വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26

ഇന്നലെ നമ്മള്‍ ഒന്നായിരുന്നു...


പാകിസ്ഥാനും ഇന്ത്യയും-ഒരു ദുരന്തകാലതിന്റെ ആഴത്തിലുള്ള മുറിവുകള്‍ സമ്മാനിച്ച്‌ വഴി പിരിഞ്ഞവര്‍.അതെ, ഭാരതം ഹൃദയ വേദനയോടെ അടര്ത്തിയതാണ് പാകിസ്ഥാനെ.പല കാര്യങ്ങളിലും വിശിഷ്യ സംസ്കാരത്തിലും,നാഗരികതയിലും ഏകത്വം ഉണ്ടായിരുന്നിട്ടും നാനാത്വത്തില്‍ എണ്ണയും വെള്ളവും പോലെ പരസ്പരം പുണരാന്‍ മടിച്ച ,പലപ്പോഴും സമദൂരം പാലിച്ച അയല്‍ക്കാര്‍.

ഭാരതത്തിന്‍റെ ഒരു ഹരിതാഭമായിരുന്ന ഭൂതകാലത്തിന്റെ ആസുരമായ ഒരു രാഷ്ട്രീയ പരിണാമത്തിന്റെ  കൂലങ്കഷമായ അപഗ്രഥനം എന്ന് ആ വിഭജനത്തെ പേരിട്ടു വിളിച്ചാലും.കാലത്തിന്‍റെ ചരിത്ര വ്യഥകളില്‍നിന്ന് മുക്തി നേടുന്ന ശോഭനമായ ഒരു ഭാവിയുടെ സദ്‌ സാധ്യതയിലേക്ക്‌ മൌലിക ചിന്തയുടെ കാന്തികസ്പര്‍ശത്തോടെ ഉള്ള കാലത്തിന്‍റെ അനിവാര്യതയായി ആ വിഭജനത്തെ പോസിറ്റീവ് ആയ നിലപാടുതറയില്‍ നിന്ന് നോക്കി കണ്ടാലും,വിഭജനം തീര്‍ത്ത മുറിപ്പാടുകള്‍ ഇരു ദേശത്തിനും ഒരു നൊമ്പരമായി നിലനില്‍ക്കുന്നു.
ഭാരതം സെക്കുലറൈസെഷന്‍ (മതേതരവല്‍കരണം )എന്ന മാര്‍ഗത്തിലേക്ക് സഞ്ചരിച്ചപ്പോള്‍...എല്ലാ   മതങ്ങളോടും സൌഹാര്‍ദ പൂര്‍വമായ സമീപനം പാലിച്ചപ്പോള്‍സംജാതമായ സ്വത്വ പ്രതിസന്ധി,അതിനെ ഭൂരിപക്ഷ പ്രീണനമായി തെറ്റിദ്ധരിച്ചതാണ് ആ ചരിത്രപരമായ വിടവാങ്ങലില്‍ കലാശിച്ചത്.
എങ്കിലും ഒരു സംചോതയുടെ പാളങ്ങള്‍ അവരെ തന്നില്‍ ഇനിയും ബന്ധിപ്പിക്കും എന്നും ..ഒരു ക്രിക്കെറ്റ് -ന്റെ ജയപരാജയങ്ങളില്‍ ആവേശത്തോടെ ഇരു ദേശവും എല്ലാം മറന്ന് അങ്കത്തട്ടില്‍ പരസ്പരം ആശ്ലേഷിക്കും എന്നും നമുക്ക് ആശ്വസിക്കാം.പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ഇതാ കുറച്ചു അപൂര്‍വമായി കാണുന്ന ശാന്തത.കുറച്ച് കണ്‍ കുളിര്‍ക്കുന്ന കാഴ്ചകള്‍.

































7 അഭിപ്രായങ്ങൾ:

  1. പാക്‌ പ്രകൃതി എത്ര മനോഹരം !പാക്കിസ്ഥാന്‍ പെണ്‍ പിള്ളരെപ്പോലെ തന്നെ !

    PS : ആ ക്ലോക്ക് വെറും തട്ടിപ്പാണ് :-).. ചലന നിയമങ്ങള്‍ പാലിക്കുന്നെയില്ല ..! എല്ലാം ഒരു ഇല്ല്യുഷന്‍ ..! ഭ്രമാത്മകമീ ലോകം !

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. വിഭജനം വേദനിപ്പിക്കുന്ന വല്ലാത്തൊരു മുറിവാണ്.എന്തു ചെയ്യാന്‍ ?
    ചിത്രങ്ങളുടെ ദൃശ്യ ചാരുത അവാച്യം!എങ്ങിനെ സംഘടിപ്പിക്കുന്നു ഇതെല്ലാം?അഭിനന്ദനങ്ങള്‍ ,ഒരുപാട്...
    എന്‍റെ ബ്ലോഗിലെ clock-ന്‍റെ ശബ്ദം എന്നെയും ഞെട്ടിക്കാറുണ്ട്.ആകര്‍ഷകമായതു കൊണ്ട് അവിടെയിരിക്കട്ടെ,അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. ചിത്രങ്ങള്‍ കൊള്ളാം..

    >>>>വാസുവേട്ടനോട് ഐക്യ ദാര്‍ത്യം ;) <<<

    മറുപടിഇല്ലാതാക്കൂ
  5. ചിത്രങ്ങള്‍ മനോഹരം തന്നെ സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു

    മറുപടിഇല്ലാതാക്കൂ
  6. മനോഹരമായ ചിത്രങ്ങൾ‌ പ്രാവേ...അതിരുകൾ മനസ്സുകൾക്കിടയിലുമായിപ്പോയിരിക്കുന്നു ഇപ്പോ..

    മറുപടിഇല്ലാതാക്കൂ