ജനിതക മാറ്റം വരുത്തുന്ന അന്തക വിത്തുകളെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ വിശ്വ വിഖ്യാത ഇംഗ്ലീഷ് നാടകകൃത്തായ ജോര്‍ജ് ബര്‍ണാഡ് ഷാ തന്നെ പ്രണയിച്ച സ്ത്രീയോട് പറഞ്ഞ വാക്കുകള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും...
(ബര്‍ണാഡ് ഷാ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് രൂപ ഭംഗി കുറവാണെന്ന്...ഒരിക്കല്‍ അദ്ധേഹത്തെ പ്രണയിച്ച പ്രശസ്ത നര്‍ത്തകിയും,മോഡലും ആയ സുന്ദരിയായ ഇസഡോറ ഡക്കന്‍ വിവാഹാഭ്യര്‍ഥന നടത്തി.വിവാഹം നടന്നാല്‍ ആ സ്ത്രീയുടെ സൌന്ദര്യവും ജി.ബി.ഷായുടെ ബുദ്ധിയുമുള്ള കുട്ടി ഉണ്ടാകും എന്നായിരുന്നു അവര്‍ അതിനു കണ്ടെത്തിയ കാരണം.എന്നാല്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ചോദിച്ചു തന്‍റെ സൌന്ദര്യവും,നിന്‍റെ ബുദ്ധിയും ആണെങ്കിലോ എന്ന ചോദ്യത്തിന് മുന്‍പില്‍ ആ പ്രണയം അസ്തമിച്ചു.!)
അത് പോലെ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കാവുന്ന ഒന്നാണ് ജനിതക എഞ്ചിനീയറിംഗ്- രംഗ പ്രവേശനം നടത്തുന്ന അന്തക വിത്തുകള്‍.......;
അതുല്‍പാദന ശേഷിയും,കീടങ്ങളെ പ്രതിരോധിക്കുന്നതുമായ വിത്തിനങ്ങള്‍ക്കായി "ബി.ടി" ഉള്‍പ്പെടെയുള്ള ജനിതക എഞ്ചിനീയറിംഗ് (ജനിതക മാറ്റം വരുത്തുന്ന അന്തക വിത്തുകളെ) പ്രോല്‍സാഹിപ്പിക്കുന്നവര്‍ പറയുന്നത് " കൂടുതല്‍ വിളവു തരുന്ന ഇത്തരം വിളകള്‍ കീടങ്ങളെ സ്വയം നശിപ്പിക്കും എന്നാണ്".
ജനിതകമാറ്റം വരുത്തുന്ന വിത്തുകള്‍ കൂടുതല്‍ ഫലം തരുമെങ്കിലും ഇവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മണ്ണ് ,മറ്റു ബാക്ടീരിയകള്‍,സൌഹൃദ കീടങ്ങള്‍ മുതലായവയെ നശിപ്പിക്കും കൂടാതെ വിളയില്‍ തന്നെയുള്ള വിഷാംശങ്ങളാണ് കീടങ്ങളെ നശിപ്പിക്കുന്നത് എന്നത്കൊണ്ടുതന്നെ ഈ വിളകള്‍ മനുഷ്യനും ദോഷകരമായിരിക്കും.
അന്തക വിത്തുകള്‍ വരും തലമുറയ്ക്ക് വരെ നാശമാണ് വരുത്തുന്നത് എന്ന സത്യം മനസിലാക്കി യുറോപ്യന്‍ രാജ്യങ്ങള്‍ അവയെ നിഷ്കാസനം ചെയ്യുമ്പോള്‍ ഭാരത മണ്ണിലേക്കുള്ള ഇത്തരം വിത്തുകളുടെ പ്രവേശനം നാം തടഞ്ഞേ മതിയാകൂ.......

ചെറിയ രീതിയിലുള്ള പ്രതിഷേധം വലുതായി വളരട്ടെ
മറുപടിഇല്ലാതാക്കൂമനുഷ്യന്റെ തനിപ്പകര്‍പ്പുകളും (ക്ലോണിംഗ് )ബി ടി ജീനുകളോടെ വികസിപ്പിച്ച അന്തകവിത്തുകള്‍ തുടങ്ങി സാങ്കേതികത്തികവോടെ ജനിതകമാറ്റങ്ങള്‍ മനുഷ്യന്റെ അറിവിന്റെ ഉത്തുംഗതയിലെത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാമിന്നു സഞ്ചരിക്കുന്നത്..ഇതു മാനവരാശിക്കും തദ്വാര പ്രകൃതിയിലെ മറ്റു ജീവജാലങ്ങളിലും വിതക്കുന്ന നാശത്തെ ആരും ചിന്തിക്കാതെ പോകുന്നതെന്തെ..? ചൈനയിലെ കാര്‍ഷികവിപ്ലവത്തിന്റെ നേട്ടത്തിലൂടെ കൈവന്ന ഒരു അബദ്ധം ...നെല്‍ച്ചെടികളില്‍ കൂട്ടത്തോടെ പറന്നു വന്നിരുന്ന കുഞ്ഞാറ്റക്കിളികളെ ഉന്മൂലനം ചെയ്തതില്‍ അവര്‍ക്ക് ബോധ്യപെട്ട ഒരു കാര്യം ..കിളികള്‍ കുറച്ച് കതിരുകള്‍ക്കൊപ്പം തിന്നിരുന്നത് കൃഷിയെ നശിപ്പിക്കാന്‍ വിളവിലൊളിച്ചിരുന്ന പുഴുക്കളെ കൂടിയാണ്..വിവേകബുദ്ധിയെ ശാസ്ത്രം കൊണ്ട് വെല്ലുവിളിച്ചപ്പോള്‍ നഷ്ടമായത് വിളയുടെ വ്യാപ്തിയും ഒരു പക്ഷിവര്‍ഗത്തിന്റെ വശനാശവും ആയിരുന്നു...ഇത്തരം ശാസ്ത്രം നാശത്തിന്റെ വിത്തും വളവുമായാണ് ഉദയം കൊണ്ടിരിക്കുന്നത് ..നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ ഷീബ...
മറുപടിഇല്ലാതാക്കൂപിന്തുണയ്ക്കുന്നു ഈ വാക്കുകള്‍...
മറുപടിഇല്ലാതാക്കൂരാസവളവും, കീടനാശിനികളും ഗുണപരവും സുരക്ഷിതവുമാണെന്നു പറഞ്ഞ് അവതരിപ്പിച്ചു. ജനിതകവിളകളും അങ്ങനെതന്നെ. എന്തിന്റെയൊക്കെ അന്തകനാകുമെന്ന് ആർക്കറിയാം.
മറുപടിഇല്ലാതാക്കൂപാവം കൊച്ചുമുതലാളിയ്ക്ക് ഇതൊരു പുതിയ അറിവാണ്.. അറിവ് പങ്കുവെച്ചതിന് നന്ദി വെള്ളരി..!
മറുപടിഇല്ലാതാക്കൂഎണ്പതുകളുടെ അവസാനത്തോടെ നമ്മുടെ ഭക്ഷണ ക്രമത്തിലേക്ക് കടന്നുവന്നതും രണ്ടായിരങ്ങളില്‍ നമ്മുടെ തീന്‍മേശകളിലെ അവിഭാജ്യ ഘടകമായി മാറിയതുമായ ഒരു വിഭവമാണ് ഇറച്ചികോഴികള്‍, ഉത്പാദനത്തിലെ അനായസതയും, വ്യാപകമായ ലഭ്യതയും, പാചകം ചെയ്യാനുള്ള സൗകര്യവും കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ഹോര്‍മോണ്‍ പ്രയോഗവും മറ്റും നടത്തി വിളവു വര്‍ദ്ധിപ്പിച്ച് വിലക്കുറവില്‍ വിപണിയിലെത്തിയ പുതിയ കോഴി ഇറച്ചിക്ക് താരതമ്യേന മാംസം കുറവുള്ള നമ്മുടെ നാടന്‍ കോഴികളെ അപേക്ഷിച്ച് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയുമുണ്ടായി.
മറുപടിഇല്ലാതാക്കൂഎന്നാല് തൂക്കം കൂടുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമായി കോഴികള്‍ക്കു നല്‍കിയ ഹോര്‍മോണുകള്‍ അവയുടെ മാംസം പാകംചെയ്ത് ഭക്ഷിച്ച മനുഷ്യരിലെത്തുകയും തല്‍ഫലമായി പൊണ്ണത്തടി, കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങല്‍ വ്യാപകമായി. ഇക്കാര്യങ്ങള്‍ ലോക വ്യാപകമായി വിശദമായ പഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ഇതേ സാഹചര്യങ്ങള്‍ അന്തക വിത്തുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വിളകള്‍ക്കും ബാധകമാവില്ല എന്നു കരുതാനാകുമോ? അങ്ങനെ ബീടീ വിളകളുടെ അന്തക ജനിതക ഗുണങ്ങള്‍ അതു ഭക്ഷിക്കുന്ന മനുഷ്യരിലേക്കും മറ്റു ജീവജാലകങ്ങളിലേക്കും സംക്രമിച്ചാല്‍ ഭൂമിയിലെ മനുഷ്യന്റേയും മറ്റനേകം ജീവജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി ജനിതക മാറ്റം വരുത്തുന്ന അന്തക വിത്തുകള്‍ മാറിയേക്കാം.
അങ്ങനെ അഴിമതിപ്പണത്തിന്റെ കിലുക്കത്തില്‍ മയങ്ങി സ്വന്തം ജനതയെ വന്ധ്യംകരണത്തിനു വിട്ടുകൊടുക്കാന്‍ ഭരണകൂടം തന്നെ വ്യഗ്രത കാട്ടുമ്പോള്‍ അതിനെതിരായ ബോധവല്‍ക്കരണത്തിനും ചെറുത്തു നില്‍പ്പിനും നാം പിന്തുണ നല്‍കുക തന്നെ വേണം
Hon.Anil ji..
ഇല്ലാതാക്കൂThanks 4 ur relevant Comment.
Pls read & comment here also.
http://boolokam.com/archives/39014
സുമതി.... മരുന്നു.... തിന്നുന്നു :)
മറുപടിഇല്ലാതാക്കൂ:)))
ഇല്ലാതാക്കൂഉത്പന്നങ്ങളില് ജനിതകവ്യതിയാനം വരുത്തുന്നത് ,അതിന്റെ ഗുണപരവും ദോഷവുമായ എല്ലാ വിധ സാധ്യതകളെയും പരിശോദ്ധിചിട്ടായിരിക്കണം എന്നത് സത്യം .. എന്ന് വച്ച് ഈ സാങ്കേതിക വിദ്യയെ അപ്പാടെ ഭയപ്പെടുന്നതും അത്ര ശരിയല്ല കേട്ടോ .. ഏതും പടി പടിയായാനല്ലോ കൂടുതല്‍ മെച്ചപ്പെടുന്നത് .. സാങ്കേതിക വിദ്യ കൂടുന്നതിന് അനുസരിച്ച് സുരക്ഷിതമായ ഉത്തപന്നങ്ങളെ ഉത്പാദിപ്പിച്ചു എടുക്കാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ ...സുകുമാരേട്ടന്‍ (കെ പി എസ ) ഈ പോസ്റ്റിനെ പറ്റി അറിയേണ്ട .,അറിഞ്ഞാല്‍ ... അടി ഉറപ്പു !!
മറുപടിഇല്ലാതാക്കൂKPS-GM-Crops
നല്ല നിരീക്ഷണം ചെറിയ വാക്കുകളിലൂടെ ഒരു പാടു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു
മറുപടിഇല്ലാതാക്കൂഈ രീതിയിലുള്ള ഇടപെടലുകള്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്
ഈ ഒരു മാധ്യമത്തിലൂടെ ഇത്തരം വിഷയങ്ങള്‍ ഇനിയും കൊണ്ട് വരിക
വെള്ളരിപ്രാവിന് എല്ലാ ആശംസകളും