കരുതലോടെ പിടിച്ചിട്ടും.....
കൈവെള്ളയില്‍ നിന്നും വഴുതിപോയ
ഇനിയും പിടികിട്ടാത്ത രസതന്ത്രം!
വരാല്‍ പഠിപ്പിച്ച ഗ്രഹപാഠം
വഴുതലിന്റെ കാന്തികശക്തി
ബയോ-കെമിസ്ട്രി-ഒരു പ്രണയബിരുദം!
സര്‍ഗ ഭാവനയുടെ നീര്‍ കയത്തില്‍
മുങ്ങിയെടുത്ത പിടക്കും തീം-മാല്‍
എഴുത്തുമേശയിലെ ഭാവന മണക്കും
അത്യന്തം അപൂര്‍വമാം വിഭവം!
എരിവും പുളിയും ഇത്തിരി കൂട്ടി
സായിപ്പിന്‍റെ ഭാഷയില്‍ ഒരു മാസ്റ്റെര്ഴ്സ്!
ഉറങ്ങുന്നവരെ ഉണര്‍ത്താം ...
ഉറക്കം നടിക്കുന്നവരെ എങ്ങനെ?
ഉത്തരം തേടി അലഞ്ഞാണ്
കണ്ണ് തുറന്നുറങ്ങുന്ന മത്സ്യങ്ങള്‍
അവസാനം ഗവേഷണ വിഷയമായത്!
പ്രാവെ, നന്നായിട്ടുണ്ടീ ഗവേഷണം..
മറുപടിഇല്ലാതാക്കൂഈ ഗവേഷണത്തിനുത്തരമെത്തിച്ചേരുന്നത് നോവിന്‍ കയങ്ങളിലേയ്ക്കായിരിയ്ക്കും.. വഴുതിപോകുന്ന വരാലുകള്‍ പോകട്ടെ എന്ന് കരുതാം, കൈപ്പിടിയിലൊതുങ്ങുന്ന പരല്‍മീനുകള്‍ക്ക് ചോറുവറ്റുകള്‍ കൊടുത്തൂട്ടാം..
ഒന്ന് കൃസ്തുമസ്സ് ആശംസ അര്‍പ്പിയ്ക്കാനാണ് ഇതുവഴി വന്നത്, അപ്പോഴാണീ ഗവേഷണം കണ്ടത്.. കൊച്ചുമുതലാളിയുടെ കൃസ്തുമസ്സ് ആശംസകള്‍!
പ്രാവേ...ഇത് എന്റെയും ഗവേഷണ വിഷയം ആണെന്ന് വിനീതമായി അറിയിക്കട്ടെ. വഴുതുന്ന വരാലുകളും ചിത്രത്തില്‍ കാണുന്ന കേരളത്തിന്‍റെ സുന്ദരികളും ഒക്കെ കൂടുന്ന മത്സ്യങ്ങളുടെ ലോകത്തില്‍ കാണാനും അറിയാനും ഏറെയുണ്ട്. അറിയപ്പെടാനും.
മറുപടിഇല്ലാതാക്കൂപോസ്റ്റ് നന്നായി ട്ടോ
പെട്ടിയില്‍നിന്നു പുറത്തേക്ക് ചാടിയ വിപ്ലവം,
മറുപടിഇല്ലാതാക്കൂകുട്ടിയോ പൂച്ചയോ തട്ടികളിച്ച ജീവിതം..
ചിത്രത്തിലെ വരികള്‍ ഒരുപാടിഷ്ടമായി
മത്സ്യ ഗവേഷണത്തിനു പുതിയ മാനം
നല്‍കിയ കവിതയും നന്നായി
ഈ ഗവേഷണം എവിടെകൊണ്ടവസാനിക്കുമോ ആവോ...
മറുപടിഇല്ലാതാക്കൂബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
"കണ്ണ് തുറന്നുറങ്ങുന്ന മത്സ്യങ്ങള്‍ "
മറുപടിഇല്ലാതാക്കൂകിടു !!
കണ്ണ് ഒന്നങ്ങടഞ്ഞു പോയാല്‍ ........! ..?
പാഞ്ഞെതില്ലേ ഇര പിടിയന്മാര്‍ വലയുമായി ....!
അതിജീവനത്തിന്റെ രഹസ്യങ്ങള്‍ എഴുതിയ ഡാര്‍വിനും
അറിയുമായിരുന്നതു ..പക്ഷെ അവര്‍ക്കും ഇല്ലല്ലോ മറുപടി ...
പ്രകൃതിയുടെ കൂട്ടലും കുറയ്ക്കലും .. നിര്‍ദ്ധാരണം പോലും..
പക്ഷെ ഇപ്പോള്‍ മനുഷ്യന്‍ പ്രകൃതിയുടെ പണി ഏറ്റെടുത്തു ..
സ്വതന്ത്ര വ്യാപാരത്തില്‍ നിര്‍ദ്ധാരണം ചെയ്യപ്പെടുന്നത് .ആര് ..?
മനുഷ്യന് വില പറയുന്ന കമ്പോളത്തില്‍ ..ആര് ഉന്മൂലനം ചെയ്യപ്പെടുന്നത്..?
മത്സ്യമോ....മാടോ ....മനുഷ്യനോ ....................!
=======================================================
പോട്ടെ വേറൊരു ചിന്ത ....
ഇനിയിപ്പോ .
കണ്ണടച്ചുറങ്ങാന്‍ പറ്റാത്തത് ..
"കണ്ണും പൂട്ടിയുരങ്ങുകാ നീയെന്‍ ...കണ്ണേ ..".
എന്ന് താരാട്ട് പാടാന്‍ ആളില്ലാത്തത് കൊണ്ടാകുമോ .......!?
അമ്മയെ ആരോ വലയില്‍ കൊണ്ട് പോയാല്‍ പാവം മീന്‍ എന്താ ചെയ്യാ .....
അടുത്ത് വല എറിയപ്പെടും വരെ .........
കണ്ണ് തുറന്നു പിടിക്കുക തന്നെ...........!!!
പാവം മീന്‍ ..........!
ഉറങ്ങുന്നവരെ ഉണര്‍ത്താം ...
മറുപടിഇല്ലാതാക്കൂഉറക്കം നടിക്കുന്നവരെ എങ്ങനെ?
ഉത്തരം തേടി അലഞ്ഞാണ്
കണ്ണ് തുറന്നുറങ്ങുന്ന മത്സ്യങ്ങള്‍
അവസാനം ഗവേഷണ വിഷയമായത്
ഗവേഷണം നടക്കട്ടെ..... നന്നായിട്ടുണ്ട്...
എനിക്കിഷ്ടമായത് ചിത്രത്തിലെ വരികള്‍ ആണ്....
ആശംസകള്‍...
വാരാലിനെപറ്റി ഇത്രയൊക്കെ പറയാൻ പ്രാവിനു സാധിച്ചല്ലോ..ആദ്യം രസതത്രം,വിഭവം,അതികഴിഞ്ഞു ഗവേഷണവും ..നന്നായി ..ട്ടൊ..
മറുപടിഇല്ലാതാക്കൂഈ വഴുതി മാറൽ ഒരു കലയാണലേ..
അവസാനത്തെ ഗുണപാഡം ഇഷ്ട്ടായി ട്ടോ..
ഒരു നോബല്‍ സമ്മാനം തരപ്പെടുമോ....??? ;-)
മറുപടിഇല്ലാതാക്കൂ@കൊച്ചു മുതലാളി....
മറുപടിഇല്ലാതാക്കൂനമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട.ശരിയാണ് പറഞ്ഞത്.നന്ദി-ട്ടോ കൊച്ചു മുതലാളി.ആദ്യ വരവിനും ആശംസക്കും.
@ജയലക്ഷ്മി.... ഐശ്വര്യത്തിന്റെ പ്രതീകമായി ഈ ബ്ലോഗ്ഗില്‍ വന്നതില്‍ അതിയായ സന്തോഷം സ്നേഹപൂര്‍വ്വം അറിയിക്കുന്നു.:)
മറുപടിഇല്ലാതാക്കൂ@വഴിമരങ്ങള്‍.......
മറുപടിഇല്ലാതാക്കൂഒത്തിരി സന്തോഷം ഈ വരവില്‍..
നന്ദി.
നന്മകള്‍.
@ഓക്കേ കോട്ടക്കല്‍
മറുപടിഇല്ലാതാക്കൂതുടക്കകാരന് അല്ലെ അല്ല...നന്നായി തൂലിക ഇണങ്ങുന്ന ആ ബൂലോക നിരീക്ഷണം വായിച്ചാല്‍ അറിയാം.ആള് വെറും ഓക്കെ അല്ലാന്ന്.തുടരുക.
ഇവിടെ വന്നതില്‍ നന്ദി.
നന്മകള്‍...
@വാസു മാഷേ...
മറുപടിഇല്ലാതാക്കൂഎന്റെ മാഷ് എവിടായിരുന്നു?
കാണാത്തപ്പോ എനിക്ക് ഒത്തിരി സങ്കടായിട്ടോ...
എനിക്കും പനി പിടിച്ചു.ഇന്ന് ലീവ് എടുത്തു.
പരിണാമ സിദ്ധാന്തങ്ങള്‍ മുതല്‍ സമകാലീന സംഭവങ്ങള്‍ വരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാഷിനാണ് നോബല്‍ പ്രൈസ് കിട്ടേണ്ടത്.
(കളിയാകണ്ട...പ്രാവ് പാവല്ലേ മാഷേ?)
@Khaadu...
മറുപടിഇല്ലാതാക്കൂഈ വരവിന് നന്ദി -ട്ടോ.
വീണ്ടും വരണം.:)
നന്മകള്‍...
@പൈമാ...
മറുപടിഇല്ലാതാക്കൂപൈമയെ പോലെ ഏറെ വായിക്കുന്ന...
നല്ല എഴുത്ത് ഭാഷയും ശൈലിയും വശമുള്ള ആളില്‍ നിന്ന് ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് ഈ പാവം നാട്ടുകാരി പ്രതീക്ഷിക്കുന്നത്..:)
കൊള്ളാം പ്രാവേ ഗവേഷണവും പരിസമാപ്തിയും...നമുക്കും അവരെപ്പോലെ കണ്ണു തുറന്നുറങ്ങേണ്ടിയിരിക്കുന്നു
മറുപടിഇല്ലാതാക്കൂ