വെള്ളിയാഴ്‌ച, സെപ്റ്റംബർ 2

പുഴയോരഴകുള്ള പെണ്ണ്...

 പ്രണയത്തിന്‍റെ പാരമ്യതയില്‍ ആരുമിനി പ്രണയിനിയെ "പുഴയോരഴകുള്ള പെണ്ണേ...ആലുവ പുഴയോരഴകുള്ള പെണ്ണേ " എന്ന് വിളിക്കില്ലാ.ഇനി പെരിയാറിനെ നോക്കി ഒരു കവി ഹൃദയവും "പര്‍വത നിരയുടെ പനിനീരേ" എന്ന് വിളിക്കില്ല!!!
 കാരണം;വഴിയെ പറയാം ..അതിനു മുന്‍പ് ഇത് എഴുതാന്‍ ഉണ്ടായ കാരണം എഴുതട്ടെ!
 ഫോര്‍വേഡ്  ആയി കിട്ടിയ ഒരു മെയില്‍( പഞ്ച വര്‍ണങ്ങളുള്ള പുഴയുടെ ചിത്രം) ആണ് എന്‍റെ നാടിനെ കുറിച്ചും ഞാന്‍ ബാല്യത്തില്‍ മുങ്ങി കുളിച്ച...കളിച്ച നദിയെ കുറിച്ച് ഓര്‍മ്മിക്കാന്‍ ഇടയാക്കിയത്.


ഈ ചിത്രങ്ങള്‍ സൌത്ത് അമേരിക്കയിലെ കൊളംബിയയിലെ ലാ-മാകരീന എന്ന പട്ടണത്തിനു സമീപമുള്ള "കരിസ്ടലെസ് "എന്ന നദിയാണ്.ലോകത്തിലെ "ഏറ്റവും നിറപകിട്ടാര്‍ന്ന നദി" എന്ന് വിശേഷിപ്പിക്കപെട്ട  ഈ നദിയെ "സ്വര്‍ഗത്തിലേക്ക് ഒഴുകുന്ന പുഴ" എന്നും..."പഞ്ച വര്‍ണങ്ങളുടെ പുഴ" എന്നും പേരിട്ടു വിളിക്കുന്നു.
ശൈത്യ കാലത്ത് സമര്‍ദ്ധിയോടെ ഒഴുകുന്ന പുഴ നിക്ഷേപിക്കുന്ന ആല്‍ഗകളും,ചെറു പായലുകളും നദിയുടെ അടിത്തട്ടില്‍ ഉള്ള പാറകളില്‍ പറ്റിപിടിക്കുകയും ഉഷ്ണ കാലഘട്ടത്തിലേക്ക് കാലാവസ്ഥ  വ്യതിയാനം സംഭവിക്കുമ്പോള്‍ ജല ദൌര്‍ലഭ്യത്തോടെ ഒഴുകുന്ന നദിയില്‍ പ്രത്യക്ഷമാകും.


സൂര്യതേജസിന്‍റെ പൊന്‍ കിരണ സ്പര്‍ശത്താല്‍ ആ നദി വിവിധ വര്‍ണങ്ങളില്‍ നവോഡയെ പോലെ തിളങ്ങുന്നു.
വളരെ വഴുക്കല്‍ ഉള്ള ഉയര്‍ന്ന പാറക്കെട്ടുകള്‍  കൊണ്ടും,ആഴത്തിലുള്ള നിഗൂഡ ഗര്‍ത്തങ്ങള്‍ കൊണ്ടും,പലപ്പോഴും  ആ നദി അപകടകാരിയാണ് എന്നത് കൊണ്ട്, ഉല്ലാസയാത്രക്ക്‌ അടുത്തിടെ വരെ ഒട്ടും അനുയോജ്യമായിരുന്നില്ല.എന്നാല്‍ ഇന്ന് സമാന്തരമായി നിര്‍മിച്ചിരിക്കുന്ന "റോപ്പ്" സഞ്ചാരികള്‍ക്ക് അനുഗ്രഹമാകുന്നു.
ഈ ചിത്രം എന്നെ എന്‍റെ നാട്ടിലെ പെരിയാറിനെ ഓര്‍മിപ്പിച്ചു.മഴയും..പുഴയും...എന്നും മനസിനെ തരളിതമാക്കുമ്പോള്‍ കലാലയ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ പെരിയാറിന്‍റെ മടിത്തട്ടില്‍ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ ഗൃഹാതുരത സമ്മാനിക്കുന്നു.


ആ പെരിയാര്‍ ആണ് ഇന്ന് പലവിധ വര്‍ണങ്ങളില്‍ ഒഴുകുന്നത്‌.ഇവിടെ പ്രകൃതിയുടെ വികൃതിയല്ല പകരം മനുഷ്യന്‍റെ പ്രാകൃത മനസാണ് ഈ നിറമാറ്റത്തിന് കാരണം.വളരെ മലീമസമായിട്ടാണ് പെരിയാര്‍ ഇന്ന് ഒഴുകുന്നത്‌.ലക്ഷ കണക്കിന് ജനങ്ങളുടെ ശുദ്ധജല സ്രോതസ്സായ പെരിയാറിലേക്ക് അവധി ദിവസങ്ങളുടെ മറവില്‍ ഏറണാകുളം ജില്ലയിലെ പല വ്യവസായ ശാലകളും വന്‍തോതില്‍ രാസമാലിന്യങ്ങള്‍ ഒഴുക്കുന്നതാണ് ഈ നിറം മാറ്റത്തിന് കാരണം എന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുമ്പോള്‍ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആല്‍ഗകളുടെ സാന്നിധ്യം വര്‍ദ്ധിച്ചതാകാം  നിറം മാറ്റത്തിന് കാരണം എന്ന നിലപാടിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌.
ആലുവ ഭാഗത്തെത്തുന്ന പെരിയാര്‍ പെട്ടന്ന് "ഓന്തിനെ പോലെ" നിറം മാറുകയും,പല വിധ വര്‍ണങ്ങളിലുള്ള ഉടയാടകള്‍ അണിഞ്ഞ് ഒഴുകുന്നത്‌ തുടര്‍ കഥ ആകുമ്പോള്‍ സാമ്പത്തിക നേട്ടത്തിന്‍റെ മറവില്‍ സ്വകാര്യ കമ്പനികളുടെ നിലനില്‍പ്പിനായി തെറ്റായ റിപ്പോര്‍ട്ട്‌ നല്‍കി മുഖം രക്ഷിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചെയ്യുന്നത് എന്നാണ് പരക്കെ ഉള്ള ആക്ഷേപം.
എടയാര്‍ വ്യവസായ മേഖലയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണ ഭീഷണി ഉയര്‍ത്തുന്ന കമ്പിനികളുടെ ജല നിര്‍ഗമന പൈപ്പുകള്‍ നദിയിലേക്ക് തുറന്നു വെച്ചിട്ടുള്ളത്‌ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ബോധ്യം വന്നിട്ടുള്ളതാണ്.ഈ കുഴലിലൂടെ പുറത്തു വിടുന്ന ഫെറസ്  ക്ലോറൈഡു ജലത്തിലെ ഓക്സിജനും ആയി ചേരുകയും അങ്ങനെ ഉണ്ടാകുന്ന ഫെറിക് ക്ലോറൈഡു ജലവുമായി പ്രതി പ്രവര്‍ത്തിച്ച് ഫെറിക് ഹൈഡ്രോക്സൈഡു ഉണ്ടാകുന്നതാണ് ചുവപ്പ്  നിറം ഉണ്ടാകുന്നതിനു കാരണം. 

ചില സമയങ്ങളില്‍ ഫെറിക് ക്ലോറൈഡു ജലത്തിലെ കാര്‍ബനൈട്ടുകള്‍ ഉം  ആയി ചേര്‍ന്ന് ഫെറിക് കാര്‍ബനെറ്റുകള്‍ ഉണ്ടാകുകയും ജലത്തിന്‍റെ നിറം പച്ചയാകുകയും  ചെയ്യുന്നു.പി.എച്ച്.വ്യതിയാനതിനനുസരിച്ചു നിറത്തിന്റെ കടുപ്പതിനു വ്യത്യാസം വരും എന്ന് ഡോക്ടര്‍.സി.എം.ജോയ് യുടെ നേതൃത്വത്തില്‍ ഉള്ള ഗവേഷണ സംഘം വിലയിരുത്തുക ഉണ്ടായിട്ടുണ്ട്.

എന്നിട്ടും ഈ കുഴലുകള്‍ എടുത്തു മാറ്റുന്നതിനോ ,കമ്പനിയില്‍ മാലിന്യ സംസ്കരണത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയോ ചെയ്യാതെ അധികൃതര്‍ "നദിയുടെ അടിത്തട്ടില്‍ സംഭവിച്ച ആഘാതം  മൂലം" എന്ന 'അപക്വമായ' പ്രാഥമിക റിപ്പോര്‍ട്ട്‌ നല്കിയതും ഏറെ പ്രതിഷേധാര്‍ഹം ആണ്.

വ്യവസായങ്ങള്‍ നാടിന്റെ പുരോഗതിക്കവശ്യമാണ് എന്നിരിക്കെ അത് നാടിനു ആപത്താകാതിരിക്കാന്‍ വേണ്ട നടപടികളും ആവശ്യമാണ്‌.ഈ നടപടികളില്‍ അധികൃതര്‍ വിട്ടുവീഴ്ച  ചെയ്യുമ്പോള്‍ ആണ് വ്യവസായ ശാലകള്‍ നാടിന്‍റെ ശാപമായി മാറുന്നത്.     

(ഈ ചിത്രങ്ങള്‍ സൌത്ത് അമേരിക്കയിലെ കൊളംബിയയിലെ ലാ-മാകരീന എന്ന പട്ടണത്തിനു സമീപമുള്ള "കരിസ്ടലെസ് "എന്ന നദിയാണ്.ലോകത്തിലെ "ഏറ്റവും നിറപകിട്ടാര്‍ന്ന നദി" എന്ന് വിശേഷിപ്പിക്കപെട്ട  ഈ നദിയെ "സ്വര്‍ഗത്തിലേക്ക് ഒഴുകുന്ന പുഴ" എന്നും..."പഞ്ച വര്‍ണങ്ങളുടെ പുഴ" എന്നും പേരിട്ടു വിളിക്കുന്നു.)

9 അഭിപ്രായങ്ങൾ:

 1. കടുത്ത ചായകൂട്ടുകള്‍ ...ഒരു സര്‍പ്പകാവിന്റെ ,മുടിയഴിച്ച് ആടി തിമിര്‍ക്കുന്ന പാമ്പിന്‍ തുള്ളലിന്റെ, അതുമല്ലെങ്കില്‍ തെയ്യങ്ങളുടെ ഇടയിലുടെ മുങ്ങാം കുഴിയിടും പോലെ ...

  മറുപടിഇല്ലാതാക്കൂ
 2. ഭൂമിദേവിയുടെ ഹൃദയധമനികള്‍ തുറക്കുന്നത് ഇവിടെക്കോ..!!! മനോഹരവും വശ്യവുമായ ചിത്രങ്ങള്‍..!

  ആല്‍ഗകള്‍ ചെടികലെപ്പോലെ ഫോട്ടോ സിന്തസിസ് ചെയ്തു ഓക്സിജന്‍ ഉതാപാടിപ്പിക്കുന്ന ഫാക്ടറികള്‍ ആണെന്ന് കൂടി പറഞ്ഞു കൊള്ളട്ടെ .. ആല്‍ഗകള്‍ തരുന്ന ഓക്സിജന്‍ ആണ് ജല ജീവി വൈവ്ധ്യതിന്റെ ആധാരം തന്നെ .. ഏറ്റവും പഴയ ജീവന്റെ അംശങ്ങള്‍ ആണിവ ..!
  ചിത്രം പങ്കു വച്ചതിനു നന്ദി !

  മറുപടിഇല്ലാതാക്കൂ
 3. മനോഹരമായ ചിത്രങ്ങള്‍... പോസ്റ്റ്‌ നന്നായിട്ടുണ്ട് ചേച്ചി..

  മറുപടിഇല്ലാതാക്കൂ
 4. ഏറ്റവും നിറപകിട്ടാര്‍ന്ന നദിയെ പരിചയപ്പെടുത്തിയതിനു ഒരുഗ്രന്‍ താങ്ക്സ്

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായ ചിത്രങ്ങള്‍ വിത്യസ്ഥാനുഭവം തരുന്നു. അതിനേക്കാള്‍ എനിയ്ക്കിഷ്ടപ്പെട്ടത് ഇന്നിന്റെ നമ്മുടെ പുഴകളെ കുറിച്ചുള്ള എഴുത്താണ്. നദികള്‍ ജീവന്റെ തുടിപ്പുകളാണ്, മാലിന്യസംസ്കരണത്തിനുവേണ്ടി വ്യവസായ ശാലകള്‍ നദികളെ ബലിയാടാക്കികൊണ്ടിരിയ്ക്കുന്ന കാഴ്ചകള്‍ ഓരോരുത്തരും കണ്ടിട്ടും അതിനെതിരെ ആരും പ്രതികരിയ്ക്കുന്നില്ല എന്നതാണ് സത്യം. ഇനി ആരെങ്കിലും ഒച്ചയെടുത്താല്‍ അതിന്റെ അലയൊലികള്‍ എവിടെയുമെത്താതെ പോകുന്നു. ഓരോ നദിയും മരിയ്ക്കുമ്പോള്‍ ഒരു ആവാസവ്യവസ്ഥയാണ് നശിച്ചുകൊണ്ടിരിയ്ക്കുന്നത്...

  ഒരു ഓഫ് ടോപ്പിക്ക് - നദികളില്‍ ആല്‍ഗകള്‍ വന്നാല്‍ ആ നദിയുടെ മരണം തുടങ്ങിയെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. നീരൊഴുക്ക് കുറഞ്ഞ് ജലം അവിടെ തന്നെ കെട്ടിക്കിടക്കുന്നു ഉപയോഗ്യശൂന്യമാകുന്നു.. ഉപയോഗശൂന്യമായ പലകുളങ്ങളും, തോടുകളും എനിയ്ക്ക് നേര്‍ക്കാഴ്ചയായിട്ടുണ്ട്.. തേങ്ക്സ്-

  മറുപടിഇല്ലാതാക്കൂ
 6. അത്തം വരുന്നതിനു മുമ്പേ പൂക്കളം തീര്തല്ലോ പ്രകൃതിയും ബ്ലോഗില്‍ വെള്ളരിപ്രാവും ...! നാടാകെ മോസയിക് ഇട്ട മുക്കുത്തി അറിഞ്ഞില്ല ഇത് വിത്രിഫയിദ് ടയില്‍ സിന്റെ കാലമാണെന്ന് .. ,കൂടെ ഓണപ്പൊന്‍വെയിലോളിയില്‍ ഊഞ്ഞാലാടാന്‍ ഓലേഞ്ഞാലിയും ഒപ്പം ഇടയിടെ വളരുന്ന ചെത്തിപ്പൂക്കളും തേന്‍ കുടിക്കാന്‍ എരോപ്ലെയിന്‍ ശലഭങ്ങളും ... സൂര്യന്‍ ശാന്തനായി പതുക്കെ വിഷുവം കടന്നു ദക്ഷിണായനം രണ്ടാം പാദം തുടങ്ങിക്കഴിഞ്ഞു ..ഇളം ചൂടും കുളിരുമുള്ള പ്രഭാതങ്ങളും ..ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ മെല്ലെ വീശുന്ന കിഴക്കന്‍ കാറ്റും ഇതാ എത്തിക്കഴിഞ്ഞ്ജു .. ഈ ഓണം ടീച്ചര്‍ക്കും മറ്റു എല്ലാവര്ക്കും സന്തോഷം പകരട്ടെ എന്നാശംസിക്കുന്നു !!

  മറുപടിഇല്ലാതാക്കൂ
 7. വരാന്‍ താമസിച്ചു പോയി എന്നാലും അതീവ സുന്ദരമായ കാഴ്ചകള്‍..ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ