എന്താണ് സ്നേഹം?
ഏകാന്ത രാവിനെ മെഴുകായ് ഉരുക്കുന്ന
ആതിര തോല്‍ക്കുമാ വെണ്മലര്‍ തിങ്കളോ?
പാഴ് മുള പൊട്ടും വഴി മര ചില്ലയില്‍
പാടാന്‍ മറന്ന മാടത്ത കിളിയോ?
ഇത്തിരി വെട്ടം ചുരത്തുന്ന വീഥിയില്‍
കെട്ടു പൊലിയുന്ന നക്ഷത്ര ദീപമോ?
അഗ്നികള്‍ പൂക്കും മഹാവന തീരത്തെ
പട്ടു ചുറ്റപെട്ട തണല്‍ വൃക്ഷ ശാഖയോ?
തമസിന്റെ തേരുകള്‍ പായിച്ചു പിന്നെയും
വന്നണയും സൂര്യരാജന്‍റെ രാജ്യ രേദസ്സോ?
മുന്നിലെക്കെന്ന നാട്യത്തില്‍ നിരന്തരം
പിന്നിലെക്കെന്നെ നടത്തുന്ന പാതയോ?
നേര്‍വഴി കാണാതുഴലുന്ന യാത്രിയോ?
നേര്‍ രേഖയില്‍ നിന്നകലും ഭൂപാളമോ?
മഹാ ഗ്രീഷമവാനി തിളക്കും പ്രവാഹമോ?
തീവ്ര ദുഖത്തിന്‍ ആഴി പ്രളയമോ?
അതോ ....
സന്ധി ഇല്ലാത്തോരാ ആത്മ ബന്ധത്തിനെ
സംസ്കരിക്കാന്‍ തീര്‍ത്ത സ്വന്തം ചിതയോ?
എന്താണ് സ്നേഹം ?ഇതിലേതാണ് സ്നേഹം ?
മറുപടിഇല്ലാതാക്കൂ"ഏകാന്ത രാവിനെ മെഴുകായ് ഉരുക്കുന്ന
ആതിര തോല്‍ക്കുമാ വെന്മലര്‍ തിങ്കളോ....."
സ്നേഹത്തിന്റെ വിവിധ ഭാവങ്ങള്‍ തുറന്നു കാട്ടുന്ന വരികളും ചിത്രങ്ങളും വളരെ ഇഷ്ടമായി.അഭിനന്ദനങ്ങള്‍ !
കവിതയ്ക്ക് ചിത്രങ്ങള്‍ ചെര്തതാണോ, ചിത്രങ്ങള്‍ക്ക് ഒപ്പിച്ചു കവിത എഴുതിയതാണോ..ഒരു സംശയം ബാക്കി..എങ്കിലും നന്നായി വായിച്ചു.. ആശംസകള്‍..
മറുപടിഇല്ലാതാക്കൂAns : "ആത്മ ബന്ധത്തിനെ സംസ്കരിക്കാന്‍ തീര്‍ത്ത സ്വന്തം ചിത..!"
മറുപടിഇല്ലാതാക്കൂഇതെല്ലാം സ്നേഹം...പിന്നെയും എന്തൊക്കെയോ ആണു സ്നേഹം...
മറുപടിഇല്ലാതാക്കൂഇതൊരു തേടലാണ്,
മറുപടിഇല്ലാതാക്കൂഉത്തരങ്ങളിലവസാനിക്കുന്നതിനു പകരം,ചോദ്യങ്ങളില്‍നിന്ന് ചോദ്യങ്ങളിലേക്ക് കയറിപ്പോകുന്ന ഒരു തേടല്‍.
കവിത വളരെ ഇഷ്ട്പെട്ടു.
കവിതയില്‍ ഒരുപാട് ചിത്രങ്ങളുപയോഗിക്കുന്നത്,അതിന്റെ ആശയത്തെ ശിഥിലീകരിക്കുന്നുണ്ടെന്ന് തോന്നി.
ഏകാന്ത രാവിനെ മെഴുകായ് ഉരുക്കുന്ന
മറുപടിഇല്ലാതാക്കൂആതിര തോല്‍ക്കുമാ വെണ്മലര്‍ തിങ്കളോ?
പാഴ് മുള പൊട്ടും വഴി മര ചില്ലയില്‍
പാടാന്‍ മറന്ന മാടത്ത കിളിയോ?
ഇത്തിരി വെട്ടം ചുരത്തുന്ന വീഥിയില്‍
കെട്ടു പൊലിയുന്ന നക്ഷത്ര ദീപമോ?
അഗ്നികള്‍ പൂക്കും മഹാവന തീരത്തെ
പട്ടു ചുറ്റപെട്ട തണല്‍ വൃക്ഷ ശാഖയോ?
തമസിന്റെ തേരുകള്‍ പായിച്ചു പിന്നെയും
വന്നണയും സൂര്യരാജന്‍റെ രാജ്യ രേദസ്സോ?
മുന്നിലെക്കെന്ന നാട്യത്തില്‍ നിരന്തരം
പിന്നിലെക്കെന്നെ നടത്തുന്ന പാതയോ?
നേര്‍വഴി കാണാതുഴലുന്ന യാത്രിയോ?
നേര്‍ രേഖയില്‍ നിന്നകലും ഭൂപാളമോ?
മഹാ ഗ്രീഷമവാനി തിളക്കും പ്രവാഹമോ?
തീവ്ര ദുഖത്തിന്‍ ആഴി പ്രളയമോ?
അതോ ....
സന്ധി ഇല്ലാത്തോരാ ആത്മ ബന്ധത്തിനെ
സംസ്കരിക്കാന്‍ തീര്‍ത്ത സ്വന്തം ചിതയോ?
ചിത്രങ്ങളെ യോജിപ്പിച്ചു നിര്‍ത്താതെ, വരികളിങ്ങനെ വേറിട്ട് നില്‍ക്കുന്നത് കാണുന്നതായിരിയ്ക്കും സൌന്ദര്യം. സ്നേഹം, എന്നവാക്കിന് ഒരുപാട് നിര്‍വചനങ്ങള്‍ ഉണ്ട്, അനിര്‍വചീനയമായ ഒരു വികാരവും.. കണ്ണുനീര്‍ത്തുള്ളിയുടെ സ്വാദായിരിയ്ക്കും ചിലപ്പോള്‍ സ്നേഹത്തിന്റേത്.. അപ്പൂപ്പന്‍ താടിയുടെ ഭാരമായിരിയ്ക്കും സ്നേഹത്തിന്റേത്..
വളരെ നല്ല കവിത..
എല്ലാവിധ ആശംസകളും..!
വർണ്യങ്ങളിലും അവയ്ക്ക് ചേർന്ന വർണ്ണങ്ങളിലും സമ്പുഷ്ടയാണ് ഈ എഴുത്തുകാരി! ഇളം തണുപ്പിലൊരു മൊട്ടായ് മുളച്ച്.. വിടർന്ന് പരിലസിച്ച് അനുഭൂതിയായ്..., പിന്നെ ഒരു കനൽ പൂവായ് നീറി,പിന്നെയും കൊഴിയാൻ അറയ്ക്കുന്നൊരു നൊമ്പരമാവുന്ന പ്രണയചക്രം!
മറുപടിഇല്ലാതാക്കൂഅര്ത്ഥസംപുഷ്ടമായ ചിത്രങ്ങള്‍ .
മറുപടിഇല്ലാതാക്കൂആശംസകളോടെ,
സി.വി.തങ്കപ്പന്‍