വെള്ളിയാഴ്‌ച, നവംബർ 4

ശൂന്യ ജലാശയങ്ങള്‍.....


നീതിമാന്‍ ഇപ്പോഴും ക്രൂശില്‍ തന്നെ!
സൂര്യന്‍ അനീതി പാര്‍ക്കുന്ന പടിഞ്ഞാറന്‍ 
കൂടാരങ്ങളിലേക്ക് ഒളിച്ചിറങ്ങുന്നു!
തളര്‍ന്നു  നില്‍ക്കെ ആരോ കപട 
സത്യത്തിന്‍ വാളും വചനവും നല്‍കുന്നു!
മുകളില്‍ നിന്നുള്ള  ദൂര കാഴ്ചകള്‍
തികച്ചും അയഥാര്‍ഥമായ ഒരു തലം! 

 
ഒരു ചായകോപ്പിലെ കൊടുങ്കാറ്റു പോലെ 
കെട്ടടങ്ങി ,തമ്മില്‍ പുണരാത്ത  സത്യവും എണ്ണയും! 
ഊതി കെടുത്തി മിഥ്യാ നാളത്തിന്‍ കൈത്തിരി!
സത്യം  മരണത്തിന്‍ ദേവാലയത്തിലേക്ക്!
ശിരസു മുറിഞ്ഞ്  രക്തം ചുരത്തി 
ഒരു പകല്‍ എരിഞ്ഞടങ്ങി.
ഒരു പക്ഷി കരഞ്ഞുറങ്ങി!


മേഘമായ് പോയ ആര്‍ദ്ര ജലാശയങ്ങള്‍ 
പെയ്യാന്‍ മറന്ന് മാനത്ത് വിതുമ്പി നില്‍ക്കുന്നു!
ചിറകു തളര്‍ന്ന പക്ഷി, ഉണങ്ങി പോയ 
 മരത്തില്‍ തപസിരുന്നു മരവിച്ചു മരിച്ചു!
നടന്നു നീങ്ങെ പിന്നില്‍ ഒരാള്‍കൂട്ടം...
ഹൃദയത്തിലെ (നഗരത്തിലെ)ഗതാഗത തടസം
 അക്ഞാതന്റെ ഓര്‍മകളുടെ മരണ  സന്ദേശമാണ്!


15 അഭിപ്രായങ്ങൾ:

 1. "തളര്‍ന്നു നില്‍ക്കെ ആരോ കപട സത്യത്തിന്‍ വാളും വചനവും നല്‍കുന്നു..."
  "സൂര്യന്‍ അനീതി പാര്‍ക്കുന്ന പടിഞ്ഞാറന്‍ കൂടാരങ്ങളിലേക്ക് ഒളിച്ചിറങ്ങുന്നു..."
  "നീതിമാന്‍ ഇപ്പോഴും ക്രൂശില്‍ തന്നെ ..."
  സാരവത്തായ കരുത്തുറ്റ വരികള്‍ !
  ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ളരിപ്രാവുകള്‍ ആകാശത്തില്‍ പറന്നുനടക്കാന്‍ പ്രാര്‍ഥിക്കാം ...

  മറുപടിഇല്ലാതാക്കൂ
 2. കയ്യൂക്കുള്ളവന്‍ കാര്യാക്കാരന്‍ എന്നനിലയിലാണ് നാം ജീവിയ്ക്കുന്ന സമൂഹം, ഇവിടെ സത്യത്തിനോ, നീതിയ്ക്കോ യാതൊരു വിലയുമില്ല അതിനെ പിന്താങ്ങുന്നവര്‍ ഒറ്റപ്പെടുന്ന അവസ്ഥാവിശേഷമാണ് എല്ലായീടത്തും.. പക്ഷെ; ചതിയ്ക്കും വഞ്ചനയ്ക്കും എന്നും നിലനില്‍പ്പില്ല അതാണ് സത്യം; ഒരുനാള്‍ സത്യം എല്ലാത്തിനേയും മറികടന്ന്; അജ്ജയന്നനായി നിലനില്‍ക്കുക തന്നെ ചെയ്യും..!!!

  കവിതയുടെ എല്ലാ ആശയങ്ങളും എന്നിലേയ്ക്കെത്തിയോ എന്നെനിയ്ക്കറിയില്ല.. ഭാഷ അല്പം കടുകട്ടി.. :-)

  ആശംസകള്‍ വെള്ളരിപ്രാവെ
  വരികള്‍ ഇനിയും തീജ്വാലകളായുരട്ടെ!

  മറുപടിഇല്ലാതാക്കൂ
 3. മരണത്തെ ഇപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല .. ജീവിതത്തെ അറിയണം എങ്കില്‍ മരണം അനിവാര്യമാണോ ..അറിയില്ല..

  മറുപടിഇല്ലാതാക്കൂ
 4. Masheeeeee...sughalle????

  Yes.... my Id...www.sheebarnair@blogspot.com ---- hacked & someone else using it named it as angel.
  What 2 do ? No idea? pls help.

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം. വളരുന്നതെല്ലാം കാ‍പട്യങ്ങളും നിലനിൽക്കുന്നതെല്ലാം വെള്ളയടിച്ച കുഴിമാടങ്ങളും ആണ്! ക്ഷയിച്ച് കൊണ്ടിരിക്കുന്ന നന്മകളും വറ്റിവരണ്ട് കൊണ്ടിരിക്കുന്ന സത്യവും. ആത്മദാരിദ്ര്യത്തിന്റെ സോമാലിയൻ ഊക്ഷര ക്ഷാമ ഭൂമി ചുറ്റിലും!

  മറുപടിഇല്ലാതാക്കൂ
 6. പക്ഷേ ഫോളോ ബട്ടൻ കണ്ടില്ല... :O

  മറുപടിഇല്ലാതാക്കൂ
 7. @Undamporri...
  ആര്‍ക്കും വേണ്ടാത്തവരെ ആര് ഫോളോ ചെയ്യാന്‍..!!!അതുകൊണ്ട് മനപൂര്‍വം വെച്ചിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 8. ആർക്കും വേണ്ടാതാവുമ്പോൾ ആർക്കും വേണ്ടാത്തവരിൽ ബാക്കിയുള്ളവരെ വേണ്ടുന്നവരാവാല്ലോ. അങ്ങനെ ആർക്കും വേണ്ടാത്തവരെല്ലാം പരസ്പരം വേണ്ടുന്നവരായ് അവസാനം ആർക്കും വേണ്ടാത്തവരില്ലാതാവും ഈ ഭൂമിയിൽ!

  മറുപടിഇല്ലാതാക്കൂ
 9. @വെള്ളരി പ്രാവ്
  Did you lose control on your google account also .(the one which was associated with the hacked blog..?) . Did you also lose control over the gmail associated with the account.?

  മറുപടിഇല്ലാതാക്കൂ
 10. @Vasu Mash...,ന്റെ മാഷെ..,ഒന്നും പറയേണ്ട..ബ്ലോഗ്‌ URLആണ് ഹാക്ക് ആയിരിക്കുന്നത്.ഇ-മെയില്‍ അക്കൗണ്ട്‌ ഹാക്ക് ആകാന്‍ ഒരു ശതമാനം പോലും സാധ്യത ഇല്ല.ടു സ്റ്റെപ്പ് വെരിഫികെഷന്‍ അനുസരിച്ച് മൊബൈല്‍ -ലൂടെ ഓരോ തവണയും open cheyyan കോഡ് നമ്പര്‍ കിട്ടിയാണ് മെയില്‍ ഓപ്പണ്‍ ചെയ്യുന്നത്.തന്മൂലം ഇ-മെയില്‍ അക്കൗണ്ട്‌ ഹാക്ക് അല്ല എന്ന് ഉറപ്പുണ്ട്.

  മറുപടിഇല്ലാതാക്കൂ
 11. ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.. അത് സ്പാമായെന്ന് തോന്നുന്നു.. :-)

  മറുപടിഇല്ലാതാക്കൂ
 12. മരണസന്ദേശം പേറിയെത്തുന്ന ആ അജ്ഞാതനെത്ര ജീവിതങ്ങളെടുത്തു പോയി...നീതിമാനിന്നും കുരിശുമരണം തന്നെ

  മറുപടിഇല്ലാതാക്കൂ
 13. "ഒരു ചായകോപ്പിലെ കൊടുങ്കാറ്റു പോലെ
  കെട്ടടങ്ങി ,തമ്മില്‍ പുണരാത്ത സത്യവും എണ്ണയും!
  ഊതി കെടുത്തി മിഥ്യാ നാളത്തിന്‍ കൈത്തിരി!"

  അതി മനോഹരം ഈ വരികള്‍ ....സത്യവും മിഥ്യയും ഇരുളിലെ പൊരുള്‍ പോലെ......

  മറുപടിഇല്ലാതാക്കൂ