വ്യാഴാഴ്‌ച, ഒക്‌ടോബർ 20

അതി ജീവനം

കൂടോഴിഞ്ഞോ കുരുവീ ...നീ ഇന്നെന്‍റെ കൂട്ട് കൂടാതെ പോകയോ?


കറുകനാമ്പിന്റെ  തളിര് നല്‍കി നീ  കളി പറഞ്ഞിട്ട്  പോകയോ?




സ്നേഹ വിത്തെന്റെ അന്തരാത്മാവില്‍ പാകി നീ അകന്നോ?

മോഹനാളമെന്‍ ഹൃത്തടത്തില്‍ കൊളുത്തി നീ പറന്നോ?



ചിപ്പിയാം മന ചെപ്പില്‍ നിന്ന് നീ മുത്തെടുത്തു  മാഞ്ഞോ?






പിച്ച വെക്കുന്ന കൊച്ചു കനവിനെ പിച്ചി മാറ്റിയെന്നോ?





കണ്ണിനെകി നീ വിണ്ണിന്‍ ചാരുത  വെണ്ണിലാവ് പോലെ ...


ഏഴു വര്‍ണങ്ങള്‍ വീശി വന്നൊരു മാരിവില്ല് പോലെ .!!!

11 അഭിപ്രായങ്ങൾ:

  1. "ചിപ്പിയാം മനച്ചെപ്പില്‍ നിന്നു നീ മുത്തെടുത്തു മാഞ്ഞോ"...ഓരോ വരിയും കോരിത്തരിപ്പിക്കുന്നു.ഇതെല്ലാം ഒന്നിച്ചു മറ്റൊരു ഭാഗത്ത്‌ കുറിച്ചു വെച്ചിരുന്നെങ്കില്‍ വരികളുടെ സൗന്ദര്യവും അര്‍ത്ഥഗാംഭീര്യവും ഒന്നു കൂടി തിളങ്ങിയിരുന്നുവെന്നു ആശിച്ചു-സുഗമ വായനാ സുഖവും കിട്ടിയിരുന്നെന്നും...സാരമില്ല,ട്ടോ.
    വശ്യം ,വാചാലമീ ദൃശ്യവിരുന്നും-പതിവുപോലെ!
    അഭിനന്ദനങ്ങള്‍ -ഒരായിരം....!

    മറുപടിഇല്ലാതാക്കൂ
  2. അതിജീവനം ..അതിനു വേണ്ടി ഓരോ സൃഷ്ടികള്‍ക്കും പ്രകൃത്യാ ലഭിച്ച വരദാനം ..എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുള്ള ഒന്നാണു പക്ഷികള്‍ അവയുടെ പാര്‍പ്പിടങ്ങളുണ്ടാക്കുന്ന രീതി.എത്ര മാത്രം ശില്പകലാചാതുര്യത്തോടെയാണവ നിര്‍മ്മിക്കുന്നത്.ഓരോ പക്ഷിയും ഓരോരോ രീതികളില്‍ ..ക്ഷണികമായ ആയുസ്സിനുള്ളില്‍ അവര്‍ ഇണയെ കണ്ടെത്തി കൂട്കൂട്ടി കുഞ്ഞുങ്ങളെ വിരിയിച്ച് പറക്കമുറ്റാറാക്കുന്നു.കേവലമൊരു കൊക്കിലൂടെ വിരിയിക്കുന്ന അവരുടെ ലോകം .തന്‍ പോരിമയില്‍ ഊറ്റം കൊള്ളുന്ന മനുഷ്യര്‍ ഇതൊന്നു മനസ്സിലാക്കിയെങ്കില്‍ ..പ്രകൃതിയില്‍ തന്നെ ദൃഷ്ടാന്തങ്ങളെത്രയോ എന്ന് പരാശ്ശക്തിയുടെ മുന്നറിയിപ്പില്‍ പോലും മനുഷ്യന്‍ തന്റെ അഹന്ത വെടിയുന്നില്ല.എന്നും കാഴ്ച്ചകള്‍ ക്കപ്പുറം ചിന്തകളുണ്ടെന്ന് തന്റെ കാച്ചിക്കുറുക്കിയ വരികളിലൂടെ വായനക്കാരനു മനസ്സിലാക്കി കൊടുക്കുന്നതില്‍ വെള്ളരി പ്രാവു എപ്പോഴുമെന്ന പോലെ ഇപ്പൊഴും വിജയിച്ചിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. സൂപ്പര്‍ ഫോട്ടോസ് ... അതി ജീവനം നല്ല പേര് ...

    മറുപടിഇല്ലാതാക്കൂ
  4. കുരുവികള്‍ അതിസൂക്ഷ്മമായി കൂടുകൂട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.. പുതിയ അതിഥികളെ വരവേല്‍ക്കുവാന്‍, ഋതുഭേദങ്ങളെ അതിജീവിയ്ക്കുവാന്‍.. ആദ്യത്തെ കുരുവിയുടെ ശാന്തഭാവം ഒത്തിരി ഇഷ്ട്മായി..

    മറുപടിഇല്ലാതാക്കൂ
  5. വരികൾ അർത്ഥപൂർണ്ണം...ചിത്രങ്ങൾ കൌതുകം... ആശംസകൾ പ്രാവേ

    മറുപടിഇല്ലാതാക്കൂ
  6. കണ്ട ചിത്രങ്ങളാണെങ്കിലും അതിവിടെ സമ്പുഷ്ടമായ വരികള്‍ കൊണ്ട് അലങ്കരിച്ചുവെച്ചതിന്
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. അമ്മ കൂടു് !
    ആശംസകളോടെ
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ