ഞായറാഴ്‌ച, നവംബർ 6

അവിസ്മരണീയമായ ഈദ്‌.(Daily dated 06-11-11)

നമസ്കാരവും നോമ്പും പോലെതന്നെ വിശ്വാസിയുടെ ജീവിതത്തില്‍ ഇബാദത്തുകളും ഒരു ആരാധനയാണ്.തന്മൂലം തന്നെ ഈദുല്‍ അദ്ഹായുടെ സാംസ്കാരിക സന്ദേശം മറ്റിതര  ഉത്സവങ്ങളേക്കാള്‍ സവിശേഷത അര്‍ഹിക്കുന്നു.സമുദായങ്ങള്‍ തമ്മില്‍,ഭാഷകള്‍ തമ്മില്‍,പ്രാദേശികതയുടെ പേരിലും എല്ലാം സംഘര്‍ഷങ്ങള്‍   വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സഹനത്തിന്റെ,ഏകതയുടെ,സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്ന ഇബാദത്തുകള്‍ അഥവാ ഉത്സവങ്ങള്‍ 


ക്ഷയോന്മുഖമായികൊണ്ടിരിക്കുന്ന ഏകാത്മകതാ ബോധത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.ഫിത്വര്‍ സകാത്ത് മുതല്‍ സൌഹൃദ സംഗമങ്ങള്‍ വരെ മാനവികതയെ ഉയര്‍ത്തി കാണിക്കുന്നു.


  പുണ്യഭൂമിയിലെ ബലിപെരുന്നാള്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഒത്തിരി സുഖ ദുഃഖ സമ്മിശ്രമായ സ്മരണകള്‍ വേട്ടയാടുമ്പോള്‍,ഓര്‍മയിലേക്ക് ഓടി വരുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അല്‍-ഖസ്സീം -ല്‍ താമസിക്കുമ്പോള്‍ ഉള്ള ഒരു അനുഭവം ആണ്.പെരുന്നാള്‍ അവധിയും ശൈത്യകാല അവധിയും ഒന്നിച്ചു വരുന്ന ദുല്‍ ഹജ്ജിന് പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുറൈദ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ഉത്തര്‍പ്രദേശ് സ്വദേശിയായ ഫൈസലും കുടുംബവും ജിദ്ദയില്‍ പോകുന്നത്.കോര്‍ണിഷില്‍ സഹോദരങ്ങലോടോത്തു കളിക്കുന്ന അവസരത്തിലാണ് കുതിരവണ്ടിയുടെ പിന്നാലെ ഏഴു വയസുകാരന്‍ ഫൈസല്‍ ഓടിയത്.കുതിരയുടെ ശക്തമായ തൊഴിയില്‍ ഫൈസല്‍ ചെന്ന് വീണത്‌ റോഡിലൂടെ വന്ന വാഹനത്തിന്‍റെ മുന്നിലും.ബോധരഹിതനായ കുഞ്ഞിനെ ഓടിവന്നു കയ്യിലെടുത്ത് സ്വദേശികളായ വനിതകള്‍ അലമുറയിട്ടു പറഞ്ഞു-" അല്ലാഹ്  ഈ കുഞ്ഞു മരിച്ചു പോയല്ലോ "എന്ന്.ചുറ്റും കൂടിയ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് അവനൊന്നു പിടഞ്ഞു.ദൈവകരങ്ങള്‍ക്ക് സ്തുതി  നല്‍കി നേരെ ആശുപത്രിയിലേക്ക്.ഐ.സി .യു വില്‍ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍ പാലത്തിലൂടെ ആ കുഞ്ഞു രണ്ടാഴ്ച പിന്നിട്ടു.ഒരേ സമയം രണ്ടു അപകടങ്ങളെ നേരിട്ട ആ കുഞ്ഞിനു കുതിരയുടെ ശക്തമായ തൊഴിയായിരുന്നു ഏറെ ഗുരുതരമായത്‌.ജിദ്ധയില്‍ നിന്നും അല്‍-ഖസ്സിമില്‍ കൊണ്ടുവന്ന ഫൈസലിനെ ഉനൈസയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിയുടെ ആഘാതത്തില്‍ നുറുങ്ങി പോയ വയറിലെ ആന്തരികാവയവങ്ങള്‍ തുന്നിച്ചേര്‍ക്കുക,വെച്ച് പിടിപ്പിക്കുക മുതലായ നിരവധി ശസ്ത്രക്രിയകള്‍.സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന ആ കുടുമ്പത്തിനു ഞങ്ങള്‍ ചില അധ്യാപികമാര്‍ ഒരുമിച്ചു ചെറിയ സഹായം ചെയ്തതൊഴിച്ചാല്‍  ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥി ആയിട്ടും സ്കൂള്‍ അധികൃതര്‍ ആ കുട്ടിയെ തിരിഞ്ഞു പോലും നോക്കിയില്ല.എങ്കിലും ബുറൈദയിലെയും ഉനൈസയിലെയും  നല്ലവരായ സാമൂഹ്യ പ്രവര്‍ത്തകരായ മലയാളികള്‍ ആണ് അന്ന് എല്ലാവിധ സഹായവും ചെയ്തത്.ശസ്ത്രക്രിയക്ക് ആവശ്യമായ രക്തത്തിനായിമലയാളി  സംഘടന/സാമൂഹ്യ  പ്രവര്‍ത്തകര്‍ ഓടി നടക്കുമ്പോള്‍,തുറന്നുകിടക്കുന്ന വയറുമായി ഫൈസല്‍ ഒരു വേദനയായി ഞങ്ങളുടെ വയറിന്‍റെ വിശപ്പിനെ പോലും ഇല്ലാതാക്കിയ ആ രാത്രി ഞങ്ങള്‍ കുറെ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആ കുഞ്ഞിന് രക്തം ദാനം ചെയ്തു.ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന ,കൊച്ചു ഫൈസല്‍ ജീവിതത്തിലേക്ക് ഏറെ നാളുകള്‍ക്കു ശേഷം തിരിച്ചെത്തി.നല്ലവരായ ഭരണാധികാരികള്‍ ആ കുഞ്ഞിന് വേണ്ട ധനസഹായം നല്‍കുകയും ആശുപത്രി ചിലവുകള്‍ സൌജന്യമാകുകയും ചെയ്തിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.
കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ റിയാദിലേക്ക് പോന്നു.ക്രമേണ ഫൈസല്‍ ഓര്‍മയില്‍ നിന്നും മഞ്ഞു പോയി.എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഒരു ഈദ്‌ പുലരിയില്‍ ആശംസയുമായി ബുറൈദയില്‍ നിന്നും ഒരു കുഞ്ഞു ശബ്ദം.ഈദ്‌ മുബാറക്ക്‌ തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അത്ഭുതപെട്ടു,ഇത്ര ചെറിയ കുട്ടിയെ ഞാന്‍ പഠിപ്പിചിട്ടില്ല്ല്ലോ എന്ന്ചിന്തിചു ഞാന്‍ ചോദിച്ചു "ഏത് ഫൈസല്‍...ഏത് ക്ലാസ്സില്‍ ..ആ കൊച്ചു മിടുക്കന്‍ തിരിച്ചു പറഞ്ഞു.."മാം സരാ യാദ് കര്‍ ദോ... ആപ് മുച്ചേ അപനീ ഖൂന്‍ ദിയാ ധാ".വര്‍ധിച്ച ആഹ്ലാദത്തോടെ ഈദ്‌ മുബാറക്ക്‌ തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അത്ഭുതപെട്ടു.ഏറെ സന്തോഷത്തോടെ ആ ആശംസ ലഭിച്ച ആ ഈദ്‌ ആണ് എന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഈദ്‌. 

11 അഭിപ്രായങ്ങൾ:

  1. പ്രിയ വെള്ളരിപ്രാവേ...മനസ്സില്‍ തട്ടുന്ന ഒരു ലേഖനം.നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴുണ്ടാവുന്ന ആ സംതൃപ്തി അതു തന്നെയല്ലേ നമ്മുടെ ജീവിതത്തിനു അര്‍ഥം നല്‍കുന്നതും.അഭിനന്ദനങ്ങള്‍ !ഈ പ്രസിദ്ധീകരണം ഏതാണെന്ന് അറിയിക്കുമോ?
    ഹൃദ്യമായ പെരുന്നാള്‍ ആശംസകളോടെ !

    മറുപടിഇല്ലാതാക്കൂ
  2. @Mohammedkutty irimbiliyam,
    മാഷിന് , സ്നേഹത്തിന്‍റെ, സമാധാനത്തിന്‍റെ പെരുന്നാള്‍ ആശംസകള്‍.(Thejus Daily -Gulf Edition)

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി പ്രദീപ്‌ ജി.ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.നാട്ടുകാരാ ന്നു വിളിച്ചത് തമാശക്കാന്.ഞാന്‍ നാട്ടില്‍ പെരുമ്പാവൂര്‍.ജനിച്ചു വളര്‍ന്നത്‌ വളയന്‍ചിറങ്ങരയില്‍.

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ വെള്ളരിപ്രാവേ.നല്ലൊരു article ' മാധ്യമം 'ആഴ്ച്ചപ്പതിപ്പിലേക്കും അയക്കൂന്നെ...
    പിന്നെ facebook-ല്‍ ഞാന്‍ add-ചെയ്തിട്ടുണ്ട്.Mr-റെ കിട്ടി,ട്ടോ-facebook-ല്‍...

    മറുപടിഇല്ലാതാക്കൂ
  6. അനുഭവത്തിന്റെ ആ ഡെപ്ത്നസ്സ് അക്ഷരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.. നല്ല ഒഴുക്കുള്ള ഭാഷ.. ഈ വൈകിയ വേളയില്‍ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് വായനാശീലം കുറവാ.. ഒരിക്കലെഴുതിയാല്‍ വായിച്ച് നോക്കുകയും ഇല്ല. സമയക്കുറവാണ് പ്രശ്നം.

    veendum kaanaam ee vazhikk

    മറുപടിഇല്ലാതാക്കൂ
  8. വായിച്ചു.
    നന്ന്.
    നന്മകള്‍.

    മറുപടിഇല്ലാതാക്കൂ
  9. ആപത്തില്‍ സഹായം ചെയ്യുന്ന പ്രവൃത്തി
    നിസ്വാര്‍ഥമായ കാരുണ്യപ്രവര്‍ത്തനം.
    അതില്‍നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിയല്ലേ
    നമുക്കേറ്റം മനഃസുഖം തരുന്നത്.
    എന്‍റെ ബ്ലോഗില്‍ വന്നതിന് വളരെയേറെ
    നന്ദിയുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  10. സമർപ്പണത്തിന്റേയും ത്യാഗത്തിന്റേയും ഓർമ്മയുമായെത്തുന്ന ബലിപെരുന്നാളിനു അനുയോജ്യമായ സ്മരണ...
    വൈകിയ പെരുന്നാളാശംസകൾ

    മറുപടിഇല്ലാതാക്കൂ