വ്യാഴാഴ്‌ച, ഡിസംബർ 8

മായാ മരീചിക...

മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
ആര്‍ദ്രമായി നിന്ന  മായാ മരീചികെ..., 
മഴവെള്ളമെന്നു മനസ്സില്‍ കരുതി നിന്നെ കണ്ട്- 
ദൂരെ ഒരു കുട്ടി കളിവഞ്ചി പണിയുന്നുണ്ട്!


മഴയെന്നു കരുതി,നിനവിലും...കനവിലും..  
ചാഞ്ഞും  ചെരിഞ്ഞും ചാറ്റലായ് പിന്നെ- 
ആര്‍ത്തുപെയ്യും ഒരു പെരുമഴക്കാലത്തിന്‍
ഓര്‍മ്മയില്‍ തുന്നുന്നുണ്ട് ഒരു പെണ്ണ് വര്‍ണകുടകള്‍..!!മിന്നുന്ന കാഴ്ച്ചയത്‌ കണ്ണില്‍ പകര്‍ത്തി 
കൊണ്ടുപോയിട്ടുണ്ട് മറ്റൊരാള്‍ കൂടി,
മരു മലരായി... മഴവെള്ളത്തില്‍ വരച്ച-
വരയെന്നറിയാതെ അടയാളപെടുത്തുന്നുണ്ടവളും !!!


മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
ആര്‍ദ്രമായി നിന്ന  മായാ മരീചികെ..., 
മനസിനെ  മായാവലയത്തില്‍ പെടുത്തി നീ 
ഇനി ഒരുനാളും "മായുകയില്ലല്ലോ മനസ്സില്‍" നിന്നും :)
   

 

20 അഭിപ്രായങ്ങൾ:

 1. നല്ലതാണു പ്രാവെ,മരീചിക..മനസിലായാലും,മണ്ണിലായാലും.
  പ്രതീക്ഷകളുടെ മരീചികകളില്ലെങ്കില്‍,
  കളിവള്ളങ്ങളും വര്‍ണ്ണക്കുടകളുമില്ലാതെ
  എത്ര വിരസമായിത്തീരും ജീവിതം...
  കവിത ഇഷ്ടമായി ...

  മറുപടിഇല്ലാതാക്കൂ
 2. മരീചികത്തിളക്കങ്ങള്‍ വെള്ളമെന്നു നിനച്ചു വഞ്ചിക്കപ്പെടുന്നതും മറു വശമാണ്.കവി,പക്ഷെ മൃഗതൃഷ്ണയുടെ മായക്കാഴ്ചകള്‍ മറു ഭാവനയില്‍ മിന്നുന്ന കാഴ്ചയെ കണ്ണില്‍ പകര്‍ത്തി കൊണ്ടുപോകുന്ന 'മായാചിത്രം 'മനോഹരമാക്കി.'ഒന്നും മായാതിരിക്കട്ടെ മനസ്സില്‍നിന്നും'.ഓര്‍മ്മകള്‍ വാടാ മലരുകളായി സുരഭിലമാവട്ടെ !പ്രിയ കവയിത്രി അഭിനന്ദനങ്ങള്‍.....!

  മറുപടിഇല്ലാതാക്കൂ
 3. മായാ മരീചിക എത്ര ഉദാത്തമായ സങ്കല്പം!
  എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുന്നു
  എന്ന തോന്നല്‍.എല്ലാം കൈയെത്തും ദൂരത്തെത്തി
  എന്ന സ്വപ്നകാഴ്ച.
  ജീവിതത്തില്‍ ശുഭപ്രതീക്ഷകളുടെ മായാ
  മരീചികകള്‍ ആശ്വാസ ദായകമല്ലെ?

  രചന നന്നായിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  മറുപടിഇല്ലാതാക്കൂ
 4. മരുഭൂമിയിലെ മോഹങ്ങള്‍ക്കെല്ലാം മരീചികയുടെ മുഖഛായയെന്നാരോ ഉള്ളിലിരുന്നു പറയുന്നു..!!!

  മറുപടിഇല്ലാതാക്കൂ
 5. വളരെ നല്ല വരികള്‍ പ്രാവെ..
  മോഹങ്ങള്‍ വെള്ളത്തില്‍ വരച്ച വരപോലെ.
  വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
  വെറുതെ മോഹിക്കുവാന്‍ മോഹം

  മറുപടിഇല്ലാതാക്കൂ
 6. Hi Praavu teacher,

  Beautiful lines! As enchanting as a grapevine in a desert.

  A thought from the sidelines:

  Mirage - Maya - Mayan - Maareechan - Life

  - How to connect ..?


  സാദരം സസ്നേഹം :)

  മറുപടിഇല്ലാതാക്കൂ
 7. ആര്‍ത്തുപെയ്യും ഒരു പെരുമഴക്കാലത്തിന്‍
  ഓര്‍മ്മയില്‍ തുന്നുന്നുണ്ട് ഒരു പെണ്ണ് വര്‍ണകുടകള്‍..!!
  നല്ല വരികള്‍ പ്രാവേ ...എവിടുന്നു കിട്ടി ഫോട്ടോ ഉഗ്രന്‍ ,,ഫോട്ടോ കണ്ടു എഴുതിയതാണോ ഈ കവിത
  അങ്ങനെ തോന്നുന്നു ..അത്രക്കും അനുയോജം

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. മുന്‍ കമന്റില്‍ പറഞ്ഞു വന്നത് ....

  Various abstractions are what give divergent colors to life.
  A set of loosely correlated abstractions connected together in a common thread make good poem.

  Be it Realism or Surrealism, when everything is well defined it lacks charm . Just like straight line drawn with a mono color do not inspire, while a random splash of basket of colors over the horizon amaze one with incredible joyous pleasure.

  Connecting dots with out closing the gaps provides great appreciation - Poem , Fiction 'philosophy or Painting. How to connect the dots is left to the one who appreciates work of art.

  മറുപടിഇല്ലാതാക്കൂ
 10. മിന്നുന്ന കാഴ്ച്ചയത്‌ കണ്ണില്‍ പകര്‍ത്തി
  കൊണ്ടുപോയിട്ടുണ്ട് മറ്റൊരാള്‍ കൂടി,
  മരു മലരായി... മഴവെള്ളത്തില്‍ വരച്ച-
  വരയെന്നറിയാതെ അടയാളപെടുത്തുന്നുണ്ടവളും !!!

  ഇത് പല പ്രാവശ്യം വായിച്ചു.

  മറുപടിഇല്ലാതാക്കൂ
 11. ഒന്ന് കൂടെ,

  ആ CUPS-N-LIPS ഞാന്‍ ഇവിടെ കണ്ട മികച്ച ബ്ലോഗുകളില്‍ ഒന്ന്. തുടര്‍ന്നൂടെ?

  മറുപടിഇല്ലാതാക്കൂ
 12. പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടാം..!

  മറുപടിഇല്ലാതാക്കൂ
 13. പുതിയ പോസ്ടിനായി കാത്തിരിക്കുന്നു ... നല്ല ചിത്രങ്ങളുടെയും നിറങ്ങളുടെയും , അക്ഷരക്കൂട്ടുകളുടെയും സദ്യക്കായി .......

  മറുപടിഇല്ലാതാക്കൂ
 14. എന്റെ പോസ്റ്റിലെ കമന്റിലൂടെ വെള്ളരിപ്രാവിനെ തേടി ഇവിടെയെത്തി.

  “മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
  ആര്‍ദ്രമായി നിന്ന മായാ മരീചികെ...,
  മനസിനെ മായാവലയത്തില്‍ പെടുത്തി നീ
  ഇനി ഒരുനാളും "മായുകയില്ലല്ലോ മനസ്സില്‍" നിന്നും :)“

  അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 15. എന്റെ പോസ്റ്റിലെ കമന്റിലൂടെ വെള്ളരിപ്രാവിനെ തേടി ഇവിടെയെത്തി.

  “മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
  ആര്‍ദ്രമായി നിന്ന മായാ മരീചികെ...,
  മനസിനെ മായാവലയത്തില്‍ പെടുത്തി നീ
  ഇനി ഒരുനാളും "മായുകയില്ലല്ലോ മനസ്സില്‍" നിന്നും :)“

  അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 16. @Lathika Subhash,ലതി ചേച്ചി യുടെ ഈ വരവ് എനിക്കു കിട്ടിയ ഒരു അംഗീകാരം ആയി ഞാന്‍ കണക്കാക്കുന്നു.ഏറെ സന്തോഷായി..

  മറുപടിഇല്ലാതാക്കൂ
 17. @All.....എല്ലാവര്‍ക്കും നന്ദി...ഒരു പ്രൊജക്റ്റ്‌ -ന്‍റെ തിരക്കിലായിരുന്നു.തന്മൂലം ഇവിടെ regular aayi വരാന്‍ കഴിഞ്ഞില്ല....വന്ന എല്ലാവര്‍ക്കും നന്ദി.
  ഉപദേശ -നിര്‍ദേശങ്ങള്‍ ശിരസാ വഹിക്കും...:)

  മറുപടിഇല്ലാതാക്കൂ
 18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ