ഗുരുകുല വിദ്യാഭ്യാസം...ആ പഴയ വിദ്യാ "അഭ്യസന" രീതിയെ ആര്‍ഷ ഭാരതം കൈവിട്ടിരിക്കുന്നു...ഇന്ന് വിദ്യകൊണ്ട് അഭ്യാസം ആക്കി മാറ്റിയിരിക്കുന്നു...ലോകോത്തര പ്രഥമ സര്‍വകലാശാലകള്‍ ആയ നളന്ദയും ..തക്ഷശിലയും...ഉയര്‍ത്തിപ്പിടിച്ച ആ മൂല്യങ്ങള്‍..., സൈന്ധവലിപിയുടെകാണാകാഴ്ചകള്‍...സിന്ധുനദിയുടെസംസ്കാരസമന്വ്യയങ്ങള്‍ ....മോഹന്ജദാരോ ...ഹാരപ്പന്‍ മുദ്രകളുടെ അന്തര്‍ലീന തത്ത്വ സംഹിതകള്‍...അന്ന് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഭാരതീയ വിദ്യാലയങ്ങളില്‍ (സരസ്വതീ ക്ഷേത്രങ്ങളില്‍) നിന്നുയര്‍ന്നത് അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ ആയിരുന്നു....ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്.അറിവിന്‍റെ ആ വഴിവിളക്കുകള്‍ ഇന്ന്കേവലം ദീപ "സ്തംഭം" മഹാശ്ചര്യം ആയി മാറിയിരിക്കുന്നു.ചോര്‍ന്നൊലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...നിലംപൊത്താറായ ചുമരുകള്‍....ഒന്ന് കാറ്റടിച്ചാല്‍ പറന്നു പോകുന്നമേല്‍കൂരകള്‍.ഇതാണ് സമകാലിക ഭാരത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ...ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട
കലാലയം..ഈ ഹരിത വിദ്യാലയത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം.(Pic-Courtesy-Gmail)
കനവില്‍ പോയിട്ടുണ്ടോ. വയനാട്ടിലെ നടവയലില്‍
മറുപടിഇല്ലാതാക്കൂകെ.ജെ ബേബിയും ഷെര്‍ലി ടീച്ചറും പേരറിയാത്ത
അനേകം ആദിവാസി കുട്ടികളും ചേര്‍ന്ന് കഴിയുന്ന
മുളകള്‍ കൊണ്ടു മെനഞ്ഞ സമാന്തര വിദ്യാലയം.
ഇതു പോലെയല്ല, ആദിവാസി വീടുകളുടെ തനതു
ശില്‍പ വടിവില്‍. സ്നേഹത്തിന്റെ ഒരു വലിയ കൂട്.
അതോര്‍മ്മിപ്പിച്ചു, ഈ ചിത്രങ്ങള്‍.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ.ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്....ഇതല്പം കടന്നു പോയില്ലേ ?? എന്തായാലും ഇതിലെല്ലാമുപരി ഒരു കാര്യം വ്യക്തമാണ് .. കച്ചവട മനസ്ഥിതി , ലാഭക്കൊതി ...... പിന്നെ നല്ല ഫോട്ടോസ് ............ സൈന്ധവ സംസ്കാരത്തിന്റെ നഷ്ട സര്‍ഗങ്ങളിലേക്ക് മനസിനെ നയിച്ചതിനു നന്ദി .. നല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂപടങ്ങള് ഫോര്‍വേഡഡ് മെയിലായി കിട്ടിയിരുന്നു നേരത്തേ.ഒരില വഴി ഇവിടെയെത്തി. ഇനിയും കാണാം
മറുപടിഇല്ലാതാക്കൂചിത്രങ്ങള് റൊമ്പ പിടിച്ചു ഞാന്‍ കുറച്ചു മോഷ്ട്ടിക്കുന്നുന്ദ്
മറുപടിഇല്ലാതാക്കൂഒരില വെറുതെ..."കിട്ടിയതൊന്നും ഞാന്‍ കൊടുക്കാറില്ല...കൊടുത്തതൊന്നും തിരിച്ചു വാങ്ങാറുമില്ല.അത് കൊണ്ട് അത് എനിക്ക് ഇരിക്കട്ടെ":)))
മറുപടിഇല്ലാതാക്കൂകലി (veejyots)....
മറുപടിഇല്ലാതാക്കൂനന്ദി...ആദ്യ വരവിനും.
അഭിപ്രായത്തിനും.
maithreyi ..,
മറുപടിഇല്ലാതാക്കൂഒരു Celebrity യുടെ പാദസ്പര്‍ശത്താല്‍ ഇവിടം ധന്യം.നന്ദി ഈ ആദ്യ വരവിനും അഭിപ്രായത്തിനും.
കൊമ്പന്‍ ji....
മറുപടിഇല്ലാതാക്കൂThanks 4 ur visit.
(No problem...U can,as much u want...മോഷ്ടിച്ചോളു.:)))
ഒരു പുതുമക്കും രസത്തിനും ഇത്തരം സ്കൂളുകള്‍ നല്ലത് തന്നെ. പക്ഷേ രാജ്യം മുഴുവന്‍ ഇത്തരം സ്കൂളുകള്‍ പണിയുന്ന കാര്യം ഒന്ന് ആലോചിച്ചു നോക്കു.
മറുപടിഇല്ലാതാക്കൂഎത്റ ഈറ്റയും വൈക്കോലും വേണം. അതുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ആലോചിക്കു.
പ്രാവേ..കൊതിപ്പിച്ചല്ലോ..അവിടെപ്പോയിരുന്നൊന്നു പഠിക്കാൻതോന്നണു..നമ്മുടെ നാട്ടിൽ ഇതിനുള്ള സൌകര്യങ്ങളേറെ ഉണ്ടായിട്ടും എന്തേ അധികാരക്കസേരകൾ ചിന്തിക്കാതെ പോകുന്നു...നന്ദി ട്ടോ...
മറുപടിഇല്ലാതാക്കൂആദ്യം ലേഖനത്തെക്കുറിച്ച്.ഈ സാഹിത്യ ശൈലി കാവ്യാല്‍മകം.പിന്നെ നമ്മുടെ വിദ്യാഭ്യാസം."വിദ്യാഭാസം"എന്ന് ഞാന്‍ പറയും.അത്രക്ക് കുരങ്ങു കളിപ്പിച്ചിട്ടുണ്ട് ഞങ്ങളെ കൊണ്ട് 'D.P.E.P'!ഇപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളെയും!അധിനിവേശം നമ്മുടെ 'വിദ്യാഭ്യാസ'ത്തിലും...സഹിക്ക തന്നെ.
മറുപടിഇല്ലാതാക്കൂഇനി ഫോട്ടോകള്‍ .ജീവനുണ്ടോ അവയ്ക്കെല്ലാം!ഇഷ്ടായിട്ടോ ഒരു പാട്...അഭിനന്ദനങ്ങളില്‍ ഒതുങ്ങുമോ ഈ ദൃശ്യചാരുത!നന്ദി...
ഞാന്‍ ഈ ഫോട്ടോകളുടെ കോപ്പി എടുത്തു ട്ട്വാ.വിരോധമില്ലല്ലോ...
മറുപടിഇല്ലാതാക്കൂഅക്ഷരങ്ങള് കൊണ്ട് എന്നെ അല്‍ത്ഭുടപെടുത്തുന്ന ഭാനു സര്‍-നു കൂപ്പുകൈ.
മറുപടിഇല്ലാതാക്കൂനന്ദി.
ആ വരവ് തന്നെ എന്‍റെ പുണ്യം...
സീത* ..അല്ല എന്‍റെ തത്ത.
മറുപടിഇല്ലാതാക്കൂസുഖാണോ?
തത്തേ...നമുക്കൊരിക്കല്‍ പറന്നു പോയാലോ അങ്ങോട്ടേക്ക്?
മാഷേ....അയ്യോ....വിദ്യാഭ്യാസത്തെ കുറിച്ച് മാഷിന്‍റെ അത്ര വിവരോന്നും എനിക്ക് ഇല്ലാട്ടോ ...ചിലപ്പോ തോന്നണത് എഴുതണൂന്നു മാത്രം.ഈ പ്രവാസിയുടെ പരിമിതികളില്‍ നിന്ന് എത്ര പറന്നിട്ടും ഉയരാന്‍ കഴിയണില്ല മാഷേ...ഈ വിഷയം പണ്ട് ഒത്തിരി എഴുതിയിട്ടുണ്ട്(see 2010 post,published in newspapers)...ഒരു കാര്യോം ഇല്ല.എഴുതി പ്രാവ് തളര്‍ന്നു.പിന്നെ photo ചോദിക്കണോ!...മാഷിന് വേണ്ടത് കൊണ്ട് പൊയ്ക്കോളൂ...
മറുപടിഇല്ലാതാക്കൂഞാനെപ്പോ റെഡിയെന്നു ചോദിക്കു പ്രാവേ...ഹിഹി...അല്ലേലും ഞാൻ പ്രാവിനൊപ്പം കൂടുവാ..രാമനിച്ചിരി ജാഡ കൂടുതലാ...അങ്ങോർക്കിട്ടൊരു പണിയാവട്ടെ...ഹിഹി
മറുപടിഇല്ലാതാക്കൂഅപ്പോ എപ്പോഴാ പോണ്ടെ?
അല്ലേലും ആണുങ്ങള് അങ്ങന്യാ ,,,,രാമന്‍ ആള് ശരിയല്ല...(താടക...പ്രശ്നത്തില്‍ ആളെ ഒരു വിചാരണ ചെയ്യേണ്ടതുണ്ട്.)ആ ഹെഡ് വെയ്റ്റ് ഉള്ള രാമനോട് ഇങ്ങനെ പറ.."Never allow someone to be your priority while allowing yourself to be their option.."പ്രാവ് പറഞ്ഞു എന്ന് പറയല്ലേ....
മറുപടിഇല്ലാതാക്കൂതന്നെ തന്നെ...അങ്ങോർക്കിട്ട് തിരിച്ചൊരു അഗ്നിപരീക്ഷ കൊടുക്കേണ്ടതാ..പ്രാവിന്റെ കമെന്റ് ഞാൻ അങ്ങോർക്ക് കോപ്പി പേസ്റ്റീന്നല്ലാതെ സത്യായിട്ടും പറഞ്ഞില്ല കേട്ടോ..പ്രാവാ ഇത് പറഞ്ഞേന്ന്...
മറുപടിഇല്ലാതാക്കൂee chithrangalum informationum thannathinu oru salute
മറുപടിഇല്ലാതാക്കൂN.B.സുരേഷ് സര്‍-നെപോലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സന്ദര്‍ശനം തന്നെ എനിക്ക് അതിരറ്റ ആനന്ദം നല്‍കുന്നു.
മറുപടിഇല്ലാതാക്കൂനന്ദി സര്‍.
ഉപദേശവും..വിമര്‍ശനവും ആയി വന്നനുഗ്രഹിക്കണം.
@ഒരില വെറുതെ:
മറുപടിഇല്ലാതാക്കൂകനവില് പോയിട്ടുണ്ടോ.
കനവില്‍ പോയിട്ടില്ലെങ്കിലും ഗോപാലക്ര്ഷ്ണന്‍ സാറിന്റേയും വിജയ ലക്ഷ്മി ടീച്ചറുടെയും അട്ടപ്പാടിയിലുള്ള സാരംഗില്‍ പോയിട്ടുണ്ട്,കുറെച്ചു ദിവസം താസമസിച്ചിട്ടും ഉണ്ട്.
വിവരങ്ങള്‍ ഒരു പോസ്റ് ആയി ഇട്ടിരുന്നു
http://thamassa.blogspot.com/2010/12/blog-post.html
സമാന്തര സ്കൂളുകളില്‍ മഹത്തായ സംരംഭങ്ങള്‍ തന്നെ. പക്ഷേ, ആദ്യം മാതാപിതാക്കളെയാണ് അവിടെ വിടേണ്ടത്.
ഉലകം ചുറ്റും സതീര്‍ത്ഥനായ സജി സര്‍-ആദ്യ വരവില്‍ ഉള്ള ആനന്ദം അറിയിക്കട്ടെ.
മറുപടിഇല്ലാതാക്കൂവൈജ്ഞാനിക ലേഖനം "സാരംഗ് -വിദ്യാഭ്യാസത്തിന്റെ വേറിട്ട മുഖം" വായിച്ചു..ചിന്തനീയം.
നന്ദി.നന്മകള്‍
നല്ലോരന്തരീക്ഷം...
മറുപടിഇല്ലാതാക്കൂചിത്രം മനോഹരം.
പട്ടേപ്പാടം റാംജി സര്‍..
മറുപടിഇല്ലാതാക്കൂഒത്തിരി നന്ദി ട്ടോ...
(നാട്ടില്‍ പോയിട്ട് എന്ന് വന്നു?)
Indonesia and malasia are masters of bamboo craft. they are making nice homes with bamboo
മറുപടിഇല്ലാതാക്കൂഅറിവിന്റെയും
മറുപടിഇല്ലാതാക്കൂഅനുഭവങ്ങളുടെയും
വന്‍കരയായ
അജിത്-സര്‍ നു
സുസ്വാഗതം.
നന്ദി ഈ വരവിന്.
വീണ്ടും വരണം ട്ടോ.
ഏറണാകുളത്ത് ഓഫീസ് മുഴുവൻ മുള കൊണ്ട് ചെയ്ത ഒരു ഡിസൈനർ ഉണ്ട്. അഞ്ചു വർഷം കൊണ്ട് കല്ലൻ മുള മുറിയ്ക്കാൻ പാകമാകും. കമ്പിയ്ക്കു പകരം കോൺക്രീറ്റിൽ മുളയിട്ടാൽ മതി.നമൂടെ വടക്കു കിഴക്കൻ സംസ്ഥനങ്ങളിൽ മുളയാണല്ലോ കെട്ടിടനിർമ്മിതിയുടെ പ്രധാന പദാർത്ഥം.അനവധി പേർ ഇപ്പോ മണ്ണും മുളയും മാത്രമുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിയ്ക്കുന്നുണ്ട്.
മറുപടിഇല്ലാതാക്കൂഫോട്ടൊകളെല്ലാം അതിമനോഹരമായിരിയ്ക്കുന്നു. സുരേഷ് മാഷാണ് ഇവിടെ എത്തിച്ചത്, നന്ദി.
Echmukutty-:പ്രസിദ്ധയായ
മറുപടിഇല്ലാതാക്കൂഈ Celebrity -യുടെ
വരവില്‍ ഞാന്‍
ഏറെ സന്തോഷിക്കുന്നു.
ആദരണീയവും..
അസൂയാവഹവുമായ
എഴുത്തു കൊണ്ട്
അക്ഷര ലോകത്ത്
പ്രശസ്തയായ
ശ്രീമതികലാ മാഡത്തിനു
ഈ വരവില്‍ നന്ദി..
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപ്രിയ വെള്ളരിപ്രാവിന്,
മറുപടിഇല്ലാതാക്കൂസുരേഷ് മാഷ് വഴി ഇവിടെയെത്തി. ശ്രദ്ധേയമായ ചിത്രങ്ങള്‍. മാത്സ് ബ്ലോഗില്‍ ഇത് അതേപടി പ്രസിദ്ധീകരിക്കണമെന്നാഗ്രഹിക്കുന്നു.
ഹരി | hariekd@gmail.com
www.mathsblog.in
അതിമനോഹരം. പ്രത്യേകിച്ച് ഫോട്ടോസ്
മറുപടിഇല്ലാതാക്കൂആദരണീയ ഹരി മാഷേ...,
മറുപടിഇല്ലാതാക്കൂമാത്സ് ബ്ലോഗ്ഗില്‍ വരാറുണ്ട്...
കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ ഉള്ള വിവിധ വിദ്യാലയത്തിലെ അധ്യാപകര്‍ അംഗങ്ങള്‍ ആയ ഒരു വലിയ സംരംഭം.S.M.S.system
അതിശയം തോന്നി.
"വളരെ വിജ്ഞാനപ്രദം".
മാത്സ് ബ്ലോഗില്‍ ഇത് കൊടുക്കുക എന്നത് എനിക്കു കിട്ടുന്ന ഒരു അംഗീകാരം ആയി ഞാന്‍ കാണുന്നു.
ഒത്തിരി തിരക്കുള്ള മാഷ് ഇവിടെ വന്നതിന് നന്ദി ഉണ്ട് ട്ടോ.
ആദരണീയ ജെ പി സര്‍,
മറുപടിഇല്ലാതാക്കൂഒത്തിരി സന്തോഷായി..
നന്ദി ഈ വരവിന്..
ഇനീം വരണം ട്ടോ.
ഈ ചിത്രങ്ങള്‍ മുന്‍പൊരിക്കല്‍ ആരോ ഈമെയില്‍ വഴി അയച്ചിരുന്നു എന്നോര്‍മ്മ. ഇത്തരം സ്കൂളുകള്‍ ഒന്നും നമ്മുടെ കൊച്ചു കേരളത്തില്‍ നമുക്ക് സ്വപ്നം കാണാന്‍ കഴിയില്ല.
മറുപടിഇല്ലാതാക്കൂManoraj ji..
മറുപടിഇല്ലാതാക്കൂബൂലോകത്തിന്റെ "അക്ഷര തേജസിന്" സുസ്വാഗതം.
ആദ്യ വരവിന് നന്ദി.
sureshanu ingotu viral choondiyathu. athinu nandi.
മറുപടിഇല്ലാതാക്കൂchithrangal santhoshipikunnu. kothippikkunnu.
manushyar ethra santharayirikkum itharam anthareekshathil ennum orkunnu. abhinandanangal praave.
ആകാശത്തോളം ചിന്തിപ്പിക്കുന്ന ശക്തമായ തൂലികയുമായി അനുവാചകരെ അല്‍ഭുതപെടുത്തുന്ന വെന്മുകിലിനു സ്വാഗതം.
മറുപടിഇല്ലാതാക്കൂഈ വരവില്‍ സന്തോഷം.
ആര്‍ക്കിമിദീസ് കണക്കു കൂട്ടി ദ്രാവ തത്വങ്ങള്‍ കണ്ടെത്തിയിരുന്നത് മണ്ണില്‍ എഴുതിയിരുന്നു എന്ന് കേട്ടിട്ടുണ്ട് ..എന്തിനു ,.പുരാതന ഭാരത്തിലെ സ്വന്തം വിശ്വ ഗുരുവിനു ജ്ഞാനോദയം ഉദായതും ഒരു മരച്ചുവട്ടില്‍ വചായിരൂന്നല്ലൊ
മറുപടിഇല്ലാതാക്കൂ.അറിവ് സ്വച്ചന്ദം പ്രവഹിക്കുന്ന ഇളം തെന്നല്‍ പോലെയാണ് .അത് യഥേഷ്ടം ഒഴുകി കൊണ്ടേ ഇരിക്കണം ..ഒരിടത് നിന്നും മറ്റൊരിടത്തേക്ക് ..തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ..സംസ്കാരങ്ങളില്‍ നിന്നും സംസ്കാരങ്ങളിലേക്കു മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് , മനസ്സുകളില്‍ നിന്നും മനസ്സികളിലേക്ക് ...
അടിച്ചിട്ട മുറികളില്‍ നിശ്ചലമായ വായുവാണ് -- അറിവുകള്‍ക്ക് അവിടെ ശ്വാസം മുട്ടുന്നുണ്ടാവണം .. പ്രകൃതിയിലേക്കുള്ള ജനാലകള്‍ തുറക്കുക . അറിവിന്റെ ഇളം കാറ്റ് സംസ്കാരങ്ങളെ തോറ്റൊഴുകിക്കൊണ്ട് , മനുഷ്യ സംസ്കാരത്തിന്റെ ഭാവികളിലേക്ക് നന്മയുടെ സൌരഭ്യം പരത്താന്‍ ഇട വരട്ടെ ...
ആശംസകളോടെ ,
സസ്നേഹം
വാസു
വിദ്യാലയം ഉഗ്രൻ,,,
മറുപടിഇല്ലാതാക്കൂഒരു സംശയം,
ബാലി ഒരു ഏഷ്യൻ രാജ്യമാണെന്നാണ് ഞാനറിഞ്ഞത്,
എന്നാൽ ഈ വിദ്യാലയങ്ങളിൽ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും വെള്ളക്കാർ ആണല്ലൊ???
അതെങ്ങനെ?
വാസു മാഷേ...(ചെത്ത് വാസു)
മറുപടിഇല്ലാതാക്കൂനന്ദി.ഈ വരവിന്.
"സാഹസികത കൊണ്ട് പ്രകൃതിയെ പോലും കീഴടക്കാന്‍ ഉള്ള ചങ്കൂറ്റം.
അക്ഷരങ്ങളുടെ ലോകത്ത് കുലപതിയെങ്കിലും ആരുമല്ലെന്ന ലാളിത്യം.
ഇനിയും തുറക്കാത്ത അറിവിന്റെ അക്ഷരഖനിയുമായി ഉലകം ചുറ്റുന്ന
ഈ സാഹസികത ഈപാവത്തിന് മുന്നില്‍ എന്നും ഒരത്ഭുതം."
മിനി ടീച്ചര്‍,
മറുപടിഇല്ലാതാക്കൂബൂലോകത്തെ നിലവിളക്കിന്...കാണാ കാഴ്ചകളുടെ നിറദീപത്തിനു നന്ദി ഈ ആദ്യ വരവിന്.
അത് ഇന്തോനഷ്യക്കാര്‍ തന്നെ ആണ് ട്ടോ...അവര്‍ ഇന്ത്യക്കാരെ വെച്ച് നോക്കുമ്പോള്‍ വെളുത്തവര്‍ ആണ്.അധികം പേരും മെലിഞ്ഞിട്ടാണ്.കൃത്യമായി വ്യായാമം ചെയ്യുന്നവര്‍.സ്ത്രീകള്‍ മിക്കവാറും പുരുഷന്മാരുടെ വേഷവിധാനങ്ങള്‍ ആണ് ധരിക്കുക.ഒത്തിരിയൊന്നും എനിക്ക് അറിയില്ലാട്ടോ ടീച്ചറെ.
മനോഹരമായിരിക്കുന്നു...ഇത്ര ശാന്തതയുള്ള അന്തരീക്ഷത്തിൽ പഠിക്കാൻ എത്ര രസമായിരിക്കും...ചിത്രങ്ങൾ പോസ്റ്റിയതിനു ഒത്തിരി നന്ദി..
മറുപടിഇല്ലാതാക്കൂആ ചിത്രങ്ങള്‍ ഉണ്ടല്ലോ, കണ്ണ് വെക്കുന്നില്ല... ആ ക്യാമറയുടെ ലെന്‍സ് അടിച്ചു പോകും..... അത്രക്ക് മനോഹരം
മറുപടിഇല്ലാതാക്കൂവേനൽപക്ഷി.....
മറുപടിഇല്ലാതാക്കൂ"സ്വർഗം ഭൂമിയിൽ തന്നെയാണെന്നു വിശ്വസിക്കുന്ന...
ഒരുപാട് സ്വപ്നം കാണുന്ന,വേനല്‍പക്ഷി" ...
ഈ സ്നേഹത്തിനും വരവിനും നന്ദി.
ആദരണീയ ഹാഷിക്ക്...
മറുപടിഇല്ലാതാക്കൂനന്ദി ഈ വരവിന്.
എന്‍റെ ക്യാമറ അല്ല...അത് കൊണ്ട് കണ്ണ് വെച്ചോ..കുഴപ്പമില്ലാട്ടോ.
(എന്തെങ്കിലും കുരുത്തക്കേട് ചെയ്യണോലോ...വലത് വശത്ത് നിന്ന് ഇടത് വശത്തേക്ക് പോകുന്ന ബസിന് കൈ കാണിക്കുന്നത് പോലെ.ങേ?)
കാവ്യഭംഗിയാര്‍ന്ന രചന, മനോഹരമായ ചിത്രങ്ങള്‍...
മറുപടിഇല്ലാതാക്കൂആകുലതകള് ഇല്ലാതെ, പഠനഭാരം ഇല്ലാതെ കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ കഴിയട്ടെ. നിര്‍മല സ്നേഹവും സത്ചിന്തകളും അവരില്‍ നിറയട്ടെ...
@Kunjuss ji...
മറുപടിഇല്ലാതാക്കൂഅക്ഷരലോകത്തെ ഈ വലിയ മനസിന്‍റെ ഉടമക്ക് സ്വാഗതം.കണ്ടില്ലാ....ഈ വരവ്.
നന്ദി കുറിക്കാന്‍ വൈകിയതില്‍ sorry.അവിടുത്തെ വായിച്ചിരിക്കുന്നു....കേട്ടിരിക്കുന്നു...ഏറെ ആദരവോടെ...സ്നേഹത്തോടെ ഈ ആദ്യ വരവിനു നന്ദി പറയട്ടെ.
ഒത്തിരി സന്തോഷം ഈ പോസ്റ്റ് പ്രദാനം ചെയ്തു,കേരളത്തിലും പുറത്തുമുള്ള പല പ്രമുഖ വ്യക്തിത്വങ്ങളുടെ വരവും..അഭിപ്രായവും ഒന്നാമതായി.മറ്റൊന്ന് ഈ പോസ്റ്റ് മാത്സ് ക്ലബ് എന്ന ജനപ്രിയ വിദ്യാഭ്യാസ ബ്ലോഗില്‍ ഷെയര്‍ ചെയ്യപെട്ടത്.അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു.എല്ലാവര്‍ക്കും.ഒരിക്കല്‍ കൂടി.
മറുപടിഇല്ലാതാക്കൂനോമ്പ് ആയതു കൊണ്ട് വായിക്കാന്‍ ആയില്ല. ഇപ്പോഴാണ് ശ്രദ്ധിച്ചത്. ചെറു വിവരണവും അതിമനോഹരമായ ഫോട്ടോകളും. ഒരായിരം നന്ദി. "ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട
മറുപടിഇല്ലാതാക്കൂകലാലയം..ഈ ഹരിത വിദ്യാലയത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം" കലക്കി.
ത്രീ ഇഡിയറ്റ്സിന്റെ ക്ലൈമാക്സില്‍ രാഞ്ചോ (അമീര്‍ഖാന്‍) പഠിപ്പിയ്ക്കുന്ന ലഡാക്കിലെ ഒരു സ്കൂള്‍ കാണിയ്ക്കുന്നുണ്ട് . തനത് ശൈലിയില്‍ കെട്ടിപ്പൊക്കിയ ഒരു സ്കൂള്‍. ബാലിയിലെ ഈ സ്കൂള്‍ കാണുവാന്‍ നല്ല ഭംഗിയുണ്ട്, അവിടെയും ലാപ് ടൊപ്പൊക്കെ തന്നെ. ഒരു പക്ഷെ, അവിടെ അഡ്മിഷന്‍ കിട്ടുന്നതിന് വലിയ ഒരു തുക തന്നെ കൊടുക്കേണ്ടി വരും. വിദ്യഭ്യാസകച്ചവട സംസ്ക്കാരത്തില്‍ ഇത്തരം റിസോര്‍ട്ട് സ്കൂളുകളും ഒരു പക്ഷെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രം ലക്ഷ്യം കണ്ട്കൊണ്ട് പടുത്തുയര്‍ത്തിയതായിരിയ്ക്കും (I don't know what it is exactly).
മറുപടിഇല്ലാതാക്കൂപ്രൊഫഷണല് കോഴ്സുകള്‍ ഇന്ന് ശരാശരി വരുമാനമുള്ള ഒരു കുടുംബത്തിലെ വിദ്യാര്‍ത്ഥിയ്ക്ക് കിട്ടാക്കനിയാണ്. അത്തരമൊരുസാഹചര്യത്തില്‍ എവിടെയെങ്കിലുമൊക്കെ പഠിയ്ക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യം. ചിത്രങ്ങള്‍ എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു..
നല്ല ചിത്രങ്ങള്‍...
മറുപടിഇല്ലാതാക്കൂമെയിന്റെനന്സ് ചിലവുകള്‍ ഒരുപാട് ഉണ്ടായേക്കാം എന്ന് തോന്നുന്നു..വര്‍ഷാ വര്ഷം ഉള്ള മേച്ചില്‍..