ഒരുപാടു നോവുകള്‍ ഒരുമിച്ചു പെയ്യുന്ന -
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ ....
മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.
ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .....
ഇനിയും മറക്കാത്ത മനസ്സിന്‍റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.
ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
മറവിതന്‍ തുള്ളികള്‍ തൊട്ടെടുക്കെ ...
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ ....
ഇട നെഞ്ചിലെവിടെയോ ഉടയാതെ സൂക്ഷിച്ച -
കനവിന്‍റെ മണ്‍കുടം നനവണിഞ്ഞു.
കനവിന്‍റെ മണ്‍കുടം നനവണിഞ്ഞു.
മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.
ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .....
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.
മറവിതന്‍ തുള്ളികള്‍ തൊട്ടെടുക്കെ ...
മതി !എന്നു പരിഭവം ചൊരിയുന്ന പോലന്ന്
മിന്നാമിനുങ്ങ് പോല്‍ പോയ്മറഞ്ഞു... .
പഴയോരെന്‍ ഓര്‍മതന്‍ മണലിട്ട മുറ്റത്തു-
പ്രണയമായ്, പ്രളയമായ് പെയ്തൊഴിയെ.."ഒരുപാടു മഴനനഞ്ഞെരിയുന്ന കണ്ണുമായ്
ഓര്‍മതന്‍ ഇടനാഴി വഴി പിരിയെ...
എന്തിനെന്നറിയാതെ മനസിന്‍റെ തമ്പുരു
മഴയുടെ താളത്തില്‍ ശ്രുതി ചേര്‍ത്തു.
ശ്യാമ മേഘത്തിന്റെ കണ്ണീരു പോലന്നു
പെയ്തൊഴിഞ്ഞു മഴ മൂകമായി.
ഒഴുകുന്ന പുഴയിലെ ഉലയാത്ത നാളമായ്
വീശുന്ന കാറ്റിലെ ഇളകാത്ത ചില്ലയായ്...
മുത്തുകള്‍ ഒന്നായി ചേര്‍ത്തു വെക്കെ...
പെയ്തോഴിഞ്ഞോരാ മേഘമല്ഹാരിന്പ്രദക്ഷിണം വെച്ച് നട അടക്കവേ ....
പ്രണയമായ്, പ്രളയമായ് പെയ്തൊഴിയെ..
ഓര്‍മതന്‍ ഇടനാഴി വഴി പിരിയെ...
എന്തിനെന്നറിയാതെ മനസിന്‍റെ തമ്പുരു
മഴയുടെ താളത്തില്‍ ശ്രുതി ചേര്‍ത്തു.
നീട്ടിയ കയ്യുമായ് മഴ കാത്ത കുട്ടിയാ
വിണ്ണിന്റെ മേട്ടില്‍ തളര്ന്നിരിക്കെ ...
വിണ്ണിന്റെ മേട്ടില്‍ തളര്ന്നിരിക്കെ ...
ശ്യാമ മേഘത്തിന്റെ കണ്ണീരു പോലന്നു
പെയ്തൊഴിഞ്ഞു മഴ മൂകമായി.
വീശുന്ന കാറ്റിലെ ഇളകാത്ത ചില്ലയായ്...
വെണമേഘ ശകലങ്ങള്‍ വാരി വിതറിയാ
സൂര്യാംശു മാനത്ത് പാറി വീണു.
ചാറ്റല്‍ മഴ പോല്‍ ചിതറിയ സ്നേഹത്തിന്മുത്തുകള് ഒന്നായി ചേര്‍ത്തു വെക്കെ...
പെയ്തു തോരാത്ത മഴയുടെ ഇന്ദോളം
പേമാരി പോല്‍ പെയ്തൊരാ രാഗേന്ദുവില്‍.
പേമാരി പോല്‍ പെയ്തൊരാ രാഗേന്ദുവില്‍.
ആനന്ദഭൈരവി രാഗത്തിന്‍ ഹര്ഷത്തില്‍
ആപാദ ചൂഡം നനഞ്ഞോരാ വര്‍ഷത്തില്‍
ആപാദ ചൂഡം നനഞ്ഞോരാ വര്‍ഷത്തില്‍
പെയ്തോഴിഞ്ഞോരാ മേഘമല്‍ഹാരിന്‍
ഉടഞ്ഞു പോയൊരാ 'സ്വപ്ന' നഷ്ടത്തില്‍
ഉതിര്‍ന്നു വീണിതാ വര്‍ഷ ബാഷ്പങ്ങള്‍.
പ്രിയ വെള്ളരി പ്രാവേ...കുറേയായി ഈ ബ്ലോഗ് കിട്ടുന്നില്ല.ഒരു വിധത്തിലും.(അഥവാ ഒരു search engine-ലും !)അതാണ് ഇതുവരെ ഇവിടെ വരാതിരുന്നത്.ഇപ്പോള്‍ നിശാ സുരഭിയുടെ ബ്ലോഗില്‍ നിന്നാണ് ഇങ്ങോട്ട് പ്രവേശം കിട്ടിയത്.{എന്റെ ബ്ലോഗിനും ഈ പ്രശ്നമുണ്ടെന്നു പലരും പരാതി പറയുന്നു)ഏതായാലും വളരെ സന്തോഷവും സങ്കടവുമുണ്ട്.സങ്കടം ബ്ലോഗു ഇനിയും കിട്ടിയില്ലെങ്കിലോ എന്ന.....
മറുപടിഇല്ലാതാക്കൂഈ നല്ല ചിത്രങ്ങളും അതിലേറേ കവിതയും വളരെ ഇഷ്ടമായി .എന്റെ "ഒരിറ്റി'നു പറ്റുന്ന ചിത്രങ്ങളായതുകൊണ്ട് ഞാന്‍ 'കോപ്പിയടിച്ചു' ട്ട്വാ...വിരോധം തോന്നില്ലല്ലോ ?
What lovely pictures!!!! Wow !! Waaaw!!! Can't help looking at that again and 'gain..!!! Thanks a ton for those wonderful pics..
മറുപടിഇല്ലാതാക്കൂAnd the poem too ..too good.. and when it is juxtaposed between the mesmeric pictures it was a real treat !! Thanks 2 tons !! :-)
"നയനാമൃതങ്ങള്‍ ആകുമീ ചിത്രങ്ങള്‍ നോക്കി ..ആരാകിലും മിഴിയുള്ളവര്‍ നിന്നിരിക്കാം ..."
ഇത്ര മനോഹരമായി ചിത്രവും വരികളും അടുക്കി വക്കാന്‍ ...ഇതിനൊക്കെ എവിടുന്നാ സമയം കിട്ടുന്നെ..?
:)
അല്ല !ഇവിടെ വന്നത് വേറൊരു കാര്യം പറയാനാണ് ..
മറുപടിഇല്ലാതാക്കൂഇത് കണ്ടോ..?
http://www.mathrubhumi.com/movies/malayalam/221437/
@Chethu Vasu......Masheeeeeeeeeeeeeee asugham maariyo?Vannathil othiriiiiiii Santhoshaayi ttoooo.
മറുപടിഇല്ലാതാക്കൂ@Mohammedkutty irimbiliyam....Masheeeeeeee...othiriyaayi kandittu...njaan karuthi yenne marannoonnu......santhosham vannathil.photo vendathu yedutholu...athu chodikoom paryoom onnum venda...yente maashinalle?:)))
മറുപടിഇല്ലാതാക്കൂമഴയുടെ ഇന്ദോളം ആണോ, ഹിന്ദോളം ആണോ ? എനിക്കും അറിയില്ലാ
മറുപടിഇല്ലാതാക്കൂഈ മഴച്ചിത്രങ്ങള്‍ മുമ്പ് കണ്ടിരുന്നെങ്കിലും മനസ്സില്‍ തോന്നിയില്ല വരികള്‍ :)
അവ നന്നായിരിക്കുന്നുണ്ട്..
കുറെ കാലമായി വെള്ളരിയുടെ ഒരു ബ്ലോഗ് കണ്ടിട്ട്.. ഇടയ്ക്ക് ഇവിടെ വന്ന് നോക്കാറുണ്ടായിരുന്നു.. ഓരോ ചിത്രത്തിനുമുള്ള അടിക്കുറിപ്പുകള്‍ വളരെ ഹൃദ്യം.. ഒരു മഴക്കാറ്റ് കൊണ്ട പ്രതീതി.. ആശംസകള്‍!
മറുപടിഇല്ലാതാക്കൂഒരു മഴ പെയ്തു തോർന്നു..മനസും ശരീരവും തണുത്തു..അപ്പോഴും മനസിന്റെ ഉള്ളറയിലൊരു നീറ്റൽ ബാക്കിയായി...
മറുപടിഇല്ലാതാക്കൂആശംസകൾ പ്രാവേ...തത്തയെ മറന്നോ :)
ഒരുപാടുനാളുകള്‍ക്കുശേഷം എന്റെ മനസ്സില്‍ കുളിര്‍പെയ്യിച്ച മഴത്തുള്ളികള്‍ തന്ന വെള്ളരിപ്രവേ...
മറുപടിഇല്ലാതാക്കൂനിനക്കായ് ഒത്തിരി സ്‌നേഹം.......
wll done... very good pics n lines..........
മനോഹരമായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകളോടെ,
സി.വി.തങ്കപ്പന്‍