ശനിയാഴ്‌ച, സെപ്റ്റംബർ 29

ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ?

സത്യത്തില്‍ എന്താണ് ഈ തൊഴിലുറപ്പ് പദ്ധതി? 
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എറണാകുളം ജില്ല സംസ്ഥാനതലത്തില്‍ അഞ്ചാമതെത്തി.ഞാന്‍ ജനിച്ചു വളര്‍ന്ന വെങ്ങോല പഞ്ചായത്ത് മഹാത്മാ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തിട്ടും ഉണ്ട്.84.12 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല ചെലവിട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനം തുക കൂടുതല്‍...!!!,
 ങ്ങും ഞാന്‍ ഈ അവധിക്കാലത്ത്
‌ ദൂരെ മാറി നിന്ന് കണ്ടിരുന്നു അവരുടെ തൊഴില്‍ ഉറപ്പ്.:)

"ആദ്യ ദിവസം രാവിലെ ചായ കുടി!
അല്പം വി..ശാ..ല..മായി...ഉസ്താദ് ഹോട്ടലിലെ കഥ പറഞ്ഞു തീരുന്നത് വരെ. 
ഉച്ചക്ക്-ഊണുകഴിച്ച ക്ഷീണം തീര്‍ക്കാന്‍ തട്ടത്തിന്‍ മറയത്തിലെ കഥ.
പിറ്റേന്നു താപ്പാന വിശേഷം- പടം ഇഷ്ടായില്ലെങ്കിലും മമ്മൂട്ടി യുടെ പാട്ട് ഇഷ്ടായി.
അതിനിടയില്‍ വത്സലചേച്ചിക്ക് ഒരു സംശയം-:"അല്ലെടി മേരീ, ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ? പുരികം പ്ലക്ക് ചെയ്ത് ഫേഷ്യല്‍ ചെയ്ത മുഖയിട്ടാ നായിക ജയിലീന്ന് ഇറങ്ങ്യെ"...

(ഇതിനാണോ പറയുന്നത് തൊഴിലുറപ്പ് എന്ന്???)
(Pic Courtesy-: Google)

3 അഭിപ്രായങ്ങൾ:

  1. യഥാര്‍ത്ഥത്തില്‍ നല്ല കാര്യം ! അങ്ങനെയെങ്കിലും സര്‍ക്കാരിന്റെ പൈസ ജനങ്ങളില്‍ , പ്രത്യേകിച്ച് ഏറ്റവും അടിത്തട്ടിലേക്ക് ( എന്ന് പറയാമോ എന്നറിയില്ല.. അവരെക്കാളും താഴെ പിന്നെയും ഉണ്ട് തട്ടുകള്‍ ) , പ്രത്യേകിച്ചും അടിത്തട്ടിലെ സ്ത്രീകളിലേക്ക് എത്തിച്ചേരുന്നു എന്നത് നല്ല കാര്യം തന്നെ .. പക്ഷെ ഇവിടെയും കുറെപ്പേരുടെ കള്ളാ ഒപ്പ് ഇട്ടു കുറെ പൈസ മറ്റുള്ളവര്‍ തട്ടിയെടുക്കും . പിന്നെ ഇന്ത്യ അല്ലെ .. ! അങ്ങനെ ഒക്കെയേ നടക്കൂ !!ടീച്ചര്‍ സ്ത്രീ പക്ഷം അല്ലെ , അപ്പോള്‍ പരാതി വേണ്ട .. അവര്‍ സുഖിച്ചു പണിയെടുക്കുന്നതില്‍ അസൂയയും വേണ്ട !കേട്ടോ..!! ഹ ഹ !

    പിന്നെ എനിക്ക് മനസ്സിലായ ഒരു കാര്യം , തൊഴില്‍ കാര്‍ഡ് എടുത്തിട്ടുള്ള ഭൂവുടമകള്‍ക്കും ഇവരുടെ സേവനം ലഭിക്കും എന്നതാണു . അതായതു നമുക്ക് ഭൂമി ഉണ്ട് എങ്കില്‍ , നാം പഞ്ചായത്തുമായി ബന്ധപ്പെട്ടു തൊഴിലുറപ്പ് കാര്‍ഡ് ( അങ്ങനെ എന്തോ മറ്റോ ) എടുക്കുക , അങ്ങനെ വരുമ്പോള്‍ നമ്മുടെ പറമ്പില്‍ പണിക്കു ആളെ ആവശ്യം വന്നാല്‍ അവര്‍ വന്നു ഫ്രീയായി ചെയ്തു തരുമാത്രേ !!! എനിക്ക് അങ്ങോട്ട്‌ മുഴുവന്‍ വിശ്വാസം വരുന്നില്ല . ! പക്ഷെ സംഗതി സത്യം ആണ് ! കാരണം വീട്ടില്‍ ഒരു നാല്പതു പേര്‍ ഒരാഴ്ചയായി പണിയായിരുന്നു എന്ന് അമ്മ ഫോണില്‍ വിളിച്ചു പറഞ്ഞു .. അവര്‍ക്കുള്ള ഭക്ഷണം നമ്മള്‍ കൊടുക്കണം എന്നതാണ് വ്യവസ്ഥ അത്രേ ..( ഭക്ഷണ സാധനഗല്‍ മാത്രം വാങ്ങി കൊടുത്താല്‍ മതി വര തന്നെ സുഖമായി പറ്റും പാടി അത് പാകം ചെയ്തു കൊല്ലും.. നാല്‍പതു പേര്‍ക്കൊക്കെ ഭക്ഷണം പാകം ചെയ്യാന്‍ അമ്മക്ക് പറ്റില്ലാലോ !!! :-))

    ആ ചിത്രം സത്യം പറഞ്ഞാല്‍ എന്റെ വീടിന്റെ പറമ്പ് പോലുണ്ട് ... ഇന്ന് ഉച്ചക്കാണ് അമ്മ വിളിച്ചു പറമ്പിലെ പുല്ലു തൊഴിലുറപ്പുകാര്‍ വുര്തിയാക്കുന്ന കാര്യം പറഞ്ഞത് , ടീച്ചറുടെ പോസ്റ്റ്‌ ഇപ്പൊ കണ്ടപ്പോള്‍ അതിശയം തോന്നി ! അതും പുല്ലും അതെ ഇനം ആണ് !! ഇത് എന്ത് തരം ആകസ്മികത ആണ് !!! യുക്തിവാദിയായ എന്നെ പിടിച്ചു ദൈവമേ എന്ന് വിളിപ്പിക്കുമോ...!!ഹ ഹ ! :)

    അല്ല ഒരു സംശയം : ഞാന്‍ ദൂരെ മാറി ഇരുന്നു കണ്ടിരുന്നു എന്ന് പറഞ്ഞിട്ട് , അവര്‍ പറഞ്ഞ ദയലോഗ് മൊത്തം എഴുതി വച്ചിട്ടുണ്ടല്ലോ !! ഇത്രയ്ക്കു ഭയങ്കര കേള്‍വി ശക്തിയാണോ !!! ;-))

    മറുപടിഇല്ലാതാക്കൂ
  2. :)))
    ഞാന്‍ ചിരിച്ചു തോറ്റു.
    അങ്ങനെങ്കിലും," ദൈവമേ "ന്നു വിളിച്ചല്ലോ ഈ യുക്തിവാദി.
    (രഹസ്യായി ഇഷ്ട ദേവതേനെ വിളിക്കണതു ആരും അറിയില്ലാന്നു കരുതണ്ട ട്ടോ )
    ആ വരിക്കപ്ലാവ് നിക്കണ...,പണ്ട് അമ്മിണി പശൂനെ കെട്ടാറുള്ള...നമ്മുടെ വടക്കേ പുറത്തുള്ള തൊടി തന്നെ ആണെന്നേ..
    ഒന്നൂടെ സൂക്ഷിച്ചു നോക്കിയേ...
    ( ഞാന്‍ ദേ ഓടി..ആ രാജ്യം തന്നെ വിട്ടു :)

    മറുപടിഇല്ലാതാക്കൂ