"ഗൗരവമേറിയ നിയമലംഘനമാണ് ഇറ്റാലിയന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നടത്തിയതെന്ന്" രാജ്യരക്ഷാമന്ത്രി
അറയ്ക്കപ്പറമ്പില്‍ കുര്യനാന്റണി".
"ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദികള്‍ രക്ഷപെടാന്‍
അനുവദിക്കില്ലെന്ന് "മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അതിനിടെ കോണ്‍ഗ്രസ് നേതാവ് "മനു അഭിഷേക് സിങ്‌വി" കപ്പല്‍ ജീവനക്കാരുടെ അഭിഭാഷകനായി എത്തുമെന്നാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വാര്‍ത്താ കുറിപ്പുകള്‍...!!!....!!!...!!!!
സംഭവം നടന്നത് 16ന് വൈകിട്ട് നാലു മണിക്ക്. ഇതുവരെ അന്വേഷണത്തില്‍, അറസ്റ്റ് നടപടിയില്‍ ഒരിഞ്ചു മുന്നോട്ടുനീങ്ങാന്‍ നമ്മുടെ നിയമപാലകര്‍ക്കു
കഴിഞ്ഞിട്ടില്ല. ഇറ്റലിയുടെ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ കൊച്ചിയിലെത്തി കപ്പലില്‍ക്കയറി അവരുടെ ആള്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്തു ചര്‍ച്ചയാണിത്..?
കപ്പലില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഇറ്റാലിയന്‍ എംബസി അധികൃതരുടെ സാന്നിധ്യത്തില്‍ കൊലപാതകികളുമായി ചര്‍ച്ചകള്‍
നടത്തുകയാണത്രെ..! എന്തു ചര്‍ച്ച? അറസ്റ്റ് ചെയ്യണമെങ്കില്‍, അറസ്റ്റിനു ശേഷം എന്തുണ്ടാകുമെന്നു രേഖാമൂലം എഴുതിനല്‍കിയാലേ വഴങ്ങൂ എന്നത്രെ
ഇറ്റലിക്കാരുടെ പിടിവാശി. ഇതെവിടുത്തെ ന്യായം? ഇന്ത്യക്കാര്‍ക്കു വിദേശത്തു കിട്ടുന്നത് ഇതേ നീതിയാണോ?
ഇതോ ബൈ ലാട്ടെരല്‍ റിലേഷന്‍ഷിപ്പ്??? ഇതോ നയതന്ത്രം???
ഇത് അതിര്‍ത്തികടന്നെത്തി നടത്തിയ ആസൂത്രിതകോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍......:(.
ഈ കപ്പല്‍ വലിയ ദുരൂഹതകളും ചോദ്യങ്ങളുമുയര്‍ത്തുന്നു.
ഈ കപ്പല്‍ നമ്മുടെ നിയമത്തിന്‍റെ ബലഹീനതയാണോ,അതോ നിയമപാലകരുടെയും രാഷ്ട്രീയനേതൃത്വത്തിന്‍റെയും ഇറ്റാലിയന്‍ വിധേയത്വമോ???
വാല്‍:;::---
(അല്ല എനിക്ക് മനസിലാകാത്തത് സോമാലിയ കേരളത്തിന് ഇത്ര അടുത്താണോ?അതോ "പട്ടിണി പാവങ്ങളായ ഇന്ത്യന്‍സിനെ" കണ്ടാല്‍ സോമാലിയന്‍ ലുക്ക്"" ഉണ്ടായിട്ടാകുമോ?)
"അതിഥിദേവോ ഭവ: " മരുമകളുടെ വീട്ടുക്കാര്‍ വീട്ടില്‍ വന്നാല്‍ , അവരെ വേണ്ടവിധം സ്വീകരിക്കണം.
മറുപടിഇല്ലാതാക്കൂപ്രതികരണശേഷി ചിലപ്പോഴൊക്കെ ഉറങ്ങാറുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു.
മറുപടിഇല്ലാതാക്കൂഇറ്റലിയിലാണിത് സംഭവിച്ചതെങ്കില്‍ തീര്‍ച്ചയായും ഇതൊരു തീവ്രവാദാക്രമണമായേനേ..ഇന്ത്യയറിയാതെ തന്നെ ശിക്ഷയും നടന്നേനെ..ഷീബയുടെ സംശയം എനിക്കുമുണ്ടായി..സോമാലിയഎന്ന സ്ഥലം കേരളക്കരക്കിത്രയടുത്താണോ..
പ്രസക്തമായ പ്രതികരണം ...
മറുപടിഇല്ലാതാക്കൂബ്ലോഗു ഡിസൈന്‍ വായിക്കാന്‍ കഴിയും വിധം പുന: ക്രമീകരിച്ചതിനു നന്ദി ..:)
Thank u Ramesh ji...:)
ഇല്ലാതാക്കൂഹിജഡകള് അധികാരത്തില്‍ ഇരുക്കുന്ന കാലത്തോളം ഒരു ചുക്കും സംഭാവിക്കില്ലാ....ഇറ്റലിയില്‍ ആയിരുന്നേല്‍ കാണാമായിരുന്നു ...
മറുപടിഇല്ലാതാക്കൂരണ്ടുദിവസ്സം മാത്രം പത്രങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത..
മറുപടിഇല്ലാതാക്കൂകപ്പലിന്റെ നാവികരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ഫോട്ടോ പത്രത്തില്‍ കണ്ടിരുന്നു..
നമ്മുടെ പോലീസുകാര്‍ നാവികര്‍ക്ക് പാറാവായി പോകുന്നതുപോലെയാണ് അതുകണ്ടിട്ട് തോന്നിയത്..
മരിച്ചവന്റെ വീട്ടുകാര്‍ക്ക് കൊടുക്കാവാനുള്ള നഷ്ടപരിഹാര തുകയിലായിരിയ്ക്കും ഇനി മാമന്മാരുടെ നോട്ടം!