വെള്ളിയാഴ്‌ച, ഫെബ്രുവരി 10

ആകാശ ദീപങ്ങള്‍ സാക്ഷി.....


വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ" ഹരിമുരളീരവം" പ്രണയ 
സുധാമയമോഹനരാഗമായി മനസ്സില്‍ അലയടിച്ചു... അത് പിന്നെ മനസ്സിന്‍ 
മണ്‍ വീണയില്‍" "ആരോ വിരല്‍ മീട്ടിയതുപോലെ ഹൃദയത്തിന്‍ 
സംഗീതമായി.ഒരു കൈക്കുടുന്ന നിറയെ തിരു മധുരമായി....!!!

കനക മുന്തിരി മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍........ ഒരു കുരുന്നു കുന്നു 
ചിറകുമായ് വന്ന ശലഭംപോലെ,കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്‍റെ കരളിന്‍റെ 
കരിമ്പ്‌ തോട്ടം കട്ടെടുത്തതാരാണ്..?പൊന്നു കൊണ്ട് വേലി കെട്ടീട്ടും എന്‍റെ 
കല്‍ക്കണ്ട കിനാവ്‌ പാടം കൊയ്തെടുത്തതാരാണ്??? എന്ന് ചോദിച്ചു.

ആകാശ ദീപങ്ങള്‍ സാക്ഷി-ആത്മീയ ശൈലങ്ങള്‍ സാക്ഷിയാക്കി- കളഭം തരാം 
ഭഗവാനെ മനസും തരാം എന്ന് പാടിയ ആ മഴപക്ഷി,മേലെ മേലെ മാനം- മാനം 
നീളെ മഞ്ഞിന്‍ കൂടാരം- അതില്‍ നിറ ദീപം പോലെ കത്തി നിന്ന് ചോദിച്ചു -
നീയുറങ്ങിയോ...നിലാവേ? .... മഴ നിലാവേ..,പെയ്തിറങ്ങി വാ തുളുമ്പും 
മിഴി തലോടാന്‍ ,ഒരു താരാട്ടിന്‍ തണലായ്‌ മാറാം, ഒരു വെന്‍തൂവല്‍ തളിരായ് മൂടാം എന്ന് പറഞ്ഞ് ഇടനെഞ്ചില്‍ പൂക്കും കാണാ കൂട്ടില്‍ ഇടറും 
വേദനയായി പിന്നെ എപ്പോഴോ ആ കിളിയുറങ്ങി!!!
നിലാവേ മായുമോ? കിനാവും നോവുമായ്...?എന്ന് ചോദിച്ചിട്ട് 
അക്ഷരങ്ങളുടെ വര്‍ണത്തൂവലുകള്‍ പെരുമഴ പോലെ പൊഴിച്ചിട്ട്,"പിന്നെ 
എന്നോടൊന്നും പറയാതെ ആ പകല്‍ പക്ഷി സ്വയം മറഞ്ഞെങ്ങോ പോയ്‌ " 
...
ആ സൂര്യ കിരീടം വീണുടഞ്ഞു...അങ്ങനെ ഇന്നലെ... എന്‍റെ 
നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ???


ഗിരീഷേട്ടാ,മരണത്തിനെ നിങ്ങളെ കൊണ്ടുപോകാന്‍ കഴിയു...നിലാവിന്‍റെ 
നീല ഭസ്മ കുറിയുള്ള രാവുകളില്‍ ,ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും 
കിനാവിന്‍റെ പടി കടന്നെത്തുന്ന ആ പദ നിസ്വനം ഇന്നും ഞാന്‍ 
അറിയുന്നു.പുലര്‍ നിലാചില്ലയില്‍, മിഴികളില്‍ കുറുകുന്ന പ്രണയമാം 
പ്രാവിന്‍റെ ചിറകുകള്‍ മെല്ലെ പിടഞ്ഞോ "വെള്ളരി പ്രാവേ" എന്ന് 
ചോദിക്കാത്ത നീണ്ട ..നീണ്ട 730 ദിനങ്ങള്‍...!!!.!!!....!!!...:(:(....<:(

328 ചിത്രങ്ങളിലായി 1556 ഗാനങ്ങളില്‍ ഇന്നും അങ്ങ് ജീവിക്കുന്നു.അമ്മ 
മഴക്കാറിനു പോലും ഇന്നും ആ ഓര്‍മ്മയില്‍ കണ്‍ നിറയുന്നു..ആ കണ്ണീരില്‍ 
ഞാന്‍ നനയുന്നു.......ആ ഓര്‍മകളില്‍...,ബാഷ്പാഞ്ജലികളോടെ.....

5 അഭിപ്രായങ്ങൾ:

 1. നല്ല ഒരു അനുസ്മരണം. അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. അനുസ്മരണം നന്നായി, അതും അദ്ദേഹത്തിന്റെ വരികള്‍ കോര്‍ത്തിണക്കിയതിനാല്‍ മനോഹരവും.


  എന്തോ, ചുരുക്കം പാട്ടുകള്‍ മാത്രമേ എന്റെ മലയാളഗാന ശേഖരത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുടേതായിട്ടുള്ളൂ. താളക്രമത്തിനനുസൃതമായ ഗാനങ്ങള്‍ക്ക് പലതിനും അര്‍ത്ഥപൂര്‍ണ്ണത് എനിക്ക് തോന്നാത്തതിനാലാണോ ആവോ. :)

  മറുപടിഇല്ലാതാക്കൂ
 3. Excellent write up! A well deserved tribute for Girish

  Girish of course was a magical lyricist , and when it comes to external poetic makeup and decor, for a song Girish does exceedingly well..Some of his songs have a lot of substance beneath surface too. But even in the cases the inside lacks depth , the songs are guaranteed to generate a pleasing experience for the sheer brilliance shown in covering up with an enchanting array of poetic vocabulary , stringed to the perfection.

  Girish was no doubt awfully talented. May be the film industry was limiting him by keeping him bounded to apply the surface level beauty techniques , which is what is demanded by the industry , which expects quick results that sells and make business.

  Probably Girish could have become a more revolutionary poet with the kind kind of talent he possess and had he deployed it properly.

  His early demises was in do doubt a great great loss to those music lovers of kerala who can read malayalam and interpret poetry in songs , which has become an endangered species of late , sadly!

  Thanks for remaining me of those wonderful songs ..!!

  മറുപടിഇല്ലാതാക്കൂ
 4. പുത്തഞ്ചേരിയെകുറിച്ച് ഇപ്പോള്‍ കൂടി സംസാരിച്ചതേയുള്ളൂ ഒരാളോട്.. അപ്പോഴും ഒര്‍മ്മയുണ്ടായിരുന്നില്ല മരിച്ചിട്ട് ഒരുവര്‍ഷമായെന്ന്.. ഇവിടെ വന്നപ്പോഴാണത് മനസ്സിലായത്..

  എന്റെ പ്രിയ ഗാനങ്ങള്‍ പലതും വെള്ളരി ഇവിടെ ചേര്‍ത്തിട്ടുണ്ട്; എന്റെ ഒരു പ്രിയ ഗാനം ഇവിടെ കണ്ടില.. “മൂവന്തി താഴ്വരയില്‍” എന്ന കന്മദത്തിലെ പാട്ട്!

  അദ്ധേഹത്തിന്റെ ചില രചനകള്‍ കവിത രൂപത്തില്‍ തന്നെ സിനിമകളില്‍ ചേര്‍ത്തിട്ടുണ്ട്.. കിന്നരിപ്പുഴയോരം എന്ന സിനിമയില്‍
  രാഗഹേമന്ത സന്ധ്യ പൂക്കുന്ന എന്ന എം.ജി പാടിയതും, പിന്നെ ഈ പുഴയും കടന്ന് എന്ന സിനിമയില്‍ വേണുഗോപാല്‍ പാടിയ
  തങ്കചേങ്ങില എന്ന കവിതയും എനിയ്ക്ക് ഒത്തിരി ഇഷ്ടമുള്ള കവിതയാണ്..

  മറുപടിഇല്ലാതാക്കൂ
 5. എഴുത്തുകാര്‍ക് മരണമില്ല..! പ്രാര്‍ഥനയോടെ..

  മറുപടിഇല്ലാതാക്കൂ