മൊണാലിസ ..... അറിഞ്ഞോ നീ വിശേഷങ്ങള്‍?
അന്ന്....
പഞ്ചാഗ്നി മദ്ധ്യത്തില്‍ നിര്‍ത്തി അവര്‍ നിന്നോട് ചോദിച്ചു
കണ്ണീരില്ലാതെ നീ കരഞ്ഞതോ അതോ ചിരിച്ചതോ?
"മഡോണ" ലോപിച്ച കാമാതുരയായ മൊണാ ലിസ
എന്നോതി നിന്‍റെ ചില്ലുകൂട്ടിലേക്ക് അവര്‍ കല്ലെറിഞ്ഞു!
പിന്നേയും പലരും നിന്നെ വരച്ചു.....അനുകരിച്ചു....മോഷ്ടിച്ചു !
ചിരിക്കാത്ത വരണ്ട ചുണ്ടുകളില്‍ ചിലര്‍ ആസിഡ് ഒഴിച്ചു!
ചുവന്ന മഷി കുടഞ്ഞു ചിലര്‍ നിന്നെ ചുവപ്പിച്ചു!
ചായകപ്പിനാല്‍ ചിലര്‍ എറിഞ്ഞു പൊട്ടിച്ചു!
അവിടെയും നിന്‍റെ മൌനം വാചാലമായി...!
നീ ഊറി ചിരിച്ചതാണെന്ന് അവര്‍.! ഉറപ്പിച്ചു.....
അതുകേട്ട് അന്ന്ഞാനുമേറെ ചിരിച്ചു....ഗൂഡമായി തന്നെ!
ഉല്‍ക്കകളും,നക്ഷത്രങ്ങളും,സൂര്യചന്ദ്രന്മാരും തോല്‍ക്കുന്ന
ഒരു പ്രപഞ്ചമായിരുന്ന നിലാവ് പൂത്ത നിന്‍റെ കണ്ണുകള്‍..
സ്വപ്ന സഞ്ചാരികള്‍ക്ക് ഒരു വഴിവിളക്കായിരുന്നു!
എന്നാല്‍ നിന്‍ മുഖം കയ്യിലെടുക്കുമ്പോഴെല്ലാം ഞാന്‍ കണ്ടത്
തീരം കാണാത്ത കടലിന്‍റെയും,ഓളം നിലച്ച കായലിന്‍റെയും
ആഴങ്ങളില്‍ പണിത രണ്ടു ദുഃഖഗോപുരങ്ങളായിരുന്നു!!!
പിന്നെ അവര്‍ നിന്‍റെ ചരിത്രവും,ചാരിത്ര്യവും പരതി...
അന്നും നീ നിന്നു,പ്രവചനാതീതമായ നിസ്സംഗതയോടെ തന്നെ....
എന്‍റെ രാവുകളില്‍ നീ അതിഥിയായി വന്നപ്പോഴെല്ലാം
എന്തിനെന്നറിയാതെ നീ കരയുകയും,എന്നെ കരയിപ്പിക്കുകയു ം ചെയ്തു...
വൃത്തിയുള്ള നിന്‍റെ ആ കൈവെള്ളയില്‍ ഞാന്‍ തൊട്ടാശ്വസിപ്പിക്കുമ്പോള്‍
അഗ്നിയില്‍ തൊട്ടതുപോലെ എന്‍റെ കൈകള്‍ പോലും പൊള്ളിയിരുന്നു!!!
എന്നാല്‍ .....
എന്നാല്‍ .....
ഫ്ലോറെന്‍സ് പട്ടു വ്യാപാരിയുടെ ഇണയായിരുന്നിട്ടും
ഡാ വിഞ്ചിയുടെ കിനാവിന്‍റെ ക്യാന്‍വാസ് മുറിയില്‍
നനുത്ത ഓര്‍മ്മതന്‍ ആകാശ നീലിമയില്‍ അലിഞ്ഞ്..
കടുത്ത വര്‍ണ്ണങ്ങളുടെ നിറക്കൂട്ട് ചാലിച്ച് ആ രാവില്‍
പൊഴിഞ്ഞ തൂവലാല്‍ വരച്ച ചിത്രങ്ങളില്‍ തെളിഞ്ഞത്
ചിറകുള്ള മാലാഖയുടെ മങ്ങിയ *പുഞ്ചിരിയോ??!!
ചിരിക്കുന്ന മൊണാലിസ.....
ഇന്ന് ....
നിന്‍റെ അസ്ഥിവാരം പോലും അവര്‍ കയ്യോടെ കണ്ടെത്തിയിരിക്കുന്നു!
പല്ലുകള്‍ നഷ്ടപെടാത്ത നിന്‍റെ തലയോട് "അന്നേ ചിരിച്ചിരുന്നുവത്രെ !!!"
ഇനി ഞാന്‍ നിനക്കായി കണ്‍കളില്‍ വേദനയുടെ അഞ്ജനം പുരട്ടില്ല...
നിന്നെ തൊട്ടു പൊള്ളിയ കൈകളില്‍ ഇനി ചന്ദനം പുരളില്ല...
നിനക്കായ് മിടിച്ച കാലചക്ര സ്പന്ദനമണി ഇനി ചലിക്കില്ല ...
ഇനി നിന്‍ അസ്ഥിവാരത്തില്‍ പോലും എനിക്കു പങ്കില്ല...
ആര്‍ക്കിയോളജി ലാബില്‍ നിന്‍ ഓര്‍മ്മകള്‍ മരവിക്കുന്നു...
ആ *അറിവിന്‍റെ വേദനയില്‍ ഇന്ന് ഞാന്‍ മരിക്കുന്നു!!!
"ആര്‍ക്കിയോളജിസ്റ്റുകള്‍ ഏറെ നാളത്തെ പരിശ്രമത്തിന്‍റെ ഫലമായി മൊണാലിസ യുടെ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നു..എന്ന വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ വന്ന വരികള്‍.........:(
For Further Reading ---Link 1.
Link 2
സൌന്ദര്യം ഒരു ഭാവന മാത്രമാണു !; ജീവിതം ഒരു സങ്കല്പവും !
മറുപടിഇല്ലാതാക്കൂനറുനിലാ സ്മിതത്തിനുപിന്നിലും ഒളിഞ്ഞിരിപ്പുണ്ട് നോവിന്റെ നനവ് ...മനസ്സില്‍ തട്ടുന്ന വരികള്‍ .....
മറുപടിഇല്ലാതാക്കൂമികച്ച വരികള്‍. നല്ല ഒരു പ്രമേയം
മറുപടിഇല്ലാതാക്കൂഒരു വ്യത്യസ്ത ഭാവമുണ്ട് വരികള്‍ക്ക് ...
മറുപടിഇല്ലാതാക്കൂaha...very very..good..
മറുപടിഇല്ലാതാക്കൂPrave...sukhalle..
മൊണാലിസ നന്നായി.
മറുപടിഇല്ലാതാക്കൂ