഞ്ഞു കൊണ്ട് പോയ ആളായിരുന്നു!

കല്ല്യാണം കഴിഞ്ഞ് ....കുറെവര്ഷം കഴിഞ്ഞ്.....പുള്ളിക്കാരന്‍--:;"ഒരു വഴിക്ക് ഇറങ്ങാന്നു വെച്ചാ അവളുടെ മുടി ചീകി കെട്ടാന്‍ വേണം ഒരു മണിക്കൂര്‍....!!!!! $%^&*"

ഇപ്പോള്‍......,,,രണ്ടു കുട്ടികള്‍ ഉണ്ടായിട്ടും..മരുഭൂമിയിലെ വാസം.....ക്ലോറിന്‍  വെള്ളത്തിന്‍റെ ഏറ്റ കുറച്ചിലിലും മുടി പൊഴിയാതെ കൊണ്ട് നടക്കുന്ന ബുദ്ധിമുട്ട് ! എനിക്കേ അറിയൂ,....
എന്നാല്‍ ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് പുള്ളിക്കാരന്റെ ഷര്‍ട്ട്‌ -ലും,ബാത്ത് ടവ്വല്‍ -ലും എന്‍റെ മുടി പുള്ളിക്കാരന്‍ കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു!!!
ഇന്നലെ അബദ്ധവശാല്‍ ഒരു മുടി ഡൈനിങ്ങ്‌ ടേബിളില്‍ ആണ് സ്ഥാനം പിടിച്ചത്.:(
അതും പുള്ളിക്കാരന്റെ കണ്മുന്‍പില്‍ തന്നെ...!!!
എവിടെ നോക്കിയാലും നിന്‍റെ മുടിയേ ഉള്ളൂ...നാശം!അടുത്തിരുന്ന പാത്രം ശബ്ദമുണ്ടാക്കി അടച്ചു കൊണ്ട്പ്രതിഷേധത്തിന്റെ പ്രകമ്പനം.!"എന്തിനാ ഇങ്ങനെ പനങ്കുല  പോലെ വളര്‍ത്തണത് വെട്ടികളയരുതോ?...."

ഓ ഭക്ഷണത്തില്‍ ഒന്നും അല്ലല്ലോ മുടി കണ്ടത്..മേശ പുറത്തല്ലേ?അതങ്ങ് എടുത്തു കളയരുതോ?(അടുത്ത് ചെന്ന് അടക്കത്തില്‍ "ചേട്ടാ ...പണ്ട് ..തൂവാല ...മുടി ...ഞാന്‍ തമാശയും,ഭീഷണിയും കലര്‍ത്തി പതിയെ പറഞ്ഞു.)
പണ്ട് മുടി പൊതിഞ്ഞു കൊണ്ട് പോയ കഥയുടെ കെട്ട് മക്കളുടെ മുന്‍പില്‍ ഞാന്‍ അഴിക്കുമെന്നു കരുതി പുള്ളിക്കാരന്‍ വേഗം പറഞ്ഞു:-"രസത്തിന് കുറച്ചു കൂടി മല്ലിയില ഇടായിരുന്നു...അല്ല! മല്ലി ഇല കഴിച്ചാല്‍ നിന്‍റെ മുടി കൊഴിയലുംനില്‍ക്കും:മുടിയുടെ വളര്‍ച്ചക്കും നല്ലതാ".പുറമേ ചിരിച്ചില്ലെങ്കിലും ആ ആയുധം വെച്ചുള്ള കീഴടങ്ങല്‍ കണ്ടു ഞാന്‍ ഊറി ചിരിച്ചു.
ബന്ധങ്ങള്‍ക്കിടയില്‍ മുടിനാരിഴകള്‍ക്ക് എന്ത് സ്ഥാനം എന്ന് ഒരു പക്ഷെ തോന്നാം.എന്നാല്‍ മുടിനാരിഴ പോലും കീറി നോക്കി ബന്ധങ്ങളെ പിളര്‍ത്തുന്നതിനെക്കാള്‍ മുടിയിഴയുടെ കരുത്തോടെ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കപെടണം.കൊഴിഞ്ഞു വീണ മുടി നാരിഴകളെ കുറിച്ച് ഏറെ പറഞ്ഞു വഴക്കിടാതെ,ആരുടേയും മനസ് നോവിപ്പിക്കാതെ ..,ഒരു കുടുംബംഗങ്ങള്‍ക്കിടയില്‍ ഉള്ള സ്നേഹ ബന്ധത്തിന് വിള്ളല്‍ ഏല്‍ക്കാതെ ,അത് കണ്ട് മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കാതെ, നിശബ്ദമായി  അവഗണിക്കുക.രണ്ടു കൈയ്യും കൊട്ടിയാലല്ലേ ഒച്ച ഉണ്ടാകു.വിഷയങ്ങളെ ലഘുവായും ഗുരുവായും നിരീക്ഷിക്കുന്ന സമകാലിക കാലഘട്ടത്തില്‍ പരസ്പരം ഉള്ള വിശ്വാസത്തെ പൊട്ടാത്ത മുടിനാരിഴകള്‍ കൊണ്ട് ബന്ധിക്കട്ടെ....സമൂഹത്തിലും...ജീവിതത്തിലും അതാണ്‌ അഭികാമ്യം".

ജോലികള്‍എല്ലാം തീര്‍ത്ത് ഉണങ്ങാത്ത മുടിയിലെ ടവല്‍ കെട്ടഴിക്കുമ്പോള്‍,ദേ വീണ്ടും പുള്ളിക്കാരന്‍ !മുടിയെടുത്ത് മണത്തു നോക്കി പറയുന്നു."കണ്ണില്‍ കണ്ട വാസന ഷാമ്പൂ തേച്ച് മുടി കളയണ്ട...അമ്മയെ വിളിച്ച്‌ പറഞ്ഞാല്‍ അമ്മ കയ്യുണ്ണ്യം,കറ്റവാഴ,നെല്ലിക്കയും ചേര്‍ത്ത് കാച്ചുന്ന ആ എണ്ണ കൊടുത്തു വിടും."
ഹോ...ദമ്പതികള്‍ക്കിടയിലുള്ള പിണക്കത്തിന് മുടി ധാരാളം മതി എന്നിരിക്കെ "ഒരു സമുദായ ഭിന്നതക്ക്"  "മുടി കാരണമാകല്ലേ"  എന്ന പ്രാര്‍ത്ഥനയോടെ ഉറക്കത്തിലേക്ക്....:)

27 അഭിപ്രായങ്ങൾ:

 1. >> some animals hair provides defensive functions and, rarely, even offensive protection. <<

  ഇപ്പോ ശരിക്കും മനസ്സിലായി :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സെന്‍സേഷനല്‍ ആയ ഒരു വിഷയം,മനുഷ്യ വികാരങ്ങളെ/വിശ്വാസങ്ങളെ ഏതു തരത്തില്‍ മുറിപെടുമെന്നും വിഭ്ജിക്കപെടും എന്ന ആശങ്കയാണ് ഇതിനു പ്രേരിപ്പിച്ചത്.ഇസ്ലാമിനെ ബഹുമാനിക്കുന്ന "ഒരു മനുഷ ജീവി" തന്നെ യാണ് ഞാന്‍..

   ഇല്ലാതാക്കൂ
  2. :D ആ വിഷയത്തിൽ, മുതലെടുപ്പ്..
   വിശ്വാസം എന്നത് ഭാവനാശാസ്ത്രമല്ലല്ലൊ, പ്രമാണങ്ങളിലുള്ളതിനപ്പുറം സ്വീകരിക്കുന്നത് അന്ധവിശ്വാസം. അതൊകൊണ്ട് തന്നെ, മുടിപള്ളി അന്ധവിശ്വാസികളെ മുടിക്കാൻ.

   ഇല്ലാതാക്കൂ
  3. വിശ്വാസം എന്നത് ഭാവനാശാസ്ത്രമല്ലല്ലൊ,ഹോ..ആശ്വാസം!ഇത്തവണ ബന്‍- ജി "മൃഗം" എന്നൊന്നും വിളിച്ചില്ലാല്ലോ:)))രക്ഷപെട്ടു.

   മതം ഏതായാലും മത വിശ്വാസം വേണം.അത് തീക്ഷ്ണമാവണം..പക്ഷെ ഒരിക്കലും തീവ്രമാകരുത്.

   വീക്ഷണങ്ങള്‍ ആഴത്തില്‍ വേണം പക്ഷെ അന്ധമാകരുത്.

   ഞാന്‍ അന്നും ഇന്നും എന്നും സമാധാനത്തിന്‍റെ വെള്ളരിപ്രാവ്‌ തന്നെ...

   മനുഷ്യ ജീവി അല്ലേ അല്ല.ഹ്ഹ ഹ ഹ.

   ഇല്ലാതാക്കൂ
 2. മുടി സ്ത്രീക്ക് അഴക് തന്നെ ...കുട്ടിക്കാലത്ത് മുടിക്കെട്ടിനുള്ളില്‍ കാമുകനെ ഒളിപ്പിച്ച ധീരവനിതയെ കുറിച്ച് കേട്ട് എന്റെ കനം കുറഞ്ഞതും നേരിയതുമായ കേശഭാരത്തെ(?)നോക്കി നെടുവീര്‍പ്പിടുമായിരുന്നു..ഈ ഭൂമിയില്‍ മുളക്കുന്ന സകലമാന സസ്യലതാദികളും പറിച്ചെടുത്ത് എണ്ണയും താളിയുമുണ്ടാക്കി മുടിയെ പരിപാലിച്ചു..ചെറിയ ഒരനക്കം ഉണ്ടായെന്നല്ലാതെ ഒരീച്ചയെ പോലും മുടിക്കുള്ളില്‍ എനിക്കൊളിപ്പിക്കാനാവില്ല എന്നു വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു..(ഉള്ളില്ലാത്ത കനം കുറഞ്ഞ മുടി കാരണമോ എന്തോ പേനിനും എന്റെ മുടി വേണ്ടായിരുന്നു.)വായിച്ചിരുന്ന പൈങ്കിളി നോവലുകളില്‍ സ്ത്രീയുടെ അഴകിന്റെ ഹൈലൈറ്റായ് പറഞ്ഞിരുന്ന പനം കുല പോലുള്ള മുടിയിലെ തുളസിക്കതിരില്‍ ഉമ്മ വെക്കുന്ന കാമുകന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്ത് എനിക്ക് കിട്ടാന്‍ പോകുന്ന നിര്‍ഭാഗ്യവാന്റെ യോഗത്തെ പഴിക്കുമായിരുന്നു..(എന്തായാലും അന്നും ഇന്നും ഒരുപോലെയുള്ള ആ മുടി ഇന്ന് നരയേയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നത് മുടി കറുപ്പിക്കുന്ന വസ്തുക്കള്‍ വാങ്ങുന്ന എന്റെ നാത്തൂന്‍മാരെ കാണുമ്പോള്‍ എനിക്കു അഭിമാനിക്കാവുന്ന ഒന്നായ് എന്റെ ഈ മുടി..)
  ഷീബയുടേ മുടിയും ജീവിതബന്ധങ്ങളും വായിക്കാന്‍ നല്ല രസം ...ഷീബ പ്രാര്‍ത്ഥിക്കുന്ന പോലെ ഞാനും ...അജ്ഞാതമായൊരു തിരുകേശത്തിന്റെ പേരും പറഞ്ഞ് ഭൂമിയില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെടാതിരിക്കട്ടെ....

  മറുപടിഇല്ലാതാക്കൂ
 3. "ഒരു സമുദായ ഭിന്നതക്ക്" "മുടി കാരണമാകല്ലേ" എന്ന പ്രാര്‍ത്ഥനയോടെ ഞാനും..ഹിഹി...:)

  ഹനീഫ് ചെറുതാഴം.

  മറുപടിഇല്ലാതാക്കൂ
 4. അവസാന പഞ്ച് കുറിക്കു കൊള്ളുന്നു..

  മറുപടിഇല്ലാതാക്കൂ
 5. വളരെ നന്നായ വരികള്‍ ......മനസ്സ് നന്നായാല്‍ എല്ലാം നന്നാകും അത്രേന്നേ

  മറുപടിഇല്ലാതാക്കൂ
 6. "മുടി" ദാമ്പത്യത്തിനു അഴകാണ്.. നിതംബം വരെ മുടിയുള്ള സ്ത്രീകളെ എല്ലാ പുരുഷന്മാര്‍ക്കും ഇഷ്ട്ടമാണ് .. പക്ഷെ ഭക്ഷണത്തില്‍ എങ്ങാനും "തന്‍റെ പകുതിയുടെ" മുടി പെട്ടുപോയാല്‍ ഹാലിളകുന്നവരാണ് എല്ലാരും കൂടെ "ഈയുള്ളവനും" ... പക്ഷെ ഇതേ "മുടി" മനുഷ്യരെ തമ്മിലടിപ്പിക്കരുത് എന്ന പ്രാര്‍ത്ഥനയോടെ ഞാനും....

  മറുപടിഇല്ലാതാക്കൂ
 7. മുടിയാനും മുടിയാതിരിക്കാനും...മുടി വേണോ? ഈ മുടിയെഴുത്തു കൊള്ളം. ട്വിറ്റര്‍,ഫേസുബുക്കു എന്നിവയില്‍ ചേര്‍ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. സാമൂഹികമായും കുടുംബപരമായും ഉള്ള ബന്ധങ്ങള്‍ക്ക് മുടിനാരിഴയുടെ കനമേ ഉള്ളു ഇക്കാലത്ത്...അതൊരു കരടാകാതെ സൂക്ഷിക്കുക എന്നത് ഏറ്റവും പ്രധാനം.നന്നായി എഴുതി എന്റെ പ്രാവേ ..:)

  മറുപടിഇല്ലാതാക്കൂ
 9. ഹോ...ദമ്പതികള്‍ക്കിടയിലുള്ള പിണക്കത്തിന് മുടി ധാരാളം മതി എന്നിരിക്കെ "ഒരു സമുദായ ഭിന്നതക്ക്" "മുടി കാരണമാകല്ലേ" എന്ന പ്രാര്‍ത്ഥനയോടെ ഉറക്കത്തിലേക്ക്....:)


  അവനോന്റെ തലയില്‍ ആകുമ്പോള്‍ മുടി ഭംഗിയാണ്... പക്ഷെ അത് ആരാന്റെ ചോറിലായാല്‍.....

  മറുപടിഇല്ലാതാക്കൂ
 10. മുടി തന്നെ വിഷയം,തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മ്മത്തിന്റെ തെളിനീരോഴുക്ക് ,അവസാനത്തെ വരിക്കു മറുപടി പറയാന്‍ ഞാന്‍ ആളല്ല ,,ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. പ്രാവിന് കുറുക്കന്റെ കൌശലമുണ്ട്.. മെരുക്കത്തില്‍ പറഞ്ഞു വന്നത് ഇതായിരുന്നല്ലേ?
  ബഷീറിന്റെ 'രോമ മതങ്ങള്‍' എന്ന പ്രയോഗം ഓര്‍മ്മ വരുന്നു..

  മറുപടിഇല്ലാതാക്കൂ
 12. അപ്പൊ ഈ മുടീന്നു പറയുന്നത് ഒരു സംഭവം തന്നെയാണല്ലേ.
  എഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു.
  ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ
 13. ഈയിടെയായിട്ട് ശരിക്കും രസികന്‍ സാധങ്ങള്‍ ആണല്ലോ ഈ ചായ ക്കടയില്‍ ..! കൊള്ളാം !!
  മുടിയുടെ കാര്യം പറഞ്ഞാല്‍ കൊടുകുടി .പൊന്മുടി മുതെല്‍ നെടുമുടി അങ്ങനെ എത്ര തരം.. ..!!

  ഒരു പക്ഷെ മുടിയില്ലായിരുന്നു എങ്കില്‍ കേരളത്തിലെ യക്ഷികള്‍ ആരും അത്ര ജന്ട് ശ്രദ്ധിക്കപ്പെടാതെ അങ്ങ് ഒതുങ്ങിപ്പോയേനെ ..! എത്ര ഭീകര -പ്രേത നോവല്സിടുകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ജീവിതം തന്നെ ഈ മുടി കൊടുത്തിട്ടുണ്ട്‌ ..

  വടക്കന്‍ പാട്ടുകളില്‍ , ആങ്ങളമാരുടെ കണ്ണില്‍ പ്പെടാതെ തന്റെ കാമുകനെ ഒളിപ്പിച്ച ബുദ്ധിമതികള്‍ ആയ വീരാംഗനകള്‍ കണ്ടെത്തിയ ഇടവും ഈ അഴിച്ചിട്ട മുടിക്കുള്ളില്‍ ..!

  മുടി നീട്ടിയില്ലെങ്കില്‍ , പാഞ്ചാലിയെപ്പോലെ മുടിയഴിച്ചിട്ട് ശപഥം ചെയ്യുന്നത് എങ്ങനെ എന്ന് ചിന്ത്യം !!

  'ഉടന്‍ മഹാദേവി ഇടതു കയ്യാല്‍
  അഴിഞ്ഞ വാര്പൂ കുഴലോന്നോതുക്കി "
  -എന്ന് വള്ളത്തോള്‍

  കാണ്ടാമൃഗത്തിന്റെ മുടിയാണ് അതിന്റെ കൊമ്പ് എന്ന് ജന്തു ശാസ്ത്രം !

  തലയില്‍ മുടിയില്ലാത്ത പുരുഷന്‍ മയില്‍ പീലി പോയ മയിലിനെപ്പോലെ ആണ് എന്ന് പറഞ്ഞത് ബി ബി സി ചാനലില്‍ ഒരുത്തി ! അന്ന് തൊട്ടു ബി ബി സി കാണുന്നത് നിര്‍ത്തി!! അല്ല പിന്നെ ! ! ഒരു തവണ മുടി ചീകുമ്പോഴും ഒരു നൂറു വികാര ഭരിതമായ വിട വാങ്ങലുകള്‍ ...!എന്നെന്നേക്കുമായി ..!

  എല്ലാ മുടിയരായ സുഹൃത്തുക്കള്‍ക്കും നമസ്കാരം !

  മറുപടിഇല്ലാതാക്കൂ
 14. തീര്‍ത്തും കാലിക പ്രസക്തം.'മുടി'യില്‍ കടപിടികൂടി മുടിയുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്ക്‌ 'സമുദായ ഭിന്നതക്ക് മുടി കാരണമാവല്ലേ'എന്ന പ്രാര്‍ത്ഥന മനുഷ്യസ്നേഹത്തിന്റെ വിതുമ്പലാണ്....

  മറുപടിഇല്ലാതാക്കൂ
 15. ബഷീർ പറഞ്ഞു : ‘രോമ മതങ്ങൾ’ !!

  മറുപടിഇല്ലാതാക്കൂ
 16. മുടി പുരാണം നന്നായി.. പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുന്നത്‌ പോലെ, പുതു മണവാളന്‍ അങ്ങനെ പലതും പുകഴ്ത്തും. ഈ മുടി പുരാണം അവസാനം പറഞ്ഞ സമുദായ ഭിന്നതയിലേക്ക്‌ വിരല്‍ ചൂണ്‌ടാനായിരുന്നില്ല എന്ന് വിശ്വസിക്കട്ടെ. :)

  മറുപടിഇല്ലാതാക്കൂ
 17. “കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസന തൈലം..
  നിന്റെ വാര്‍നെറ്റി തടത്തിലെന്തിന് സിന്ദൂര തിലകം”

  നല്ലത് കേള്‍പ്പിയ്ക്കുന്നതും, നാലു കേള്‍പ്പിയ്ക്കുന്നതും മുടി തന്നെ!
  നല്ല ചിന്ത, നല്ല ലക്ഷ്യം.. ഇനിയുമലയടിയ്ക്കട്ടെ പ്രാവിന്റെ വെള്ളരിമതം!

  ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 18. കേശം മുടിയാനെങ്കില്‍ കേശവന്‍ ആരായിടൂ വരും ..?

  മറുപടിഇല്ലാതാക്കൂ
 19. മുടി കഥ കൊള്ളാം..ശരിക്കും പ്രവെച്ചി..സ്റ്റൈല്‍ ..

  മറുപടിഇല്ലാതാക്കൂ
 20. കല്യാണം കഴിക്കുന്നതിനു മുമ്പും, ഇപ്പോഴും ഈ മുടി ഭക്ഷണതിലോ, മേശപ്പുറത്തോ, മാര്ബിളിലോ ഒക്കെ കാണുമ്പോള്‍ തന്നെ കലിയാ..ബന്ധങ്ങളുടെ പവിത്രത നിലനില്‍ക്കാനും , തകര്‍ക്കാനും ഒരു മുടിനാരിഴക്കും കഴിയും എന്ന് പറഞ്ഞു തന്നു..നന്ദി, ഈ റിയാദില്‍ ഉണ്ടായിട്ടും ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 21. :)))))
  "വിഷയങ്ങളെ ലഘുവായും ഗുരുവായും നിരീക്ഷിക്കുന്ന സമകാലിക കാലഘട്ടത്തില്‍ പരസ്പരം ഉള്ള വിശ്വാസത്തെ പൊട്ടാത്ത മുടിനാരിഴകള്‍ കൊണ്ട് ബന്ധിക്കട്ടെ....സമൂഹത്തിലും...ജീവിതത്തിലും അതാണ്‌ അഭികാമ്യം"
  ഹ് മം!!

  മറുപടിഇല്ലാതാക്കൂ
 22. മുടി ചരിതം ..............ഈ പറഞ്ഞത് മാത്രമല്ല ..ഇതിലും എത്രയോ അതികം ഉണ്ട് .മുടി ചരിതം ...

  മറുപടിഇല്ലാതാക്കൂ