ഇന്ന് ഓരോ ഭാരതീയനും ആ ഗാന്ധിയന്‍ സ്വപ്നങ്ങളോട് നീതി കെട്ട അന്ധത നടിക്കുന്നു.
അന്നും ദുശാസ്സനവേഷങ്ങള്‍ അരങ്ങു തകര്‍ത്ത് ആടുമ്പോള്‍ , ആ കളരിയിലെ നിശബ്ദം തെളിഞ്ഞു കത്തുന്ന നിലവിളക്കായിരുന്നു മഹാത്മജി.
ഭാരതം ലോകത്തിനു സമ്മാനിച്ച ലാളിത്യത്തിന്റെ പര്യായം.
ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൂല്യവത്തായ ഭൂതകാലത്തിലെ ആത്മ ശുദ്ധിയുടെയും അര്‍പ്പണത്തിന്റെയും വെളുത്ത വാവ്................
അനുഭവതീചൂളയില്‍ അടക്കപെട്ട കറുത്തവരുടെ ..സ്വാതന്ത്ര സ്വപ്നങ്ങള്‍ക്ക്
നിഴല്‍ വിഴുങ്ങിയിരുന്നു!!!.
ഇത് സമരതീക്ഷ്ണമായ ബ്രിട്ടീഷ് ഇന്ത്യയുടെ അറിവുകള്‍...അതാകട്ടെ...സ്വതന്ത്ര ഭാരത ഭാവിക്ക് പീഡന കാലത്തിന്റെ തിരു ശേഷിപ്പ്!!!
വന്ധ്യമേഘങ്ങള്‍ നിറഞ്ഞ പാരതന്ത്ര ഭൂവിലെ സ്വാതന്ത്രത്തിന്റെ മഴ മേഘം .....
ഹിംസ പൂത്ത മുള്‍ക്കാടുകള്‍ക്കിടയിലെ അഹിംസയുടെ ചന്ദന മരം.
വെറിപിടിച്ച വെള്ളക്കാരനെ ശാന്തമായി നേരിട്ട നിര്‍മ മനായ യാത്രികന്‍.
അന്ധരായ നാട്ടുരാജാക്കള്‍ക്ക് യുദ്ധഭീകരതകള്‍ പറഞ്ഞു കൊടുത്ത സഞ്ജയന്‍.
സ്വന്തം മണ്ണില്‍ ...തണലില്ലാത്ത നിലത്തില്‍ കരിയുന്ന മനസുകള്‍ക്ക് ഒരു കുളിര്‍നിഴല്‍ ആയി എളിമയുടെ പന്തലൊരുക്കി ആ മാമരം.
അസഹിഷ്ണുതയുടെ ദുര്‍മനസുകള്‍
വെറുപ്പോടെ
ഒരു കരണത്തടിച്ചപ്പോളും; നിഷ്കളങ്കതയുടെ മറുകരണം കാട്ടി കുഞ്ഞിനെപോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച വെന്മലര്.
അങ്ങേകിയ സഹിഷ്ണുതയുടെ പാഠം നന്ദിയോടെന്നും ഓര്‍ക്കും ആര്‍ഷഭാരതത്തിലെ അവഗണിക്കപെടുന്നവര്‍ പോലും!!!
ഭാരതീയരുടെ ജീവിതകല്പടവുകളിലും,നന്ദിയും സ്നേഹവും വിളയുന്ന
മനസുകളിലും കളങ്കമില്ലാത്ത സ്നേഹസ്പര്‍ശത്തോടെ അങ്ങയുടെ
സാമീപ്യംഞങ്ങള്‍ തിരിച്ചറിയും.
മനസുകളിലും കളങ്കമില്ലാത്ത സ്നേഹസ്പര്‍ശത്തോടെ അങ്ങയുടെ
സാമീപ്യംഞങ്ങള്‍ തിരിച്ചറിയും.
"മരിച്ചെങ്കിലും ഗുരോ..അങ്ങ് ഓര്‍മകളില്‍ എന്നും ജീവിക്കും."
..............ബാഷ്പാഞ്ജലികളോടെ പ്രണാമം ..............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ