ശനിയാഴ്‌ച, നവംബർ 12

സൈനെഡ് രുചി അഥവാ ഒരു ചരിത്രാനുഭവം.




സൈനെഡ് - ന്‍റെ  രുചി !!!

അതൊന്നെഴുതാന്‍ ആയി ..
ഞാന്‍ ഒരു പേന തിരഞ്ഞു...!!!

ഏറെ ആവേശത്തോടെ... 
 അവനതു തന്നു....!!!

നിരാശയോടെ അവന്‍ പറഞ്ഞു..
പ്രിയേ ഇതു പുരാതന പേന...
ഇതൊരു ചരിത്രാവശിഷ്ടംമാത്രം...!!!

എങ്കിലും...അന്ത്യ നിമിഷത്തിന്റെ 
 അപൂര്‍വ രചനയില്‍ അത് നിന്നെ  
ഇന്നും ഒരു മയില്‍പീലിപോലെ തഴുകും!

ഇഹലോക ജീവിത ത്രാണന മൂര്ച്ചയില്‍
 ഒരു കഠാര പോലെ നിന്നില്‍ ഇറങ്ങും!

മരണലഹരിയില്‍ ഞാനത് കയ്യിലെടുത്തു..
സൈനൈഡില്‍ മുക്കിയ പ്രസിദ്ധമായ പേന!!!

നാവിന്‍ തുമ്പില്‍ ഒരു തരിപ്പോടെ...
ആദ്യാക്ഷരം കുറിക്കുന്ന കരുതലോടെ...!

പേനത്തുമ്പില്‍ ഊറുന്ന അക്ഷര സമര്ദ്ധി...
വര്‍ധിച്ച ആഹ്ലാദത്തോടെ നാവില്‍ പടര്‍ന്നു..
എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*1


ഏറെ ആവേശത്തോടെ ഞാന്‍ നുകര്‍ന്നു...
മധുരമെന്നോ..അതോ പുളിപ്പെന്നോ ?
എന്തെഴുതണം എന്നറിയാതെ  ഒരു മാത്ര !!!

അവന്‍റെ തളര്‍ന്ന കണ്ണിലും ഞാന്‍ വായിച്ചു 
അതെ എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*2

ഇറുകെ പുണരുന്ന മരണത്തിന്‍റെ കരവലയത്തില്‍ 
അമരുന്ന നിമിഷം അവന്‍റെ "No!!!" എന്ന അപേക്ഷയെ 
അന്നാദ്യമായി ഞാന്‍ നിഷേധിച്ചു"എസ്.."എന്ന പദത്തിനാല്‍.

 *S1 "Sweet or Sour"...still not confirmed even Scientists. 
 *S2 Sheeba Ramachandran.
(സോണി എന്ന ബ്ലോഗ്ഗര്‍ സൈനൈഡ്‌ ന്റെ അനുഭവസ്ഥര്‍ അതൊന്നു വിവരിക്കാന്‍ മലയാളം ബ്ലോഗ്ഗില്‍ പറഞ്ഞത് ഉള്‍ക്കൊണ്ട്‌ എഴുതിയത്..)

18 അഭിപ്രായങ്ങൾ:

  1. അഹാ
    കൊള്ളാം, മധുരമാണെങ്കില്‍ അത് അതന്നെയല്ലേ ജി

    മറുപടിഇല്ലാതാക്കൂ
  2. ----സോണി എന്ന ബ്ലോഗ്ഗര്‍ സൈനൈഡ്‌ ന്റെ അനുഭവസ്ഥര്‍ അതൊന്നു വിവരിക്കാന്‍ മലയാളം ബ്ലോഗ്ഗില്‍ പറഞ്ഞത് ഉള്‍ക്കൊണ്ട്‌ എഴുതിയത്..---

    ഷീബേച്ചീ, ആരാണ് അനുഭവസ്ഥര്‍...???
    എനിയ്ക്ക് പിടികിട്ടിയില്ലാട്ടോ....!!!

    _________________________________
    (C)hippy
    www.bithunshal.co.cc

    മറുപടിഇല്ലാതാക്കൂ
  3. ഇതിനു മധുരമാണെന്ന് വാദിയ്ക്കുന്നവരും, ഉപ്പാണെന്നു വാദിയ്ക്കുന്നവരും ഒന്നു സമ്മതിയ്ക്കുന്നു.... ഒന്നാന്തരം രുചി! (Krack Jack Biscuit)

    നല്ല പോസ്റ്റ്!

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ഷീബ,
    ആശയം മനസ്സിലായില്ല..!
    അല്പം കൂടെ ലളിതമായി എഴുതു !ആശംസകള്‍!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ വെള്ളരിപ്രാവേ ...സ്നേഹത്തോടെ ഒരു സത്യം പറഞ്ഞോട്ടെ -എനിക്ക് പിടി കിട്ടിയിട്ടില്ല ട്ട്വാ...

    മറുപടിഇല്ലാതാക്കൂ
  6. ന്‍റെ മാഷേ...ഗോവിന്ദ ച്ചാമീനെ എന്തിനാ തൂക്കി കൊല്ലുന്നത്,സൈനൈഡ്‌ കൊടുത്താല്‍ പോരേന്ന് ചില ബ്ലോഗേഴ്സ് അഭിപ്രായപെട്ടു.സൈനൈഡ്‌ വേദനാജനകമായ മരണമാനത്രെ.ഇപ്പോളും അതിന്റെ രുചിഎന്തെന്നു ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടില്ല.അപ്പോള്‍ ഒരു ബ്ലോഗ്ഗര്‍ ആയ സോണി തമാശക്ക്" മ " ബ്ലോഗ്ഗില്‍ ചോദിച്ചു സൈനൈഡ്‌ -ന്റെ രുചി അനുഭവസ്ഥര്‍ എഴുതാന്‍.പണ്ടൊരാള്‍ എഴുതിയ രംഗം ഓര്‍മിച്ചു..ഇംഗ്ലീഷ് കാരന്‍ ആയ അയാള്‍ക്ക്‌"എസ്" എന്ന അക്ഷരം മാത്രെ എഴുതാന്‍ കഴിഞ്ഞുള്ളൂ...(sweet ,salty or sour dont know)അതോര്‍ത്തു വെറുതെ എഴുതീതാണ്.(പിന്നെ അതിന്റെ കൂടെ വെറുതെ എന്‍റെ നഷ്ട പ്രണയം കൂടി കൂട്ടി കലര്‍ത്തീന്നു മാത്രം.ഇല്ലാതെ -ന്‍റെ മാഷിനെ ഇട്ടേച്ചു ഞാന്‍ പോവോ?

    മറുപടിഇല്ലാതാക്കൂ
  7. ഈ പ്രാവിന്റെ കാര്യം ചുമ്മാ എവിടുന്നേലും സൈനെട് മായി വരും..(സോണി ആങ്ങനെയൊക്കെ പറയും) ...ഒന്ന് കൂടി ആലോചിച്ച മതി... നല്ല ത്രഡ് ഒക്കെയാ..
    ആശംസകള്‍ ...പിടികിട്ടാത്തത് .. S*1 S*2

    മറുപടിഇല്ലാതാക്കൂ
  8. നാട്ടു(കൂട്ടു)കാരാ...,
    ഒരു ബ്ലോഗ്ഗര്‍ ആയ സോണി തമാശക്ക്" മ " ബ്ലോഗ്ഗില്‍ ചോദിച്ചു സൈനൈഡ്‌ -ന്റെ രുചി അനുഭവസ്ഥര്‍ എഴുതാന്‍.പണ്ടൊരാള്‍ എഴുതിയ രംഗം ഓര്‍മിച്ചു..ഇംഗ്ലീഷ് കാരന്‍ ആയ അയാള്‍ക്ക്‌"എസ്" എന്ന അക്ഷരം മാത്രെ എഴുതാന്‍ കഴിഞ്ഞുള്ളൂ...(sweet ,salty or sour dont know)അതോര്‍ത്തു വെറുതെ എഴുതീതാണ്.S*1.പിന്നെ എന്‍റെ പേരിന്‍റെ ആദ്യാക്ഷരം അതാണ്‌S*2.ആശംസ എന്തിനു തന്നതാണാവോ?ചത്തതിനോ?ദുഷ്ട്ടാ!!!

    മറുപടിഇല്ലാതാക്കൂ
  9. ഷാജു അത്താണിക്കല്‍ ,SHAL,Biju Davis,anupama...
    അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. നല്ല ഭാവന വെള്ളരിപ്രാവ്..

    സയനൈഡിനെ കുറിച്ച് ആദ്യം അറിയുന്നതും കേള്‍ക്കുന്നതും രാജീവ ഗാന്ധിവധക്കാലത്താണ്, അന്ന് സ്കൂളില്‍ പഠിയ്ക്കുന്ന സമയം.. അന്നൊക്കെ ഞങ്ങള്‍കുട്ടികള്‍ ഒരുമിച്ചായിരുന്നു കിടന്നിരുന്നത്.. രാത്രികാലങ്ങളില്‍, ഇരുളില്‍ പരസ്പരം കാണാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂട്ടത്തില്‍ മുതിര്‍ന്നവളായ എന്റെ അമ്മാവന്റെ മകള്‍ സയനൈഡിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു.. അന്നറിഞ്ഞതാണീ സയനൈഡിന്റെ "S" കഥ. പിന്നീട് ഒരിയ്ക്കല്‍ കേട്ടു, അവള്‍ടെ അമ്മാവന്‍ സയനൈഡ് കഴിച്ച് മരിച്ചെന്ന്..

    പിന്നീടെപ്പോഴോക്കെയോ, സയനൈഡ് എന്ന വാക്ക് മനസ്സില്‍ വരാറുണ്ടായിരുന്നു; പെട്ടന്നുള്ള മരണം സുഖമരണമെന്ന ചിന്തയായിരിയ്ക്കം..

    മറുപടിഇല്ലാതാക്കൂ
  11. പ്രാവ് കൊള്ളാല്ലോ ! ആ കഥ ഒരു കവിതയാക്കിയല്ലേ :)

    മറുപടിഇല്ലാതാക്കൂ
  12. ഈ കഥ എവിടെയോ കേട്ടിട്ടുണ്ടല്ലൊ?.ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  13. മരിക്കാന്‍ വേണ്ടി കഴിക്കുമ്പോള്‍ അതിനെന്നും മധുരമായിരിക്കും....മധുരമായിരിക്കട്ടെ....

    വളരെ അടുക്കും ചിട്ടയോടും കൂടി എഴുതി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  14. ഷീബാ അസ്സലായി ഈ രുചി...കഥ മുന്പ് കേട്ടതാണെങ്കിലും അന്നത് പ്രയോഗിച്ചവരുടെ മണ്ടത്തരമോ ജിജ്ഞാസയോ ഒക്കെ ആയെ അതിനെ കാണാന്‍ കഴിഞ്ഞുള്ളൂ എങ്കില്‍ ..ഷീബയുടെ അനുഭവം (?) ചിന്തക്ക് പ്രേരിതമായി..മരണത്തിന്റെ രുചി അതു ഉപ്പായാലും മധുരമായാലും പുളിപ്പായാലും ഒരു രുചിയുണ്ട് പോലും ...മരിക്കുന്നവന്റെ മനോധര്‍മ്മത്തിനനുസരിച്ച് അതിനെ രുചിക്കാം അല്ലെ..

    മറുപടിഇല്ലാതാക്കൂ
  15. പ്രണയവും,സയനൈഡും സന്ധിചെയ്യുന്ന കവിതയുടെ രുചിഭേദം നന്നായി കേട്ടൊ പ്രാവെ..

    മറുപടിഇല്ലാതാക്കൂ
  16. nannayi paranju.......... bhavukangal..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.........

    മറുപടിഇല്ലാതാക്കൂ
  17. Puthiya postevide vellari?
    Njanee postilitta comment Vellariyude Spam comment boxil poyennu thonnunnu..

    Puthiya postinu Kathiriykkunnu..

    മറുപടിഇല്ലാതാക്കൂ