|
വെള്ളിയാഴ്‌ച, മാർച്ച് 30
Tehelka Report-For Further reading.
വ്യാഴാഴ്‌ച, മാർച്ച് 29
ചില്ലുകൂടുകളില്‍ ഒതുക്കുന്ന സിംഹ ഗര്‍ജ്ജനങ്ങള്‍...
എന്ന് നാം ഭാരതീയര്‍"" എന്ന് ഉറക്കെ പറയും ?നമ്മുടെ ഭരണ നീതിന്യായ ജനാധിപത്യ ഘടനയില്‍ നിന്ന് മത-ജാതി കോളങ്ങള്‍ എടുത്തു മാറ്റപ്പെടും?
ഭാരതത്തിലെ മത വൈരി കാലാകാലം വര്‍ധിച്ചു വരുന്ന ഒരു സ്ഥിതി വിശേഷത്തില്‍ ആയിരുന്നു ശ്രീനാരായണ ഗുരു "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് പറഞ്ഞത്.
പൌരോഹിത്യ മേധാവിത്വത്തിന്റെയും ,ആചാരനുഷ്ടനങ്ങളുടെ പുറം പകിട്ടിനെയും എതിര്‍ത്ത് ലാളിത്യത്തിന്റെ സന്ദേശം ഉയര്‍ത്തി ഗുരു-സമൂഹത്തിനായി നിര്‍മ്മിച്ച ആരാധനാലയങ്ങളും,എന്തിനേറെ ഗുരുവും ജാതിപ്പേര് വഹിക്കാന്‍ വിധിക്കപെട്ടിരിക്കുന്നു.
ശ്രീ മന്നത്ത് പത്മനാഭനും,ശ്രീനാരായണഗുരുവും,അതുപോലെ മറ്റു പ്രമുഖരുടെയും മത ധാര്‍മ്മിക ദര്‍ശനങ്ങള്‍ ഇന്നെവിടെ?ആധുനിക ദുശ്ശാസനന്മാര്‍ അവ വിറ്റ് കാശാക്കി പച്ച മനുഷ്യരെ ആരാധനാ മൂര്‍ത്തികള്‍ ആക്കി ചില്ലുകൂട്ടിലടച്ചു പ്രദര്‍ശന വസ്തുവാക്കി സ്വന്തം വലിപ്പത്തിന്റെ അടയാളങ്ങള്‍ ആക്കിയിരിക്കുന്നു.!!!
ദൈവമേ..ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല..ഇവരോട് ക്ഷമിക്കേണമേ...
(കൊല്ലം ടൌണില്‍ പട്ടത്താനത്ത് ശ്രീ.അച്യുതന്‍ മേസ്ത്രിയുടെ പുതുതായിനിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ശ്രീനാരായണഗുരു
ചെയ്തതാണീപ്രസംഗം.ശ്രീ.ടി.കെ.മാ ധവന് ഉള്‍പ്പെടെ പലരും അപ്പോള്‍
അവിടെ സന്നിഹിതരായിരുന്നു. ഈ പ്രസംഗം 1916 ജൂലായ് 16ലെ ദേശാഭിമാനിയില്പ്രസിദ്ധപ്പെടു ത്തി.)Courtesy Google.
ചെയ്തതാണീപ്രസംഗം.ശ്രീ.ടി.കെ.മാ
അവിടെ സന്നിഹിതരായിരുന്നു. ഈ പ്രസംഗം 1916 ജൂലായ് 16ലെ ദേശാഭിമാനിയില്പ്രസിദ്ധപ്പെടു
"ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ജാതി വിഭാഗത്തിന്
യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരമാണ്. ജാതി അത് നശിക്കുകതന്നെ
വേണം. മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വിചാരം തന്നെ
ഇല്ലാത്തതാണ്. ഈ വിചാരം നമ്മില്‍നിന്നും പോയിട്ട് വളരെക്കാലമായി.
സമുദായസംഗതികള്‍ മതത്തിനോ മതം സമുദായസംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായസംഗതികള്‍ക്കും മതത്തിനും തമ്മില്‍
ബന്ധമൊന്നും പാടില്ല. മതം മനസ്സിന്‍റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായമനുഷ്യരുണ്ടല്ലോ; അവരില്‍
ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കും അനുസരിച്ച്
ഭിന്നമതങ്ങള്‍ കൂടിയേ തീരു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരൊറ്റ മതം
ഉണ്ടാവാന്‍ പ്രയാസമാണ്. എന്‍റെ മതം സത്യം മറ്റുള്ളവതെല്ലാം അസത്യം എന്ന്
ആരും പറയരുത്. സകലമതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും
സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്
യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്.
ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില
ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍,മുഹമ്മദീയര്‍ മുതലായ മറ്റു
മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യാന്‍ നമുക്ക്
എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു
പറഞ്ഞതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്ന്
മാത്രമേ അര്‍ത്ഥമുള്ളൂ."
-:ശ്രീനാരായണ ഗുരു

വെള്ളിയാഴ്‌ച, മാർച്ച് 23
വിശ്വാസം അതല്ലേ എല്ലാം?
നടുക്കുന്ന ഈ ചിത്രം ഭോപ്പാല്‍ ദുരന്തത്തിന്‍റെ മറക്കാനാകാത്ത ഒരു ഏട്.
ലോകത്തിലെ മികച്ച പ്രസ് ഫോട്ടോഗ്രഫി ക്ക് അവാര്‍ഡ് ലഭിച്ച ചിത്രം.
ഈ ചിത്രം എടുത്തത് പാബ്ലോ ബര്തോലോമോ ആണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ നാം കേട്ടിരിക്കുന്നു.
എന്നാല്‍ ഈ ചിത്രം ഇന്ത്യയിലെ ചില പ്രമുഖ മാധ്യമങ്ങളില്‍ വന്നത് മറ്റൊരാളിന്‍റെ പേരിലാണ്.
ഗ്രീന്‍ പീസ് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ലിലും,ഇന്ത്യ ടുഡേ യുടെ കവര്‍ പേജ്,ബിയോണ്ട് ഇന്ത്യ ,റോറിംഗ് വോള്‍കാനോസ് മുതലായ നിരവധി മാധ്യമങ്ങളിലും ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫെര്‍ "രഘു റായ്" എന്ന പേരില്‍ ആണ് കണ്ടത്.
Pls visit d link... http://Pls visit the below link ...ഈ ചിത്രം അവിടെ കാണാം.
ഏതാണ് നാം വിശ്വസിക്കുക?
മാധ്യമങ്ങളില്‍ നമുക്കുള്ള വിശ്വാസം....
അത് അച്ചടി അക്ഷരങ്ങളോടുള്ള ആത്മ വിശ്വാസം.
വിശ്വാസം അതല്ലേ എല്ലാം???
http://
http://
ബുധനാഴ്‌ച, മാർച്ച് 21
തിങ്കളാഴ്‌ച, മാർച്ച് 19
മതവും രാഷ്ട്രീയവുമില്ലാത്ത ജീവന്‍....
മതവും രാഷ്ട്രീയവുമില്ലാത്ത
ഒരു ജീവന് വിലയുണ്ടെന്ന് നാലാള്‍ പറയാന്‍ എന്ത് ചെയ്യണം?
അത് ആണോ പെണ്ണോ ആയിക്കൊള്ളട്ടെ....
ഗാന്ധിജി മുതല്‍ ഇറോം ശര്‍മ്മിള വരെ...
ബാബ രാംദേവ് മുതല്‍ അണ്ണാ ഹസാരെ വരെ..
മറ്റു ചില സമര മാര്ഗ്ഗങ്ങലെക്കാള്‍ നിരാഹാര സമരം കൊണ്ട് ലോക ശ്രദ്ധ തന്നെ നേടാമെന്ന്, പല സമരങ്ങളും വിജയത്തിലെത്തിക്കാമെന്നു നമ്മള്‍ കണ്ടു.. ചര്‍ച്ച ചെയ്തു.. വാഗ്വാദങ്ങളും ചെളിവാരിയെറിയലും നടത്തി.
ഒരു യാത്രക്കാരനും ഇഷ്ടമില്ലാത്ത ടോള്‍ പിരിവിനെതിരെ

തൃശ്ശൂരിലെ പാലിയെക്കരയില്‍ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരത്തില്‍
സി .എ .ഹസീന എന്ന വനിത 22 ദിവസം പിന്നിട്ടു കഴിഞ്ഞു.
(ഏതു പാര്‍ട്ടി എന്ന് പ്രസക്തമെയല്ല.. അവരൊരു മനുഷ്യജീവിയാണ്)
കോണ്ഗ്രസ് സമരമുഖത്തില്ല.
BJP ഒരു ധര്‍ണ്ണ, അത് വഴി ഇത്തിരി അക്രമം, ഒരു ഹര്‍ത്താല്‍.. നടത്തി..
സിപിഎം എന്നും പ്രസ്താവനയിലും പ്രകടനത്തിലും ഒതുക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ സമരം നടത്തുന്നത് സംയുക്ത സമര സമിതിയാണ്.
പക്ഷെ, പത്രങ്ങള്‍ ഏഴാം പെജിലെയോ എട്ടാം പെജിലെയോ ഒന്ന്/രണ്ട് കോളം വാര്‍ത്തയില്‍ അത് ഒതുക്കുന്നു.
ചാനലുകള്‍ അതെല്ലാം മറന്നു കഴിഞ്ഞെന്നു തോന്നുന്നു.
ടോളിനരികിലെ പാടത്ത്.. ഫ്ലെക്സും ഷീറ്റും മേഞ്ഞ കുടിലില്‍ കത്തുന്ന സൂര്യന് താഴെ
മരണത്തിനു മുന്പെത്തുന്ന നല്ലവാര്ത്ത്യ്ക്ക് പ്രത്യാശയോടെ കാത്തു കിടക്കുന്ന
ആ സ്ത്രീയെ കാണുമ്പോള്‍ ചോദിക്കാതിരിക്കാന്‍ വയ്യ..
വിലയുള്ള ജീവനാവാന്‍ എന്താണ് വേണ്ടത്?
ഏതു പാര്‍ട്ടിയിലാണ് ചേരേണ്ടത്?
ഏതു മതവിഭാഗമാണാവേണ്ടത്?
.......................... .......................... .......................... .......................... .................
(ഫോട്ടോയ്ക്ക് കടപ്പാട് മാര്‍ച്ച് ഏഴാം തിയതിയിലെ ഹിന്ദു. ആ കാണുന്ന പോലെയല്ല ഇപ്പോള്‍ ഹസീന. ഈ ചിത്രം നിരാഹാരം എട്ടാം ദിവസം പിന്നിട്ടപ്പോള്‍ ആയിരുന്നു.-Courtesy-:Gmail.)
കോണ്ഗ്രസ് സമരമുഖത്തില്ല.
BJP ഒരു ധര്‍ണ്ണ, അത് വഴി ഇത്തിരി അക്രമം, ഒരു ഹര്‍ത്താല്‍.. നടത്തി..
സിപിഎം എന്നും പ്രസ്താവനയിലും പ്രകടനത്തിലും ഒതുക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ യഥാര്‍ത്ഥ സമരം നടത്തുന്നത് സംയുക്ത സമര സമിതിയാണ്.
പക്ഷെ, പത്രങ്ങള്‍ ഏഴാം പെജിലെയോ എട്ടാം പെജിലെയോ ഒന്ന്/രണ്ട് കോളം വാര്‍ത്തയില്‍ അത് ഒതുക്കുന്നു.
ചാനലുകള്‍ അതെല്ലാം മറന്നു കഴിഞ്ഞെന്നു തോന്നുന്നു.
ടോളിനരികിലെ പാടത്ത്.. ഫ്ലെക്സും ഷീറ്റും മേഞ്ഞ കുടിലില്‍ കത്തുന്ന സൂര്യന് താഴെ
മരണത്തിനു മുന്പെത്തുന്ന നല്ലവാര്ത്ത്യ്ക്ക് പ്രത്യാശയോടെ കാത്തു കിടക്കുന്ന
ആ സ്ത്രീയെ കാണുമ്പോള്‍ ചോദിക്കാതിരിക്കാന്‍ വയ്യ..
വിലയുള്ള ജീവനാവാന്‍ എന്താണ് വേണ്ടത്?
ഏതു പാര്‍ട്ടിയിലാണ് ചേരേണ്ടത്?
ഏതു മതവിഭാഗമാണാവേണ്ടത്?
..........................
(ഫോട്ടോയ്ക്ക് കടപ്പാട് മാര്‍ച്ച് ഏഴാം തിയതിയിലെ ഹിന്ദു. ആ കാണുന്ന പോലെയല്ല ഇപ്പോള്‍ ഹസീന. ഈ ചിത്രം നിരാഹാരം എട്ടാം ദിവസം പിന്നിട്ടപ്പോള്‍ ആയിരുന്നു.-Courtesy-:Gmail.)
ബുധനാഴ്‌ച, മാർച്ച് 14
സു ജാ ത ... ജാ തി ക്കാ.. ത ക്കാ ളി...
ജനിതക മാറ്റം വരുത്തുന്ന അന്തക വിത്തുകളെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ വിശ്വ വിഖ്യാത ഇംഗ്ലീഷ് നാടകകൃത്തായ ജോര്‍ജ് ബര്‍ണാഡ് ഷാ തന്നെ പ്രണയിച്ച സ്ത്രീയോട് പറഞ്ഞ വാക്കുകള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും...
(ബര്‍ണാഡ് ഷാ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് രൂപ ഭംഗി കുറവാണെന്ന്...ഒരിക്കല്‍ അദ്ധേഹത്തെ പ്രണയിച്ച പ്രശസ്ത നര്‍ത്തകിയും,മോഡലും ആയ സുന്ദരിയായ ഇസഡോറ ഡക്കന്‍ വിവാഹാഭ്യര്‍ഥന നടത്തി.വിവാഹം നടന്നാല്‍ ആ സ്ത്രീയുടെ സൌന്ദര്യവും ജി.ബി.ഷായുടെ ബുദ്ധിയുമുള്ള കുട്ടി ഉണ്ടാകും എന്നായിരുന്നു അവര്‍ അതിനു കണ്ടെത്തിയ കാരണം.എന്നാല്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ചോദിച്ചു തന്‍റെ സൌന്ദര്യവും,നിന്‍റെ ബുദ്ധിയും ആണെങ്കിലോ എന്ന ചോദ്യത്തിന് മുന്‍പില്‍ ആ പ്രണയം അസ്തമിച്ചു.!)
അത് പോലെ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കാവുന്ന ഒന്നാണ് ജനിതക എഞ്ചിനീയറിംഗ്- രംഗ പ്രവേശനം നടത്തുന്ന അന്തക വിത്തുകള്‍.......;
അതുല്‍പാദന ശേഷിയും,കീടങ്ങളെ പ്രതിരോധിക്കുന്നതുമായ വിത്തിനങ്ങള്‍ക്കായി "ബി.ടി" ഉള്‍പ്പെടെയുള്ള ജനിതക എഞ്ചിനീയറിംഗ് (ജനിതക മാറ്റം വരുത്തുന്ന അന്തക വിത്തുകളെ) പ്രോല്‍സാഹിപ്പിക്കുന്നവര്‍ പറയുന്നത് " കൂടുതല്‍ വിളവു തരുന്ന ഇത്തരം വിളകള്‍ കീടങ്ങളെ സ്വയം നശിപ്പിക്കും എന്നാണ്".
ജനിതകമാറ്റം വരുത്തുന്ന വിത്തുകള്‍ കൂടുതല്‍ ഫലം തരുമെങ്കിലും ഇവയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മണ്ണ് ,മറ്റു ബാക്ടീരിയകള്‍,സൌഹൃദ കീടങ്ങള്‍ മുതലായവയെ നശിപ്പിക്കും കൂടാതെ വിളയില്‍ തന്നെയുള്ള വിഷാംശങ്ങളാണ് കീടങ്ങളെ നശിപ്പിക്കുന്നത് എന്നത്കൊണ്ടുതന്നെ ഈ വിളകള്‍ മനുഷ്യനും ദോഷകരമായിരിക്കും.
അന്തക വിത്തുകള്‍ വരും തലമുറയ്ക്ക് വരെ നാശമാണ് വരുത്തുന്നത് എന്ന സത്യം മനസിലാക്കി യുറോപ്യന്‍ രാജ്യങ്ങള്‍ അവയെ നിഷ്കാസനം ചെയ്യുമ്പോള്‍ ഭാരത മണ്ണിലേക്കുള്ള ഇത്തരം വിത്തുകളുടെ പ്രവേശനം നാം തടഞ്ഞേ മതിയാകൂ.......

വെള്ളിയാഴ്‌ച, മാർച്ച് 9
ഓരോ മാതിരി ചായം മുക്കിയ കീറ തുണിയുടെ വേദാന്തം.
നല്ല ഭരണവും,പ്രവര്‍ത്തന സ്വാതന്ത്രവും ഉള്ള പാര്‍ട്ടിയിലേക്ക് വരുന്ന ജനങ്ങളെ നിരാശപെടുത്താതെ ഞങ്ങള്‍ "ഇരു കയ്യും" നീട്ടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്.;ഏത് പാര്‍ട്ടി വിട്ടു വരുന്നവരെയും സ്വീകരിക്കുന്ന പൊതു വേസ്റ്റ് ബോക്സ് ആണ് കോണ്‍ഗ്രസ് എന്ന് ഇടതു പക്ഷവും.
ഇരു മെയ്യാണ്ങ്കിലും മനമൊന്നായി മരണം വരെയും നമ്മള്‍ പിരിയില്ലെന്ന് എന്‍.എസ്.എസ്.ഉം ബി.ജെ.പിയും പരസ്പരം അടക്കം പറയുന്നു.
പിറവത്തെ ഇടവക പള്ളികളുടെ പിന്നാമ്പുറങ്ങളില്‍ ഓരോ മാതിരി ചായം മുക്കിയ വിവിധ കൊടികള്‍ പല വിധ വേദാന്തം ഓതുന്നു.
"മതങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവോ?അതോ രാഷ്ട്രീയക്കാര്‍ മതത്തെയോ?"
കേരള രാഷ്ട്രീയം പുതിയ വഴിതിരിവിലേക്കോ?
കേരള രാഷ്ട്രീയത്തെ മതത്തിന്‍റെ കണ്ണട വെച്ചു നോക്കി കാണേണ്ടി വരുമോ വരും കാലങ്ങളില്‍?
വ്യാഴാഴ്‌ച, മാർച്ച് 8
ഒരു വനിതാ ദിനചിന്തകള്‍.....
1857 മാർച്ച് എട്ടിന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. 1909 ഫെബ്രുവരി 28 നു യു.എസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി.
ആദിമ കാലം മുതലെ ഒരു പക്ഷെ, ലോകമെമ്പാടും തന്നെ പുരുഷമേല്‍ക്കോയ്മയുടെ ചൂഷണാധിഷ്ഠിതമായ മനോഭാവം പല രൂപത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ദുര്‍വ്യാഖ്യാനങ്ങളിലൂടെ അസ്ഥിരപ്പെടുത്തുന്ന സമീപനവും നിലനില്‍ക്കുന്നു."
എന്ത് കൊണ്ട് ഒരു ചോദ്യ ചിഹ്നം ഇട്ട് ആ മനു സ്മൃതിയിലെ വാക്യം പുനര്‍ക്രമീകരിച്ചു കൂടാ? അടുക്കളയിലും അരങ്ങത്തും അണിയറയിലും പണിസ്ഥലത്തും ,
സ്ത്രീകളേക്കാല്‍ എന്തുകൊണ്ടും ഒരുപിടി മുന്നില്‍ തന്നെയാണ് തങ്ങളെന്ന പുരുഷ കേന്ദ്രിതമായ നിലപാടുകള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്? ശാക്തിക ബലത്തിന്റെ അഹന്തയില്‍ നിന്നുയരുന്നതാണൊ ഇത്തരം നിലപാടുകള്‍? ശാരീരികക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് ക്ഷമത കുറവെന്ന് വിവക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ മേല്‍ പ്രത്യേക അവകാശം ചാര്‍ത്തപ്പെടുന്നത് ഒരു ഫ്യൂഡല്‍ മനോഗതിയുടെ ബാക്കി പത്രമാണൊ. അതോ , അരാജകത്വം നിറഞ്ഞ ഒരു സമൂഹം അതിന്റെ അനിവാര്യമായ വേഷപ്പകര്‍ച്ചകള്‍ ആടിത്തീര്‍ക്കുകയാണോ?
ജനനിയായും സഹോദരിയായും പത്നിയായും പൊതുസമൂഹത്തില്‍ ഇടപെടുന്ന സ്ത്രീയെ അവഹേളനത്തിന്റെ നീര്‍ച്ചുഴിയില്‍ തള്ളിയിടുന്ന ആണ്‍കോയ്മ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. മനുഷ്യര്‍ എന്ന പദവിയില്‍ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്ന വസ്തുത നാം മനസിലാക്കണം. അതിന് ഫെമിനിസത്തിന്റെ കൂട്ടൊന്നും വേണ്ട.
എന്തുകൊണ്ട് സൗമ്യമാരും ജയഗീതമാരും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു. ആത്മരക്ഷാര്‍ത്ഥം നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളില്‍ പതിച്ച് ശൂന്യമായിത്തീരുന്ന കാഴ്ച തീവണ്ടികളില്‍ മാത്രമല്ല, തെരുവകളിലും പണിശാലകളിലും എന്തിനേറെ സ്വന്തം കുടുംബത്തില്‍ നിന്നു പോലും കാണുവാന്‍ കഴിയുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. ജനപ്രതിനിധി സഭകളില്‍ പാതിസംവരണം നല്‍കി ഭരണകൂടം സ്ത്രീയെ പരിഗണിക്കുമ്പോള്‍ അതേ ഭരണകൂടത്തിന്റെ കാവലാളന്മാരാല്‍ അവഗണിക്കപ്പെടുന്നുണ്ടെങ്കി
ഈ അന്തര്‍ദേശീയ വനിതാദിനത്തില്‍ നാം പങ്കു വയ്ക്കേണ്ടത് സമത്വത്തിലൂന്നിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സ്ത്രീ-പുരുഷ ഭേദമന്യേ അതിരുകളില്ലാതെ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ നാം ശക്തരാകണം. അത് ഒരു കൂട്ടായ്മയുടെ ശക്തിയാണ്. പെണ്മനസിനെ പിന്നാമ്പുറത്തു നിറുത്തുന്ന അഹംബോധം നാം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വനിതാസംവരണബില്‍ ലോകസഭയില്‍ പാസ്സാക്കണമെന്ന് രാജ്യത്തെ വനിതകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അതിപ്പോഴും കോള്‍ഡ് സ്റ്റോറേജി ലാണ് . ലോകസഭയിലും നിയമസഭകളിലും 33 ശതമാനം സംവരണമെന്ന ആവശ്യം ഈ വനിതാദിനത്തിലും യാഥാര്‍ഥ്യമായില്ല. 2010 മാര്‍ച്ച് ഒന്‍പതിനാണ് രാജ്യസഭ ബില്‍ പാസാക്കിയത്. എന്നാല്‍ ലോകസഭ കൂടി പാസാക്കി ഇതൊരു നിയമമാക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒന്നാണ്.
ജീവിതദുരിതങ്ങള്‍ ഒരിക്കലും ഒരുകാലത്തും ദൈവഹിതമല്ല.മറിച്ച് ഭരണാധികാരികളുടെ സ്ത്രീവിരുദ്ധനയങ്ങളാണ് അതിന് കാരണമാകുന്നത്. മുതലാളിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ ലോകമെങ്ങും വളര്‍ന്നുവന്ന പോരാട്ടങ്ങള്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങള്ക്കു
തുകയുടെ ഒരു ശതമാനംമാത്രം മതി സ്ത്രീയുടെയും കുട്ടികളുടെയും പട്ടിണി മാറ്റാന്‍ .ഇന്ത്യന്‍ സ്ത്രീയുടെ അവകാശനിയമം കോള്‍ഡ് സ്റ്റോറേജില്‍ ഇന്നും തുടരുന്നു.
"ആണിന്‍റെ തുണയില്ലാതെയും ജീവിക്കാന്‍ കഴിയുമെന്ന് പറയുന്നു പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ , "ലിവിംഗ് ടുഗതര്‍"'' പ്രചരിപ്പിക്കുന്ന നവീന സ്ത്രീത്വം,ഇതൊന്നുമല്ല പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ് തിരിച്ചറിയേണ്ടിയിരിക്കുന്നു....സ്വന്തം കുടുംബത്തെ മാറോടു അടക്കി പിടിച്ചുള്ള ഏതു സ്വാതന്ത്ര്യവും അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം.അരക്ഷിതാവസ്ഥയില്‍ നിന്നും മുക്തി നേടണം.അബലയല്ലാ എന്ന് സ്വയം തിരിച്ചറിയപെടണം.വെറും പൊട്ടി പെണ്ണായി മാറാതെ ,പ്രതീക്ഷ കൈ വിടാത്ത അധ്വാനശീലമുള്ള..അഭിമാനബോധമുള്ള പെണ്ണായി നമ്മുടെ പെണ്‍പൂക്കള്‍ വിടരട്ടെ... “ഗ്രാമീണവനിതകളെ ശാക്തീകരിക്കുക" – "ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക”
എന്ന വനിതാദിന മുദ്രാവാക്യത്തിന്റെ അ:ന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്
പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ ദിനത്തെ വരവേല്‍ക്കുന്നു."വനിതാദിനാശംസകള്‍.."''
"ആണിന്‍റെ തുണയില്ലാതെയും ജീവിക്കാന്‍ കഴിയുമെന്ന് പറയുന്നു പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍! !!.....!!!:)
"ലിവിംഗ് ടുഗതര്‍"'' പ്രചരിപ്പിക്കുന്ന നവീന സ്ത്രീത്വം!
ഇതൊന്നുമല്ല പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ് തിരിച്ചറിയേണ്ടിയിരിക്കുന്നു....
ഇത് ഇനിയും പ്രതീക്ഷ കൈ വിടാത്ത അധ്വാനശീലമുള്ള..അഭിമാനിയായ പെണ്ണിന്‍റെ പ്രതീകം. സ്നേഹാദരങ്ങളോടെ..... "വനിതാദിനാശംസകള്‍.."''
ഞായറാഴ്‌ച, മാർച്ച് 4
ചിത....
ഹരിയാനയില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വെടി വെച്ച് കൊന്നു.സാമ്പത്തികമായും,ജാതീയമായും പിന്നോക്കക്കാരനായിരുന്നിട്ടും ആ കുട്ടി പഠനത്തില്‍ ഏറെ മികവു പുലര്‍ത്തിയിരുന്നതില്‍ ഉണ്ടായ അസൂയയും,ജാതി പേര് വിളിച്ച് കളിയാക്കിയത് പ്രധാന അധ്യാപകന് പരാതി നല്‍കിയതില്‍ പ്രകോപിതരായിട്ടാണ് സഹപാഠികള്‍ കൊല ചെയ്തത്.!!!
ഇതോ "നാനത്വത്തില്‍ ഏകത്വം" എന്ന്നാം ഊറ്റം കൊള്ളുന്ന ഭാരതത്തിന്‍റെ ദര്‍ശനം.???
സവര്‍ണ്ണ പൌരോഹിത്യത്തിന്റെ സപ്താഹ യജ്ഞങ്ങളുടെ പുക ഉയരുന്നത് അവര്‍ണ്ണ ഹൈന്ദവരുടെ ചിതകളില്‍ നിന്നോ???
ഇതോ "നാനത്വത്തില്‍ ഏകത്വം" എന്ന്നാം ഊറ്റം കൊള്ളുന്ന ഭാരതത്തിന്‍റെ ദര്‍ശനം.???
സവര്‍ണ്ണ പൌരോഹിത്യത്തിന്റെ സപ്താഹ യജ്ഞങ്ങളുടെ പുക ഉയരുന്നത് അവര്‍ണ്ണ ഹൈന്ദവരുടെ ചിതകളില്‍ നിന്നോ???
ശനിയാഴ്‌ച, മാർച്ച് 3
ആ പൌര്‍ണമി പൊലിഞ്ഞു...
പൂര്‍ണിമ ഓര്‍മ്മയായി...!
ജീവിതത്തിലേക്കുള്ള അവളുടെ ഒരു തിരിച്ചു വരവ് കാത്തിരുന്നവരെ- പ്രത്യേകിച്ചും ഞങ്ങള്‍ പ്രവാസി സമൂഹത്തെ ഒന്നാകെ നിരാശപെടുത്തി ആ പൌര്‍ണമി പോയ് മറഞ്ഞു.
കോഴിക്കോട് -: ബസ്സിന്റെ വാതില്‍ തട്ടി സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന പൂര്‍ണിമ(17) മരിച്ചു.ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങവേ ,ടൂറിസ്റ്റ് ബസ്സിന്റെ വശത്തെ അറയുടെ വാതില്‍ തുറന്ന രീതിയില്‍ സഞ്ചരിക്കുന്നതിനിടെ പൂര്‍ണിമയുടെ കഴുത്തിനു പിറകില്‍ തട്ടുകയായിരുന്നു.സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ തളര്‍ച്ചയാണ് പൂര്‍ണിമയ്ക്ക് ബാധിച്ചത്.ആ കാലയളവ് മുതല്‍ മുഖപുസ്തകത്തിലൂടെയും,മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലൂടെയും പൂര്‍ണിമ ക്ക് വേണ്ടി സുമനസുകള്‍ പ്രത്യേകിച്ചും പ്രവാസലോകത്തും സഹായവും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.ഒന്നിനും കാത്തുനില്‍ക്കാതെ ആ പൂര്‍ണിമ പൊലിഞ്ഞു...
"ഉദിക്കുന്നതിന്‍ മുന്‍പ് അസ്തമിച്ച് പോയല്ലോ കുഞ്ഞേ..."
വെള്ളിയാഴ്‌ച, മാർച്ച് 2
പിഴുതെറിയണം മുളയിലേതന്നെ....
"മാലിന്യ പ്രശ്നങ്ങള്‍ കൊണ്ട് നട്ടം തിരിയുന്ന കേരളത്തിനു സംഭവിച്ച ഏറ്റവും വലിയ തെറ്റ് പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും
"പൌരധര്‍മ്മം" എന്ന വിഷയം എടുത്തു കളഞ്ഞതാണ്.സ്വന്തം ശരീരം മാത്രമല്ല..വീടിന്റെ പരിസരവും,തെരുവും ശുചിയായി സൂക്ഷിക്കണമെന്ന് ചെറുപ്പത്തിലെ കുട്ടികള്‍ ശീലിക്കണം.
ഈ ശുചീകരണം പഠിപ്പിക്കാന്‍ സേവനവാരം തിരികെ കൊണ്ടുവരുവാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ആര്‍ജ്ജവം കാണിക്കണം. "അനാവശ്യ കളകളെ പിഴുതെറിയണം മുളയിലേതന്നെ" എന്ന് നമ്മുടെ കുട്ടികളും ചെറുപ്പത്തിലെ തന്നെ പഠിക്കട്ടെ.......
ഒരു ശുചിത്വകേരളം പദ്ധതിയുമായി വിദ്യാലയങ്ങള്‍ ആദ്യം മുന്നോട്ടു വരട്ടെ...." പിന്നാലെ മറ്റു ഇതര സ്ഥാപനങ്ങളും. (ഇത് എന്നിലെ അദ്ധ്യാപികയുടെ ആത്മ നൊമ്പരം)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)