വെള്ളിയാഴ്‌ച, ഫെബ്രുവരി 24

വേണുവേട്ടന് ഐക്യദാര്‍ഡ്യം....

ലാലൂർ പ്രശ്നത്തിൽ കെ. വേണു നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിട്ടിരിക്കുന്നു.


വേണുവേട്ടന് ഐക്യദാര്‍ഡ്യം....


"ലാലൂരും, വിളപ്പില്ശാലയുമൊന്നുമല്ല വേണുവേട്ടാ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ദുര്ഗന്ധം പരത്തുന്ന മാലിന്യങ്ങള്‍...:; രോമ 'പുരം' മുസ്ല്യാരും, 'ആലഞ്ചേരി' തമ്പ്രാക്കളുമാണ്.."


സ്വാഭാവികമായും ലാലൂര്‍ പ്രശ്നത്തില്‍ തൃശൂര്‍ ജില്ലയിലെ ഒരു വിഭാഗം ഹൈന്ദവ വിശ്വാസികള്‍ ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാണ്.


എന്തുകൊണ്ട് ഒരു ലാലൂര്‍.???


വര്‍ഷങ്ങളായി എന്തുകൊണ്ട് ലാലൂരിനെ മാത്രം സാംസ്കാരിക തലസ്ഥാനത്തിന്റെ ഒരു കുപ്പതോട്ടിയാക്കി മാറ്റി.അവരതിന് ഉത്തരവും കണ്ടെത്തിയിരിക്കുന്നു.താഴെ തട്ടില്‍ എന്ന് സമൂഹം വിശേഷിപ്പിക്കുന്ന ഹൈന്ദവരിലെ ഈഴവര്‍,വിശ്വകര്‍മ,പുലയ,പറയ,മുതലായ ജനങ്ങള്‍ അക്കാലങ്ങളില്‍ തിങ്ങി പാര്‍ത്ത ഒരു സ്ഥലമായിരുന്നു ലാലൂര്‍....,തന്മൂലം തന്നെ പ്രതിഷേധത്തിന്റെ പ്രകമ്പനങ്ങള്‍ അന്നാളില്‍ ഉയര്‍ന്നിരുന്നില്ല.എന്നാല്‍ ഇന്ന് മാറ്റങ്ങള്‍ ലാലൂരിന്റെ ശബ്ദം പുറം ലോകത്തേക്ക് എത്തിച്ചിരിക്കുന്നു.എന്തുകൊണ്ട് അക്കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വം ഉള്ള പ്രദേശങ്ങള്‍ ആയ പുന്കുന്നം അഗ്രഹാര തെരുവോ,പാറമേക്കാവ്തിരുവമ്പാടി-പിന്നാംപുറങ്ങലോ,ബിഷപ്പ് പാലസിന്റെ പിന്മതിലോ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല.???
ചോദ്യം നിസാരം...പ്രശ്നം ഗുരുതരം...!!!
OD:(ഞാന്‍ ഒന്നും പറഞ്ഞില്ലേ...രാമ നാരായണാ.)  


ലാലൂർ പ്രശ്നത്തിൽ കെ. വേണു നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിട്ടിരിക്കുന്നു.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുക.അഭ്യർത്ഥന ഈ മേൽ‌വിലാസത്തിൽ അയക്കാവുന്നതാണ്:
 E-Mail -:    chiefminister@kerala.gov.in,   oc@oommenchandy.net.   

9 അഭിപ്രായങ്ങൾ:

  1. വേണുവേട്ടാ..ഞങ്ങളുണ്ട് കൂടെ

    മറുപടിഇല്ലാതാക്കൂ
  2. മാലിന്യപ്രശ്‌നം: കെ.വേണു നിരാഹാരം അവസാനിപ്പിച്ചു
    Posted on: 24 Feb 2012

    തൃശൂര്‍: ലാലൂരിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ.വേണു നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. സമരത്തെ തുടര്‍ന്ന് അവശനായ വേണുവിനെ കഴിഞ്ഞദിവസം ആസ്പത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും നിരാഹാരം പിന്‍വലിച്ചിരുന്നില്ല. എന്നാല്‍ പ്രശ്‌ന പരിഹാരത്തിനായി തൃശൂര്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്.

    ലാലൂരിലെ പ്ലാന്റില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കുമെന്ന് കോര്‍പ്പറേഷന്‍ സമരസമിതിക്ക് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് നിരാഹാരം നിര്‍ത്തിയതെന്ന് സമരസമിതി അറിയിച്ചു. മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കുമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കുറച്ചുനാളായി നഗരത്തില്‍ മാലിന്യങ്ങള്‍ നീക്കുന്ന നടപടി തടസപ്പെട്ടിരിക്കുകയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ധീരമായി, അഹിംസാ മാർഗ്ഗത്തിലൂടെ നേരിടുന്നവർ അവസാനമെങ്കിലും വിജയം കാണും. ഉറപ്പാ. നല്ല കാര്യങ്ങൾ എഴുതി, കൂടുതൽ അറിയാൻ ഞാൻ അന്വേഷിച്ചു, അറിഞ്ഞു.നന്ദി, ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  4. ഒരു പത്തുപതിനഞ്ചു വര്‍ഷമായി കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ ലാലൂര്..
    നത്തിംഗ് വില്‍ ഹേപ്പന്‍.. മുല്ലപ്പെരിയാറ് പൊട്ടിയാലും കേളന്‍ ഇളകൂലാ..!

    മറുപടിഇല്ലാതാക്കൂ
  5. ഒരു പക്ഷെ വിഷയത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാം എന്നതില്‍ കാവിനു നിരാഹാര സമരങ്ങല്‍ക്കോ മറ്റു "ഉപദ്രവമില്ലാത്ത ' സമര മര്ഗ്ഗങ്ങല്‍ക്കോ എന്തെകിലും പ്രയോജനം ഉണ്ടാകും എന്ന് കരുതാണ്ണ്‍ വയ്യ . ക്ഷമിക്കണം . ജനാധിപത്യ സമൂഹത്തില്‍ അതൊക്കെ വിജയിക്കണം ഈ സമര രീതികള്‍ ആളുകളില്‍ ഉണ്ടാക്കുന്ന വികാരം വോട്ടായി പ്രതിഫലിക്കണം . കാരണം ജാന്ധിപത്യത്തില്‍ ആകെ വര്‍ക്ക് ചെയ്യുന്ന ഒരു കാര്യം അതാണ്‌ . പക്ഷെ...

    1 .പൊതു സമൂഹം ജനാധിപത്യപരമായി പ്രബുദ്ധരായിരിക്കണം . പൌരബോധം മസ്റ്റ്‌ .. അന്യന്റെ പ്രശ്നം നമ്മുടേത്‌ കൂടി എന്നാ തിരിച്ചറിവ് - ധാര്‍മിക രോഷം അണ പൊട്ടി ഒഴുകണം ! (പക്ഷെ ..എവടെ ..??)
    2 .അങ്ങനെ തങ്ങള്‍ക്കു നേരിട്ട് ബാധിക്കാത്ത വിഷയത്തില്‍ പോലും ഉണരുന്ന വ്യാപകമായ ധാര്‍മിക രോഷം വോട്ടായി മാറണം - ഇതാണ് ജനാധിപത്യപരമായ സാമൂഹ്യ ചലന ഗതിയുടെ ഊര്‍ജ്ജതന്ത്രം .
    3 .മേല്പരഞ്ഞതിനു , ജനാധിപത്യത്തില്‍ സ്വാഭിപ്രായം രൂപീകരിക്കുന്നത് , മനുഷ്യന്‍ - സമൂഹം എന്നാ ദ്വന്തത്തില്‍ നിന്നും മാത്രം ആകണം .അതിനിടയില്‍ അഭിപ്രായ രൂപീകരണത്തെ നിയന്ത്രിക്കുന്ന - വിവിധ ഇടനിലക്കാര്‍ - മത ജാതി - വര്‍ഗ്ഗ -ഭാഷ -സാംസ്കാരിക വേര്‍തിരിവ് എന്നിങ്ങനെ ഉള്ള കോമാളി സംഭവങ്ങള്‍ കയറി വന്നു മനുഷ്യ മനസ്സിന്റെ തീരുമാനങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കാത്ത വിധത്തില്‍ വികസിതവും സ്വതന്ത്രവും ആയ മനസ്സിന്റെ നിര്‍മ്മിതി - നിര്‍മ്മിതി സൂത്രം സമൂഹത്തില്‍ ഉണ്ടാകണം . ..(ഉവ്വുവ്വ് !! നടന്നത് തന്നെ !)

    (1 ) ( 2 ) ( 3 ) എന്നിവ തല്‍കാലം നടക്കാത്ത കാര്യങ്ങള്‍ ആയതു കൊണ്ട് , ഒരു പക്ഷെ കേവലം തതകാലിക ജനശ്രദ്ധ നേടിയെന്നോ , ലക്‌ഷ്യം നേടിയില്ലെങ്കിലും തന്റെ കടം /കടമ നിരവേട്ടിയെന്നോ ആശ്വസിക്കുന്നതിനു ഇവ ഉപകാരപ്പെടും.. ആത്യന്തികമായി , നമ്മള്‍ ഒരു ജനാധിപത്യ രാജ്യം ആണ് എന്നും അതിനസൃതമായ മാനസിക വികാസം നമ്മുക്ക് വളര്തിയെടുകെണ്ടാതുണ്ട് എന്നും നാം ഉറപ്പു വരുത്തണം ..( ആര് ..??)

    മറുപടിഇല്ലാതാക്കൂ
  6. ശുദ്ധി ശുചിത്വതിനപ്പുറം ,ഭാന്തവും വികലുമായ ഒരു മാനസികാവസ്തയാകുമ്പോള്‍ , അതൊരു നീര്‍ക്കുമിള പോലെ പൊള്ളയായ പരിഹാസ്യമായ സാംസ്കാരിക നിര്മിതിയാകുന്നു .അത്തരം സാംസ്കാരിക മാനങ്ങലാല്‍ ബന്ധിതമാക്കപ്പെടുന്ന മന്സസ്സുകള്‍ക്ക് തന്റെ മാലിന്യങ്ങള്‍ അപരന്റെ വീട്ടുമുറ്റത്ത്‌ നിക്ഷേപിക്കാനെ കഴിയുകയുള്ളൂ. അത് കൊണ്ട് മലയാളി തന്റെ വീട്ടിലെ വെയിസ്ടിന്റെ ഉത്തരാവാടിട്ഗം ഏറ്റെടുക്കുന്നില്ല എന്ന് ചോദിച്ചാല്‍; അത് മലയാളിയുടെ മാത്രം പ്രശ്നമല്ല ,ഭാരത "സംസ്കാരത്തിന്റെ " - സാംസ്കാരിക മനശാസ്ത്രത്തിന്റെ - പൊതു പ്രശ്നമാണ് എന്ന് മനസ്സിലാക്കേണ്ടി വരും .

    അന്യനെ അപഹസിച്ചും അവനെ വികലമാക്കി അവതരിപ്പിച്ചു ആത്മ നിര്‍വൃതിയും ആത്മ വിശ്വാസവും സ്വായത്തമാക്കാന്‍ ശീലിപ്പിക്കുന്ന സമൂഹ സാംസ്കാരിക മനശാസ്ത്രം മനുഷ്യനെ ക്കൊണ്ട് അത് ചെയ്യിപ്പിക്കും . . പ്രാക്രുതമായതിനെ " സാംസ്കാരികം " (സംസ്കരിക്കപ്പെട്ടത്‌ ) എന്ന് തെറ്റിദ്ധരിക്കുന്നതു , ഭാഷാ പരമായും യുക്തിപരമായും വിരോധാഭാസമാണ് എങ്കിലും പൊതുവില്‍ അങ്ങനെയാണ് ധരിച്ചു പോരുന്നത് - ഏറ്റവും "പഴക്കമുള്ള " -"പുരാതന -" സാമൂഹ്യ സംഞ്ഞകളില്‍ ഏറെ സംസ്കാരം അധികമായുണ്ട്ന്നു അഭിമാനം കൊള്ളുമ്പോള്‍ തങ്ങള്‍ പ്രാകൃതര്‍ ആണ് എന്നും സാംസ്കാരിക നവീകരണത്തിന് വിധേയമായിട്ടില്ല എന്നും തന്നെയല്ലേ സ്വയം വിളിച്ചറിയിക്കുന്നത് ..! ഹ ഹ !!

    "അവനവന്‍ ആത്മ സുഖത്തിനു .... അപരന്നു സുഖത്തിനായ് വരേണം ....." - അങ്ങനെ എന്തൊക്കെയോ ചൊല്ലുകള്‍ ...കല്ലില്‍ കൊത്തി ചില്ലിട്ടു വച്ചിരിക്കുന്ന സമൂഹങ്ങള്‍ .. വിയര്‍ക്കാതെ ഉണ്ണുന്നവര്‍ - പരാദ ജീവിതത്തില്‍ പുണ്യം തേടുന്നവര്‍ -- ഹ ഹ ! കേരള സമൂഹത്തിന്റെ സ്വയം കല്പിത സാംസ്കാരിക മേനികള്‍ !!

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോഴും പരിഹാരമായില്ലല്ലോ?!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ