സത്യത്തില്‍ എന്താണ് ഈ തൊഴിലുറപ്പ് പദ്ധതി?
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എറണാകുളം ജില്ല സംസ്ഥാനതലത്തില്‍ അഞ്ചാമതെത്തി.ഞാന്‍ ജനിച്ചു വളര്‍ന്ന വെങ്ങോല പഞ്ചായത്ത് മഹാത്മാ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തിട്ടും ഉണ്ട്.84.12 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ല ചെലവിട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 179 ശതമാനം തുക കൂടുതല്‍...!!!,
ങ്ങും ഞാന്‍ ഈ അവധിക്കാലത്ത്
ദൂരെ മാറി നിന്ന് കണ്ടിരുന്നു അവരുടെ തൊഴില്‍ ഉറപ്പ്.:)
"ആദ്യ ദിവസം രാവിലെ ചായ കുടി!
അല്പം വി..ശാ..ല..മായി...ഉസ്താദ് ഹോട്ടലിലെ കഥ പറഞ്ഞു തീരുന്നത് വരെ.
ഉച്ചക്ക്-ഊണുകഴിച്ച ക്ഷീണം തീര്‍ക്കാന്‍ തട്ടത്തിന്‍ മറയത്തിലെ കഥ.
പിറ്റേന്നു താപ്പാന വിശേഷം- പടം ഇഷ്ടായില്ലെങ്കിലും മമ്മൂട്ടി യുടെ പാട്ട് ഇഷ്ടായി.
അതിനിടയില്‍ വത്സലചേച്ചിക്ക് ഒരു സംശയം-:"അല്ലെടി മേരീ, ജയിലില്‍ ബ്യുട്ടിപര്‍ലെര്‍ ഉണ്ടോ? പുരികം പ്ലക്ക് ചെയ്ത് ഫേഷ്യല്‍ ചെയ്ത മുഖയിട്ടാ നായിക ജയിലീന്ന് ഇറങ്ങ്യെ"...
(ഇതിനാണോ പറയുന്നത് തൊഴിലുറപ്പ് എന്ന്???)
(Pic Courtesy-: Google)