വെള്ളിയാഴ്‌ച, ഒക്‌ടോബർ 5

എങ്കിലും എന്‍റെ മൊണാലിസ...:(

മൊണാലിസ .....  അറിഞ്ഞോ നീ വിശേഷങ്ങള്‍?  

അന്ന്....
 പഞ്ചാഗ്നി മദ്ധ്യത്തില്‍ നിര്‍ത്തി അവര്‍ നിന്നോട് ചോദിച്ചു  
കണ്ണീരില്ലാതെ നീ കരഞ്ഞതോ അതോ ചിരിച്ചതോ? 
"മഡോണ" ലോപിച്ച കാമാതുരയായ മൊണാ ലിസ 
എന്നോതി  നിന്‍റെ  ചില്ലുകൂട്ടിലേക്ക് അവര്‍ കല്ലെറിഞ്ഞു!


പിന്നേയും പലരും നിന്നെ വരച്ചു.....അനുകരിച്ചു....മോഷ്ടിച്ചു !
ചിരിക്കാത്ത വരണ്ട ചുണ്ടുകളില്‍ ചിലര്‍ ആസിഡ് ഒഴിച്ചു!
ചുവന്ന മഷി കുടഞ്ഞു ചിലര്‍ നിന്നെ ചുവപ്പിച്ചു!
ചായകപ്പിനാല്‍ ചിലര്‍ എറിഞ്ഞു പൊട്ടിച്ചു!
അവിടെയും നിന്‍റെ മൌനം വാചാലമായി...!
നീ ഊറി ചിരിച്ചതാണെന്ന് അവര്‍.! ഉറപ്പിച്ചു.....
അതുകേട്ട് അന്ന്ഞാനുമേറെ ചിരിച്ചു....ഗൂഡമായി തന്നെ!


ഉല്‍ക്കകളും,നക്ഷത്രങ്ങളും,സൂര്യചന്ദ്രന്മാരും തോല്‍ക്കുന്ന 
ഒരു പ്രപഞ്ചമായിരുന്ന  നിലാവ് പൂത്ത നിന്‍റെ കണ്ണുകള്‍..
സ്വപ്ന സഞ്ചാരികള്‍ക്ക് ഒരു വഴിവിളക്കായിരുന്നു!
എന്നാല്‍ നിന്‍ മുഖം കയ്യിലെടുക്കുമ്പോഴെല്ലാം  ഞാന്‍ കണ്ടത്  
തീരം കാണാത്ത കടലിന്‍റെയും,ഓളം നിലച്ച കായലിന്‍റെയും 
ആഴങ്ങളില്‍ പണിത രണ്ടു ദുഃഖഗോപുരങ്ങളായിരുന്നു!!!


പിന്നെ അവര്‍ നിന്‍റെ ചരിത്രവും,ചാരിത്ര്യവും പരതി...
അന്നും നീ നിന്നു,പ്രവചനാതീതമായ നിസ്സംഗതയോടെ തന്നെ....
എന്‍റെ രാവുകളില്‍  നീ അതിഥിയായി വന്നപ്പോഴെല്ലാം 
എന്തിനെന്നറിയാതെ നീ കരയുകയും,എന്നെ കരയിപ്പിക്കുകയും  ചെയ്തു...
വൃത്തിയുള്ള നിന്‍റെ ആ  കൈവെള്ളയില്‍ ഞാന്‍ തൊട്ടാശ്വസിപ്പിക്കുമ്പോള്‍   
അഗ്നിയില്‍ തൊട്ടതുപോലെ  എന്‍റെ കൈകള്‍ പോലും പൊള്ളിയിരുന്നു!!!

എന്നാല്‍ .....

ഫ്ലോറെന്‍സ് പട്ടു വ്യാപാരിയുടെ ഇണയായിരുന്നിട്ടും 
ഡാ വിഞ്ചിയുടെ കിനാവിന്‍റെ ക്യാന്‍വാസ് മുറിയില്‍ 
നനുത്ത ഓര്‍മ്മതന്‍ ആകാശ നീലിമയില്‍ അലിഞ്ഞ്..  
കടുത്ത വര്‍ണ്ണങ്ങളുടെ നിറക്കൂട്ട് ചാലിച്ച് ആ രാവില്‍   
പൊഴിഞ്ഞ തൂവലാല്‍ വരച്ച ചിത്രങ്ങളില്‍ തെളിഞ്ഞത് 
ചിറകുള്ള മാലാഖയുടെ മങ്ങിയ *പുഞ്ചിരിയോ??!! 


ചിരിക്കുന്ന മൊണാലിസ..... 
ഇന്ന് ....
നിന്‍റെ അസ്ഥിവാരം പോലും അവര്‍ കയ്യോടെ കണ്ടെത്തിയിരിക്കുന്നു!
പല്ലുകള്‍ നഷ്ടപെടാത്ത നിന്‍റെ തലയോട് "അന്നേ ചിരിച്ചിരുന്നുവത്രെ !!!"
ഇനി ഞാന്‍ നിനക്കായി കണ്‍കളില്‍ വേദനയുടെ അഞ്ജനം പുരട്ടില്ല...
നിന്നെ തൊട്ടു പൊള്ളിയ കൈകളില്‍ ഇനി ചന്ദനം പുരളില്ല...
നിനക്കായ്‌ മിടിച്ച കാലചക്ര സ്പന്ദനമണി ഇനി ചലിക്കില്ല ...
ഇനി നിന്‍ അസ്ഥിവാരത്തില്‍ പോലും എനിക്കു പങ്കില്ല...
ആര്‍ക്കിയോളജി ലാബില്‍ നിന്‍ ഓര്‍മ്മകള്‍ മരവിക്കുന്നു...
ആ *അറിവിന്‍റെ വേദനയില്‍ ഇന്ന് ഞാന്‍ മരിക്കുന്നു!!!


"ആര്‍ക്കിയോളജിസ്റ്റുകള്‍ ഏറെ നാളത്തെ പരിശ്രമത്തിന്‍റെ ഫലമായി മൊണാലിസ യുടെ അസ്ഥികൂടം  കണ്ടെത്തിയിരിക്കുന്നു..എന്ന വാര്‍ത്ത‍ വായിച്ചപ്പോള്‍ മനസ്സില്‍ വന്ന വരികള്‍.........:(
For Further Reading ---Link 1.



Link 2

വ്യാഴാഴ്‌ച, ഒക്‌ടോബർ 4

ഇത് ഒരു റംലത്തയുടെ കണ്ണീരല്ല......

കര്‍ക്കടക പെയ്ത്തു കഴിഞ്ഞ്  മാനം തെളിഞ്ഞ ഒരു വൈകുന്നേരം, പെരുമ്പാവൂര്‍ സീമാസ് തുണിക്കടയുടെ മുന്നില്‍  വെച്ചാണ് വര്‍ഷങ്ങള്‍ക്കു ശേഷം റംല ഇത്തയെ കാണുന്നത്.
റംലത്തയെ  കുറിച്ച് പറഞ്ഞില്ലല്ലോ -എന്‍റെ വല്ല്യേച്ചിയോടൊപ്പോം പഠിച്ച ഇത്ത (പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ വിവാഹം കഴിഞ്ഞു (മലബാര്‍ മേഖല പോലെ അല്ല മദ്ധ്യ തിരുവിതാങ്കൂര്‍,എറണാകുളം ജില്ലയിലും ഒക്കെ അന്നും,ഇന്നും മുസ്ലിം പെണ്‍കുട്ടികളെ വളരെ അപൂര്‍വമായി മാത്രമേ 18 വയസ്സിനു മുന്‍പ്  വിവാഹം കഴിപ്പിക്കു)

 അച്ഛന്‍റെ കൂട്ടുകാരനും,അച്ഛന്‍റെ പോലെ തന്നെ തടിമില്ലുടമയുമായ കരീം മാമയുടെമകള്‍....,പഠിക്കാന്‍വലിയമിടുക്കിയായിരുന്നില്ലെങ്കിലും,ഒപ്പനയും,മാപ്പിളപ്പാട്ടും,മൈലാഞ്ചി ഇടലിലും എന്നും ഒന്നാമത്.നാല് ആങ്ങളമാരുടെ കുഞ്ഞി പെങ്ങളായതിനാല്‍ അവര്‍ വിരല്‍ ചൂണ്ടി കാണിക്കുന്ന ഏതു വസ്തുവും കൂടപിറപ്പിനായി ആങ്ങളമാരും വാങ്ങി കൊടുത്തിരുന്നു.

തികഞ്ഞ ഇസ്ലാമിക വിശ്വാസി ആയ കരീംമാമ,"ഹറാം ആണെന്നറിഞ്ഞിട്ടും,"ഓള്‍ടെ പൂതിയല്ലേ "എന്നും പറഞ്ഞാണ്  കാലിലേക്ക് സ്വര്‍ണ പാദസരം പോലും അന്നത്തെ കാലത്ത് വാങ്ങിയത്."
ആഗ്രഹങ്ങള്‍ ഒക്കെ സാധിച്ചു കൊടുത്ത അവരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു, ഒന്‍പതാം ക്ലാസ്സില്‍ പഠിക്കേ ,കരീം മാമയുടെ മില്ലിലെ  കണക്കെഴുത്തുകാരനും,പാവപെട്ടവനുമായ ഉമ്മറിനെ മതി തനിക്ക് എന്ന് അവള്‍ പറഞ്ഞത്.
അടിയോ,ഇടിയോ ഒന്നും കൂടാതെ,നാട്ടുകാരെ ആരെയും അറിയിക്കാതെ വളരെ സമചിത്തതയോടെയാണ് മൂത്ത ആങ്ങള ആ വിഷയം കൈ കാര്യം ചെയ്തത്.വിശ്വസ്തനും,ബിരുദധാരിയും ആയ ഉമ്മര്‍ അങ്ങനെയാണ് ഷുക്കൂറിന്റെ  സഹായത്തോടെ ഗള്‍ഫുകാരനായത്.പിന്നീട് വലിയ വീടും,രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആ വലിയവീട്ടിലെ രംലയെ ആ ഉമ്മര്‍ എന്ന ഗള്‍ഫ്കാരന്‍ സ്വന്തമാക്കി ആ വീട്ടിലെ പ്രിയപ്പെട്ട മരുമകനും ആയി)

ആ റംലത്തയെ ആണ് വഴിയില്‍ വെച്ച് കണ്ടത്.ഭര്‍ത്താവ്ഗള്‍ഫില്‍ ,അടുത്തിടെ ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങി.അങ്ങനെ കോടീശ്വരനായ ഉമ്മറിക്ക ഇപ്പോള്‍ തിരക്കോട് തിരക്കാണ്.ദേ വന്നു ദാ പോയി ന്നു പറഞ്ഞു രാജ്യങ്ങളിലൂടെ.റംലത്ത വിശേഷം പറഞ്ഞു ....കുറേകാലം അബുദാബിയില്‍ ആയിരുന്നു അവര്‍ കുടുംബ സമേതം.കുട്ടികളെ നല്ല സ്കൂളില്‍ പഠിപ്പിക്കാനായി നാട്ടിലേക്ക് പോന്നു.റംലത്തക്ക് മൂന്നു കുട്ടികള്‍...,മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.

അബുദാബിയിലെ സുഹൃത്തും,മലബാര്‍കാരനും,ഗള്‍ഫിലും,നാട്ടിലും വ്യവസായം ഉള്ള ഒരു പ്രമുഖ വ്യാപാരിയുടെ മകനാണ് വിവാഹം കഴിച്ചിരിക്കുന്നത്.പിതാവ് ഗള്‍ഫില്‍,മാസാമാസം പൈസ അയക്കുന്നു.എല്ലാവിധ ജീവിത സൌകര്യങ്ങളും ബാപ്പ ഒരുക്കി കൊടുത്തിരിക്കുന്നു.വലിയ വീട്,സ്വന്തമായി   വാഹനങ്ങള്‍,മൊബൈല്‍ ഫോണ്‍ ഒരു ദുരിതവും അറിയാതെ മക്കളും,...അറിയിക്കാതെ ബാപ്പയും.യാതൊരു ചീത്ത സ്വഭാവവും ഇല്ല.എപ്പോഴും ഒന്ന് രണ്ടു കൂട്ടുകാര്‍ കൂടെ ഉണ്ട്.ഒന്നിച്ചു സിനിമക്ക് പോക്ക്,ദൂരെ സ്ഥലങ്ങളില്‍ വിനോദ യാത്ര..അല്ലാതെ മറ്റൊരു ചിലവും അവനില്ല.പഠനം കഴിഞ്ഞ്‌ ബാപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗള്‍ഫിലേക്ക് പോന്നു.ആദ്യ വരവിനാണ് വിവാഹം കഴിക്കുന്നത്‌...

നാട്ടില്‍ പഠിച്ചു വളര്‍ന്ന പെണ്‍കുട്ടി.എങ്കിലും അവശ്യം വേണ്ട ഇസ്ലാമിക ചര്യകള്‍ അവളെ ഉമ്മ പഠിപ്പിച്ചിരുന്നു.എങ്കിലും മതകാര്യങ്ങളില്‍ അവള്‍ക്കു ഏറെ അറിവുണ്ടായിരുന്നില്ല.ഉയര്‍ന്ന മാര്‍ക്കോടെ ഓരോ പരീക്ഷയും പാസ്സായി.പഠിച്ചത് ആണ്‍കുട്ടികളും,പെണ്‍കുട്ടികളും ഉള്ള സ്കൂളില്‍ ഉം,കോളേജിലും ആയിരുന്നിട്ടും,അതിര് കവിഞ്ഞ സൌഹൃദം പോലും ആ കുട്ടിക്കില്ല.എന്നിട്ടും  എന്തു കൊണ്ടോ അവളെ ഉള്‍ക്കൊള്ളാന്‍ അവനോ,അവന്‍റെ വീട്ടുകാര്‍ക്കോ കഴിയുന്നില്ല.അതുപോലെ തന്നെ അവന്‍റെ സ്വഭാവത്തെ,രാത്രിയും പകലും ഇല്ലാതെ കൂട്ടുകാരുടെ കൂടെ തന്നെ നടക്കുന്ന അന്തര്‍ മുഖ ജീവിതത്തെ അംഗീകരിക്കാന്‍ അവള്‍ക്കോ ,അവളുടെ വീട്ടുകാര്‍ക്കോ കഴിയുന്നില്ല.സംശയ രോഗമാണോ അതല്ല..... എന്നാലും എപ്പോഴും പറയും നിന്‍റെ ഉമ്മ ഒരാളെ സ്നേഹിച്ചു കെട്ടീതല്ലേ,നിനക്കും ഉണ്ടാകും ആരെങ്കിലും മനസ്സില്‍ ....പഠനത്തില്‍ മാത്രം ശ്രേദ്ധ കേന്ദ്രീകരിച്ചു വളര്‍ന്ന ആ പെണ്‍കുട്ടിക്ക് അതെല്ലാം സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.

ഒരു മേശക്കു ചുറ്റും ഇരുന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലേ  ഇത് എന്ന് തോന്നിപ്പിച്ചു പലര്‍ക്കും...പക്ഷെ...രണ്ടു കൂട്ടര്‍ക്കും പൊരുത്തപെടാന്‍ കഴിയുമായിരുന്നില്ല.അങ്ങനെ ആണ് വിവാഹ മോചനത്തിലേക്ക്  അവസാനം എത്തിയത്.ഇന്ന് എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിട്ടും,മകളുടെ ജീവിതം ഇത് പോലെ വന്നതില്‍ ആ ഉമ്മ അക്ഷരാര്‍ഥത്തില്‍ ഉരുകുകയായിരുന്നു.കണ്ണില്‍ നിന്നും വീണത്‌ കണ്ണീരല്ല ..ചോരയാണോ എന്ന് തോന്നി പോയി അതുകണ്ട് നിന്ന എനിക്ക്.


ഇത് പ്രവാസ ലോകത്ത് ജനിച്ച്‌,ജീവിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ്.വരും തലമുറ അഭിമുഖീകരിക്കാന്‍ സാധ്യത ഉള്ളതുമായ പ്രശ്നം.അടുത്തിടെ മലബാര്‍ മേഖലയില്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നത്.എല്ല മതങ്ങളിലും വിവാഹ മോചനം ഉണ്ടെങ്കിലും മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമില്‍ വിവാഹമോചന നിരക്ക് കൂടുതലാണ് എന്നതാണ് കാലിക്കറ്റ്‌ യുനിവേര്സിടി സോഷ്യോളജി വിഭാഗം രേഖപെടുത്തിയ സര്‍വേയില്‍ രേഖപെടുത്തിയിരിക്കുന്നത്.അതും ഗള്‍ഫ്‌ പ്രവാസിയുടെ കുടുംബങ്ങളില്‍ ആണതിന്റെ 85ശതമാനവും.പുതിയ തലമുറയിലെ കുട്ടികള്‍ക്കിടയില്‍,മത,ജാതി വ്യത്യാസമില്ലാതെ,ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ,വിവാഹ മോചന നിരക്ക് കൂടുന്നു എന്നതാണ്.അതിനു കൂടുതലും ഇരയാകുന്നത് ഗള്‍ഫുകാരുടെ ഭാര്യമാരും.അതിനു കാരണം ആയി ചൂണ്ടി കാണിക്കുന്നത് പുതിയ തലമുറയിലെ കുട്ടികള്‍ക്കിടയില്‍ കുത്തഴിഞ്ഞ കൂട്ടുകെട്ടും, പ്രകൃതി വിരുദ്ധ ബന്ധങ്ങളും!!! ഇതിന്റെ തിക്തഫലം  അനുഭവിക്കുന്നതോ പാവം പെണ്‍കുട്ടികളും.ഒരായിരം കുറ്റപെടുത്തലുകള്‍ക്കിടയില്‍ പെണ്ണിന് കണ്ണീരോടെ വിവാഹ മോചനം മാത്രം  സ്വന്തം.

ഞാന്‍ ഇസ്ലാമിനെ അറിഞ്ഞിടത്തോളം( വായിച്ചു പഠിച്ചിടത്തോളം) സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്.ഞാന്‍ ജീവിക്കുന്ന സൗദി അറേബ്യയിലും സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ ആണ് ഞാന്‍ കണ്ടത്."മാതാവിന്‍റെ പാദാരവിന്ദങ്ങളില്‍ ആണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നതെന്ന്" ഒരു സമൂഹത്തെ പഠിപ്പിച്ച മതം.വിശുദ്ധ ഖുര്‍'ആന്‍ നിര്‍ദേശിച്ചിരിക്കുന്നതും, പ്രവാചകന്‍ (സ)മുഹമ്മദ്‌ നബി സ്വ: ചര്യ യിലൂടെയും,"സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അള്ളാഹു വിനെ സൂക്ഷിക്കുക "എന്ന് ഓര്‍മ്മപെടുത്തി സമൂഹത്തിനു നല്‍കിയ സന്ദേശം,യുദ്ധതിലോ,അപകടത്തിലോ,സ്വത്തും സ്വന്തക്കാരും,ബന്ധു ജനങ്ങളും നഷ്ടപെട്ട സ്ത്രീകളെ , ആശ്രയമറ്റവരാക്കി ഉപേക്ഷിക്കാതെ,മറഞ്ഞു നിന്ന് സഹായിക്കാതെ, മാന്യമായി വിവാഹം ചെയ്ത്  സംരക്ഷിക്കുക എന്നതിനായിരുന്നു.തന്‍റെ ഇണക്ക് ശാരീരികവും,മാനസികവുമായി ഭാര്യ ആയി ഇരിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രം അനുശാസിച്ച നിയമം .

എന്നാല്‍ ഒരു ചെറിയ കാരണങ്ങള്‍ക്ക് പോലും ഇസ്ലാമില്‍ പുരുഷന്‍ സ്ത്രീകളെ ത്വലാഖു ചൊല്ലുന്നു.

ഇസ്ലാമില്‍  ത്വലാഖിനെ പോലെ തന്നെ ,അതിനെക്കാള്‍ എളുപ്പം വിവാഹമോചനം ലഭിക്കുന്ന ഫസ്ഖ്(ഖുല്‍അ:) എന്ന ഒരു സംവിധാനം സ്ത്രീകള്‍ക്കുള്ളത് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാത്തത് സമൂഹത്തില്‍ വിവാഹ മോചിതരുടെ നിലവാര തകര്‍ച്ച തിരിച്ചറിയുകയും,കുട്ടികളുടെ മാനസികാവസ്ഥ  പുരുഷനേക്കാള്‍ മനസിലാക്കുന്നവളായത് കൊണ്ടും,അവരുടെ ഭാവി ജീവിതത്തോടുള്ള വ്യക്തമായ ധാരണ ഒന്നുകൊണ്ടു മാത്രമാണ്.) 

ഇസ്ലാമിലെ ത്വലാഖ് വളരെ ലളിതമായ ഒരു പ്രക്രിയ അല്ല. എല്ലാ വിധ അനുരഞ്ജന സാധ്യതകളും നിഷ്ഫലമാകുന്നിടത്തു,ഒട്ടും പൊരുത്തപെടാന്‍ കഴിയില്ലെങ്കില്‍ മാത്രം മൂന്നാമത്തെ ത്വലാഖോട് കൂടി വളരെ സങ്കീര്‍ണമായി പൂര്‍ത്തിയാക്കേണ്ട ഒന്നാണത്.എന്നാല്‍ ഇന്ന് ഗള്‍ഫില്‍ ഇരുന്നു ഫോണിലൂടെ പോലും ത്വലാഖു ചെല്ലുന്നതില്‍ ഒരു തലമുറ എത്തി നില്‍ക്കുമ്പോള്‍,ദൈവ വചനങ്ങള്‍ക്ക് വിരുദ്ധമായി പുതു തലമുറയില്‍ വളര്‍ന്നു വരുന്ന ഈ വിവാഹ മോചന പ്രവണതക്കെതിരെ  മഹല്ലുകളുടെ മൌനം പ്രതിഷേധാര്‍ഹമാണ്‌..............

പുതിയ തലമുറയില്‍ കാണപെടുന്ന ഈ വിവാഹ മോചിതരുടെ എണ്ണം പെരുകുമ്പോള്‍ എങ്കിലും വിവാഹത്തിന് മുന്‍പേ മഹല്ലുകള്‍ മുന്‍ കൈ എടുത്തു പ്രീ മാര്യേജ് കൌണ്സിലിംഗ് നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വൈകിയ വേളയിലെങ്കിലും മഹല്ലുകള്‍ തിരിച്ചറിയണം.

മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലി വെറും കയ്യോടെ സ്ത്രീയെ പറഞ്ഞയക്കുന്ന രീതി അപലപനീയമാണ്. മഹര്‍ മേടിക്കാന്‍  കാണിക്കുന്ന ആവേശം വിവാഹ മോചിതക്ക് അവള്‍ക്കവകാശപെട്ട "മതാഉം:"വാങ്ങി കൊടുക്കാനുള്ള ആര്‍ജ്ജവവും മഹല്ലുകള്‍ കാണിക്കണം.

( ഇത് ഒരു റംലത്തയുടെ കണ്ണീരല്ല...ഒത്തിരി അമ്മമാരുടെ,പെണ്ണുങ്ങളുടെ കണ്ണീരാണ്.ഞാന്‍ എന്‍റെയും,നിങ്ങളുടെയും ...മാതാവ്,സഹോദരി,മകള്‍ മുതലായവരെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത് എഴുതിയത്.)


തിങ്കളാഴ്‌ച, ഒക്‌ടോബർ 1

നന്ദി ഗുരുവേ.....നന്ദി!



ഇന്ന് ഓരോ ഭാരതീയനും ആ ഗാന്ധിയന്‍ സ്വപ്നങ്ങളോട്‌ നീതി  കെട്ട  അന്ധത നടിക്കുന്നു.
അന്നും ദുശാസ്സനവേഷങ്ങള്‍ അരങ്ങു തകര്‍ത്ത് ആടുമ്പോള്‍ , ആ കളരിയിലെ നിശബ്ദം തെളിഞ്ഞു കത്തുന്ന നിലവിളക്കായിരുന്നു  മഹാത്മജി.

ഭാരതം ലോകത്തിനു സമ്മാനിച്ച ലാളിത്യത്തിന്റെ പര്യായം.

ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൂല്യവത്തായ ഭൂതകാലത്തിലെ ആത്മ ശുദ്ധിയുടെയും അര്‍പ്പത്തിന്റെയും  വെളുത്ത വാവ്................


അനുഭവതീചൂളയില്‍ അടക്കപെട്ട  കറുത്തവരുടെ ..സ്വാതന്ത്ര  സ്വപ്നങ്ങള്‍ക്ക്


കാരിരുമ്പിന്റെ കരുത്തായിരുന്നു!!!

 വെളുത്തവരുടെ വിരാജിത  സ്വപ്നങ്ങളെ തല ഉയര്‍ത്തിപിടിച്ച കഴുമരത്തിന്റെ 
നിഴല്‍ വിഴുങ്ങിയിരുന്നു!!!.



ഇത് സമരതീക്ഷ്ണമായ ബ്രിട്ടീഷ്‌ ഇന്ത്യയുടെ അറിവുകള്‍...അതാകട്ടെ...സ്വതന്ത്ര ഭാരത ഭാവിക്ക് പീഡന കാലത്തിന്റെ തിരു ശേഷിപ്പ്!!!



വന്ധ്യമേഘങ്ങള്‍ നിറഞ്ഞ പാരതന്ത്ര ഭൂവിലെ സ്വാതന്ത്രത്തിന്റെ മഴ മേഘം .....
ഹിംസ പൂത്ത മുള്‍ക്കാടുകള്‍ക്കിടയിലെ അഹിംസയുടെ ചന്ദന മരം.
വെറിപിടിച്ച  വെള്ളക്കാരനെ ശാന്തമായി നേരിട്ട നിര്‍മ മനായ  യാത്രികന്‍.
അന്ധരായ  നാട്ടുരാജാക്കള്‍ക്ക്‌ യുദ്ധഭീകരതകള്‍ പറഞ്ഞു കൊടുത്ത സഞ്ജയന്‍.
സ്വന്തം മണ്ണില്‍ ...തണലില്ലാത്ത നിലത്തില്‍ കരിയുന്ന മനസുകള്‍ക്ക് ഒരു കുളിര്‍നിഴല്‍ ആയി എളിമയുടെ പന്തലൊരുക്കി ആ മാമരം.

അസഹിഷ്ണുതയുടെ ദുര്‍മനസുകള്‍ 
വെറുപ്പോടെ 

ഒരു കരണത്തടിച്ചപ്പോളും; നിഷ്കളങ്കതയുടെ മറുകരണം കാട്ടി കുഞ്ഞിനെപോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച  വെന്മലര്.




അങ്ങേകിയ സഹിഷ്ണുതയുടെ  പാഠം നന്ദിയോടെന്നും ഓര്‍ക്കും ആര്‍ഷഭാരതത്തിലെ അവഗണിക്കപെടുന്നവര്‍ പോലും!!!

ഭാരതീയരുടെ ജീവിതകല്പടവുകളിലും,നന്ദിയും സ്നേഹവും വിളയുന്ന 

മനസുകളിലും കളങ്കമില്ലാത്ത സ്നേഹസ്പര്‍ശത്തോടെ അങ്ങയുടെ 

സാമീപ്യംഞങ്ങള്‍ തിരിച്ചറിയും.
"മരിച്ചെങ്കിലും ഗുരോ..അങ്ങ് ഓര്‍മകളില്‍ എന്നും ജീവിക്കും."
..............ബാഷ്പാഞ്ജലികളോടെ പ്രണാമം ..............


ഗാന്ധി സ്മരണ ...

"പാരതന്ത്ര്യം  മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം".

"അനുഭവതീചൂളയില്‍ 
അടക്കപെട്ട കറുത്തവരുടെ ..
സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്ക്
കാരിരുമ്പിന്റെ കരുത്തായിരുന്നു!!!.



വെളുത്തവരുടെ 
വിരാജിത സ്വപ്നങ്ങളെ
തല ഉയര്‍ത്തിപിടിച്ച കഴുമരത്തിന്റെ 
നിഴല്‍ വിഴുങ്ങിയിരുന്നു!!!.


ഇത് സമരതീക്ഷ്ണമായ
ബ്രിട്ടീഷ്‌ ഇന്ത്യയുടെ അറിവുകള്‍...
അതാകട്ടെ...സ്വതന്ത്ര ഭാരത ഭാവിക്ക്
പീഡന കാലത്തിന്റെ തിരു ശേഷിപ്പ്"!!!




Pic courtesy: Google

ഹൃദയ(ദിന)ത്തെ സ്മരിക്കുമ്പോള്‍.............. (





A chat with Dr.Devi Shetty, Narayana Hrudayalaya(Heart Specialist) Bangalore was arranged by WIPRO for its employees .The transcript of the chat is given below. Useful for everyone.


Q: What are the thumb rules for a layman to take care of his heart? 
Ans: 
1. Diet - Less of carbohydrate, more of protein, less oil
2. Exercise - Half an hour's walk, at least five days a week; avoid lifts and avoid sitting for a longtime
3. Quit smoking
4. Control weight
5. Control blood pressure and sugar 

Q: Is eating non-veg food (fish) good for the heart? 
Ans: No


: It's still a grave shock to hear that some apparently healthy person
gets a cardiac arrest. How do we understand it in perspective? 
Ans: This is called silent attack; that is why we recommend everyone past the age of 30 to undergo routine health checkups

Q: Are heart diseases hereditary? 
Ans: Yes 

Q: What are the ways in which the heart is stressed? What practices do you suggest to de-stress? 

Ans: Change your attitude towards life. Do not look for perfection in everything in life. 


Q: Is walking better than jogging or is more intensive exercise required to keep a healthy heart? 
Ans: Walking is better than jogging since jogging leads to early fatigue and injury to joints 
Q: You have done so much for the poor and needy. What has inspired you to do so? Ans: Mother Theresa who was my patient. 
Q: Can people with low blood pressure suffer heart diseases? 
Ans: Extremely rare. 

Q: Does cholesterol accumulates right from an early age
(I'm currently only 22) or do you have to worry about it only after you are above 30 years of age? 
Ans: Cholesterol accumulates from childhood . 
Q: How do irregular eating habits affect the heart ? 
Ans: You tend to eat junk food when the habits are irregular and your body's enzyme release for digestion gets confused. 

Q: How can I control cholesterol content without using medicines? 
Ans: Control diet, walk and eat walnut. 

Q: Which is the best and worst food for the heart? 
Ans: Fruits and vegetables are the best and the worst is oil. 
Q: Which oil is better - groundnut, sunflower, olive? 
Ans: All oils are bad . 

Q: What is the routine checkup one should go through? Is there any specific test? 
Ans: Routine blood test to ensure sugar, cholesterol is ok. Check BP, Treadmill test after an echo. 
Q: What are the first aid steps to be taken on a heart attack? 
Ans: Help the person into a sleeping position , place an aspirin tablet under the tongue with a sorbitrate tablet if available, and rush him to a coronary care unit since the maximum casualty takes place within the first hour. 


Q: How do you differentiate between pain caused by a heart attack and that caused due to gastric trouble?
Ans: Extremely difficult without ECG

Q: What is the main cause of a steep increase in heart problems amongst youngsters? I see people of about 30-40 yrs of age having heart attacks and serious heart problems. 
Ans: Increased awareness has increased incidents. Also, sedentary lifestyles, smoking, junk food, lack of exercise in a country where people are genetically three times more vulnerable for heart attacks than Europeans and Americans. 

Q: Is it possible for a person to have BP outside the normal range of 120/80 and yet be perfectly healthy? 

Ans: Yes. 


Q: Marriages within close relatives can lead to heart problems for the child. Is it true? 
Ans : Yes, co-sanguinity leads to congenital abnormalities and you may not have a software engineer as a child 

Q: Many of us have an irregular daily routine and many a times we have to stay late nights in office. Does this affect our heart ? What precautions would you recommend? 

Ans : When you are young, nature protects you against all these irregularities. However, as you grow older,respect the biological clock. 


Q: Will taking anti-hypertensive drugs cause some other complications (short / long term)? 
Ans : Yes, most drugs have some side effects. However, modern anti-hypertensive drugs are extremely safe. 

Q: Will consuming more coffee/tea lead to heart attacks? 
Ans : No. 

Q: Are asthma patients more prone to heart disease? 
Ans : No. 

Q: How would you define junk food? 

Ans : Fried food like Kentucky , McDonalds , samosas, and even masala dosas. 


Q: You mentioned that Indians are three times more vulnerable. What is the reason for this, as Europeans and Americans also eat a lot of junk food? 
Ans: Every race is vulnerable to some disease and unfortunately, Indians are vulnerable for the most expensive disease. 

Q: Does consuming bananas help reduce hypertension? 
Ans : No. 

Q: Can a person help himself during a heart attack (Because we see a lot of forwarded emails on this)? 
Ans : Yes. Lie down comfortably and put an aspirin tablet of any description under the tongue and ask someone to take you to the nearest coronary care unit without any delay and do not wait for the ambulance since most of the time, the ambulance does not turn up. 
Q: Do, in any way, low white blood cells and low hemoglobin count lead to heart problems? Ans : No. But it is ideal to have normal hemoglobin level to increase your exercise capacity. 
Q: Sometimes, due to the hectic schedule we are not able to exercise. So, does walking while doing daily chores at home or climbing the stairs in the house, work as a substitute for exercise? Ans : Certainly. Avoid sitting continuously for more than half an hour and even the act of getting out of the chair and going to another chair and sitting helps a lot. 
Q: Is there a relation between heart problems and blood sugar? Ans: Yes. A strong relationship since diabetics are more vulnerable to heart attacks than non-diabetics. 

Qn: What are the things one needs to take care of after a heart operation? 
Ans : Diet, exercise, drugs on time , Control cho lesterol, BP, weight. 

Q: Are people working on night shifts more vulnerable to heart disease when compared to day shift workers?
Ans : No

Q: What are the modern anti-hypertensive drugs? 
Ans : There are hundreds of drugs and your doctor will chose the right combination for your problem, but my suggestion is to avoid the drugs and go for natural ways of controlling blood pressure by walk, diet to reduce weight and changing attitudes towards lifestyles. 
Q: Does dispirin or similar headache pills increase the risk of heart attacks? Ans : No. 

Q: Why is the rate of heart attacks more in men than in women? 
Ans : Nature protects women till the age of 45. (Present Global census show that the Percentage of heart disease in women has increased than in men ) 
Qn: How can one keep the heart in a good condition? 
Ans : Eat a healthy diet, avoid junk food, exercise everyday, do not smoke and, go for health checkup s if you are past the age of 30 ( once in six months recommended) ....

ശനിയാഴ്‌ച, സെപ്റ്റംബർ 29

ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ?

സത്യത്തില്‍ എന്താണ് ഈ തൊഴിലുറപ്പ് പദ്ധതി? 
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എറണാകുളം ജില്ല സംസ്ഥാനതലത്തില്‍ അഞ്ചാമതെത്തി.ഞാന്‍ ജനിച്ചു വളര്‍ന്ന വെങ്ങോല പഞ്ചായത്ത് മഹാത്മാ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തിട്ടും ഉണ്ട്.84.12 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല ചെലവിട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനം തുക കൂടുതല്‍...!!!,
 ങ്ങും ഞാന്‍ ഈ അവധിക്കാലത്ത്
‌ ദൂരെ മാറി നിന്ന് കണ്ടിരുന്നു അവരുടെ തൊഴില്‍ ഉറപ്പ്.:)

"ആദ്യ ദിവസം രാവിലെ ചായ കുടി!
അല്പം വി..ശാ..ല..മായി...ഉസ്താദ് ഹോട്ടലിലെ കഥ പറഞ്ഞു തീരുന്നത് വരെ. 
ഉച്ചക്ക്-ഊണുകഴിച്ച ക്ഷീണം തീര്‍ക്കാന്‍ തട്ടത്തിന്‍ മറയത്തിലെ കഥ.
പിറ്റേന്നു താപ്പാന വിശേഷം- പടം ഇഷ്ടായില്ലെങ്കിലും മമ്മൂട്ടി യുടെ പാട്ട് ഇഷ്ടായി.
അതിനിടയില്‍ വത്സലചേച്ചിക്ക് ഒരു സംശയം-:"അല്ലെടി മേരീ, ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ? പുരികം പ്ലക്ക് ചെയ്ത് ഫേഷ്യല്‍ ചെയ്ത മുഖയിട്ടാ നായിക ജയിലീന്ന് ഇറങ്ങ്യെ"...

(ഇതിനാണോ പറയുന്നത് തൊഴിലുറപ്പ് എന്ന്???)
(Pic Courtesy-: Google)

തിങ്കളാഴ്‌ച, സെപ്റ്റംബർ 24

മോഷണം...:)


അന്ന് ..
മേഘമായ് പോയ ജലാശയങ്ങള്‍ 
മാനത്ത് വിതുമ്പി നില്‍ക്കെ,
ഞാന്‍ ശേഖരിച്ച വലംപിരി ശംഖുകള്‍ 
കട്ടതാണെന്ന് പറഞ്ഞു നീ കല്ലെറിഞ്ഞുടച്ചു!
പകരം 
ശിശിരത്തിന്‍ പൌര്‍ണമിയില്‍,
വാകപൂത്ത ഹൃദയത്താല്‍ 
നീളന്‍ മുടിതുമ്പില്‍ നീയെന്നെ ചൂടിച്ച 
വാടാമലരുകള്‍ ഞാനെടുത്തു!

പിന്നീട് 
മഴമേഘങ്ങളുടെ കുളിപ്പുരയില്‍ 
കാറ്റുമറന്നിട്ട കിനാവുപോലെ 
കയ്യെത്താത്ത കൊമ്പിലെ 
പറയാത്ത പ്രണയകഥയുടെ  
അവസാന വരി നീയെടുത്തു!
പകരം 
കാറ്റാടി മരങ്ങളുടെ കളിചിരിയില്‍,
ഇല വീണു മൂടിയ ഇടവഴിയില്‍,
യാത്ര ചെയ്തു തളര്‍ന്ന നിന്‍റെ 
പതിഞ്ഞ കാലൊച്ച ഞാനെടുത്തു !

ഇന്ന് 

മോഹങ്ങളുടെ  മണല്‍ പരപ്പിലേക്കുള്ള
യാത്രാമൊഴിയുടെ അഗ്നി മദ്ധ്യത്തില്‍-,
ജാലകങ്ങളുടെ വലകള്‍ക്കുമപ്പുറം    
ചിതറി വീണ നീല വളപ്പൊട്ടുകള്‍ നീയെടുത്തു !
പകരം 
നിഴലാട്ടമാടിയ കര്‍ക്കടക രാവുകളിലെ 
നിലാവു പോലുള്ള നിന്‍റെ നിറഞ്ഞ ചിരിയും, 
പെയ്തൊഴിഞ്ഞ മരചില്ലയിലെ ചിറകു തളര്‍ന്ന
പക്ഷിയുടെ മിഴിനീരുംഹൃദയവും ഞാന്‍ കട്ടെടുത്തു! 


വെള്ളിയാഴ്‌ച, സെപ്റ്റംബർ 21

ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ....

ഓര്‍മ്മകള്‍ നഷ്ടമായവരുടെ ഓര്‍മ്മകളുമായി 
ഇന്ന് അല്‍ഷൈമേഴ്സ് ദിനം. 
ആര്‍ക്കും  മറവി രോഗം വരാതിരിക്കട്ടെ...  
ഓര്‍മ്മകള്‍  ഉണ്ടായിരിക്കട്ടെ.....

ശനിയാഴ്‌ച, ജൂൺ 9

" ന്റെ അങ്കമാലീല്‍ ഉള്ള അമ്മാവന്‍ ആരാന്നാ വിചാരം?"


ആനകഥകള്‍..
ഉത്സവവും,പെരുന്നാളും ,ആഘോഷങ്ങളും എന്നും മലയാളിയുടെ ഗൃഹതുരത നല്‍കുന്ന ഓര്‍മ്മ  പെരുക്കങ്ങള്‍ ആണ്.ജയറാം ഉള്‍പെടെയുള്ള  ഞങ്ങള്‍ പെരുമ്പാവൂര്‍ കാര്‍ക്ക്  ആനക്കമ്പം കുറച്ചു ഏറെ കൂടുതല്‍ ആണ് താനും.ഏതു ശരാശരി മലയാളികളെയും പോലെ ഞാനും കുട്ടിക്കാലം മുതലേ വലിയ ഒരു ആനക്കമ്പക്കാരിയാണ്.
അക്കാലങ്ങളില്‍ ഈര്‍ക്കിലിന്റെ തുമ്പത്ത് കുത്തി കറക്കി വിടുന്ന  മച്ചിങ്ങക്ക് കാണാന്‍ കഴിയുന്ന ലോകമേ കണ്മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ആനകഥകളും,ആന വിശേഷങ്ങളും,ആന മാഹാത്മ്യവും,വാ തുറന്നു പിടിച്ചു ,അന്തം വിട്ട്  കേട്ടിരുന്ന  ഒരു ആനയുടെ അത്രയും വലിയ ഒരു ചെറിയ ബാല്യവും,ലോകവും എനിക്കും ഉണ്ടായിരുന്നു.
ഓര്‍മ്മ വെച്ച   കാലം  മുതല്‍ വീട്ടില്‍ ചില്ലലമാരിയില്‍ ചെറുതും വലുതുമായ  വിവിധ മരങ്ങളില്‍ തീര്‍ത്ത വര്‍ണ്ണാഭമായ ആന പ്രതിമകള്‍ ഉണ്ടായിരുന്നു.തടി വ്യവസായി ആയ അച്ഛന്‍റെയും,വല്ല്യേട്ടന്റെയും ഓരോ യാത്ര കഴിഞ്ഞുള്ള വരവുകളിലെ ശേഖരങ്ങള്‍ ആയിരുന്നു അവ.ഞങ്ങള്‍ മക്കള്‍ ചെയ്യേണ്ട ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള സേവന വാരം എന്ന തൂത്തു തുടക്കല്‍ പ്രക്രിയയില്‍ ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു ചെയ്തിരുന്ന ജോലിയും  അവ എല്ലാം വൃത്തിയാക്കി ,കുളിപ്പിച്ച് കുറി തൊടുവിക്കല്‍ ആയിരുന്നു.അങ്ങേയറ്റം ഏകാഗ്രതയോടെയും,കരുതലോടെയും,അവയിലൂടെ കടന്നു പോയതിനാലാകണം ,ജീവിതത്തെ പോലെ തന്നെ ആനകിനാക്കളെയും ആനയുടെ വലിപ്പവും,മഹത്വവും തൊട്ടറിയാന്‍ കഴിഞ്ഞിരുന്നത്.അതുകൊണ്ട് തന്നെയാകണം  അന്നേ ഉണ്മയും,കനവും തമ്മിലുള്ള  അതിര്‍വരമ്പുകള്‍ പട്ടുപാവാട തുമ്പിലെ കസവ് കര പോലെ വേര്‍ തിരിച്ചു നിര്‍ത്താന്‍ ഉള്ള വിവേചനവും സിദ്ധിക്കാന്‍ കഴിഞ്ഞതും.

 ഈ ആനകമ്പം കൊണ്ട്തന്നെ ആകണം ഉത്സവങ്ങള്‍ ഒന്നുംപോലും മുടക്കാത്ത ബന്ധുവായ തോട്ടുവയില്‍ ഉള്ള മറ്റമ്മയുടെ വരവ് എനിക്കു ഒരു ഉത്സവ പ്രതീതി തന്നെ ആയിരുന്നു.മറ്റമ്മ വന്നാല്‍ പിന്നെ രാത്രി അമ്മയുടെ പതിവ്പുരാണകഥകളില്‍  നിന്നും ആനകഥകളിലേക്കും അമ്പല ഐതിഹ്യങ്ങളിലെക്കും ഉള്ള ഒരു പറിച്ചു നടല്‍..:)

സ്കൂള്‍ പഠനകാലങ്ങളില്‍ സ്ക്കൂളിനു തൊട്ടു അടുത്തുള്ള ഞങ്ങളുടെ തടി മില്ലില്‍ അച്ഛനോടോപ്പോം ഇരുന്നാണ് ഇട നേരത്തുള്ള  ഭക്ഷണം കഴിക്കുക.തടി പിടിക്കാനായി ആന മില്ലില്‍ ഉണ്ടെങ്കില്‍,പുട്ടിനോടോപ്പോം ഉള്ള  പഴമോ,ഉപ്പുമാവോ,ദോശയോ വാഴ ഇലയില്‍ പൊതിഞ്ഞ് കൊടുക്കാനും,അവനതു ആന വായില്‍ അമ്പഴങ്ങ പോലെ കഴിക്കുന്നത്‌ കാണാനും ഉള്ള കൊച്ചു മോഹങ്ങള്‍,പത്ര വായനക്കിടയിലും അച്ഛന്‍റെ കറുത്ത കട്ടി കണ്ണടകള്‍ക്ക് ഇടയിലൂടെയുള്ള  നോട്ടം കൊണ്ട് നിഷ്ഫലമായി പോയിരുന്ന ഒരു കാലം!
മിക്കവാറും വൈകുന്നേരങ്ങളില്‍ കുളിപ്പിക്കാനായി ആനയെ വീടിനടുത്തുള്ള പെരിയാര്‍ വാലി കനാലില്‍ ആനക്കാരന്‍ കുഞ്ഞന്റെ മകന്‍ അപ്പു കൊണ്ടുവരും." കുഞ്ഞന്റെ ആനാന്ന് " വിളിച്ചു ഞങ്ങള്‍ കുട്ടികള്‍ പിന്നാലെ ഓടും.അതൊരു എഴുന്നെള്ളത്താണ്    .മുന്നില്‍ അല്‍പ്പം ഗമയോടെ അപ്പു.കുഞ്ഞന്‍ എന്ന ഒന്നാന്‍ പാപ്പാന്റെ മകന്‍.
{{ന്റെ കുഞ്ഞെച്ച്യോടോപ്പോം ആണ്സ്കൂ ളില്‍ പഠിച്ചത്.ആ അപ്പു ആണ് പിന്കാലത്ത്‌ ആനകളെ കുറിച്ച് പുസ്തകം എഴുതിയത്.ആധാമായി ഒരു പാപ്പന്‍ എഴുതിയ പുസ്തകമ എന്ന പ്രാധാന്യം ആ പുസ്തകത്തിന്‌ എന്നും അവകാശപ്പെടാം(ആ പുസ്തകം ഒന്ന് വായിക്കാന്‍ കഴിഞ്ഞിട്ടില്ല...ആന വാല് ചോദിക്കുമ്പോള്‍.ഒരു ആന വാല് തരാമോ അപ്പൂ ന്നു ചോദിക്കുമ്പോ ഒരൊറ്റ വാലേ ഉള്ളു..ഇനി വേറെ മുളച്ചു വരുമ്പോ പിള്ള സാറിന്റെ വീട്ടിലെ കാന്താരിക്ക്  തരാം ട്ടോ എന്ന് പറഞ്ഞു പറ്റിച്ച്-ആന വാല് മുളക്കുന്നത്‌ നോക്കി കാത്തിരുന്ന ഒരു പാവം പൊട്ടി പെണ്‍കുട്ടിയെ ആ അപ്പു ഇപ്പൊ ഓര്‍ക്കനുണ്ടോ ആവോ?വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവന്‍ ടി.വി.യില്‍ ഇന്റര്‍ വ്യൂ വില്‍ അപ്പു എന്ന ആനക്കാരന്റെ പുസ്തകം പരിചയപെടുത്തി കൂടെ അപ്പുവിനെയും.ഇപ്പൊ അപ്പു അടുത്തുള്ള കോടനാട് ആനകൂട്ടില്‍  ജോലി ചെയ്യന്നു എന്ന് തോന്നുന്നു.അന്ന്  പത്തു വര്ഷം മുന്നേ...ആ ഇന്റര്‍വ്യൂ വില്‍ നാട്ടിലെ പലരെയും പറഞ്ഞകൂട്ടത്തില്‍ ന്റെ അച്ഛനെയും തടി മില്ലിനെയും ഒക്കെ പറഞ്ഞത് കേട്ട് ഞാന്‍ എന്ന പ്രവാസി ആനന്ദാ ശ്രുക്കള്‍ പൊഴിച്ചു}}.

അപ്പുവിന്റെ പിന്നാലെ തലയെടുപ്പോടെ സഹ്യന്റെ മകന്‍.വിരിഞ്ഞു വിടര്‍ന്ന മസ്തകം.കരുത്തുള്ള നീണ്ട തുമ്പികൈ.തടിച്ചു കൊഴുത്ത എണ്ണ മയം.നിറയെ രോമമുള്ള നീണ്ട വാല്‍!പതിനെട്ടു നഖങ്ങള്‍ ഉള്ള ലക്ഷണം ഒത്ത ആന.!!!
ആനയെ തൊട്ടും തൊടാതെയും വായ്‌ കുരവയും,ആര്‍പ്പു വിളിയുമായി കുട്ടികളും.ചില കുട്ടികളെ ആനപ്പുറത്ത്  ഇരുത്തും ,മറ്റു ചിലരെ ആനയുടെ കാലുകള്‍ക്കിടയിലൂടെ അപ്പുറം ഇപ്പുറം നടത്തിക്കും.ചിലര്‍ക്ക് ആന പൂട കിട്ടുമ്പോള്‍ ചിലര്‍ക്ക് മോതിരം പണിയാനായി ആന വാല്‍ മതി.അമ്മയുടെ കണ്ണ് വെട്ടിച്ച് ആ വിശാലമായ കുളി ഒന്ന്  കാണാന്‍ പുറപെട്ടാലും,വയല്‍ മുറിച്ചു കടക്കുന്നതിനു മുന്‍പേ തന്നെ ആ മോഹവും തെക്കന്‍ കാറ്റിന് ഒപ്പൊം നീണ്ട പിന്‍വിളിയില്‍ പപ്പായ തണ്ടില്‍ ഊതി വീര്‍പ്പിച്ച സോപ്പ് കുമിളകള്‍ പോലെ നൈമിഷികമായി മാറും.അങ്ങനെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആനയെ അടുത്ത്  കാണാന്‍ ഉള്ള നിഷ്കളങ്ക  മോഹങ്ങള്‍ റീലുകള്‍ വെച്ച് ഒട്ടി ചേര്‍ത്തുണ്ടാക്കിയ ചലച്ചിത്രം പോലെ മനസ്സില്‍ മിന്നി മറയുമ്പോള്‍ ജീവിത സാഹചര്യവും ,പെണ്ണായി പോയതിന്‍റെ അരക്ഷിതാവസ്ഥയും അതി സമര്‍ത്ഥമായ  ഒരു എഡിറ്റര്‍ -ടെ  അവധാനതയോടെ ആ വിരസ രംഗങ്ങള്‍ മുറിച്ചുമാറ്റി,കുറേകൂടി നൂതനവും,സജീവവുമായ രംഗങ്ങള്‍ ചേര്‍ത്ത് മനസ്സാകും തിയേറ്ററില്‍ ,കാണാതെ പോയ  ആനകാഴ്ചയുടെ ഒരു ത്രിമാന തലം തന്നെ സൃഷ്ടിച്ചിരുന്നു.
 
പിന്നെയും വളര്‍ന്നപ്പോള്‍,സംസ്കൃതം ക്ലാസ്സില്‍ വാസന്തി ടീച്ചര്‍ ആണ് മൂലാധാരത്തില്‍ വിഘ്നപെട്ടു പോകാന്‍ ഇടയുള്ള ഈശ്വരീയ ചൈതന്യത്തെ തുയിലുണര്‍ത്തണം  എന്നുണ്ടെങ്കില്‍ ക്ഷിപ്ര പ്രസാദിയായ  ഗണപതിയെ പ്രണമിക്കേണ്ടതുണ്ടെന്ന അറിവും ,ഗജ കേസരികളുടെ പുരാണഇതിഹാസങ്ങളും പങ്കുവെച്ചതും.ഭാരതീയ ജീവിതത്തില്‍ പുരാണങ്ങളില്‍ പണ്ടേ നിറഞ്ഞു  നില്‍ക്കുന്ന കഥാപാത്രവും മറ്റാരുമല്ല.ഭാരത യുദ്ധങ്ങളില്‍ വ്യൂഹം ചമച്ചു നില്‍ക്കുന്ന അക്ഷൌഹിണികളില്‍  തലയെടുപ്പോടെ നമുക്ക് ഈ കരിവീരനെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.സൌഗന്ധികം തേടി  പോകുന്ന ഭീമന്‍ മാനസരോവരത്തില്‍ തുടിച്ചു കുളിക്കുന്ന ഐരാവതത്തെ കാണുന്നുണ്ട്.സംസ്കൃതത്തില്‍ രചിക്കപെട്ട "മാതംഗ ലീല "എന്ന പേരില്‍  ആനയുടെ ലക്ഷണ ശാസ്ത്രപുസ്തകം തന്നെയാണ് ഇന്നും ആധികാരികമായി ആനയുടെ ലക്ഷണം പറയുന്ന അവസാന  വാക്ക്!!!

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും,ആനപ്രേമികളുടെ എണ്ണം വര്‍ധിച്ചു വന്നിട്ടും ,ആനച്ചന്തം ഉണ്ടായിരുന്നിട്ടും ആന ഇപ്പോഴും വന്യ ജീവിയായി തന്നെ തുടരുന്നു.അതിനു ഉദാഹരണമാണ് ഉത്സവ പറമ്പുകളില്‍ കേട്ടുവരുന്ന ആന പരാക്രമങ്ങള്‍.അതിനു പിന്നില്‍ ആനകളെ കച്ചവട ചരക്കാക്കുന്ന മലയാളിയുടെ പുതിയ വിപണന തന്ത്രവും.പണ്ട് ആനപാപ്പാന് ആനയേയും,ആന മുതലാളിയെയുംപരസ്പരം അറിയാമായിരുന്നു.എന്നാല്‍ ഇന്ന് ആന പരിപാലനത്തെ കുറിച്ചോ,ആന ചട്ടങ്ങളെ കുറിച്ചോ ഒന്നുമറിയാത്ത അവര്‍  കച്ചവട കണ്ണോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത ഭാഷ മനസിലാക്കുന്ന ,നമ്മുടെ നാടും   നാട്ടുകാരുമായും യാതൊരു ആത്മ ബന്ധവുമില്ലാത്ത ആനകളെ ഇറക്കു മതി ചെയ്യുന്നു.പിന്നെ അവറ്റകളെ കുത്തി നോവിച്ചു മെരുക്കി പാപ്പാന്‍‌ ആകാന്‍ പഠിക്കുന്നു.





കേരളത്തിലെ ഉത്സവ പറമ്പുകളിലെ എക്ക തൂക്കം മാത്രം മുന്നില്‍ കണ്ട്,ഉയരത്തിന് മാത്രം  പ്രാധാന്യം കൊടുത്ത്,മാതംഗ ലീലയില്‍ പറയുന്ന ലക്ഷണ ശാസ്ത്രം ഒക്കെ മറികടന്നു അതിര്‍ത്തിക്കപ്പുറത്തു നിന്നും കൊണ്ടു വരുന്ന വരത്തന്മാരായ പുത്തന്‍ ആനകളാണ് പലപ്പോഴും ഉത്സവ പറമ്പില്‍  ഭീതി നിറക്കുന്നത്.ജനങ്ങളുടെ ജീവനും,സ്വത്തിനും വരെ ഭീഷണി ഉയര്‍ത്തുന്ന ഈ നടപടിക്കെതിരെ നാം ശക്തമായി പ്രതികരിക്കേണ്ടതാണ്.ഈ കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് പതിമൂന്നില്‍  കൂടുതല്‍ ആനകള്‍ക്ക് മദപ്പാട് ഉണ്ടെന്നറിഞ്ഞിട്ടുംഅവറ്റകളെ  "ബെല്‍ഡോണ" എന്ന ഹോമിയോ മരുന്നും,ശര്‍ക്കരയും,എള്ളും,കടുകും ചേര്‍ത്ത      മിശ്രിതവും,അമോണിയ സല്ഫെറ്റ് ചേര്‍ത്ത ചോറും നല്‍കിയാണ്‌ ഇവയെ മയക്കി നിര്‍ത്തുന്നത്.ഉത്സവ പറമ്പിലെ ആരവവും,മാറി വരുന്ന കേരളത്തിലെ കാലാവസ്ഥയായ  അത്യുഷ്ണവും ,  ഉച്ച   ഭാഷണിയില്‍ നിന്നുള്ള  ശബ്ദവും ,തീവെട്ടിയുടെ ചൂടും,കരിമരുന്നു പ്രയോഗവും,വെടിക്കെട്ടും,പാണ്ടി മേളവും സഹിക്കുന്ന ആനകള്‍ക്ക് മദപ്പാടില്‍ പോലും വിശ്രമം അനുവദിക്കാതെ പണത്തിനു വേണ്ടി മരണം വില കൊടുത്തു വാങ്ങുന്നവരാണ് നമ്മള്‍.മയക്കം വിട്ടുമാറുമ്പോള്‍ മദ പ്പാടിന്റെ  ലക്ഷണം പുറത്തെടുക്കുന്ന ആനകള്‍ ഉത്സവ പറമ്പുകളില്‍ ഇടയുന്നു.

ഈ കഴിഞ്ഞ പൂരത്തിന് ഒത്തിരി വലിയ ദുരന്തം സംഭവിക്കാതെ രക്ഷപെട്ടെങ്കിലും,പൂരത്തിന് ആന ഇടഞ്ഞു എന്ന വാര്‍ത്ത‍ പൂരത്തിനായി പോയവരുടെ വീട്ടിലിരിക്കുന്ന ബന് ന്ധുക്കളെയും,പ്രിയപെട്ടവരെയും,നിമിഷങ്ങളോളം മുള്‍മുനയില്‍ തന്നെയാണ്  നിര്‍ത്തിച്ചത്.എന്‍റെ ഏറെ പ്രിയപ്പെട്ട സഖി "എന്താ നമ്മള്‍  പെണ്ണുങ്ങള്‍ക്കും പൂരം കണ്ടാല്‍?" ,എന്ന്  തലേന്നാള്‍ സോഷ്യല്‍ മീഡിയ യിലൂടെ പ്രഖ്യാപിച്ചു കാണാന്‍ പോയ പൂരമായിരുന്നു!!! ജോലിക്കിടയില്‍ വെറുതെ കിട്ടുന്ന  സമയം നെറ്റ്  ലോകത്തെ വാര്‍ത്തകള്‍ വിടാറില്ല.(നുമ്മ പ്രവാസിക്ക് അതൊക്കെയല്ലേ പറ്റു....)ഓണ്‍ ലൈന്‍ വാര്‍ത്തകള്‍ കേള്‍ക്കാനായി നോക്കിയപ്പോള്‍ അതാ ഒരു ബ്രേക്കിംഗ്  ന്യൂസ്‌ - "തൃശൂര്‍  പൂരത്തിനിടയില്‍ ആന ഇടഞ്ഞു". നിമിഷനേരം നെഞ്ചില്‍ ഒരു ട്രാഫിക്‌ ജാം.ഏക ദൈവ വിശ്വാസി ആയിട്ടും ഏറെ പ്രിയ  ദൈവങ്ങളെ എല്ലാം അറിയാതെ വിളിച്ചു പോയി....ന്റെ കൃഷ്ണാ ))) ,തേവരെ,ഗണപതി...കാത്തോളനെ! (ഓസിനു കിട്ടുന്ന നെറ്റിനു ആയുസ്സ് കുറവാന്നല്ലേ പറയ്യാ....കൊടീശ്വരനില്‍ സുരേഷ് ഗോപി പറയുന്ന പോലെ "നെറ്റ് കണക്ഷന്‍   ദാ വന്നു ദേ പോയി... "എന്ന് പറഞ്ഞു കളിക്കുന്നു!!!

ഒന്ന് ഞാനും നടുങ്ങി.തൃശൂര് കാര്യായിട്ടുംപെണ്ണായി പോയതിനാലോ എന്ന് ചോദിച്ച്   ഇന്നുവരെ പൂരം കാണാന്‍ കഴിയാത്ത എന്‍റെ സഖി  അവളുടെ രോഷം  പ്രകടിപ്പിച്ചു സോഷ്യല്‍ മീഡിയ യിലൂടെ ഒരു തൃശ്ശൂര്‍ പൂരം തന്നെ തലേന്ന്  സൃഷ്ടിചിട്ടാണ് പൂരത്തിനായി പോയത്.അതോര്‍ത്തായിരുനില്ല  ഞാന്‍ ആകുലപെട്ടത്‌.എന്‍റെ നാട്ടില്‍ നിന്നും ഇത്തവണ തൃശൂര്‍ പൂരത്തിന് ഒരു ലക്ഷണമൊത്ത ഗജവീരന്‍ പോയിരുന്നു.തലയെടുപ്പുള്ള ശാന്ത സ്വഭാവി ആയ  ആ സഹ്യന്റെ മകന്‍.അടുത്ത് ചെല്ലാന്‍ പണ്ടേ പേടി ആയിരുന്നു ,ഉപദ്രവിക്കില്ലെന്നരിഞ്ഞിട്ടും ദൂരെ മാറി നിന്ന് സാകൂതം  വീക്ഷിച്ചു .. അവന്റെ വമ്പ ത്തരങ്ങള്‍  കണ്ടു കണ്ടു (ഒന്ന് തൊടാനായി ) കൊതി കൊണ്ട് നിന്ന എന്നിലെ നാട്ടിന്‍പുറത്തുകാരിയായ ആന പ്രേമിക്ക്‌ ആ വാര്‍ത്തയെക്കാള്‍ വലിയ ആധി മറ്റെന്തുണ്ട്???

ഇനി അവനെങ്ങാനുമാണോ ഇടഞ്ഞത്?അതല്ലെങ്കില്‍ ഏതെങ്കിലും ഇടഞ്ഞ ആന അവനെ ??ആദ്യമായുള്ള   പൂരകാഴ്ച്ചയല്ലേ ...അവന്‍ ഒന്ന്പകച്ചു കാണുമോ?ഓര്‍ത്തപ്പോള്‍ എന്നിലെ ആനപ്രേമി ആധിയുടെയും,ആകാംക്ഷയുടെയും  ചെങ്ങല പൊട്ടിച്ചു!!!
നേരെ വിളിച്ചു നാട്ടിലേക്ക്..!"അമ്മേ പൂരത്തിന് ആന ഇടഞ്ഞു ന്നു വാര്‍ത്ത വായിച്ചു മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല  ഇവിടെ നെറ്റ് കിട്ടണില്ല  -അമ്മ ഒന്ന് ടി. വി .വെച്ചേ..ബ്രേക്കിംഗ് ന്യൂസ്‌ ഒന്ന് വായിച്ചേ! "
ഫോണ്‍ കയ്യില്‍ പിടിച്ചു കൊണ്ട് തന്നെ അമ്മ പറയുന്നുണ്ടായിരുന്നു...."ശിവ ശിവ...തൃശ്ശൂര് ആന ഇടഞ്ഞാ ഈ കുട്ടിക്കെന്തിനാ ഇത്ര സങ്കടം?.ഇവിടൊന്നു ആരൂട്ടു പോയിട്ടും ഇല്ലല്ലോ...ഇമ്മാതിരി വാര്‍ത്തയൊക്കെ ഈ കാന്താരിക്കു എവിടുന്ന കിട്ട്വാ.. ഇന്നാള് ഒരൂസം എങ്ങാണ്ട് ഭൂമി കുലുങ്ങി ..മുല്ലപെരിയാര്‍ പൊട്ട്വോ അമ്മേ ന്നും ചോദിച്ച് കരഞ്ഞു...ഇങ്ങട് വരട്ടെ ,അവള്‍ക്കു നല്ല  ചൂരല്‍ കഷായത്തിന്റെ കുറവുണ്ട്.." പിറു പിറുത്തു കൊണ്ട് അമ്മ പറഞ്ഞു...ആന ശാന്തസ്വഭാവിയായി അറിയപെട്ടാലും ആന അന്നും ഇന്നും എന്നും വന്യ ജീവി തന്നെ :("

എന്നിട്ട്  ഉറക്കെ വായിച്ചു...ങാ,ഉണ്ട്ടെടി മോളെ,"ആന ഇടഞ്ഞു ആളപായമില്ലാ...".......
ആശ്വാസം..!!!
എന്നാല്‍ അതേതു ആനാന്ന് ചോദിക്കുന്നതിനു മുന്‍പ്  സൗദി ടെലികോം കമ്പനി മുന്നറിയിപ്പ് തന്നു..." യു ഹാവ്  സീറോ ബാലന്‍സ്.പ്ലീസ് റീ ചാര്‍ജ്  " സംപൂജ്യയായി കസേരയിലേക്ക് വീഴുമ്പോള്‍ സ്വയം  ചോദിച്ചു  ഇത്രേം കാശ് ഫോണില്‍ ചിലവിട്ടു ഇങ്ങനെ ഒരു കാര്യം ചോദിയ്ക്കാന്‍ മാത്രമായി നാട്ടില്‍ വിളിച്ച  എനിക്ക് ഇതെന്തിന്റെ കേടാ..? ഇടയ്ക്കു നല്ല പാതി പറയണ പോലെ ...ഇനി എങ്ങാനും തലേടെ നട്ടോ ബോള്‍ട്ടോ അഴിഞ്ഞു പോയോ ....? തല കുലുക്കി നോക്കി ഹേ ഒച്ചയൊന്നും കേള്‍ക്കാനില്ല  എന്തും ആകട്ടെ..നാട്ടില്‍ ഇത്തവണ അവധിക്കു ചെല്ലുമ്പോള്‍ നെല്ലിക്ക തളം വെക്കണം.എന്‍റെ നാട്  യെതാന്നു അറിയ്യോ ? ...അങ്കമാലിക്കടുത്തു  പെരുമ്പാവൂരാ....മനസ്സിലായില്ലേ അങ്കമാലീല്‍ ഉള്ള ന്റെ അമ്മാവന്‍ പ്രധാനമന്ത്ര്യാ...... ഒരു ആനകമ്പം....അത് കൊണ്ട് ആര്‍ക്കും ഒരു ദോഷോം  ഇല്ല  -ന്നിട്ടും...ന്റെ കുട്ടികൃഷ്ണന്‍ അടക്കം എന്നോട്  ചോദിച്ചു - വട്ടാല്ലേ ന്നു? അല്ലെങ്കിലും ഈ വട്ട്..വട്ട് എന്ന് വെച്ചാ എന്നതാ..ഈ കുട്ടികള്‍ റോഡുംമേ ഇട്ടു ഓടിക്കണ സാധ്നാണോ???ആ ....? ആര്‍ക്കരിയ്യാ? 

ഒരു കവിത ചൊല്ലാതെ ഇനി ഉറക്കം വരില്ല..:(

......"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ...."

എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌.

(ആനകഥകള്‍ തുടരും.... :)





വെള്ളിയാഴ്‌ച, ജൂൺ 8

മഴ ....പ്രവാസത്തിന്റെ ഗൃഹാതുരത

മഴ ....പ്രവാസത്തിന്റെ ഗൃഹാതുരത....  മഴയിലെക്കെത്താന്‍ ഉള്ള കാത്തിരിപ്പ്‌. അവധികാലത്തിനു ഇനിയും ദിനങ്ങള്‍...അതിനിടയില്‍ " എയര്‍ ഇന്ത്യ "വില്ലന്‍ കഥാപാത്രമായി അവതരിച്ചു.ഏറെ കളിപ്പിച്ചു...ഭാഗ്യം  തുണച്ചു.ബുക്ക്‌ ചെയ്തു കാത്തിരുന്ന  ...വെയിറ്റ്ന്ഗ് ലിസ്റ്റില്‍ ആയിരുന്ന  സൗദി എയര്‍ലൈന്‍സ്‌ ടിക്കറ്റ്‌ കണ്‍ഫേം ആയി.അങ്ങനെ അവസാനം ടിക്കറ്റ്‌ കിട്ടി...ഹോ.....ഏറെ നാളത്തെ കാത്തിരിപ്പിന് സമാപ്തി.അല്ലെങ്കിലും ആര്‍ക്കു വേണം എയര്‍ ഇന്ത്യ ടിക്കറ്റ്‌?

:)))


വ്യാഴാഴ്‌ച, ജൂൺ 7

ഗാനാഞ്ജലി...


Maanasa Sancharare

Raga: Shyama, Harikambhoji janya,Taalam: Adi.Aa: S R2 M1 P D2 S Av: S D2 P M1 G3 R2 S .
मानस सन्चररे। ब्रह्मणि मानस सन्चररे॥ मदशिखि पिञ्छालन्क्रुत चिकुरे। महणीय कपोल विजित मुकुरे॥
श्री रमणी कुच दुर्ग विहारे। सेवक जन मन्दिर मन्दारे॥परमहम्स मुखचन्द्र चकोरे। परिपूरित मुरली रवधारे॥
"Oh!My God,U r Great,Approach in your mind,He who sports a beautiful peacock feather in His hair, whose illustrious cheek surpasses a blossom,Although resides in His consort Lakshmi's bosom, is the wish-fulfilling tree of His devotees' abodes,Whose moon-like face delights the eyes of the highest ascetic like drinking nectar, and (which visage) is filled by the stream of music.I will worship u ...till my last breath".
ദൈവമേ ആ  പാദത്തില്‍ ഒരു കര്‍പ്പൂരമായി........ഒരു തുളസി കതിരായി സമര്‍പ്പിക്കുന്നു......
ഗാനാഞ്ജലി...!

തിങ്കളാഴ്‌ച, ജൂൺ 4

പുതുമഴയില്‍ നാം മറക്കുന്ന പ്രശ്നങ്ങള്‍!

അദ്ധ്യാപക രക്ഷകര്‍ത്താ സംഘടനകളുടെ ശ്രദ്ധക്ക്...! (വിഷയം ഒരു ലേഖനത്തിനുതകുന്നതാണ്...പക്ഷെ ഇപ്പോള്‍ ഈ തിരക്കില്‍ ആര്‍ട്ടിക്കിള്‍ ഒന്നും വായിക്കാന്‍ ആര്‍ക്കും ക്ഷമ ഇല്ലാതായിരിക്കുന്നു.എഴുതാനും...:( 


നമ്മുടെ മക്കള്‍ ,പുത്തന്‍ കുട,പുത്തന്‍ ഉടുപ്പ്...പുതിയ ക്ലാസ്സിലേക്ക്...മഴയോടൊപ്പോം പുത്തന്‍ അധ്യയന വര്‍ഷത്തിലേക്ക്!
ഒരു മാറ്റ വുമില്ലാത്തത്
 1.കേരളത്തിലെ താറുമാറായ നിരത്തുകള്‍ ,
2.കുഞ്ഞുങ്ങളെ കുത്തി നിറച്ചു കൊണ്ട് മത്സര ഓട്ടം നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍
3. സ്കൂള്‍ കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാവിധ അനധികൃത സി .ഡി.പാന്‍പരാഗ് ,അശ്ലീല പുസ്തക കച്ചവടങ്ങള്‍ ,
4. കാലപ്പഴക്കം ചെന്ന വാഹനങ്ങളില്‍സുരക്ഷിതമല്ലാത്ത യാത്ര,
5.അപകടകരമായ നിലയില്‍ കേടുപാടുകള്‍ വന്ന ക്ലാസ്സ്മുറികള്‍,
6.വിദ്യാലയത്തിനോട് ചേര്‍ന്ന് ഭീഷണിയായി നില്‍ക്കുന്ന വന്മരങ്ങള്‍.
7.കളര്‍ നല്‍കി ആകര്‍ഷണീയം ആക്കി വില്‍ക്കുന്ന മായം ചേര്‍ത്ത ഭക്ഷണ സാമഗ്രികള്‍,
8.അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍
 9.കണ്ണുതെറ്റിയാല്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ റാഞ്ചി കൊണ്ട് പോകുന്ന മനുഷ്യമൃഗങ്ങള്‍
10.മദ്യപിച്ച് അനാവശ്യ മാനസിക വൈകല്യവുമായി ഉടുമുണ്ടഴിച്ചു സ്കൂള്‍ പരിസരത്തു അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍.... 


ഇങ്ങനെ സ്കൂള്‍ കേന്ദ്രീകരിച്ചു പ്രശ്നങ്ങള്‍ നിരവധി ആണെന്നിരിക്കെ ഓരോ സ്കൂളിലെയും അധ്യാപക-രക്ഷകര്‍ത്താ സംഘടനകള്‍,സ്ഥലത്തെ പ്രധാന പൌര പ്രമുഖര്‍ ,നാട്ടുകാര്‍,എന്നിവര്‍ ഈ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണ്.(ഇവിടെ പ്രവാസലോകത്തായിട്ടും എന്തു കൊണ്ടോ നാട്ടിലെ കുഞ്ഞുങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്തേ എനിക്കിങ്ങനെ ഏറെ ആധി?)