ഞായറാഴ്‌ച, ഒക്‌ടോബർ 30

പൊട്ടുന്ന ജീവിതങ്ങള്‍...


ഒട്ടിയ വയറിന്‍റെ വേദന മാറ്റുവാന്‍...
ഒട്ടൊന്നു സങ്കടം ഉള്ളിലൊതുക്കി ഞാന്‍  
കെട്ടിപടുക്കട്ടെ നിങ്ങള്‍ തന്‍ പൊട്ടിച്ചിരിയുടെ 
 മാലപടക്കങ്ങള്‍!!!!!!!! 

9 അഭിപ്രായങ്ങൾ:

 1. പലപ്പോഴും,ആഘോഷത്തിന്റെ പൂത്തിരി,പടക്കങ്ങള്‍ പാതിയിലണഞ്ഞ്പോകുന്നതെന്തെന്ന് അരിശപ്പെടാറുണ്ട്.
  ഇപ്പോള്‍ ഞ്ഞാനറിയുന്നു,
  അവയിലെയൊലൊരിക്കലുമുണങ്ങാത്ത കണ്ണുനീരീര്‍പ്പം...

  മറുപടിഇല്ലാതാക്കൂ
 2. ഒരു ചാണ്‍ വയറിന്റെ ആളല്‍ ഇല്ലാതക്കാന്‍ കൌമാരത്തേയും അതിലെ നിഷ്കളങ്ക സ്വപ്നങ്ങളേയും വര്‍ണ്ണ ശബ്ദ കോലാഹലങ്ങളോടൊപ്പം പണയപ്പെടുത്തേണ്ടി വരുന്ന ബാല്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 3. ഹൌ ! ഉള്ളുപൊള്ളിക്കുന്ന ചിത്രവും ,അടിക്കുറിപ്പും!ബാല വേലയെക്കുറിച്ച് എത്ര 'ഗീര്‍വാണ'ങ്ങള്‍ !എന്നിട്ടും നമ്മുടെ നഗര -ഗ്രാമ തെരുവോരങ്ങളില്‍ ഒരു നേരത്തെ ക്ഷുത്തടക്കാന്‍ ഉള്ളുകത്തിക്കുന്ന പിഞ്ചുമക്കള്‍ ,ഇതുപോലെ എത്ര!!പഞ്ചനക്ഷ്ത്രങ്ങളിലെ 'ജനപ്രതിനിധികള്‍ 'കണ്ണു തുറക്കുമോ?

  മറുപടിഇല്ലാതാക്കൂ
 4. വളരെ ചിന്തിപ്പിയ്ക്കുന്ന വരികള്‍ പ്രാവെ..
  പത്തു രൂപയ്ക്കും ഇരുപതുരൂപയ്ക്കും ദിവസം മുഴുവന്‍ പണിയെടുക്കുന്ന കുഞ്ഞുങ്ങള്‍ ഇന്നിന്റെ ശിവകാശിയുടെ നേര്‍ക്കാഴ്ചകളാണ്. ഭാരതം തിളങ്ങുമ്പോഴും, ഒടുങ്ങുമ്പോഴും ഇവര്‍ യാതൊരു പരാതിയുമില്ലാതെ ഒട്ടിയവയറല്പം നിറക്കുന്നതിന്റെ തിരക്കിലായിരിയ്ക്കും.. ജനസംഖ്യയില്‍ പോലും പെടാത്ത ഈ കുഞ്ഞുങ്ങളെക്കുറിച്ച് ആരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിയ്ക്കുമോ..?

  മറുപടിഇല്ലാതാക്കൂ
 5. പറയാനൊന്നും അവശേഷിപ്പിക്കാത്ത ചിത്രം :(

  മറുപടിഇല്ലാതാക്കൂ
 6. എന്നെ ഞാന്‍ ഒന്നുമെല്ലെന്നു മനസ്സിലാക്കി തന്ന ചിത്രങ്ങളില്‍ ഒരെണ്ണം കൂടി..

  മറുപടിഇല്ലാതാക്കൂ
 7. അനുകണം പൊട്ടുമെൻ നെഞ്ചിൻ നെരിപ്പിൽ
  പൊട്ടാതെ സൂക്ഷിക്കാം ഈ മാലപടക്കങ്ങൾ
  അനുപദം ആനന്ദ ലഹരിയിൽ നിങ്ങളിൽ
  പൊട്ടിവിടരും പുഞ്ചിരിയാകുവാൻ.

  നൈമിഷികം ഈ പടക്കങ്ങളെങ്കിലും പകരം
  കടം തരാമോ ഒരു നിമിഷം, ആ ചിരി എനിക്കും...

  മറുപടിഇല്ലാതാക്കൂ
 8. പൊട്ടുന്ന ജീവിതങ്ങളിലെ ചിത്രമെല്ലാം
  വിളിച്ചോതുന്നു ജീവിത ദുരിതമെല്ലാം!!!
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ