ശനിയാഴ്‌ച, ജനുവരി 28

സ്നേഹിച്ചില്ലെങ്കില്‍.." ക്വട്ടെഷന്‍ ടീമിനെ വിടും ...ജാഗ്രതൈ!

 സ്നേഹത്തിനു കണ്ണില്ലാ,മൂക്കില്ല...(ത്വക്കുണ്ടോന്നറിയില്ല)കൈയ്യും കണക്കും ഇല്ലാന്നു കേട്ടിട്ടുണ്ട്...എന്നാല്‍  ക്വട്ടേഷന്‍ ടീമിനെ വിട്ട് തട്ടിക്കൊണ്ടു വന്നു സ്നേഹിക്കുകാന്നു വെച്ചാ!...അതും ഒരു സ്ത്രീ..അതും എന്‍റെ നാട്ടുകാരന്‍ പയ്യനെ..അതെന്നേ!!! പെരുമ്പാവൂര് നടന്ന കാര്യാ!!!

ചാറ്റിങ്ങിലൂടെ പ്രണയിച്ചു വിവാഹം കഴിച്ച ബംഗ്ലൂര്‍--- -ല്‍സ്ഥിര താമസമാക്കിയ കുടുംബത്തിലെ സിംഗപ്പൂര്‍  ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് സ്വന്തം ഭര്‍ത്താവിനെ-തന്‍റെ കുഞ്ഞിന്‍റെ അച്ഛനെ,അയാളുടെ നാട്ടിലെ തന്നെ  അഞ്ചംഗ ക്വട്ടേഷന്‍ ടീമിനെ വിട്ട് സ്കോര്‍പിയോ കാറില്‍ തട്ടി കൊണ്ട് പോകല്‍ നടത്തിയത്.പെരുമ്പാവൂര്‍കാരനല്ലേ (നമ്മുടെ നാടല്ലയോ?)ബുദ്ധി ഇല്ലാതിരിക്ക്യോ -അയാള്‍ തന്ത്ര പൂര്‍വ്വം രക്ഷപെട്ടു.ടീമിന്‍റെ ഉദ്യമം പാളി.പെണ്ണിന്‍റെ പതിനായിരം രൂപ...നെറ്റിയില്‍ ഗോപി!

കേരളത്തിലെ നീതിന്യായ പീഠത്തിലെ യുവര്‍ ഓണര്‍മാരോട്-: "സംഗതി തട്ടി കൊണ്ട് പോകല്‍ ,ഗുണ്ടാ നിയമം,വധശ്രമം,പീഡനം എന്നീ വകുപ്പുകള്‍ എല്ലാം ചുമത്താന്‍ ഉള്ള വഴി ഉണ്ടെങ്കിലും...കാര്യം പയ്യന്‍ എന്‍റെ നാട്ടുകാരന്‍ ആണെങ്കിലും ഞാന്‍ ആ പെണ്ണിന്‍റെ പക്ഷത്താണ്.ഭര്‍ത്താവിനെ അന്ധമായി സ്വാര്‍ഥതയോടെ സ്നേഹിക്കുന്ന ആ പാവം ഭാര്യയുടെ  സ്നേഹത്തിന്‍റെ പാരമ്യതയില്‍ ചെയ്തുപോയ അവിവേകം പൊറുത്ത്  കേസ് ഭാര്യക്ക് അനുകൂലമായി ഒത്തുതീര്‍പ്പാകാന്‍ സ്ത്രീ പക്ഷത്തു നിന്ന് താഴ്മയായി അപേക്ഷിക്കുന്നു."

പയ്യനോട് -:ചാറ്റിംഗ് എന്നതിനു ചീറ്റിംഗ് എന്ന അര്‍ഥം കൂടി ഉണ്ടെന്നു അറിയാത്ത സ്കൂള്‍ കുട്ടികള്‍ പോലും നമ്മുടെ നാട്ടില്‍ ഇല്ല.അതെന്തും ആകട്ടെ .പെണ്ണ് കെട്ടിയാല്‍ പോരാ ആ പെണ്ണിനെ പൊന്നു പോലെ നോക്കണം..നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് "മണ്ണും പെണ്ണും കിട്ടേണ്ട കൈയ്യില്‍ കിട്ടണം എന്ന്.നന്നാക്കി എടുത്താല്‍ രണ്ടും പൊന്നാണ്."എന്ന്.അതിനിടെ -തട്ടിക്കൊണ്ടുപോയ വഴി ക്വോട്ടേഷന്‍ ടീമുകാരോട് "റേറ്റ് കൂടുതല്‍ കൊടുക്കാം"എന്ന് പറഞ്ഞ് ഡബിള്‍ കാശ് കൊടുത്തു നീ തടി കേടാകാതെ രക്ഷപെട്ടതാനെന്നും -അല്ലാതെ സാഹസികമായി നീ രക്ഷപെട്ടതല്ലെന്നുമാണ് സഹ കൊട്ടേഷന്‍ കാരുടെ വീര്‍വാണം.എന്തുവാടെ ഇത്? ഛെ!!! നാണക്കേട്‌!..!!!...

  ഡോ ചെക്കാ ...ഭര്‍ത്താവിന്‍റെ അമ്മയെ (അമ്മായിയമ്മയെ) നിങ്ങളുടെ ഭാര്യ കുറ്റം പറയുന്നുണ്ടോ?എങ്കില്‍ ഇനിയെങ്കിലുംനിങ്ങളുടെ ഭാര്യക്ക് നിങ്ങളുടെ സ്നേഹം പകുത്ത് പോകുന്നതിന്‍റെ അസൂയയും,ഭര്‍ത്താവിനോടുള്ള സ്വാര്‍ത്ഥ സ്നേഹത്തിന്‍റെ ഉദാത്ത ഉദാഹരണവും ആണെന്ന് തിരിച്ചറിയുക)

സിംഗപ്പൂരുകാരി പെണ്ണിനോട് -:എന്‍റെ പൊന്നു മോളെ ,ഈ സ്നേഹം സ്നേഹം ന്നു പറഞ്ഞത് കംബോളതീന്നു വാങ്ങാന്‍ കിട്ടണ ചക്കയോ മാങ്ങയോ (ഹോ ഇത് ലേശം മോഡേണ്‍ ആണല്ലോ ഞാന്‍ അത് മറന്നു) (  പിസ്സയോ-ബര്‍ഗര്‍റോ ഒന്നും അല്ല ) അതിന്" ഡിമാണ്ടും സപപ്ലയും "ഇകുലിബ്രിയത്തില്‍ എത്തണം എന്നാലെ "യുറ്റിലിറ്റി" ഉണ്ടാകു.അതിന് മാര്‍ക്കറ്റ്‌ മെക്കാനിസം അറിയണം.അതിന് അങ്ങ് സിംഗപ്പൂര് പോയി പഠിക്കണ്ട..അതറിയാന്‍ ഒത്തിരി "എസ്സു"കള്‍" "പഠിക്കണം സ്നേഹം മുതല്‍.... ---- പഠിക്കാന്‍ സെന്‍സ് വേണം സെന്‍സബിലിട്ടി  സെന്‍സിട്ടിവിട്ടി വേണം,സിക്സ്ത്  സെന്‍സ് വേണ്ടെങ്കിലും സെക്സ് സെന്‍സ് വേണം.!!!
കുടുംബം ജീവിതം ന്നൊക്കെ പറയുന്നത് ഒരു ഞാണിന്‍ മേല്‍ കളിയല്ലേ കുട്ടി.
പല്ലവിയും അനുപല്ലവിയും അതുഗ്രന്‍ ആകണം.ആവശ്യത്തിനും അനാവശ്യത്തിനും വെള്ളി ഇടില്ല ..സ്വര്‍ണം തന്നെ വേണമെന്ന് വാശി പിടിക്കരുത്.ഷഡ്ജം ഇടാന്‍ മറന്നാലും സംഗതി കൈ വിട്ട്പോകാതെ സൂക്ഷിക്കണം.ശ്രുതി ചേര്‍ത്ത്  ഉച്ചസ്ഥായിയില്‍ പാടിയാലേ രാഗവും ലയയും ഒപ്പത്തിനൊപ്പം വരൂ.(ജീവിത)താളം ശരിയാകും വരെ ശബ്ദം താഴ്ത്തി(ക്ഷമയോടെ )നിര്‍ത്തി നിര്‍ത്തി പാടണം.എന്നാലെ ശുദ്ധ സംഗീതം പോലെ ജീവിതം സ്വരമധുരം ആകു....ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍,രണ്ടു പിള്ളേരും ആയാല്‍ പുലിയോ സിംഹമോ ഒക്കെ ആയിരുന്നവര്‍,എലിയും,സിനഗവും ഒക്കെ 'തന്നെ' ആയിക്കോളും അപ്പൊ പിന്നെ  പുറത്തു "കച്ചേരി" നടത്താം.അത് വരെ ഒരു കാരണവശാലു "ഡയഞ്ചറസ്‌ സോണില്‍" "കേറി പോകരുത്!!!.(ഒരു രഞ്ജിനി വിചാരിച്ചാലും പിന്നെ നോ രക്ഷ.:(
 പിന്നെ ഒരു വഴി ഉണ്ട്.."മത്സ്യാഹാര പ്രിയനാ"ണെങ്കില്‍" നല്ല പിടക്കണ മീനിനെ പിടിച്ചു  (മീന്‍ പിടിക്കാന്‍ വേണമെങ്കില്‍ പെരിയാറിലോ,പെരുമ്പാവൂര്‍ പാടത്തോ ചൂണ്ട  ഇടാന്‍ ക്വൊട്ടെഷന്‍  ടീമിനെ ഏര്‍പ്പാട് ചെയ്തോള്..ഒരു പണീം ഇല്ലാത്തവര്‍ക്ക് ഒരു പണിയാകട്ടെ). നല്ല ഉപ്പും പുളിയും ചേര്‍ത്ത് (ഉപ്പു പാകത്തിന് മതി കേട്ടോ) "തറവാടി മീന്‍ കറി" വെച്ച്  അപ്പം ചുട്ടു കൊടുക്കുക.ആ.. പരസ്യത്തി പറയണ ആ... "ആപ്പം" അല്ല  നാടന്‍ അപ്പം) 

"അല്ലെങ്കില്‍ കഴുകി ഉണക്കിയ കൊചെമ്മീനും,കുറച്ചു കാ‍ന്താരി മുളകും,രണ്ടു മൂന്നു ഉള്ളിയും,ലേശം തേങ്ങ ചിരവിയതും കൂടി കല്ലില്‍ അരച്ചോ,ചതച്ച് വാഴയിലയില്‍ വെച്ച് ചുട്ടോ കൊടുക്ക്‌ കൂടെ നമ്മുടെ വടക്കേ പുറത്തെ മരച്ചീനി പുഴുങ്ങിയതും കൂടി ഉണ്ടെങ്കില്‍ പിന്നെ വിരല്‍ നക്കി അവനല്ല അവന്‍റെ അപ്പൂപ്പന്‍ പിന്നാലെ വരും (hi hi ഈ ആണുങ്ങള്‍ ഇത്രേക്കെ ഉള്ളൂന്നെ...) ഭര്‍ത്താവിന്‍റെ വായിലൂടെയും ഹൃദയത്തില്‍ എത്തി ചേരാം "എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത് വായക്കു രുച്യായി വല്ലതും വെച്ചുണ്ടാക്കി കൊടുത്ത് അവരെ കൈയ്യിലെടുക്കാന്‍ വേണ്ടിയാണ്.

ഇതെല്ലാം കഴിഞ്ഞ് പിന്നെ ഇന്നസെന്റ് പറഞ്ഞ പോലെ..."കാച്ചിയ എണ്ണ , മുല്ലപൂവ്, ചിരി " ഇതോടേം ചേര്‍ന്നാല്‍ ഏകദേശം ഏതാണ്ടൊക്കെ ആയീന്നു പറയാം.:)))
ഒരു അഭുദയകാംഷിക്ക്  ഇത്രേക്കെ പറഞ്ഞു തരാന്‍ പറ്റൂ...ജീവിതത്തിനു മുന്നില്‍ സങ്കലന പട്ടിക മറന്നു പോയ കുട്ടിയെ പോലെ പകച്ചു നില്‍ക്കരുത്.പരീക്ഷ സ്വന്തമായി എഴുതണം."കോപ്പി അടിക്കരുത്".ക്വട്ടേഷന്‍ പോലത്തെ തുറുപ്പു ചീട്ടുകള്‍ പലപ്പോഴും പാളി പോകും -വിശ്വാസ്യത നഷ്ടപ്പെട്ട് പരീക്ഷയില്‍ നിന്നും എന്നന്നേക്കുമായി വിലക്കും,പിഴയും വരെ ലഭിച്ചേക്കാം.തന്മൂലം അത്തരം കുറുക്കു വഴികള്‍ ഉപയോഗിക്കാതിരിക്കുക.ജീവിത മൂല്യങ്ങള്‍ആകുന്ന പുസ്തകങ്ങളില്‍ നിന്നും അനുഭവമാകുന്ന ചോദ്യോത്തരങ്ങളെ സ്വന്തമായി നിര്‍വച്ചിക്കാന്‍ പഠിക്കണം.ബന്ധങ്ങളെ (ഭര്‍ത് വീട്ടുകാരുമായി)മുറുകെ പിടിച്ച്,ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന നിരവധി ഉത്തരങ്ങളില്‍,(വിട്ടുവീഴ്ച, വിദ്വേഷം,വെറുപ്പ്‌,)നിന്നും വിട്ടുവീഴ്ചയാകുന്ന ശരിയായ ഉത്തരം തിരഞ്ഞെടുത്തു പൂരിപ്പിക്കുക.(വ്യക്തികളെ )അന്ധമായി കാണാപാഠം പഠിക്കരുത്,അര്‍ഥം മനസിലാക്കി,തെറ്റും ശരിയും തിരിച്ചറിഞ്ഞ് ചോദ്യങ്ങള്‍ക്ക് ഉത്തരത്തെക്കാള്‍ ഉത്തരങ്ങള്‍ക്കു ചോദ്യം കണ്ടെത്താന്‍ ശ്രെമിക്കുക.(ബന്ധങ്ങളില്‍ ഇഴ ചേരാതെ) വിട്ടു പോയ വാക്കുകള്‍ കൂട്ടി ചേര്‍ത്ത്,(സ്വയം തിരിച്ചറിഞ്ഞ്)വാക്യത്തില്‍ പ്രയോഗിച്ച്,(എല്ലാം മനസിലാക്കി പ്രശ്നങ്ങള്‍ ലഘൂകരിച്ച്) സംഗ്രഹിച്ച് ജീവിതമാകുന്ന എഴുത്ത് പരീക്ഷ വിജയിക്കുക.(തിയറി പാസ്സായാല്‍ പിന്നെ പ്രാക്ടിക്കല്‍....... ...അത്...പിന്നെ  ഓട്ടോമാറ്റിക്കായി ജയിച്ചോളും)

ഇനിയും എളുപ്പ ജീവിതത്തിന്റെ വഴി കണക്ക് പറഞ്ഞു തരാന്‍ -കണക്കില്‍ ഞാന്‍ പണ്ടേ ഒരു കണക്കാ ....
അതുകൊണ്ട് പരസ്പരം ഉള്ള പ്രശ്നങ്ങളുടെ അനുപാതം കണ്ടെത്തി ,ലസാഗുവും,ഉസാഘയും ശരിയാക്കി ,സൂത്ര വാക്യമൊന്നും തെറ്റാതെ ....രണ്ടു പേരും തമ്മിലുള്ള സ്നേഹം മള്‍ട്ടിപ്ലൈ ചെയ്തും വിദ്വേഷം മൈനസ് ചെയ്തും,പ്രശ്നങ്ങളെ ഹരിച്ചും,വിശ്വാസത്തെ കൂട്ടിയും,ശിഷ്ട ജീവിതം എളുപ്പ വഴിയില്‍ ക്രിയ ചെയ്യുക. 

ക്വട്ടെഷന്‍ ടീമിനോട്-: ഛെ...വെറുതെ പെരുമ്പാവൂരിന്റെ പേര് കളയാന്‍ ആയി ഓരോരുത്തന്മാര്‍ ഇറങ്ങി കോളും,കൊട്ടെശന്‍ പോലും !!!പറ്റുന്ന പണിക്കു പോയാല്‍ പോരെ കൊച്ചനേ.. അറിയാന്‍ പാടില്ലാത്ത പണിക്കു പോകാതെ ... എ.വി.എം.തീയറ്ററിനു അടുത്ത്  ഇരുമ്പ് കട ഉണ്ട്.അവിടെ നല്ല തൂമ്പ കിട്ടും..നല്ല നാടന്‍ മണ്‍വെട്ടിയും..കൊട്ടയും.അതെന്തിന്നാന്നു ഞാന്‍ പറഞ്ഞു തരണോ...?ഒന്നൂല്ലെങ്കില്‍ സ്വയം കുഴി കുഴിച്ചു അതിലിറങ്ങി കിടക്കുക.അതല്ലെങ്കില്‍ അന്യ സംസ്ഥാനകാരെ കൊണ്ട് പൊരുതി മുട്ടി നില്‍ക്കുന്ന പെരുമ്പാവൂരിന്റെ മണ്ണില്‍ ശരീരം അനങ്ങി മാന്യമായി" തൂമ്പാ പണിക്കു" പോകുക.അല്ലാതെ പെരുമ്പാവൂരിന്റെ പേര് കളയാനായി മേലില്‍ പറ്റാത്ത പണിക്കു നിക്കല്ലേ കൊട്ടേഷന്‍ കൊച്ചുങ്ങളെ.!!!

എന്‍റെ സുഹൃത്തുക്കളോട്-:എന്‍റെ നാടും സ്മാര്‍ട്ടാ -ക്വട്ടേഷന്‍ ടീം ഒക്കെ ഉണ്ടെന്നു പറഞ്ഞപ്പോ വിശ്വസിക്കാത്തവര്‍ക്ക് ഇപ്പൊ മനസിലായില്ലേ? ഹല്ലാ പിന്നെ! കളി  പെരുമ്പാവൂരുകാരോടോ?ങാ ജാഗ്രതൈ!!! 

ദൈവമേ...എന്നെ തല്ലല്ലേ..ഞാന്‍ ഓ....ടി   :)))


17 അഭിപ്രായങ്ങൾ:

  1. "ജീവിത മൂല്യങ്ങളാകുന്ന പുസ്തകങ്ങളില്‍ നിന്നും അനുഭവമാകുന്ന
    ചോദ്യോത്തരങ്ങളെ സ്വന്തമായി നിര്‍വചിക്കാന്‍ പഠിക്കണം"
    കുറേ സദുപദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന പോസ്റ്റ് വളരെ വളരെ ശ്രദ്ധേയം.'പെരുമ്പാവൂരിന്റെ'ഈ സരസ ശൈലി ഇഷ്ടായി -ഒത്തിരി....

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍6:50 PM, ജനുവരി 28, 2012

    Kanthaareeeeeeeee, Ninakku njaan vechittundu.

    Ramachandran PBVR,Riyadh

    മറുപടിഇല്ലാതാക്കൂ
  3. കൊച്ചനോടും കൊച്ചിയോടും പറയാനുള്ളത് ഞങ്ങളോട് പറയുന്നതെന്തിനാ ? ഇതൊക്കെ അവരെ വിളിച്ചങ്ങ് ഉപദേശിച്ചാ പോരെ ?

    മറുപടിഇല്ലാതാക്കൂ
  4. മരണ വിറ്റാണല്ലോ ന്റെ ഭഗവാനെ .. ഇത് നിങ്ങള്‍ - ശ്രീമതി സീരിയസ് ഷീബ രാമചന്ദ്രന്‍ തന്നെ..?? എന്തൂട്ടാ ഇത് ..!.. ..ഒരേ അലെക്കാനല്ലോ.. .ശരിക്കും അങ്ങ് രസിച്ചു ......! കലക്കീട്ടുണ്ട് ട്ടാ..!!

    പിന്നെ , സംഗതി ശരിക്കും സത്യം തന്നെ...!!?.. ഈ ബാങ്ങളൂരില്‍..അതും ഈ ഞാന്‍ അറിയാതെ കൊട്ടേഷന്‍കാര്‍ കാലുകുത്തിയെന്നോ .. ! പുലിമടയില്‍ എലികള്‍ക്കെന്തു കാര്യം..??
    എന്തായാലും എന്റെ ഒരു സുഹുര്‍ത്ത് പെരുംബാവൂര്‍ക്കാരന്‍ ആണേ.. അദ്ദ്യം ആണോ ഈ ഭവാന്‍ എന്ന് ഇപ്പൊ നമ്മള്‍ക്കൊരോ സംശയം ..! ടിയാന്‍ അവിവാഹിതന്‍ എന്നാ ലേബലില്‍ ആണ് ഇപ്പോഴും നടപ്പ് ..ഇനി അപ്പൊ.. അവനോ മറ്റോ ആണോ ..എന്റെ കൊടുങ്ങല്ലൂരമ്മേ...!

    എന്തായാലും ഈ എഴുത്ത് ഇഷ്ടായി.. ഒരു ജ്യാതി നമ്പര് തന്നെ ..! ഇജ്യാതി ഐടംസ് ഇണ്ടെങ്ങില്‍ ഇനീ എഴുതണം കേട്ടോ.!..നവരസങ്ങളില്‍ ഹാസ്യം ഏറ്റവും കേമം തന്നെ ...! :)

    ആ കുട്ടിയും കുട്ടൂസനും പിന്നെ പെരുമ്പാവൂരിലെ പെരുംപാമ്പുകളെ ചില ഇങ്ങനെ നാണം കെടുത്തിയ കൊട്ടേഷന്‍ പിള്ളേരും ശ്രീമതി ഷീബ രാമചന്ദ്രന്‍ പെരുമ്പാവൂരിന്റെ "പെരുമ്പാവൂര്‍ ഉപദേശങ്ങള്‍" എന്നാ പുസ്തകം വായിച്ചു കാര്യങ്ങള്‍ വേണ്ട പോല്‍ മനസ്സിലാക്കി കാര്യങ്ങള്‍ തെറ്റ് കുറ്റങ്ങള്‍ തിരുത്തി കൂടുതല്‍ മെച്ചപ്പെടുത്തി മുന്നോട്ടു പോകും എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു !

    ആശംസകള്‍ ! അഭിവാദ്യങ്ങള്‍ !
    സസ്നേഹം !

    മറുപടിഇല്ലാതാക്കൂ
  5. ഇന്ന് രണ്ടിലൊന്ന് നടക്കും ! "വച്ചിട്ടുണ്ടെന്ന് " ദാണ്ടേ മോളില്‍ എഴുതിയിട്ടുണ്ട് ..! കൊട്ടേഷന്‍ ടീമിനെ ആവശ്യമുണ്ടോ എന്തോ ! ഹ ഹ!

    മറുപടിഇല്ലാതാക്കൂ
  6. ഒരു കൊട്ടേഷന്‍ ഞാനും കൊടുക്കും ,മീന്‍ പിടിക്കാന്‍ ..ആശംസകള്‍:)

    മറുപടിഇല്ലാതാക്കൂ
  7. ഭാര്യ ഭര്‍തൃബന്ധങ്ങളുടെ ശിഥിലതയ്ക്കെന്നും തിരക്കുപിടിച്ച ജീവിതത്തിനാണല്ലോ പഴി.. എന്ത് തിരക്ക് എന്ന് എനിയ്ക്കൊരിയ്ക്കലും മനസ്സിലാകുന്നില്ല. ഭാര്യയായാലും, ഭര്‍ത്താവായാലും പരസ്പരം ഒന്നായിക്കഴിഞ്ഞാല്‍ മുറ്റത്തെമുല്ലയ്ക്ക് മണമില്ല എന്ന മെന്റാലിറ്റി മാറ്റണം.. മുറ്റത്തെ മുല്ലയ്ക്കേ മണമുണ്ടാകൂ. വെള്ളരി പറഞ്ഞതുപോലെ സെന്‍സിബിലിറ്റിയും, സെന്‍സിറ്റിവിറ്റിയും, സെന്‍സിബിലിറ്റിയും, സെക്സ്ഷ്വാലിറ്റിയുമൊക്കെ യഥാര്‍ത്ഥത്തില്‍ ഇഴചേര്‍ത്ത്, അയലത്തെ മുയലിന് രണ്ട് കൊമ്പല്ല, അതിനും രണ്ട് ചെവികള്‍ തന്നെയാണെന്ന് മനസ്സിലാക്കി പരസ്പരം പരാതികളും, പരിഭവങ്ങളുമൊക്കെ പങ്കുവെച്ച് മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതം സുഖകരമായി മുന്നോട്ട് പോകൂ.. നമ്മുടെ സന്തോഷത്തേക്കാള്‍ വലുത് നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷമാണെന്ന് മനസ്സിലാക്കുവാനുള്ള മനസ്സിന്റെ വലിപ്പം മാത്രം ഇതി, ബാക്കിയെല്ലാം പിറകെ വന്നോളും..

    തന്റേതായ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി കുറിയ്ക്കുകൊള്ളുന്ന തരത്തില്‍ എഴുതിപ്പിടിപ്പിച്ച ഈ ജീവിതവിജയ ഫോര്‍മുല വളരെയധികം ഇഷ്ടപ്പെട്ടു.. എന്നെങ്കിലും പെണ്ണൊക്കെ കെട്ടി തലയണമന്ത്രമൊക്കെ കേട്ട് തലപൊട്ടുന്ന സമയത്ത് കെട്ട്യോളുമായി ഈ വഴി വീണ്ടും വരാം.. :)

    ശുഭരാത്രി!

    മറുപടിഇല്ലാതാക്കൂ
  8. "സ്നേഹിച്ചില്ലെങ്കില്‍.." ക്വട്ടെഷന്‍ ടീമിനെ വിടും ...ജാഗ്രതൈ! "

    അത് ശരി ! ഇത് നേരിട്ടങ്ങ് പുള്ളിക്കാരനോട് പറഞ്ഞാ പോരെ .എന്തിനാ ഞങ്ങളോട് പറയുന്നേ .?

    പണ്ട് മേഘ സന്ദേശം , മയൂര സന്ദേശം..വന്നു വന്നു ഇപ്പൊ ബ്ലോഗ്‌ സന്ദേശം എന്നായിരിക്കുന്നു .. ശിവ ശിവ !

    എന്നെ തല്ലരുത് പ്ലീസ് !! ഇപ്പറഞ്ഞതിനു കണക്കു തീര്‍ക്കാന്‍ പെരുമ്പാവൂരിലെ കൊട്ടേഷന്‍ ടീമിനെ വിടുകയും അരുത് ..
    :)

    PS : ഈ ബ്ലോഗ്‌ എത്ര പേര്‍ ചെന്നാ എഴുതുന്നെ...?

    മറുപടിഇല്ലാതാക്കൂ
  9. അതുതന്നെ എന്റെയും സംശയം...
    ഇത് ഷീബ തന്നെ എഴുതിയതാണോ?
    ഒരു ഷീബത്തരം കാണുന്നില്ല.
    എന്തായാലും പോസ്റ്റ്‌ നന്നായി.

    മറുപടിഇല്ലാതാക്കൂ
  10. രസം പിടിച്ചു വായിച്ചൊരു നല്ലപോസ്റ്റ്
    പ്രാവിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  11. പ്രണയിക്കുവാനിനി ക്വട്ടേഷൻ സംഘങ്ങളും ആവശ്യമായി വരുന്നു,ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  12. ഞാനിതു നേരത്തെ വായിച്ചതാ,, അന്ന് കമന്‍റിട്ടില്ലേ,, ഓര്‍മ്മയില്ല.. രസകരമായൊരു പോസ്റ്റ് പ്രാവേ, നന്നായെഴുതി.

    മറുപടിഇല്ലാതാക്കൂ
  13. ഹല്ല പിന്ന!!!

    ഹ്ഹ്ഹ്ഹ്, ചിരിപ്പിക്കേം ചിന്തിപ്പിക്കേം ചെയ്തൂല്ലോ മാടപ്രാവേ..!

    മറുപടിഇല്ലാതാക്കൂ