ഞായറാഴ്‌ച, ജനുവരി 1

സഹന വിപ്ലവങ്ങള്‍ നേടിയത് (എന്ത്)?

ക്യൂബന്‍ വിപ്ലവത്തിന് 53 വയസ്സ്

 ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിന് ഇന്ന് 53 വയസ് പൂര്‍ത്തിയാകും. ഫുജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനും നിഷ്ഠൂര ഭരണത്തിനുമെതിരായി ഫിദല്‍ കാസ്‌ട്രോയുടെയും ഏണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിലാണ് ക്യൂബന്‍ വിപ്ലവം ആരംഭിച്ചത്.

ഏറെ നാളായി രാജ്യത്തിനകത്ത് രൂപപ്പെട്ട സംഘര്‍ഷങ്ങള്‍ 1956 കാസ്‌ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാന്‍മ പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ രൂക്ഷമാകുകയായിരുന്നു. നിരവധി തവണ കാസ്‌ട്രോയെയും അദ്ദേഹത്തിന്റെ അനുയായികളെയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ബാറ്റിസ്റ്റ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ അദ്ദേഹം നടത്തിയത്. 1959 ജനുവരി ഒന്നിന് കാസ്‌ട്രോയും 82 പാര്‍ട്ടി പ്രവര്‍ത്തകരും സായുധ വിപ്ലവത്തിലൂടെ സാന്റ ക്ലാര പിടിച്ചെടുത്തതോടെ സമരം വിജയിച്ചു. അതോടെ ബാറ്റിസ്റ്റ പോര്‍ച്ചുഗലിലേക്ക് പലായനം ചെയ്തു. ജനുവരി എട്ടിനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹവാന പിടിച്ചെടുത്തത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനും നിലവിലെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ജനങ്ങളെ അഭിസംബോധന ചെയ്തു.

7 അഭിപ്രായങ്ങൾ:

  1. നല്ല ചരിത്ര വിവരണം പ്രിയ വെള്ളരി..!
    പുതുവത്സരാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. വിപ്ലവങ്ങള്‍ ഉപരിപ്ലവങ്ങളാവാതിരിക്കട്ടെ.നന്മയുടെ മനുഷ്യത്വത്തിന്റെ സമാധാനത്തിന്റെ നല്ല പുലരികള്‍ക്കായി ഈ നവവല്‍സരത്തില്‍ കാതോര്‍ക്കാം.ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  3. സംഭവ ബഹുലമായ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പും സാമൂഹ്യസാമ്പത്തിക വ്യവസ്ഥകളില്‍ പല വിപ്ലവങ്ങളും നിശബ്ദമായി അരങ്ങേറിയിട്ടുണ്ട്. ശിലായുഗത്തിലും ലോഹയുഗത്തിലും വരെ സാമുദായിക സാമ്പത്തിക വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. ഭൂമിയിലെ മനുഷ്യ ജീവന്‍ നിലനില്‍ക്കാന്‍ പോകുന്ന, നിലനിന്ന മൊത്ത കാലദൈര്‍ഘ്യം നമ്മള്‍ കണക്കാക്കുമ്പോള്‍ ശരികളും തെറ്റുകളും അയഥാര്‍ത്ഥ മുന്നേറ്റങ്ങളായോ മറിച്ചോ വിലയിരുത്തപെടാം.

    ചരിത്ര_അവലോകന ലേഖനം എഴുതുമ്പോള്‍ വേണ്ട കയ്യടക്കം, ഭാഷാ പ്രാവീണ്യം എല്ലാം ലേഖിക കാണിക്കുമ്പോള്‍ ഈ ചെറുതും മികച്ചതാകുന്നു.

    മറുപടിഇല്ലാതാക്കൂ
  4. വിപ്ലവങ്ങള്‍ പോലുംകുടുംബാധിഷ്ടിതം എന്നര്‍ത്ഥം !!
    അഭിവാദ്യങ്ങള്‍ ! :)
    ഈ ചരിത്ര മുഹൂര്‍ത്തം ഓര്‍മ്മിപ്പിച്ചതിനു ഏറെ നന്ദി !

    മനുഷ്യന്‍ ഇനി എന്തൊക്കെ കാണിച്ചു കൂട്ടാനിരിക്കുന്നുവോ എന്തോ .!

    മറുപടിഇല്ലാതാക്കൂ
  5. ഒരു പരിധി വരെ ഉള്ള സംതൃപ്തി എന്ന് മറുപടി പറഞ്ഞാലോ...? എങ്കിലും പൂര്‍ണമായതോന്നുമില്ല പാരില്‍ .. മനുഷ്യന്‍ ഉള്‍പ്പെടെ ..അപ്പൊ അവന്റെ ചിന്തകളും ചെയ്തികാലം അപൂര്‍ണമാകുന്നതും സ്വാഭാവികം .. എന്നാലും ..എന്തെങ്കിലും ചെയ്യാന്‍ തോന്നിയാല്‍ അത് ചെയ്യാതെ ഇരുന്നാല്‍ മനുഷ്യനാകുമോ.....വെറും കൈകളാല്‍ കാലത്തിന്‍ ചക്രം തിരിച്ചവന്‍ അല്ലെ അവന്‍ .....

    മറുപടിഇല്ലാതാക്കൂ