ഞായറാഴ്‌ച, ഫെബ്രുവരി 12

"അരിശുംമൂട്ടില്‍ കുടുംബം Verses തൈപറമ്പ് കുടുംബം"


ഭാനൂ ...ദേ തോറ്റു തുന്നം പാടി വന്നിട്ടുണ്ട്...നിന്റെ  മോ.....ന് എന്തെങ്കിലും തിന്നാന്‍  കൊടുക്ക്‌......




എന്തെങ്കിലും പോര സ്വല്പം കനമായി തന്നെ വേണം 





എന്നാല്‍ അമ്മിക്കല്ലെടുത്ത് വിഴുങ്ങിക്കോ.....



 അതും മതിയാവുമോന്നു തോന്നുന്നില്ല .... പൊരിഞ്ഞ പോരാട്ടമാല്ലയിരുന്നോ.....




                                                        എന്നിട്ടാണോ നീ തോറ്റത്.....?






 അവസാന ശ്വാസം വരെ പോരാടി തോല്ക്കുന്നത് ജയിച്ചേനു thulyam ആണ്അമ്മേ......





 അരിശുംമൂട്ടില്‍ കുടുംബം തൈപറമ്പ് കാരോടാണ് തോറ്റത് ...!!!




 ഞാന്‍ ഓസ്ട്രേലിയയുമായി മത്സരിച്ചാ ധീരമായിട്ടു തോറ്റത് അല്ലാതെ തൈപറമ്പ്കാരോടല്ല 






ഓസ്ട്രേലിയയുടെ കാപ്ടന്‍ ക്ലാര്ക്ക്  എവിടതെയാനെന്ന നിന്റെ വിചാരം...... എന്റെ ഭഗവാനെ എന്റെ അനിയത്തി സുമതിയുടെ മുഖത്ത് ഞാന്‍ ഇനി എങ്ങനെനോക്കും???




സുമതി കുഞ്ഞമ്മ ഗോഷ്ടി കാണിച്ചു കൊണ്ടിരിക്കയാണോ നോക്കണ്ടിരിക്കാന്‍ .അമ്മ ധൈര്യമായിട്ട് നോക്കന്നെ..അമ്മ നോക്കിക്കോ ചെസ്സ്‌ മത്സരത്തിനു ഞാന്‍ അവനെ തറ പറ്റിക്കും:)



 ഉവ്വ ഉവ്വ ഉവ്വ .... തലപന്ത് കളിയിലും ചീട്ടു കളിയിലും തോറ്റപ്പോഴും നീ ഇത്തന്നെയാ പറഞ്ഞത് 


...

അത് പിന്നെ ഞാന്‍ ഒരുത്തന്‍  മാത്രം വിചാരിച്ചാ മതിയോ?  കൂടെയുള്ളകോന്തന്മാരും കൂടി വിചാരിക്കണ്ടേ ....... ???:(



എടാ മരമണ്ടാ അതിലും നീ തോറ്റെച്ചു ഇങ്ങു വന്നാലുണ്ടല്ലോ കുടിക്കാന്പച്ചവെള്ളം തരത്തില്ല 



പച്ചവെള്ളം ഹോട്ടെലീന്നു ഫ്രീ ആയിട്ട് കിട്ടും....



ഹാ ഇനി ചെസ്സ് മത്സരവുമുണ്ട് പാട്ട് മത്സരവുമുണ്ട് ...... എടുത്തോളാം
.
.
.
.
.


                      
അശോകന് ക്ഷീണം ആവാം......
NB-:(കലാലയ ജീവിതത്തിലെ അശോകനും അപ്പുകുട്ടനും ചേര്‍ന്ന്...(ഇപ്പോഴത്തെ അവരുടെ പൊസിഷെന്‍ കേട്ടാല്‍ ഞെട്ടും:)) മെയില്‍ അയച്ചു തന്നത്."നിനക്ക് ബ്ലോഗിന് ഒരു വിഷയം ആകെട്ടെ "എന്നും പറഞ്ഞ്...:)തന്മൂലം തന്നെ ഇത് എന്‍റെ അഭിരുചിക്ക് പോരെങ്കിലും സൌഹൃദത്തിനു  മുന്നില്‍ തോല്‍കുന്നു.....)







4 അഭിപ്രായങ്ങൾ:

  1. ചിത്രങ്ങളുണ്ടോ ഇതില്‍? അതോ എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണോ..? അതോ ഇനി വല്ല ഉഡായിപ്പ് പരിപാടിയുമാണോ?

    മറുപടിഇല്ലാതാക്കൂ
  2. കളി തുടരട്ടെ ..!! ഒരു നീണ്ട വിസില്‍ ആരെങ്കിലും അടിക്കുന്നത് വരെ ...!

    ഇവിടെ ആരാണ് ശരിക്കും തോല്‍ക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ........!!????!!!???!!

    ശരിക്കും പറയാനുള്ളത് പറഞ്ഞാല്‍ ഇനിയും അല്പം കടുത്തു പോകും ! :) ( മമ്മുട്ടി "ട്രുതില്‍ " പറഞ്ഞത് നമ്മള്‍ ആയിട്ട് അവര്തിക്കണോ.. ഹ ഹ !!) ...അത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല ..! ഒരു തമാശയായങ്ങേടുത്തു ..!!

    :))

    മറുപടിഇല്ലാതാക്കൂ
  3. എഴുതാതിരിക്കുന്ന നാളുകളില്‍ മൌന വാത്മീകത്തില്‍ ഇരിക്കുമ്പോള്‍ "എവിടെ?" എന്ന് ചോദിക്കാന്‍........ ഒരാള്‍.,,
    കുറുക്കുവഴിയില്‍ കുടഞ്ഞെറിയുന്ന അക്ഷരങ്ങളല്ല വേണ്ടത്....
    അരണി കടഞ്ഞുതിരുന്ന അണി വിശുദ്ധി വേണം അക്ഷരങ്ങള്‍ക്കെന്നു
    പലപ്പോഴും അടിവരയിട്ടു ഓര്‍മിപ്പിക്കുന്നത്‌,അന്നും ഇന്നും അതെന്‍റെ വാസു മാഷ് തന്നെ.

    എഴുത്ത് നിലവാരത്തിലെക്കുയര്‍ന്നില്ലെങ്കില്‍,...പ്രതീക്ഷകള്‍ക്ക് മങ്ങലെല്‍ക്കുമ്പോള്‍ ആ ക്ഷോഭം പലപ്പോഴും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്...
    ഇഷ്ട്ടപെടുന്ന എഴുത്തുകള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ (അത് മാതൃഭാഷ യിലോ,ആങ്കലേയത്തിലോ ആകട്ടെ )മാഷിന്‍റെ തുറന്നെഴുത്ത്..അതാണ്‌ ഓടി ഒളിച്ചിട്ടും ഇടക്കെപ്പോഴോ മുറിഞ്ഞു പോയ വാക്കിനെ കൂട്ടി ചേര്‍ക്കാനും,ഒറ്റപെടുത്തലിന്റെ കല്ലേറില്‍ വക്കുടഞ്ഞ ,നിറം മങ്ങിയ ആ പദങ്ങളെ വീണ്ടും പെറുക്കി കൂട്ടാനും പ്രചോദനം നല്‍കുന്നത്.
    സൌഹൃദങ്ങളില്‍ നമുക്കുള്ള വിശ്വാസം...അതും വര്‍ഷങ്ങളോളം ഒന്നിച്ചു പഠിച്ചവര്‍ ആകുമ്പോള്‍..........,ഒളിക്കാന്‍ രഹസ്യമില്ലാതെ,എന്‍റെ അഭുടയകാംഷികള്‍ എന്നോ ;എനിക്കു നേരെ തിരിച്ചു പിടിച്ച കണ്ണാടിയെന്നോ കരുതി നിഷ്കളങ്കമായി "കൂടപിരപ്പുകളെപ്പോലെ" അവരെ അന്ഗീകരിക്കുമ്പോള്‍,ബ്ലോഗ്‌,Gമെയില്‍ പാസ്സ്‌വേര്‍ഡ്‌ വരെ ഷെയര്‍ ചെയ്യുമ്പോള്‍,അവരിലൂടെ അക്ഷരങ്ങള്‍ രാജാപാര്‍ട്ട് നടത്തുമ്പോള്‍ ആമുഖമില്ലാതെ തന്നെ അതെന്‍റെ അക്ഷരമല്ലെന്നു ആദ്യം തിരിച്ചറിഞ്ഞതും എന്‍റെ മാഷ് തന്നെ.
    അതിശയം തോന്നി!!!

    അക്ഷരങ്ങളിലൂടെ നമ്മള്‍ എത്രമാത്രം അറിയുന്നു അല്ലെ മാഷെ?എന്നെ വഴക്ക് പറയാനും,ഉപദേശിക്കാനും,ഇത്തരം തോന്ന്യാസങ്ങള്‍ക്ക് രണ്ടു പൊട്ടിക്കല് തരാനും മാഷല്ലാതെ വേറെ ആരാ എനിക്കുള്ളത്?
    ഈ സ്നേഹത്തിനു തിരിച്ചു എങ്ങനാ ഞാന്‍ നന്ദി പറയാ ന്റെ മാഷെ???
    (ഈ വഴക്ക് പറഞ്ഞത് വായിച്ചിട്ട് ഞാന്‍ ഏറെ കരഞ്ഞു പോയി...)

    മറുപടിഇല്ലാതാക്കൂ