തിങ്കളാഴ്‌ച, മാർച്ച് 19

മതവും രാഷ്ട്രീയവുമില്ലാത്ത ജീവന്‍....


മതവും രാഷ്ട്രീയവുമില്ലാത്ത 
ജീവന് ഇന്ന് എന്ത് വില???

ഒരു ജീവന് വിലയുണ്ടെന്ന് നാലാള്‍ പറയാന്‍ എന്ത് ചെയ്യണം?
അത് ആണോ പെണ്ണോ ആയിക്കൊള്ളട്ടെ....
ഗാന്ധിജി മുതല്‍ ഇറോം ശര്‍മ്മിള വരെ...
ബാബ രാംദേവ് മുതല്‍ അണ്ണാ ഹസാരെ വരെ..
മറ്റു ചില സമര മാര്ഗ്ഗങ്ങലെക്കാള്‍ നിരാഹാര സമരം കൊണ്ട് ലോക ശ്രദ്ധ തന്നെ നേടാമെന്ന്, പല സമരങ്ങളും വിജയത്തിലെത്തിക്കാമെന്നു നമ്മള്‍ കണ്ടു.. ചര്‍ച്ച ചെയ്തു.. വാഗ്വാദങ്ങളും ചെളിവാരിയെറിയലും നടത്തി.

ഒരു യാത്രക്കാരനും ഇഷ്ടമില്ലാത്ത ടോള്‍ പിരിവിനെതിരെ 
തൃശ്ശൂരിലെ പാലിയെക്കരയില്‍ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരത്തില്‍ 
സി .എ .ഹസീന എന്ന വനിത 22 ദിവസം പിന്നിട്ടു കഴിഞ്ഞു. 
(ഏതു പാര്‍ട്ടി എന്ന് പ്രസക്തമെയല്ല.. അവരൊരു മനുഷ്യജീവിയാണ്)

കോണ്ഗ്രസ് സമരമുഖത്തില്ല.
BJP ഒരു ധര്‍ണ്ണ, അത് വഴി ഇത്തിരി അക്രമം, ഒരു ഹര്‍ത്താല്‍.. നടത്തി..
സിപിഎം എന്നും പ്രസ്താവനയിലും പ്രകടനത്തിലും ഒതുക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ സമരം നടത്തുന്നത് സംയുക്ത സമര സമിതിയാണ്.
പക്ഷെ, പത്രങ്ങള്‍ ഏഴാം പെജിലെയോ എട്ടാം പെജിലെയോ ഒന്ന്/രണ്ട് കോളം വാര്‍ത്തയില്‍ അത് ഒതുക്കുന്നു.

ചാനലുകള്‍ അതെല്ലാം മറന്നു കഴിഞ്ഞെന്നു തോന്നുന്നു.

ടോളിനരികിലെ പാടത്ത്.. ഫ്ലെക്സും ഷീറ്റും മേഞ്ഞ കുടിലില്‍ കത്തുന്ന സൂര്യന് താഴെ
മരണത്തിനു മുന്പെത്തുന്ന നല്ലവാര്ത്ത്യ്ക്ക് പ്രത്യാശയോടെ കാത്തു കിടക്കുന്ന
ആ സ്ത്രീയെ കാണുമ്പോള്‍ ചോദിക്കാതിരിക്കാന്‍ വയ്യ..

വിലയുള്ള ജീവനാവാന്‍ എന്താണ് വേണ്ടത്?
ഏതു പാര്‍ട്ടിയിലാണ് ചേരേണ്ടത്?
ഏതു മതവിഭാഗമാണാവേണ്ടത്?
.........................................................................................................................
(ഫോട്ടോയ്ക്ക് കടപ്പാട് മാര്‍ച്ച് ഏഴാം തിയതിയിലെ ഹിന്ദു. ആ കാണുന്ന പോലെയല്ല ഇപ്പോള്‍ ഹസീന. ഈ ചിത്രം നിരാഹാരം എട്ടാം ദിവസം പിന്നിട്ടപ്പോള്‍ ആയിരുന്നു.-Courtesy-:Gmail.)

3 അഭിപ്രായങ്ങൾ:

  1. രാഷ്ട്രീയ പിന്തുണയില്ലാത്ത സാധാരണക്കാരന്റെ ജീവന് ഈ നാട്ടിൽ തെരുവുപട്ടിയുടെ ജീവന്റെ വില തന്നെ........

    മറുപടിഇല്ലാതാക്കൂ
  2. രാഷ്ട്രീയവും, മാധ്യമപ്രവര്‍ത്തനവും, ജനസേവനവുമെക്കെ ബിസ്സിനസ്സായി.. ലാഭമുള്ള കച്ചവടത്തിനേ ടിയാന്മാര്‍ക്ക് നോട്ടമുള്ളൂ..

    മറുപടിഇല്ലാതാക്കൂ
  3. നിസ്വാര്‍ത്ഥസേവനരംഗവും,കാരുണ്യപ്രവര്‍ത്തനവും സന്നദ്ധസംഘടനകളും ഇനി............?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ