വെള്ളിയാഴ്‌ച, മാർച്ച് 9

ഓരോ മാതിരി ചായം മുക്കിയ കീറ തുണിയുടെ വേദാന്തം.


"നെയ്യാറ്റിന്‍കര എം.എല്‍. എ.ശെല്‍വരാജ് രാജി വെച്ചു(പാര്‍ട്ടി അംഗത്വവും രാജി വെച്ചു"!പാര്‍ട്ടിയിലെ  വിഭാഗീയത കൊണ്ട് പൊറുതി മുട്ടി ആണ്   എന്ന് വിവക്ഷ.!!!
നല്ല ഭരണവും,പ്രവര്‍ത്തന സ്വാതന്ത്രവും ഉള്ള പാര്‍ട്ടിയിലേക്ക് വരുന്ന ജനങ്ങളെ നിരാശപെടുത്താതെ ഞങ്ങള്‍ "ഇരു കയ്യും" നീട്ടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്‌.;ഏത് പാര്‍ട്ടി വിട്ടു വരുന്നവരെയും സ്വീകരിക്കുന്ന പൊതു വേസ്റ്റ് ബോക്സ്‌ ആണ് കോണ്‍ഗ്രസ്‌ എന്ന് ഇടതു പക്ഷവും.

ഇരു മെയ്യാണ്ങ്കിലും    മനമൊന്നായി മരണം വരെയും നമ്മള്‍ പിരിയില്ലെന്ന് എന്‍.എസ്.എസ്.ഉം ബി.ജെ.പിയും പരസ്പരം അടക്കം പറയുന്നു.

പിറവത്തെ ഇടവക പള്ളികളുടെ പിന്നാമ്പുറങ്ങളില്‍ ഓരോ മാതിരി ചായം മുക്കിയ വിവിധ കൊടികള്‍ പല വിധ വേദാന്തം ഓതുന്നു.
"മതങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവോ?അതോ രാഷ്ട്രീയക്കാര്‍  മതത്തെയോ?" 
കേരള രാഷ്ട്രീയം പുതിയ വഴിതിരിവിലേക്കോ?
കേരള രാഷ്ട്രീയത്തെ മതത്തിന്‍റെ കണ്ണട വെച്ചു നോക്കി കാണേണ്ടി വരുമോ വരും കാലങ്ങളില്‍?

6 അഭിപ്രായങ്ങൾ:

  1. ഈ രാഷ്ട്രീയ പൊറാട്ട് നാടകങ്ങള്‍ കണ്ട് എന്നേ എന്റെ മനസ്സ് മടുത്തൂ..

    മറുപടിഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട ഷീബ,
    മതമില്ലാതെ രാഷ്ട്രീയമില്ല. രാഷ്ട്രീയത്തില്‍ മതമുണ്ട്‌. ആര്‍ക്കാ അറിയില്ലാത്തെ?
    ഇതാണ് ഇന്നത്തെ ലോകം!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  3. എന്റെ കമന്റു ദേ പിന്നേം സ്പാമില്‍; എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് ! കേട്ടോ .. ! വാസുവിനെതിരായി ഒരു അന്താ രാഷ്ട്ര തലത്തില്‍ ഉള്ള ഗൂടാലോചന ഞാന്‍ സംശയിക്കുന്നു :-) )

    മറുപടിഇല്ലാതാക്കൂ
  4. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്!
    അരാഷ്ട്രീയവല്‍ക്കരണത്തിന്റെ രാഷ്ട്രീയം!

    മറുപടിഇല്ലാതാക്കൂ
  5. ദാ...വരുന്നു വീണ്ടും.........
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ