വെള്ളിയാഴ്‌ച, ഫെബ്രുവരി 24

വേണുവേട്ടന് ഐക്യദാര്‍ഡ്യം....

ലാലൂർ പ്രശ്നത്തിൽ കെ. വേണു നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിട്ടിരിക്കുന്നു.


വേണുവേട്ടന് ഐക്യദാര്‍ഡ്യം....


"ലാലൂരും, വിളപ്പില്ശാലയുമൊന്നുമല്ല വേണുവേട്ടാ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ദുര്ഗന്ധം പരത്തുന്ന മാലിന്യങ്ങള്‍...:; രോമ 'പുരം' മുസ്ല്യാരും, 'ആലഞ്ചേരി' തമ്പ്രാക്കളുമാണ്.."


സ്വാഭാവികമായും ലാലൂര്‍ പ്രശ്നത്തില്‍ തൃശൂര്‍ ജില്ലയിലെ ഒരു വിഭാഗം ഹൈന്ദവ വിശ്വാസികള്‍ ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാണ്.


എന്തുകൊണ്ട് ഒരു ലാലൂര്‍.???


വര്‍ഷങ്ങളായി എന്തുകൊണ്ട് ലാലൂരിനെ മാത്രം സാംസ്കാരിക തലസ്ഥാനത്തിന്റെ ഒരു കുപ്പതോട്ടിയാക്കി മാറ്റി.അവരതിന് ഉത്തരവും കണ്ടെത്തിയിരിക്കുന്നു.താഴെ തട്ടില്‍ എന്ന് സമൂഹം വിശേഷിപ്പിക്കുന്ന ഹൈന്ദവരിലെ ഈഴവര്‍,വിശ്വകര്‍മ,പുലയ,പറയ,മുതലായ ജനങ്ങള്‍ അക്കാലങ്ങളില്‍ തിങ്ങി പാര്‍ത്ത ഒരു സ്ഥലമായിരുന്നു ലാലൂര്‍....,തന്മൂലം തന്നെ പ്രതിഷേധത്തിന്റെ പ്രകമ്പനങ്ങള്‍ അന്നാളില്‍ ഉയര്‍ന്നിരുന്നില്ല.എന്നാല്‍ ഇന്ന് മാറ്റങ്ങള്‍ ലാലൂരിന്റെ ശബ്ദം പുറം ലോകത്തേക്ക് എത്തിച്ചിരിക്കുന്നു.എന്തുകൊണ്ട് അക്കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വം ഉള്ള പ്രദേശങ്ങള്‍ ആയ പുന്കുന്നം അഗ്രഹാര തെരുവോ,പാറമേക്കാവ്തിരുവമ്പാടി-പിന്നാംപുറങ്ങലോ,ബിഷപ്പ് പാലസിന്റെ പിന്മതിലോ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല.???
ചോദ്യം നിസാരം...പ്രശ്നം ഗുരുതരം...!!!
OD:(ഞാന്‍ ഒന്നും പറഞ്ഞില്ലേ...രാമ നാരായണാ.)  


ലാലൂർ പ്രശ്നത്തിൽ കെ. വേണു നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിട്ടിരിക്കുന്നു.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുക.അഭ്യർത്ഥന ഈ മേൽ‌വിലാസത്തിൽ അയക്കാവുന്നതാണ്:
 E-Mail -:    chiefminister@kerala.gov.in,   oc@oommenchandy.net.   

ശനിയാഴ്‌ച, ഫെബ്രുവരി 18

മൃഗീയം ...പൈശാചികം..."ഈ മൌനം".

"ഗൗരവമേറിയ നിയമലംഘനമാണ് ഇറ്റാലിയന്‍ ചരക്കുകപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നടത്തിയതെന്ന്" രാജ്യരക്ഷാമന്ത്രി 
അറയ്ക്കപ്പറമ്പില്‍ കുര്യനാന്റണി".

"ഇറ്റാലിയന്‍ ചരക്കുകപ്പലില്‍നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദികള്‍ രക്ഷപെടാന്‍ 
അനുവദിക്കില്ലെന്ന് "മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.


അതിനിടെ കോണ്‍ഗ്രസ് നേതാവ് "മനു അഭിഷേക് സിങ്‌വി" കപ്പല്‍ ജീവനക്കാരുടെ അഭിഭാഷകനായി എത്തുമെന്നാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വാര്‍ത്താ കുറിപ്പുകള്‍...!!!....!!!...!!!!
 
സംഭവം നടന്നത് 16ന് വൈകിട്ട് നാലു മണിക്ക്. ഇതുവരെ അന്വേഷണത്തില്‍, അറസ്റ്റ് നടപടിയില്‍ ഒരിഞ്ചു മുന്നോട്ടുനീങ്ങാന്‍ നമ്മുടെ നിയമപാലകര്‍ക്കു 
കഴിഞ്ഞിട്ടില്ല. ഇറ്റലിയുടെ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ കൊച്ചിയിലെത്തി കപ്പലില്‍ക്കയറി അവരുടെ ആള്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. എന്തു ചര്‍ച്ചയാണിത്..?

കപ്പലില്‍ ഇന്ത്യന്‍ സേനാംഗങ്ങള്‍ ഇറ്റാലിയന്‍ എംബസി അധികൃതരുടെ സാന്നിധ്യത്തില്‍ കൊലപാതകികളുമായി ചര്‍ച്ചകള്‍ 
നടത്തുകയാണത്രെ..! എന്തു ചര്‍ച്ച? അറസ്റ്റ് ചെയ്യണമെങ്കില്‍, അറസ്റ്റിനു ശേഷം എന്തുണ്ടാകുമെന്നു രേഖാമൂലം എഴുതിനല്‍കിയാലേ വഴങ്ങൂ എന്നത്രെ 
ഇറ്റലിക്കാരുടെ പിടിവാശി. ഇതെവിടുത്തെ ന്യായം? ഇന്ത്യക്കാര്‍ക്കു വിദേശത്തു കിട്ടുന്നത് ഇതേ നീതിയാണോ?

ഇതോ ബൈ ലാട്ടെരല്‍ റിലേഷന്‍ഷിപ്പ്??? ഇതോ നയതന്ത്രം???

ഇത് അതിര്‍ത്തികടന്നെത്തി നടത്തിയ ആസൂത്രിതകോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍......:(.

 ഈ കപ്പല്‍ വലിയ ദുരൂഹതകളും ചോദ്യങ്ങളുമുയര്‍ത്തുന്നു. 

ഈ കപ്പല്‍ നമ്മുടെ നിയമത്തിന്‍റെ ബലഹീനതയാണോ,അതോ  നിയമപാലകരുടെയും രാഷ്ട്രീയനേതൃത്വത്തിന്‍റെയും ഇറ്റാലിയന്‍ വിധേയത്വമോ???

വാല്‍:;::---
(അല്ല എനിക്ക് മനസിലാകാത്തത് സോമാലിയ കേരളത്തിന്‌ ഇത്ര അടുത്താണോ?അതോ "പട്ടിണി പാവങ്ങളായ ഇന്ത്യന്‍സിനെ" കണ്ടാല്‍ സോമാലിയന്‍ ലുക്ക്‌"" ഉണ്ടായിട്ടാകുമോ?)

ഞായറാഴ്‌ച, ഫെബ്രുവരി 12

ആദരാഞ്ജലികള്‍............,,,

മലപ്പുറം പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി. സ്കൂൾ വിദ്യാർത്ഥിനിയും, ,കവിയത്രിയും, നിലാമഴ എന്ന ബ്ലോഗ്ഗ് എഴുത്തുകാരിയുമായിരുന്ന 
"നീസ വെള്ളൂര്‍"" ""എന്ന നമ്മുടെ കുഞ്ഞനിയത്തി" 
 (രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു)അന്തരിച്ചു.


ബൂലോക കാരുണ്യം അവളെ തേടി ചെന്നിരുന്നു....എന്നിട്ടും അവള്‍ നമ്മെ വിട്ടു പോയി...ചന്നം പിന്നം പെയ്ത ആ ചാറ്റല്‍ മഴ..ആ നിലാമഴ നിലച്ചു.എന്നെന്നേക്കുമായി!!!

ആ കുട്ടിയുടെ ബ്ലോഗ്ഗ് ലിങ്ക്....http://neesavellur.blogspot.in/ 

ആ മോള്‍ എഴുതിയ വരികള്‍:-:"...
ഇവിടെ ചേര്‍ക്കുന്നു..."മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്..."കുഞ്ഞേ...നിനക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തോടെ...


ആദരാഞ്ജലികള്‍.........

"അരിശുംമൂട്ടില്‍ കുടുംബം Verses തൈപറമ്പ് കുടുംബം"


ഭാനൂ ...ദേ തോറ്റു തുന്നം പാടി വന്നിട്ടുണ്ട്...നിന്റെ  മോ.....ന് എന്തെങ്കിലും തിന്നാന്‍  കൊടുക്ക്‌......
എന്തെങ്കിലും പോര സ്വല്പം കനമായി തന്നെ വേണം 

എന്നാല്‍ അമ്മിക്കല്ലെടുത്ത് വിഴുങ്ങിക്കോ..... അതും മതിയാവുമോന്നു തോന്നുന്നില്ല .... പൊരിഞ്ഞ പോരാട്ടമാല്ലയിരുന്നോ.....
                                                        എന്നിട്ടാണോ നീ തോറ്റത്.....?


 അവസാന ശ്വാസം വരെ പോരാടി തോല്ക്കുന്നത് ജയിച്ചേനു thulyam ആണ്അമ്മേ......

 അരിശുംമൂട്ടില്‍ കുടുംബം തൈപറമ്പ് കാരോടാണ് തോറ്റത് ...!!!
 ഞാന്‍ ഓസ്ട്രേലിയയുമായി മത്സരിച്ചാ ധീരമായിട്ടു തോറ്റത് അല്ലാതെ തൈപറമ്പ്കാരോടല്ല 


ഓസ്ട്രേലിയയുടെ കാപ്ടന്‍ ക്ലാര്ക്ക്  എവിടതെയാനെന്ന നിന്റെ വിചാരം...... എന്റെ ഭഗവാനെ എന്റെ അനിയത്തി സുമതിയുടെ മുഖത്ത് ഞാന്‍ ഇനി എങ്ങനെനോക്കും???
സുമതി കുഞ്ഞമ്മ ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കയാണോ നോക്കണ്ടിരിക്കാന്‍ .അമ്മ ധൈര്യമായിട്ട് നോക്കന്നെ..അമ്മ നോക്കിക്കോ ചെസ്സ്‌ മത്സരത്തിനു ഞാന്‍ അവനെ തറ പറ്റിക്കും:) ഉവ്വ ഉവ്വ ഉവ്വ .... തലപന്ത് കളിയിലും ചീട്ടു കളിയിലും തോറ്റപ്പോഴും നീ ഇത്തന്നെയാ പറഞ്ഞത് 


...

അത് പിന്നെ ഞാന്‍ ഒരുത്തന്‍  മാത്രം വിചാരിച്ചാ മതിയോ?  കൂടെയുള്ളകോന്തന്മാരും കൂടി വിചാരിക്കണ്ടേ ....... ???:(എടാ മരമണ്ടാ അതിലും നീ തോറ്റെച്ചു ഇങ്ങു വന്നാലുണ്ടല്ലോ കുടിക്കാന്പച്ചവെള്ളം തരത്തില്ല പച്ചവെള്ളം ഹോട്ടെലീന്നു ഫ്രീ ആയിട്ട് കിട്ടും....ഹാ ഇനി ചെസ്സ് മത്സരവുമുണ്ട് പാട്ട് മത്സരവുമുണ്ട് ...... എടുത്തോളാം
.
.
.
.
.


                      
അശോകന് ക്ഷീണം ആവാം......
NB-:(കലാലയ ജീവിതത്തിലെ അശോകനും അപ്പുകുട്ടനും ചേര്‍ന്ന്...(ഇപ്പോഴത്തെ അവരുടെ പൊസിഷെന്‍ കേട്ടാല്‍ ഞെട്ടും:)) മെയില്‍ അയച്ചു തന്നത്."നിനക്ക് ബ്ലോഗിന് ഒരു വിഷയം ആകെട്ടെ "എന്നും പറഞ്ഞ്...:)തന്മൂലം തന്നെ ഇത് എന്‍റെ അഭിരുചിക്ക് പോരെങ്കിലും സൌഹൃദത്തിനു  മുന്നില്‍ തോല്‍കുന്നു.....)വെള്ളിയാഴ്‌ച, ഫെബ്രുവരി 10

ആകാശ ദീപങ്ങള്‍ സാക്ഷി.....


വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ" ഹരിമുരളീരവം" പ്രണയ 
സുധാമയമോഹനരാഗമായി മനസ്സില്‍ അലയടിച്ചു... അത് പിന്നെ മനസ്സിന്‍ 
മണ്‍ വീണയില്‍" "ആരോ വിരല്‍ മീട്ടിയതുപോലെ ഹൃദയത്തിന്‍ 
സംഗീതമായി.ഒരു കൈക്കുടുന്ന നിറയെ തിരു മധുരമായി....!!!

കനക മുന്തിരി മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍........ ഒരു കുരുന്നു കുന്നു 
ചിറകുമായ് വന്ന ശലഭംപോലെ,കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്‍റെ കരളിന്‍റെ 
കരിമ്പ്‌ തോട്ടം കട്ടെടുത്തതാരാണ്..?പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്‍റെ 
കല്‍ക്കണ്ട കിനാവ്‌ പാടം കൊയ്തെടുത്തതാരാണ്??? എന്ന് ചോദിച്ചു.

ആകാശ ദീപങ്ങള്‍ സാക്ഷി-ആത്മീയ ശൈലങ്ങള്‍ സാക്ഷിയാക്കി- കളഭം തരാം 
ഭഗവാനെ മനസും തരാം എന്ന് പാടിയ ആ മഴപക്ഷി,മേലെ മേലെ മാനം- മാനം 
നീളെ മഞ്ഞിന്‍ കൂടാരം- അതില്‍ നിറ ദീപം പോലെ കത്തി നിന്ന് ചോദിച്ചു -
നീയുറങ്ങിയോ...നിലാവേ? .... മഴ നിലാവേ..,പെയ്തിറങ്ങി വാ തുളുമ്പും 
മിഴി തലോടാന്‍ ,ഒരു താരാട്ടിന്‍ തണലായ്‌ മാറാം, ഒരു വെന്‍തൂവല്‍ തളിരായ് മൂടാം എന്ന് പറഞ്ഞ് ഇടനെഞ്ചില്‍ പൂക്കും കാണാ കൂട്ടില്‍ ഇടറും 
വേദനയായി പിന്നെ എപ്പോഴോ ആ കിളിയുറങ്ങി!!!
നിലാവേ മായുമോ? കിനാവും നോവുമായ്...?എന്ന് ചോദിച്ചിട്ട് 
അക്ഷരങ്ങളുടെ വര്‍ണത്തൂവലുകള്‍ പെരുമഴ പോലെ പൊഴിച്ചിട്ട്,"പിന്നെ 
എന്നോടൊന്നും പറയാതെ ആ പകല്‍ പക്ഷി സ്വയം മറഞ്ഞെങ്ങോ പോയ്‌ " 
...
ആ സൂര്യ കിരീടം വീണുടഞ്ഞു...അങ്ങനെ ഇന്നലെ... എന്‍റെ 
നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ???


ഗിരീഷേട്ടാ,മരണത്തിനെ നിങ്ങളെ കൊണ്ടുപോകാന്‍ കഴിയു...നിലാവിന്‍റെ 
നീല ഭസ്മ കുറിയുള്ള രാവുകളില്‍ ,ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും 
കിനാവിന്‍റെ പടി കടന്നെത്തുന്ന ആ പദ നിസ്വനം ഇന്നും ഞാന്‍ 
അറിയുന്നു.പുലര്‍ നിലാചില്ലയില്‍, മിഴികളില്‍ കുറുകുന്ന പ്രണയമാം 
പ്രാവിന്‍റെ ചിറകുകള്‍ മെല്ലെ പിടഞ്ഞോ "വെള്ളരി പ്രാവേ" എന്ന് 
ചോദിക്കാത്ത നീണ്ട ..നീണ്ട 730 ദിനങ്ങള്‍...!!!.!!!....!!!...:(:(....<:(

328 ചിത്രങ്ങളിലായി 1556 ഗാനങ്ങളില്‍ ഇന്നും അങ്ങ് ജീവിക്കുന്നു.അമ്മ 
മഴക്കാറിനു പോലും ഇന്നും ആ ഓര്‍മ്മയില്‍ കണ്‍ നിറയുന്നു..ആ കണ്ണീരില്‍ 
ഞാന്‍ നനയുന്നു.......ആ ഓര്‍മകളില്‍...,ബാഷ്പാഞ്ജലികളോടെ.....

ബുധനാഴ്‌ച, ഫെബ്രുവരി 1

ബന്ധങ്ങള്‍ക്കിടയിലെ *മുടിനാരിഴകള്‍....""....;;;


കല്ല്യാണം കഴിഞ്ഞ കാലത്ത് പുള്ളിക്കാരന്‍ എന്നോട് "നിതംബം മറഞ്ഞു കിടക്കുന്ന ഈ മുടി നിനക്ക് എന്ത് അഴകാന്നറിയ്യോ!നിന്‍റെ കണ്ണും മുടിയും കണ്ടാല്‍ കവിത എഴുതാത്ത ഞാന്‍ പോലും കവിത എഴുതി പോകും" എന്നൊക്കെ പറഞ്ഞിരുന്നു.(അത് അന്ത കാലം!)മുല്ലപ്പൂ എവിടെ കണ്ടാലും അത് വാങ്ങിചൂടിച്ചു തരും.എന്തിനേറെ വിവാഹം കഴിഞ്ഞ് ലീവ് തീര്‍ന്ന് ഗള്‍ഫിലേക്ക് പോയപ്പോള്‍ എപ്പോളും കാണാന്‍ ആണെന്ന് പറഞ്ഞു മുടി പൊട്ടിച്ചെടുത്ത് തൂവാലയില്‍ പൊതിഞ്ഞു കൊണ്ട് പോയ ആളായിരുന്നു!

കല്ല്യാണം കഴിഞ്ഞ് ....കുറെവര്ഷം കഴിഞ്ഞ്.....പുള്ളിക്കാരന്‍--:;"ഒരു വഴിക്ക് ഇറങ്ങാന്നു വെച്ചാ അവളുടെ മുടി ചീകി കെട്ടാന്‍ വേണം ഒരു മണിക്കൂര്‍....!!!!! $%^&*"

ഇപ്പോള്‍......,,,രണ്ടു കുട്ടികള്‍ ഉണ്ടായിട്ടും..മരുഭൂമിയിലെ വാസം.....ക്ലോറിന്‍  വെള്ളത്തിന്‍റെ ഏറ്റ കുറച്ചിലിലും മുടി പൊഴിയാതെ കൊണ്ട് നടക്കുന്ന ബുദ്ധിമുട്ട് ! എനിക്കേ അറിയൂ,....
എന്നാല്‍ ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് പുള്ളിക്കാരന്റെ ഷര്‍ട്ട്‌ -ലും,ബാത്ത് ടവ്വല്‍ -ലും എന്‍റെ മുടി പുള്ളിക്കാരന്‍ കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു!!!
ഇന്നലെ അബദ്ധവശാല്‍ ഒരു മുടി ഡൈനിങ്ങ്‌ ടേബിളില്‍ ആണ് സ്ഥാനം പിടിച്ചത്.:(
അതും പുള്ളിക്കാരന്റെ കണ്മുന്‍പില്‍ തന്നെ...!!!
എവിടെ നോക്കിയാലും നിന്‍റെ മുടിയേ ഉള്ളൂ...നാശം!അടുത്തിരുന്ന പാത്രം ശബ്ദമുണ്ടാക്കി അടച്ചു കൊണ്ട്പ്രതിഷേധത്തിന്റെ പ്രകമ്പനം.!"എന്തിനാ ഇങ്ങനെ പനങ്കുല  പോലെ വളര്‍ത്തണത് വെട്ടികളയരുതോ?...."

ഓ ഭക്ഷണത്തില്‍ ഒന്നും അല്ലല്ലോ മുടി കണ്ടത്..മേശ പുറത്തല്ലേ?അതങ്ങ് എടുത്തു കളയരുതോ?(അടുത്ത് ചെന്ന് അടക്കത്തില്‍ "ചേട്ടാ ...പണ്ട് ..തൂവാല ...മുടി ...ഞാന്‍ തമാശയും,ഭീഷണിയും കലര്‍ത്തി പതിയെ പറഞ്ഞു.)
പണ്ട് മുടി പൊതിഞ്ഞു കൊണ്ട് പോയ കഥയുടെ കെട്ട് മക്കളുടെ മുന്‍പില്‍ ഞാന്‍ അഴിക്കുമെന്നു കരുതി പുള്ളിക്കാരന്‍ വേഗം പറഞ്ഞു:-"രസത്തിന് കുറച്ചു കൂടി മല്ലിയില ഇടായിരുന്നു...അല്ല! മല്ലി ഇല കഴിച്ചാല്‍ നിന്‍റെ മുടി കൊഴിയലുംനില്‍ക്കും:മുടിയുടെ വളര്‍ച്ചക്കും നല്ലതാ".പുറമേ ചിരിച്ചില്ലെങ്കിലും ആ ആയുധം വെച്ചുള്ള കീഴടങ്ങല്‍ കണ്ടു ഞാന്‍ ഊറി ചിരിച്ചു.
ബന്ധങ്ങള്‍ക്കിടയില്‍ മുടിനാരിഴകള്‍ക്ക് എന്ത് സ്ഥാനം എന്ന് ഒരു പക്ഷെ തോന്നാം.എന്നാല്‍ മുടിനാരിഴ പോലും കീറി നോക്കി ബന്ധങ്ങളെ പിളര്‍ത്തുന്നതിനെക്കാള്‍ മുടിയിഴയുടെ കരുത്തോടെ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കപെടണം.കൊഴിഞ്ഞു വീണ മുടി നാരിഴകളെ കുറിച്ച് ഏറെ പറഞ്ഞു വഴക്കിടാതെ,ആരുടേയും മനസ് നോവിപ്പിക്കാതെ ..,ഒരു കുടുംബംഗങ്ങള്‍ക്കിടയില്‍ ഉള്ള സ്നേഹ ബന്ധത്തിന് വിള്ളല്‍ ഏല്‍ക്കാതെ ,അത് കണ്ട് മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കാതെ, നിശബ്ദമായി  അവഗണിക്കുക.രണ്ടു കൈയ്യും കൊട്ടിയാലല്ലേ ഒച്ച ഉണ്ടാകു.വിഷയങ്ങളെ ലഘുവായും ഗുരുവായും നിരീക്ഷിക്കുന്ന സമകാലിക കാലഘട്ടത്തില്‍ പരസ്പരം ഉള്ള വിശ്വാസത്തെ പൊട്ടാത്ത മുടിനാരിഴകള്‍ കൊണ്ട് ബന്ധിക്കട്ടെ....സമൂഹത്തിലും...ജീവിതത്തിലും അതാണ്‌ അഭികാമ്യം".

ജോലികള്‍എല്ലാം തീര്‍ത്ത് ഉണങ്ങാത്ത മുടിയിലെ ടവല്‍ കെട്ടഴിക്കുമ്പോള്‍,ദേ വീണ്ടും പുള്ളിക്കാരന്‍ !മുടിയെടുത്ത് മണത്തു നോക്കി പറയുന്നു."കണ്ണില്‍ കണ്ട വാസന ഷാമ്പൂ തേച്ച് മുടി കളയണ്ട...അമ്മയെ വിളിച്ച്‌ പറഞ്ഞാല്‍ അമ്മ കയ്യുണ്ണ്യം,കറ്റവാഴ,നെല്ലിക്കയും ചേര്‍ത്ത് കാച്ചുന്ന ആ എണ്ണ കൊടുത്തു വിടും."
ഹോ...ദമ്പതികള്‍ക്കിടയിലുള്ള പിണക്കത്തിന് മുടി ധാരാളം മതി എന്നിരിക്കെ "ഒരു സമുദായ ഭിന്നതക്ക്"  "മുടി കാരണമാകല്ലേ"  എന്ന പ്രാര്‍ത്ഥനയോടെ ഉറക്കത്തിലേക്ക്....:)