തിങ്കളാഴ്‌ച, ജൂൺ 4

പുതുമഴയില്‍ നാം മറക്കുന്ന പ്രശ്നങ്ങള്‍!

അദ്ധ്യാപക രക്ഷകര്‍ത്താ സംഘടനകളുടെ ശ്രദ്ധക്ക്...! (വിഷയം ഒരു ലേഖനത്തിനുതകുന്നതാണ്...പക്ഷെ ഇപ്പോള്‍ ഈ തിരക്കില്‍ ആര്‍ട്ടിക്കിള്‍ ഒന്നും വായിക്കാന്‍ ആര്‍ക്കും ക്ഷമ ഇല്ലാതായിരിക്കുന്നു.എഴുതാനും...:( 


നമ്മുടെ മക്കള്‍ ,പുത്തന്‍ കുട,പുത്തന്‍ ഉടുപ്പ്...പുതിയ ക്ലാസ്സിലേക്ക്...മഴയോടൊപ്പോം പുത്തന്‍ അധ്യയന വര്‍ഷത്തിലേക്ക്!
ഒരു മാറ്റ വുമില്ലാത്തത്
 1.കേരളത്തിലെ താറുമാറായ നിരത്തുകള്‍ ,
2.കുഞ്ഞുങ്ങളെ കുത്തി നിറച്ചു കൊണ്ട് മത്സര ഓട്ടം നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍
3. സ്കൂള്‍ കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാവിധ അനധികൃത സി .ഡി.പാന്‍പരാഗ് ,അശ്ലീല പുസ്തക കച്ചവടങ്ങള്‍ ,
4. കാലപ്പഴക്കം ചെന്ന വാഹനങ്ങളില്‍സുരക്ഷിതമല്ലാത്ത യാത്ര,
5.അപകടകരമായ നിലയില്‍ കേടുപാടുകള്‍ വന്ന ക്ലാസ്സ്മുറികള്‍,
6.വിദ്യാലയത്തിനോട് ചേര്‍ന്ന് ഭീഷണിയായി നില്‍ക്കുന്ന വന്മരങ്ങള്‍.
7.കളര്‍ നല്‍കി ആകര്‍ഷണീയം ആക്കി വില്‍ക്കുന്ന മായം ചേര്‍ത്ത ഭക്ഷണ സാമഗ്രികള്‍,
8.അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍
 9.കണ്ണുതെറ്റിയാല്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ റാഞ്ചി കൊണ്ട് പോകുന്ന മനുഷ്യമൃഗങ്ങള്‍
10.മദ്യപിച്ച് അനാവശ്യ മാനസിക വൈകല്യവുമായി ഉടുമുണ്ടഴിച്ചു സ്കൂള്‍ പരിസരത്തു അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍.... 


ഇങ്ങനെ സ്കൂള്‍ കേന്ദ്രീകരിച്ചു പ്രശ്നങ്ങള്‍ നിരവധി ആണെന്നിരിക്കെ ഓരോ സ്കൂളിലെയും അധ്യാപക-രക്ഷകര്‍ത്താ സംഘടനകള്‍,സ്ഥലത്തെ പ്രധാന പൌര പ്രമുഖര്‍ ,നാട്ടുകാര്‍,എന്നിവര്‍ ഈ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണ്.(ഇവിടെ പ്രവാസലോകത്തായിട്ടും എന്തു കൊണ്ടോ നാട്ടിലെ കുഞ്ഞുങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്തേ എനിക്കിങ്ങനെ ഏറെ ആധി?)

1 അഭിപ്രായം:

  1. ഓരോ ദിവസവും കാണുന്ന പത്ര വാര്‍ത്തകള്‍ പേടിപ്പെടുന്ന തരത്തിലാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഓരോ ഗ്രാമങ്ങളിലും സ്കൂളുകളുണ്ട്. പണ്ടൊക്കെ കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടിയല്ലേ നമ്മളെല്ലാം സ്കൂളില്‍ എത്തിയിരുന്നത്. അന്നും, ഇന്നും, എന്നുമുള്ള പ്രകൃതിയുടെ വിസ്മയമാണ് മഴ. കുഞ്ഞുങ്ങള്‍ അല്പം മഴയൊക്കെ നനയട്ടെ :-)നമ്മള്‍ സ്കൂളില്‍ പഠിയ്ക്കുമ്പൊള്‍ ചോക്ക് പോലത്തെ ഒരു ചുവന്ന മിഠായി കിട്ടിയിരുന്നില്ലെ, ആ നിറങ്ങളെല്ലാം നമ്മെയും ആകര്‍ഷിച്ചിരുന്നു. തന്റെ മക്കളെ നഗരത്തിലെ നമ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വിദ്യഭ്യാസം ചെയ്യിപ്പിക്കണം എന്ന പിടിവാശി നമ്മള്‍ക്കെല്ലെയുള്ളത്. “അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍” അതാണ് ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും വലിയ പ്രശ്നം. നമ്മുടെ പരിസരത്ത് തന്നെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതാകും കൂടുതല്‍ അനുയോജ്യം!

    മറുപടിഇല്ലാതാക്കൂ