കഥ എന്ന് പറഞ്ഞാല്‍ ..ഒരിടത്ത് ഒരിടത്ത് ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു...എന്ന് തുടങ്ങണ കഥയല്ലാട്ടോ ..ഇത് നടന്ന കഥ.
"ലോകം ചുറ്റുന്ന ഒരു സഞ്ചാരി കണ്ട ഒരു അത്ഭുത കാഴ്ചയുടെ കഥ". ചുരുക്കി വിവരിക്കാം...
ഈ കണ്ട ചിത്രം അദ്ധ്യേഹം തെക്കന്‍ പസഫിക്
സമുദ്രത്തില്‍ കൂടി പായ്കപ്പലില്‍ സഞ്ചരികുമ്പോള്‍ കണ്ടത്...
കടലിനു മുകള്‍ തട്ടിലൂടെ...തിരമാലകള്‍ക്ക് മുകളിലൂടെ മണല്‍ ഒഴുകി വരുന്നു...
അത് ഓളം അടിക്കുന്ന തിരമാലയില്‍ കൂടി ഒഴുകി പരക്കുന്ന മണലാരണ്യം ആണ്.
ഇതാണ് ആ യാത്രികന്‍ .....'"മൈകെന്‍ എന്നാ സാഹസിക കടല്‍ സഞ്ചാരി"".
അതാ അദ്ധ്യേഹം നോക്കി നില്‍ക്കെ അങ്ങകലെ ആകാശത്ത് വെളുത്ത പുകച്ചുരുളുകള്‍ ദൃശ്യമായി
അത് താന്‍ സഞ്ചരിക്കുന്ന കടലില്‍ നിന്നാണെന്നു അദ്ധ്യേഹം ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ചാരവും..നീരാവിയും പുറത്തുവിട്ടു ആ പ്രദേശമാകെ പുക തിങ്ങി നിറഞ്ഞു ...
"എല്ലാ പീഡനയാത്രകള്‍ക്കും അവസാനം ഒരു അത്താണി പോലെ ശ്രേഷ്ടം ആയ ഒരു തുരുത്ത് നാം കണ്ടെത്തും എന്ന് മഹത് വചനം പറയുന്നത് പോലെ .". നോക്കി നില്‍ക്കാലെ..ഒരു പുതു പുത്തന്‍ ദ്വീപ് ഉയര്‍ന്നു വന്നു....
കറുത്ത ചാരം കൊണ്ട് സമ്പുഷ്ടമായ ഒരു വലിയ തുരുത്ത്..
അതെ അതായിരുന്നു.......Tonga Volcanic Eruption 08-Nov.2006.18:07
ശൂന്യതയില്‍ നിന്നും ഒരു ദ്വീപ് സൃഷ്ട്ടിക്കപെടുന്നതിനു ആദ്യത്തെയും..ആകെയൂള്ളതുമായ (ദൈവ സൃഷ്ടിയുടെ) സാക്ഷികളായ
ആ സഞ്ചാരികളെ നാം എന്ത് പറഞ്ഞു വിളിക്കും ?
പ്രതിസന്ധിയില്‍ തളരാതെ...അപരിചിത ദര്‍ശനങ്ങളില്‍ സ്വന്തബന്ധങ്ങള്‍ ഓര്‍ത്ത് ആകുലരാകാതെ...സാഹസികതയുടെ തോണിയില്‍ മുന്നോട്ട്.!!!
ദൈവം അവര്‍ക്കായി കാത്തു വെച്ചത് ജീവിതത്തില്‍ ഒരിക്കലും മറ്റാര്‍ക്കും ലഭിക്കാത്ത ആ അസുലഭ നിമിഷം.
Courtesy-: National Geographic Magazine.
"Could u Imagine d thrill of being d first & only people 2 see " a new island "being created,seemingly from nowhere?"
Yeh!....I can imagine it right now,Tell me..what about U?
അതുകലക്കി..:))
മറുപടിഇല്ലാതാക്കൂഒരു മെയിലില്‍ കണ്ടിരുന്നു എന്നാലും സംഗതി കൊള്ളാമല്ലേ :-)
മറുപടിഇല്ലാതാക്കൂകൊള്ളാട്ടോ...ഈ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി..
മറുപടിഇല്ലാതാക്കൂചിത്രങ്ങളോടൊപ്പമുള്ള വിവരണവും വളരെ ഇഷ്ടമായി.വിശ്വസിക്കാം ഈ കാഴ്ചകളെ...അഭിനന്ദനങ്ങള്‍ !
മറുപടിഇല്ലാതാക്കൂഎല്ലാം മായ !!
മറുപടിഇല്ലാതാക്കൂവളരെ രസകരമായി പറഞ്ഞു ടോംഗോ വോള്‍ക്കാനിക്ക് എറപ്ഷനെ കുറിച്ചു... മുകളിലത്തെ ഫോട്ടോസ് കണ്ടപ്പോള്‍ ആദ്യം ഞാന്‍ വിചാരിച്ചു ചുഴലികൊടുങ്കാറ്റാണെന്ന്.. :)
മറുപടിഇല്ലാതാക്കൂസാഹസികനായ അമേരിയ്ക്കന്‍ പര്‍വ്വതാരോഹനായ ഡാനി ബോയിലിന്റെ 127 ഹവേഴ്സ് എന്ന സിനിമ അടുത്ത് കണ്ടിരുന്നു... പര്‍വ്വതാരോഹണം നടത്തുന്നതിനിടെ പാറ തെന്നി ഒരു കലുങ്കിലൂടെ താഴെവീഴുകയും ആ പാറ നേരെ താഴെവീണ് രണ്ട് പാറകള്‍ക്കുള്ളില്‍ കൈകൊളുത്തി ഞാന്നു കിടക്കേണ്ട അവസ്ഥയൊന്നാലോചിച്ച് നോക്കൂ.. മരണത്തെ മുന്നില്‍ കണ്ടനിമിഷങ്ങള്‍, അല്ലെങ്കില്‍ മരിച്ചുവെന്ന്തന്നെ വിചാരിച്ച നിമിഷങ്ങള്‍.. അവസാനം 127 മണിക്കൂറുകളുടെ പ്രയത്നമായി തന്റെ കൈ സ്വയം മുറിച്ച് ആ കലുങ്കില്‍ നിന്ന് രക്ഷപ്പെടുന്നു. വെരി അഡ്വഞ്ചറസ് മൂവി...
യ്യോാാ..
മറുപടിഇല്ലാതാക്കൂവിവരണം കലക്കി...ചിത്രങ്ങളും...പ്രാവേ...............!!!!
മറുപടിഇല്ലാതാക്കൂആ ഭാഗ്യവാന്മാരാണിപ്പോ മനസ്സിൽ...ഹിഹി