സൈനെഡ് - ന്‍റെ രുചി !!!
അതൊന്നെഴുതാന്‍ ആയി ..
ഞാന്‍ ഒരു പേന തിരഞ്ഞു...!!!
ഏറെ ആവേശത്തോടെ...
അവനതു തന്നു....!!!
നിരാശയോടെ അവന്‍ പറഞ്ഞു..
പ്രിയേ ഇതു പുരാതന പേന...
ഇതൊരു ചരിത്രാവശിഷ്ടംമാത്രം...!!!
എങ്കിലും...അന്ത്യ നിമിഷത്തിന്റെ
അപൂര്‍വ രചനയില്‍ അത് നിന്നെ
ഇന്നും ഒരു മയില്‍പീലിപോലെ തഴുകും!
ഇഹലോക ജീവിത ത്രാണന മൂര്ച്ചയില്‍
ഒരു കഠാര പോലെ നിന്നില്‍ ഇറങ്ങും!
മരണലഹരിയില്‍ ഞാനത് കയ്യിലെടുത്തു..
സൈനൈഡില്‍ മുക്കിയ പ്രസിദ്ധമായ പേന!!!
നാവിന്‍ തുമ്പില്‍ ഒരു തരിപ്പോടെ...
ആദ്യാക്ഷരം കുറിക്കുന്ന കരുതലോടെ...!
പേനത്തുമ്പില്‍ ഊറുന്ന അക്ഷര സമര്ദ്ധി...
വര്‍ധിച്ച ആഹ്ലാദത്തോടെ നാവില്‍ പടര്‍ന്നു..
എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*1
ഏറെ ആവേശത്തോടെ ഞാന്‍ നുകര്‍ന്നു...
മധുരമെന്നോ..അതോ പുളിപ്പെന്നോ ?
എന്തെഴുതണം എന്നറിയാതെ ഒരു മാത്ര !!!
അവന്‍റെ തളര്‍ന്ന കണ്ണിലും ഞാന്‍ വായിച്ചു
അതെ എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*2
ഇറുകെ പുണരുന്ന മരണത്തിന്‍റെ കരവലയത്തില്‍
അമരുന്ന നിമിഷം അവന്‍റെ "No!!!" എന്ന അപേക്ഷയെ
അന്നാദ്യമായി ഞാന്‍ നിഷേധിച്ചു"എസ്.."എന്ന പദത്തിനാല്‍.
*S1 "Sweet or Sour"...still not confirmed even Scientists.
*S2 Sheeba Ramachandran.
(സോണി എന്ന ബ്ലോഗ്ഗര്‍ സൈനൈഡ് ന്റെ അനുഭവസ്ഥര്‍ അതൊന്നു വിവരിക്കാന്‍ മലയാളം ബ്ലോഗ്ഗില്‍ പറഞ്ഞത് ഉള്‍ക്കൊണ്ട് എഴുതിയത്..)