മത്സ്യഗവേഷണം- ഒരു കാ(ലി)ക ചിന്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മത്സ്യഗവേഷണം- ഒരു കാ(ലി)ക ചിന്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഡിസംബർ 24

മത്സ്യഗവേഷണം- ഒരു കാ(ലി)ക ചിന്ത


കരുതലോടെ പിടിച്ചിട്ടും..... 
കൈവെള്ളയില്‍ നിന്നും വഴുതിപോയ
ഇനിയും പിടികിട്ടാത്ത രസതന്ത്രം!
വരാല്‍ പഠിപ്പിച്ച  ഗ്രഹപാഠം      
വഴുതലിന്റെ കാന്തികശക്തി
ബയോ-കെമിസ്ട്രി-ഒരു പ്രണയബിരുദം!

സര്‍ഗ ഭാവനയുടെ നീര്‍ കയത്തില്‍ 
മുങ്ങിയെടുത്ത പിടക്കും തീം-മാല്‍
എഴുത്തുമേശയിലെ ഭാവന മണക്കും 
അത്യന്തം അപൂര്‍വമാം വിഭവം!
എരിവും പുളിയും ഇത്തിരി കൂട്ടി 
സായിപ്പിന്‍റെ ഭാഷയില്‍ ഒരു മാസ്റ്റെര്ഴ്സ്!

ഉറങ്ങുന്നവരെ ഉണര്‍ത്താം ...
ഉറക്കം നടിക്കുന്നവരെ എങ്ങനെ?
ഉത്തരം തേടി അലഞ്ഞാണ്
കണ്ണ് തുറന്നുറങ്ങുന്ന മത്സ്യങ്ങള്‍ 
അവസാനം ഗവേഷണ വിഷയമായത്!