സമയത്തിന്റെ വില മനസിലാക്കാന്‍ പലപ്പോഴും നാം വൈകി പോകാറുണ്ട്...അതല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചിട്ടുണ്ട്..ഞാനും അതില്‍ ഒട്ടും വ്യത്യസ്തയല്ല.
സമയത്തെ പല ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നതിനെ പലപ്പോഴും നാം വിസ്മരിക്കാറുണ്ട്.
പലപ്പോഴും നാം അടഞ്ഞ വാതിലുകള്‍ക്ക് മുന്നില്‍ നിരുദ്ധ കണ്‍ഠം നിലനില്‍ക്കാറുണ്ട് നമുക്ക് മുന്‍പില്‍ തുറക്കപെട്ട മറ്റു വാതിലുകളിലേക്ക് നോക്കുക പോലും ചെയ്യാതെ.ഇമ ചിമ്മുന്ന നേരം പോലുംചിലരെ മറക്കാന്‍ കഴിയാതെ ..അതെ ..അതാണ് കാഷ്ഠ.
മൂന്നു കാഷ്ഠയാണ് ഒരു കല.വേദന തന്നു പിരിഞ്ഞു പോയെങ്കിലും വരും വരാതിരിക്കില്ലാ എന്ന്കരുതി മഴക്കായുള്ള വേനല്കുടീരതിനുള്ളിലെ ചാതകത്തിന്റെ/വേഴാമ്പലിന്റെ കേഴല്‍.ആ കേഴലിന്‍ ഇടവേള..അതാണ് കല.
മുപ്പതു കലകള്‍ ചേര്‍ന്നാല്‍ ഒരു ക്ഷണം.പിന്‍വിളി കേട്ടുവെന്ന് കരുതി വൃഥാ പിന്തിരിഞ്ഞു നാം നോക്കുന്ന അത്ര സമയം.
പന്ത്രണ്ടു ക്ഷണം ഒരു മുഹൂര്‍ത്തം.ആരോഗ്യമുള്ള പുരുഷനും യൌവ്വനമുള്ള സ്ത്രീയും പരസ്പരം അറിയുന്ന തിന് പ്രകൃതി അനുവദിച്ച സമയം.
മുപ്പതു മുഹൂര്‍ത്തങ്ങള്‍ അഹോരാത്രം...കാന്തന്റെ മാറില്‍ തല ചായ്ച്ചിരുന്നു രാവേറെ ചെന്നും കഥയും ,നടനവും,നാട്യവും,നാടകവും സമന്വയിക്കുന്ന കഥകളി മുദ്രകളില്‍ അലിഞ്ഞു കിനാവില്‍ നളന്‍ കണ്മുനയാല്‍ ദമയന്തിയുടെ കടമിഴിയില്‍ നളചരിതം രചിക്കുന്ന അപൂര്‍വസമയം.
മുപ്പതു അഹോരാത്രം അഥവാ ഒരു മാസം .മാന്തളിര്‍ തിന്നു മദിക്കാന്‍ ആയി പൂങ്കുയില്‍ ആകാംഷയോടെ തൈമാവില്‍ കൊക്കുരുമ്മി കാത്തിരിക്കുന്ന കാലം.
രണ്ടു മാസം അഥവാ ഒരു ഋതു.വിടരാതെ കൊഴിയുന്ന പൂമൊട്ടുകളില്‍ മകരന്തന്‍ നടത്തുന്ന നീതി നിഷേധം പോലെ..വേദങ്ങള്‍ നാലും ഗ്രഹസ്ഥമാക്കാന്‍ ഗണിക പെണ്കൊടികള്‍ക്ക് വരേണ്യ വര്‍ഗം അനുവദിച്ച സമയം.
മൂന്നു ഋതുക്കള്‍ അഥവാ ഒരു അയനം.ശിശിരത്തില്‍ കൊഴിഞ്ഞ ഇലകള്‍ക്കൊപ്പം പറന്നകന്നു പോയ ഇണക്കിളിയെ കാത്തിരിക്കാന്‍ മറു കിളിക്ക് പ്രേരകമാകുന്നത് വസന്തത്തില്‍ തളിരിടുന്ന പ്രതീക്ഷകളാണ്.അതായത് മൂന്നു ഋതുഭേദങ്ങളുടെ വിരഹ കാലയളവ്‌ഒരു അയനം.
രണ്ട് അയനം അഥവാ ഒരു സംവത്സരം.ദിക്കുതോറും തളക്കപെട്ടു കിടക്കുന്ന ദിക്പാലകരുടെ മോചനത്തിന്റെ ശംഖമൃദന്ഗാദികളുടെ ശബ്ദഘോഷത്തിനായുള്ള ശാന്തമായ നീണ്ട കാത്തിരിപ്പ്.
അങ്ങനെ ആര്‍ക്കൊക്കെയോ വേണ്ടി,ആരെയോ കാത്തു വഴി കണ്ണുമായി സംവത്സരങ്ങളോളം നീണ്ടു നിവര്‍ന്നു കിടക്കുന്നതിനെയാണ് കാലം എന്ന് പറയുന്നത്.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കേ ആണെങ്കിലും നാം കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും "കാലം ആരെയും കാത്തിരിക്കില്ല"എന്നത് തന്നെ ആണ്.കാലചക്രം അനുഗതം തന്‍റെ കടമ നിറവേറ്റുന്നു-സമയത്തിന്‍റെ സദുപയോഗം.
സമയം ലഭിക്കുമ്പോള്‍ അത് ഉപയോഗിക്കാതിരുന്നാല്‍ പിന്നീട് പശ്ചാത്തപിക്കുന്ന ജീവിതത്തിലെ ചില ഏടുകള്‍.....
അതാണ് വാര്‍ധക്യത്തിന് മുന്‍പുള്ള യുവത്വം.
രോഗത്തിനുമുന്പുള്ള ആരോഗ്യം.
പരീക്ഷക്ക് മുന്‍പുള്ള പഠന സമയം.
മരണത്തിനു മുന്‍പുള്ള ജീവിതം.മുതലായവ.
കാലങ്ങളുടെ വില വേദനയോടെ ഏറ്റവും അറിയുന്നവര്‍ "ഗൌരവമായി പ്രണയിക്കുന്നവര്‍" അല്ലാതെ മറ്റാരുമാവില്ല ! "പരസ്പരം കാണാതെ എന്നാല്‍ കനവില്‍ എല്ലായിപ്പോഴും കണ്ട്,ഒരക്ഷരം ഉരിയാടാതെ എന്നാല്‍ മൌനം വാചാലമാക്കി, എല്ലാ കുറ്റവും കുറവും അറിഞ്ഞ് പരസ്പരം സ്നേഹിക്കുന്ന മനസുകള്‍ക്ക് മാത്രമേ അതിനു കഴിയു."അതുകൊണ്ട് തന്നെയാകണം വര്‍ഷങ്ങളോളം കാത്തിരിക്കാനും മറ്റാരെക്കാള്‍ അവര്‍ക്ക്അറിയുന്നതും.
എന്നാല്‍ ഒരു വര്‍ഷത്തിന്‍റെ വില അറിയണമെങ്കില്‍ ഒരു വിദ്യാഭ്യാസ വര്‍ഷം/അകാടെമിക് ഇയര്‍ നഷ്ട്ടപെട്ട വിദ്യാര്‍ഥി യോളം ആര്‍ക്കും മനസിലാകില്ല.
ഒരു മാസത്തിന്‍റെ വില മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ അമ്മ അറിയുന്നത് പോലെ ആരും അറിയുന്നുണ്ടാകില്ല.
ഒരാഴ്ചയുടെ വില വീക്കിലി എഡിറ്റര്‍ അറിയുന്നു മറ്റാരെക്കാള്‍.
ഒരു മണികൂരിന്റെ വില മാതാ പിതാക്കളുടെ ബൈ പാസ് ശസ്ത്രക്രിയാ മുറിയുടെ പുറത്തു കാത്തു നില്‍ക്കുന്ന മക്കളെക്കാള്‍ ആര്‍ക്കറിയാം?
ഒരു മിനിറ്റ് നഷ്ട്ടത്തിന്റെ വില ഒരു മിനിടു മുന്‍പേ ഓടിയിട്ടും ലഭിക്കാതെ കടന്നു പോയ ട്രെയിന്‍ യാത്രക്കാരനെ അറിയൂ.
ആക്സിഡന്റ്റില്‍ നിന്ന് ഒരു തലനാരിഴ വ്യത്യാസത്തില്‍ മാത്രം രക്ഷപെട്ട വ്യക്തിക്കെ ഒരു സെക്കന്റ് -ന്റെ വില അറിയൂ.
എന്നാല്‍ ഒരു മില്ലി സെക്കന്റ് വില മനസിലാക്കുന്നത് ഒരു മില്ലി സെക്കന്റ് കൊണ്ട് രെകോര്‍ഡും,ഗോള്‍ഡ് മെഡലും നഷ്ട്ടപെട്ട ഒരു അത് ലെറ്റ് -ന് ആയിരിക്കും.
സമയത്തിന്റെ സദുപയോഗത്തെ കുറിച്ച് സൂചിപ്പിക്കുന്ന കുറച്ചു ചിത്രങ്ങള്‍ ആണ് എന്നെ കൊണ്ട് ഇത് എഴുതിച്ചത്.ഈ ചിത്രങ്ങള്‍ കണ്ടാല്‍ ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ആ പദം അറിയാതെ പറഞ്ഞു പോകും.
" എന്തൊരു ടൈമിങ്ങ്! " എന്ന്.
(Pic-Courtesy-GMail)
ശരിയാ എന്തൊരു ടൈമിങ്ങ്!
മറുപടിഇല്ലാതാക്കൂകാലത്തെ ഇത്ര സൂക്ഷമതയോടെ അളന്നു തിട്ടപ്പെടുത്തിയ പ്രകൃതിക്കു മുന്നില്‍ കൂപ്പുകൈകളോടെ....
മറുപടിഇല്ലാതാക്കൂതലനാരിഴക്ക് മരണത്തില്‍ നിന്നും രക്ഷപ്പെട്ട ഓര്‍മയില്‍ ഇന്നും...
മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കു നന്ദിയോടെ...
സമയത്തിന്റേ വിലയെ വിവിധ ഏംഗിളുകളില്‍ നിന്ന് നിരീക്ഷിച്ചെഴുതിയത് വളരെ നന്നായി
മറുപടിഇല്ലാതാക്കൂചിത്രങ്ങള് പലതും എടുക്കാന്‍ ടൈമിംഗ് മാത്രം പോരാ; ഫോട്ടോഗ്രാഫിയിലെ ചില ട്രിക്സുകള്‍ കൂടിയുണ്ട്.. ഷട്ടര്‍ സ്പീഡ് അഡ്ജസ്റ്റ്മെന്റ് തുടങ്ങിയവ.. നയനമനോഹരമായ ചിത്രങ്ങള്‍...
ശ്ശോ കൊതിപ്പിക്കുന്ന ടൈമിംഗ്...
മറുപടിഇല്ലാതാക്കൂHow Beautiful!!!! Great Pics! Thanks So Much!!
മറുപടിഇല്ലാതാക്കൂഒരു ജ്യാതി ഫോടോസ് ആണല്ലോ .! കിടിലന്‍ !! ഒക്കെ ഹൈ രേസോലുഷന്‍ കണ്ടിന്യുവസ് സ്റില്‍സ് ആണ് ഒറ്റ ക്ലിക്ക് അല്ല .. വെള്ളം സ്പാഷ് ചെയ്യുതാണ് എപ്പോഴും ഏറ്റവും നന്നാവുക ..
മറുപടിഇല്ലാതാക്കൂ"പരീക്ഷക്ക് മുന്‍പുള്ള പഠന സമയം."
ആര് പറഞ്ഞു ഉപയോഗപ്പെടുത്തിയില്ലന്നു..? ആ സമയം മുഴുവന്‍ ഇരുന്നനല്ലോ ക്രിക്കറ്റ് കളി മുഴുവന്‍ കണ്ടത് ..?
"പരീക്ഷക്ക് മുന്‍പുള്ള പഠന സമയം.
മരണത്തിനു മുന്‍പുള്ള ജീവിതം.മുതലായവ."
ശരിയാ , ഉപമ കലക്കീട്ടാ ....ഈ പരീക്ഷ ഒരു മരണം തന്നെ ..അതോട് പഠിക്കുന്ന പുള്ളര് തീരും ...മാരണം ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു എന്നും പുള്ളര് പറയും ...!! പഠന സമയം. ജീവിതവുമായി തുലനം ചെയ്തത് നന്നായി ;-) ഞാന്‍ പറഞ്ഞല്ലോ ക്രിക്കറ്റ് കളി കണ്ടും ചിത്രഭൂമി വായിച്ചും ജീവിതം അസ്വദിച്ചതും ഈ പഠന സമയത്തായിരുന്നു എന്ന് ..!! :)
സമയം നഷ്ടപ്പെടുന്നതിനു മുമ്പേ സമയത്തെ ഓര്‍ക്കുക,
മറുപടിഇല്ലാതാക്കൂടൈമിംഗ് കൊള്ളാം.
മറുപടിഇല്ലാതാക്കൂസമയത്തിന് ഇത്ര വിലയുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്
മറുപടിഇല്ലാതാക്കൂ