വ്യാഴാഴ്‌ച, ജനുവരി 19

പശുവിനു പല നിറം.. പാലിന് ഒരു നിറം.

വേദനയോടെയാണ് എന്‍റെ നാടായ പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മ സ്വാമി ക്ഷേത്ര മൈതാനത്ത് പശുവിനെ കൊന്നുവെന്നും തുടര്‍ന്ന് അരങ്ങേറിയ നാടകീയ രംഗങ്ങളും വായിച്ചത്.!!!

വേദന പശുവിനെ കൊന്നതോ അത് അമ്പല പരിസരത്തായതോ അല്ല..ഒന്നോ രണ്ടോ പേര്‍ക്ക് തോന്നുന്ന ബുദ്ധി ശൂന്യതയില്‍ മത സൌഹാര്‍ദം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിഭ്ജിക്കപെടുമോ എന്ന വേദന.എല്ലാവരും തമ്മില്‍ സ്പര്‍ധ ഇല്ലാതെ സ്നേഹിച്ചു കഴിഞ്ഞ ഒരു നാടിന്റെ ഐക്യം നഷ്ട്ടപെടുമോ എന്ന ആശങ്ക .....!!!

നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍,അപ്രതീക്ഷിത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്മയെ വിളിക്കുന്നത്‌ പതിവ് ശീലം.
ഉലകം ചുറ്റുന്ന കുഞ്ഞേട്ടന്‍ ഒത്തിരി തവണ അമ്മയെ കൂടെ യാത്രക്ക് നിര്‍ബന്ധിച്ചപ്പോളും തനി നാട്ടിന്‍പുറത്ത്കാരിയായ അമ്മ എന്‍റെ പശുക്കളെ ഇട്ടേച്ചു വരാനോ ?
അവര്‍ക്കും കൂടി വിസ എടുക്ക് എന്ന് പറഞ്ഞ് സ്നേഹത്തോടെ ഓരോ ക്ഷണവും നിരസിക്കാറുള്ള ..ഈ പ്രായത്തിലും പശുവിനെ മക്കളെപോലെ പേരിട്ടു വിളിച്ചു പരിപാലിക്കുന്ന അമ്മയെ തെല്ല് ആശങ്കയോടെയാണ്‌ ഞാന്‍ വിളിച്ചത്...

"എന്തേ ഇന്ന് പതിവില്ലാതെ അതി രാവിലെ തന്നെ മോള് വിളിച്ചത്?അമ്മ അടുക്കളയില്‍ ആയിരുന്നു.നമ്മുടെ തടിമില്ലിനടുത്തുള്ള അലിക്കാന്റെ മോന്‍ ബഷീര് വന്നിട്ടുണ്ട്.(എന്‍റെ വല്ല്യേട്ടന്റെ കൂട്ടുകാരന്‍)))- -------അബുദാബിയില്‍  ബിസിനസ്‌ നടത്തുന്ന)അവന്‍റെ പുരകയറി താമസം പറയാന്‍... വന്നതാണ്.ലിഫ്റ്റ്‌ ഒക്കെ ഉള്ള വല്ല്യ വീടാണ്.അവന് എന്‍റെ കയ്യും കൊണ്ട് ഉണ്ടാക്കിയ ദോശേം ചമ്മന്തീം കഴിക്കണംന്നു പറഞ്ഞ് ചൂടോടെ ചുട്ട് അടുക്കളയില്‍ തന്നെ വര്‍ത്തമാനം പറഞ്ഞിരിക്കായിരുന്നു.."

സൌദീന്നു ഷീബ്യാ ബഷീറേ.."അമ്മ പറഞ്ഞപ്പോഴേക്കും ബഷീറിക്ക ഫോണില്‍ അങ്ങേത്തലക്കല്‍ "ഹലോ" പറഞ്ഞു കഴിഞ്ഞു."യെന്നാടി കാന്താരീ സുഖല്ലേ?
(പണ്ടത്തെ എന്‍റെ വാചകമടിയും ചൂടന്‍ സ്വഭാവവും കാരണം വേണ്ടപെട്ടവര്‍ അനുഗ്രഹിച്ചു തന്ന പേരാണ്-കാ‍ന്താരി )അവനും കുട്ടികള്‍ക്കും സുഖല്ലേ?
അല്ലെങ്കിലും നിന്നെ ഒന്ന് വിളിക്കാന്‍ ഇരിക്കായിരുന്നു.അവിടെ അബുദാബിയില്‍വെച്ച്നിന്നെ കാണാറുണ്ട്‌ ഇടയ്ക്കിടയ്ക്ക് ടീവീലെ ചര്‍ച്ചയിലും വാര്‍ത്തയിലും ഒക്കേ.അവന്റേം..പിള്ളാരുടെം തുണീം കഴുകി ..വായക്കു രുച്യായി വല്ലതും ഉണ്ടാക്കി കൊടുത്തു അടങ്ങി ഒതുങ്ങി അവിടെ കഴിയാന്‍ പാടില്ലേടി നിനക്ക്?വല്ലത്തുള്ള ഷുക്കൂര് പറഞ്ഞു നിനക്ക് അവിടെ പത്രത്തില്‍ എഴുത്തും സംഘടനാ പരിപാടിയും ഒക്കെ ആണെന്ന്.(പെരുമഴക്കാലത്തെ സലീം കഥാപാത്രത്തെ പോലെ കൂടെ ഒരു താക്കീത്..സൗദി അറേബ്യയാ നാട്..ശരീയത്താ നിയമം..)...ഹും..പറഞ്ഞില്ലാന്നു വേണ്ട.!

"ഹേ അങ്ങനൊന്നും ഇല്ലെന്റെ ഇക്കാ ...ഞാന്‍ എഴുത്ത് ഒക്കെ ഇ ...ന്ന... ലേ നിര്‍ത്തി "
എന്ന് പറഞ്ഞ് ചിരിക്കുമ്പോഴും തമാശക്കാണെങ്കിലും ആ വാചകം പറഞ്ഞപ്പോള്‍ മൂത്ത ജേഷ്ടനെ പോലെ ഞാന്‍ കാണുന്ന ബഷീര്‍ക്കയുടെ സ്വരത്തിന്‍റെ കാഠിന്യം ഞാന്‍ മനസിലാക്കി!!!

ഫോണ്‍ വെച്ച് കഴിഞ്ഞ് ഞാന്‍ ബഷീര്‍ക്കെടെ അടുത്തിടെ മരണപെട്ട ബാപ്പയെ ഓര്‍ത്തു പോയി.എന്‍റെ അതേ പ്രായം ഉണ്ടായിരുന്ന ഇളയ മകള്‍ 'സുനീറ' പത്താം വയസില്‍ "വെറും ഒരു പനി "വന്നു മരണപെട്ടതിനു ശേഷം ആ കുടുംബത്തില്‍ ഞാന്‍- അവര്‍ പോലും അറിയാതെ അവളുടെ പകരക്കാരി ആകുകയായിരുന്നു.
എല്ലാരും ബാപ്പ- ന്നു വിളിക്കുമ്പോള്‍ ഞാന്‍ അവളെ പോലെ "വാപ്പിച്ചി "എന്ന് അദ്ദേഹത്തെ വിളിച്ചു.വിരലിലെ നഖം വെട്ടി കൊടുക്കുകയും,കാലു തിരുമ്മി കൊടുക്കുകയും ചെയ്ത് ആ ഉമ്മച്ചിയുടെയും വാപ്പിച്ചിയുടെയും മനസ്സില്‍ അവര്‍ക്ക് നഷ്ട്ടപെട്ടുപോയ ഏക മകളുടെ പകരക്കാരിയായി.സസ്യാഹാരം മാത്രം ഉപയോഗിച്ചിരുന്ന നായര്‍ തറവാട്ടില്‍ ആരും അറിയാതെ പത്തരിയും ഇറച്ചിയും മണക്കാന്‍ തുടങ്ങിയതും  ഉമ്മിച്ചിയുടെ സ്നേഹം പുരണ്ടത് മുതലാണ്‌...............! ......

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍""സൌദിയെന്ന പുണ്യ ഭൂമിയില്‍ വരുന്നതില്‍ ഏറെ സന്തോഷിച്ചതും വാപ്പിച്ചി ആയിരുന്നു.(എന്നെ പിരിഞ്ഞതില്‍ ഏറെ ദുഖിച്ചതും അവരായിരുന്നിരിക്കണം)

 വാപ്പിച്ചിക്കു അസുഖം കൂടുതലായപ്പോള്‍ ഒന്നൂടി കാണണം എന്ന് തോന്നിയവരുടെ കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പിണങ്ങി പോയ അദ്ധ്യേഹത്തിന്റെ അനിയന്‍ ഉമ്മറും,പിന്നെ ഈ ഞാനും മാത്രമായിരുന്നു.!!!

മരിച്ച ശേഷം മാത്രമാണ് ഞാന്‍ അറിഞ്ഞതും,അറിയിച്ചതും.:(

വാപ്പിച്ചീടെ മയ്യത്ത് എടുക്കും മുന്‍പ് ആരെങ്കിലും വരാനുണ്ടോ എന്ന് ചോദിച്ചപ്പോ ഉമ്മിച്ചി പറഞ്ഞൂത്രേ-"ആരെങ്കിലും സൌദിക്ക് വിളിച്ച് അറിയിച്ചിരുന്നോ..അറിഞ്ഞാ.. ആരും വന്നില്ലെങ്കിലും ഷീബ ഓടി വന്നേനെ" ന്ന് !!!

 എല്ലാം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.ആര് അറിയിച്ചില്ല,അറിഞ്ഞില്ല.....

അഥവാ അന്ന് അറിഞ്ഞിരുന്നുവെങ്കിലും പാവം ഉമ്മിച്ചി അവര്‍ അറിയുന്നുണ്ടോ,ഇന്ന് ജീവിതം എത്ര വൈരുദ്ധ്യ)ത്മകം ആണെന്ന്???????

ആ സ്നേഹത്തെ കുറിച്ചും,എനിക്ക് കാണാന്‍ ആയി പോകണം എന്ന് പറഞ്ഞാല്‍ അത് കേട്ട് പരിഹസിക്കുന്നവരെ കുറിച്ചും???

ഓര്‍മകളില്‍ നിന്നും ഉണര്‍ന്നപ്പോഴാണ് ഞാന്‍ നാട്ടില്‍ വിളിച്ചത് എന്തിനു വേണ്ടി ആയിരുന്നു എന്ന് ഓര്‍മിച്ചത്‌!!!
!! അമ്പലം..മൈതാനം..പശു !!!!!
...." .വീണ്ടും ഓര്‍മകള്‍ ഓടികളിക്കുന്നു പഴയ വിദ്യാലയ മുറ്റത്ത്‌.....

 പൂനൂര്‍ സ്കൂളില്‍ വെളുത്ത തൊപ്പി വെച്ച മൊയ്തീന്‍ സര്‍ ഉറക്കെ പറയുന്നു..

"പശുവിനു പല നിറം പാലിന് ഒരു നിറം." 

നാലാം ക്ലാസില്‍(( (4വരെ മാത്രേ മലയാളം പഠിച്ചുള്ളൂ.പിന്നെ സംസ്കൃതം ആണ് പഠിച്ചത്) മുന്‍ നിരയില്‍ ഒരു പല്ല് പോയ നന്നേ മെലിഞ്ഞ ഒരു പെണ്‍കുട്ടി ഉറക്കെ ഉറക്കെ ഏറ്റു പറയുന്നു.."പശുവിനു പല നിറം പാലിന് ഒരു നിറം"!!!

അവധി ദിനമായതിനാല്‍ മൂടി പുതച്ച് ഉറങ്ങുന്ന മക്കള്‍ക്കായി പാല്‍ തിളപ്പിക്കുമ്പോഴും അറിയാതെ പറഞ്ഞു -...

 അതേ "പശുവിനു(മതങ്ങള്‍)))))പല നിറം എന്നാല്‍ പാലിന്(സ്നേഹത്തിന് ) ഒരു നിറം- ഒരൊറ്റ നിറം."

76 അഭിപ്രായങ്ങൾ:

  1. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.. മതങ്ങളെ ബഹുമാനിച്ചു മനുഷ്യനായി ജീവിക്കാനാണ് ഓരോരുത്തരും പഠിക്കേണ്ടത്....ഞാന്‍ എല്ലാ മതത്തിലും വിശ്വസിക്കുന്നു ...എല്ലാ മതത്തിലേയും നല്ലത് സ്വീകരിക്കുന്നു......മനുഷ്യത്വത്തില്‍ കൂടുതല്‍ വിശ്വസിക്കുന്നു...നല്ല രീതിയില്‍ അവതരിപ്പിച്ചു ഷീബ...:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ്ഗില്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒത്തിരി നന്ദിയും,ഏറെ സ്നേഹവും..
      @ Chillujaalakangal, നന്ദി ജീനിയസേ ...ആദ്യ വരവിനും ആശയ സമ്പുഷ്ടമായ ഈ അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  2. ചില്ലുജാലകങ്ങള്‍ പറഞ്ഞതാണ് ശരി; മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. സത്യസന്ധമായ ഒരു അനുഭവകുറിപ്പ് വായിച്ച ആത്മസംതൃപ്തി. വെള്ളരിയുടെ ഭാഷ പാല്‍ പോലെ വെളുത്തതാണ്, ശുദ്ധമാണ്. ഇനിയും ചുരത്തൂ ഇതുപോലുള്ള പാല്‍മുത്തുകള്‍.. മനോഹരം!

    ആശംസകള്‍ വെള്ളരി..
    ശുഭസായാഹ്നം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നും എന്റെ പോസ്റ്റുകള്‍ വായിക്കുന്ന വലിയ മനസ്സിന്റെ ഉടമയായ പ്രിയ സുഹൃത്തിന്‍റെ ഭാഷയും പതിവ് തെറ്റാതെയുള്ള വരവും പുലര്‍കാല കവിത പോലെ ഹൃദ്യം..:)

      ഇല്ലാതാക്കൂ
  3. മനസ്സില്‍ തട്ടിയ വരികള്‍. അറിയാതെ കണ്ണ് നിറഞ്ഞു പോയി. സ്നേഹത്തിന് മുമ്പില്‍ മറ്റൊന്നിനും സ്ഥാനമില്ല. "അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല" എന്നാണ് മുഹമ്മദ്‌ നബി പഠിപ്പിച്ചത്. അവിടെ അയല്‍വാസി എന്ന് പറയുമ്പോള്‍ മുസ്ലിം എന്നല്ല ഉദ്ദേശിച്ചത്. അവര്‍ ഏത് മതസ്ഥര്‍ ആയാലും എന്നാണ്. സ്നേഹം നഷ്ടപ്പെടുമ്പോള്‍ ആണ് അവിടെ തീവ്രവാദവും ഭീഗരവാദവും മനുഷ്യത്വമില്ലായ്മയും ഉടലെടുക്കുന്നത്. നല്ല വരികള്‍ക്ക് നന്ദി ടീച്ചര്‍.

    മറുപടിഇല്ലാതാക്കൂ
  4. വായിച്ചു കണ്ണു നനഞ്ഞു..നമുക്കിടയിലെ സ്നേഹമെല്ലാം എവിടെ പോയൊളിക്കുന്നോ ആവോ ? ഇടയിൽ കയറിയത് മതങ്ങളോ ദൈവങ്ങളോ സ്വാർത്ഥതയോ സൌകര്യങ്ങളോ ?

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍3:20 PM, ജനുവരി 19, 2012

    sheeba,,,sharikkum manassarinju vaichu,,,,exellent,bhangiyuulla varikal,,congrts teacher,,,,,,,ashraf tt

    മറുപടിഇല്ലാതാക്കൂ
  6. വളരെ ഇരുത്തി വായിക്കേണ്ട പോസ്റ്റു....മതങ്ങളുടെ അതിര്‍ വരമ്പുകളില്‍ ആളുകളെ കെട്ടുന്നത് ചില ആളുകളുടെയൊക്കെ ദുഷ്ട്ട ലാക്ക് ആണ് എന്ന് ഇനിയും മനുഷ്യത്തം മരവിചിട്ടില്ലാത്ത ആളുകള്‍ മനസ്സിലാക്കിയെങ്കില്‍....

    മറുപടിഇല്ലാതാക്കൂ
  7. മനസ്സില്‍ തട്ടിയ എഴുത്ത് ......... എല്ലാവരും മനസ്സിരുത്തി വായിക്കുകയും ഉള്കൊള്ളുകയും ചെയ്തിരുന്നെങ്കില്‍ ...........

    മറുപടിഇല്ലാതാക്കൂ
  8. നന്നായി എഴുതി
    വെള്ള നിറമുള്ള പാല്‍ എല്ലായിടത് ഒഴുകട്ടെ ...

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍4:11 PM, ജനുവരി 19, 2012

    ABBLA MUTTATHU PASHUVINE KONNADU VALARE VALIYA THETT AVARU ETHU MADTHAM AYALUM JATHIAYALUM .BUT VIVRAM ELLATHA RANDU PERU CHEYDA BUTHIMOSHAM KOND ORU NADINTE SMATHANM THAKRKNAMO? E POST ELLAVARUM VAYICH MANASU ARINJU MATHA VETHYASAM ILLADE JEEVIKAN SRMICHENKIL..... EXELLENT POST....

    മറുപടിഇല്ലാതാക്കൂ
  10. കാലികപ്രധാനമായ പോസ്റ്റ്‌..
    സമാധാനവും സാഹോദര്യവും പുലരട്ടെ എങ്ങും..

    മറുപടിഇല്ലാതാക്കൂ
  11. നല്ല വരികള്‍ പക്ഷെ.എവിടേയോ ഒരകല്ച്ച ...

    മറുപടിഇല്ലാതാക്കൂ
  12. ഞാനൊന്ന് നമിച്ചോട്ടെ ഈ വരികളെ.. പിടക്കുന്ന മനസ്സായിരിക്കണം ഷീബ ഇതെഴുതുമ്പോള്‍, അല്ലെങ്കില്‍ ഇതിത്രയും ചടുലമാവില്ലായിരുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദരണീയ സുഹൃത്തെ Jefu Jailafji ..ഒത്തിരി നന്ദിയും സ്നേഹവും.

      ഇല്ലാതാക്കൂ
  13. അയൽക്കാർക്കിടയിലെ അടുപ്പം ആധുനിക കാലത്ത് അന്യം വന്നു കൊണ്ടിരിക്കുമ്പോൾ ഇത്തരം ഓർമ്മകൾ നമ്മുടെ സമൂഹത്തിനു പാഠമാകട്ടെ.... എന്തിനും ഏതിനും അതിർവരമ്പുകൾ സൃഷ്ടിക്കുന്ന നമ്മുടെ നാട്ടിൽ ഇനി ആ സുദിനങ്ങൾ തിരികെ വരാൻ നാമായിട്ട് ശ്രമിക്കണം...

    നന്നായി.... ഈ ഓർമ്മകൾ പങ്കു വെച്ചതിനു നന്ദി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദരണീയ സുഹൃത്തെ Sameer Thikkodi..ഒത്തിരി നന്ദിയും സ്നേഹവും.

      ഇല്ലാതാക്കൂ
  14. ആ സ്നേഹത്തെ കുറിച്ചും,എനിക്ക് കാണാന്‍ ആയി പോകണം എന്ന് പറഞ്ഞാല്‍ അത് കേട്ട് പരിഹസിക്കുന്നവരെ കുറിച്ചും


    അതെ ,, ബാല്യം അരങ്ങോഴിയുന്നതോടെ നഷ്ടമാകുന്നത് യഥാര്‍ത്ഥ സ്നേഹ ബന്ധങ്ങള്‍ തന്നെയാണ്
    മനസ്സില്‍ തട്ടിയ എഴുത്ത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദരണീയ സുഹൃത്തെ Rasheed Punnasseri ..ഒത്തിരി നന്ദിയും സ്നേഹവും.

      ഇല്ലാതാക്കൂ
  15. ഇന്നത്തെ ലോകത്തിന്റെ മുമ്പിലേക്ക് തുറന്നു പിടിച്ച കണ്ണാടി...സ്നേഹം ,സാഹോദര്യം,കുടുംബ ബന്ധങ്ങള്‍ ...
    എല്ലാം 'ഏട്ടിലെ പശു'വാകുമ്പോള്‍ ഉച്ചത്തില്‍ ഉയരട്ടെ സ്നേഹത്തിന്റെ സുസ്വരങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  16. പ്രാവിന്റെ സാമൂഹിക തിന്മക്കെതിരെ ഉള്ള ചില ചിന്തകള്‍ കാണുമ്പോള്‍ എനിക്ക് പേടിയാണ്.വെറുതെ ആവും എന്നറിഞ്ഞിട്ടും ....എന്തായാലും ബന്ധങ്ങള്‍ നമ്മളെ എപ്പോളും പിടിച്ചു നിര്‍ത്തും എത്ര തളര്‍ന്നാലും ... നമ്മുടെ നാട്ടിലെ പശു പ്രശ്നം ..വിശദമായി അറിഞ്ഞില്ല ട്ടോ ..പിന്നെ ഷീബെച്ചിയെ ടി വിയില്‍ കണ്ടിരുന്നു ട്ടോ ..ആളു ചെറിയ പ്രാവല്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൈമ കുഞ്ഞേ..നന്ദിയും സ്നേഹവും.
      പേടിക്കണ്ടാട്ടോ നാട്ടുകാരന്‍ കുട്ട്യ ...പ്രാവ് പിന്നിട്ട വഴികളും പറന്ന വാതായനങ്ങളും തുറന്ന പുസ്തകം പോലെ ഒരു ജീവിതവും... എന്നും പാല്‍ പോലെ പരിശുദ്ധം.:)

      ഇല്ലാതാക്കൂ
  17. മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന് മണ്ണ് പങ്കുവച്ച്...മനസ്സ് പങ്കുവച്ചു...

    മതത്തിന്റെയും ദൈവങ്ങളുടെയും ചട്ട കൂടുകള്‍ ഇല്ലാത്ത ഒരു നല്ല നാളേക്ക് വേണ്ടി പ്രാര്‍ഥനയോടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Khaadu....പ്രാര്‍ഥന....അതെ നമുക്ക് അതിനല്ലേ കഴിയു..:(
      നന്ദിയും സ്നേഹവും.

      ഇല്ലാതാക്കൂ
  18. വളരെ നന്നായിരിക്കുന്നു
    ഉമ്മച്ചിയുടെ വാക്കുകള്‍ ഒരു നൊമ്പരമായി നില്‍ക്കുന്നു
    മതത്തിന്റെ അന്ടകരത്തില്‍ നിന്നും മോചനം നേടിയവരിലെ
    നമുക്ക് പ്രതീക്ഷക്കു വകയുള്ളൂ

    മറുപടിഇല്ലാതാക്കൂ
  19. മതമേതായാലും മനുഷ്യന്‍ നന്നാവില്ലെന്നും അത് മാത്രമല്ല , മതങ്ങള്‍ ഇന്നത്തെ രീതിയില്‍ ഉള്ളിടത്തോളം കാലം ഇനി മനുഷ്യന്‍ ഒരിക്കലും നന്നാവില്ലെന്നും പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട് . പക്ഷെ അതാണ്‌ സത്യം !! സത്യത്തിനു നേരെ കണ്ണടച്ചിരുന്നിട്ട് , വെറുതെ ദുഖിചിട്ടോ വിലപിചിട്ടോ കാര്യമില്ല . . സത്യത്തെ സധൈര്യം തിരിച്ചറിയുകയും അത് വിളിച്ചു പറയുകയുമാണ് വേണ്ടത് .

    അപ്രിയ സത്യങ്ങള്‍ ഒരു പക്ഷെ അതുണ്ടാക്കുന്ന താല്‍ക്കാലികമായ അപ്രിയതെക്കാളും ദൂര വ്യാപകമായ ഗുണങ്ങള്‍ സമൂഹത്തിനു പ്രദാനം ചെയ്യുന്നവയാനെങ്കില്‍ അത് പറയുക തന്നെ വേണം !!
    -------------------------------------------------------------------------------

    ഇവിടെ പ്രതിപാദിച്ച വിഷയത്തിന്റെ സാഹചര്യം അറിയാന്‍ കഴിഞ്ഞില്ല . പക്ഷെ ഒരു കാര്യം . ഏതു ഏതു ജീവന്‍ എടുക്കുന്നതും ക്രൂരമാണ് , അമാനുഷികമാണ് , തിന്മയാണ് . പക്ഷെ സ്വാഭാവികമായ പ്രാകൃതിക ചോദനകള്‍ക്ക് വിധേയനായി മാംസാഹാരം കഴിക്കുന്നത്‌ തെറ്റ് പറയാന്‍ വയ്യ . കേരളത്തില്‍ ഏതാണ്ട് എല്ലാവരും തന്നെ അങ്ങനെ ഉള്ളവര്‍ ആണല്ലോ . ഈയുള്ളവന്‍ അടക്കം. പക്ഷെ മാംസാഹാരം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അത് ഒരു വളരെ നല്ല പ്രവൃത്തിയാണ്‌ . കാരണം ഒരു ജീവന്‍ എടുക്കുന്നതില്‍ നിങ്ങള്‍ കൂട്ട് നില്‍ക്കുന്നില്ല എന്നത് കൊണ്ട് തന്നെ . പശുവായാലും ആടായാലും കോഴിയായാലും പന്നിയായാലും മീനായാലും - എന്തായാലും !!. ഇതൊന്നും പുണ്യം പ്രതീക്ഷിച്ചു ചെയ്യേണ്ട പ്രവൃത്തിയല്ല , മനുഷ്യ സഹജമായ മാനവികതയുടെ വികാസം അവിടെയാണ് തെളിയുന്നത്
    ----------------------------------------------------------------------------

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍8:13 PM, ജനുവരി 19, 2012

      നമ്മൾ തന്നെയുണ്ടാക്കിയ വേലിക്കെട്ടുകൾ പൊളിച്ചെറിഞ്ഞ് സ്നേഹത്തിനടുത്തേയ്ക്ക് ഓടിയെത്താൻ മനസ്സിൽ നന്മയുള്ളവർക്കേ കഴിയൂ. പക്ഷേ പലപ്പോഴും ചില അസുഖകരമായ നിമിഷങ്ങൾ അവയ്ക്കൊക്കെ കൂച്ചുവിലങ്ങിടീക്കുന്നില്ലേ?. പച്ചയായി തഴച്ചു വളരുന്ന ചെടികൾക്കിടയിൽ അവയെ കരണ്ടു തിന്നുന്ന വില്ലൻ പുഴുവിനെപ്പോലെ?.

      - കുഞ്ഞൻ അപ്പൂസ്

      ഇല്ലാതാക്കൂ
    2. വാസു മാഷേ...സുഖല്ലേ?ചിന്തനീയമായ പരാമര്‍ശത്തിന് ഒത്തിരി സ്നേഹം..അതിലേറെ നന്ദി.(അസുഖൊക്കെ മാറി ഇസ്കൂളില്‍ പോയി തുടങ്ങ്യോ/?)

      ഇല്ലാതാക്കൂ
  20. ഇരുത്തി ചിന്തിപ്പിക്കുന്ന ഉള്‍ക്കനമുള്ള വരികള്‍... ആരെയും കണ്ണ് നനയിക്കും തീര്‍ച്ച ....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  21. നമ്മുടെ നാടും അതിന്റെയാ സുഗന്ധവും പച്ചപ്പരിഷ്ക്കാരികളുടെ ധാര്ഷ്ട്യത്തിലും പൊള്ളത്തരത്തിലും മാഞ്ഞു പോയിക്കൊണ്ടിരിയ്ക്കുകയാണ് പ്രിയ ഷീബാ. എന്നെ പഴയ ഒരു പാടു നല്ല ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയ ഷീബയുടെ കുറിപ്പിന് നന്ദി. ജാതിയും മതവും സ്നേഹത്തിനു അതിര്‍വരമ്പിടാതെ ജീവിച്ച കുട്ടിക്കാലത്തെ നന്മകള്‍ അയവിറക്കാന്‍ തല്‍ക്കാലം വിട.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കോയിപ്പള്ളി സര്‍ !!!
      ഒത്തിരി സന്തോഷവും അഭിമാനവും ഈ വരവില്‍.:0:)..

      ഇല്ലാതാക്കൂ
  22. http://perumbavoornews.blogspot.com/2012/01/blog-post_5249.htmlകൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ പോയി നോക്കൂ ,ഏതായാലും നമ്മുടെ കേരളത്തിന്റെ പോക്ക് ഭയാനകമാം വിധം വര്‍ഗീയ ചേരി തിരിവിലേക്ക് ആണ് ,ജനനെതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ,നമ്മുടെ ഹൃദയങ്ങളിലേക്ക് കാലുഷ്യവും സ്പര്‍ധയും കടന്ന്നു കയറുന്നതിനു മുന്നേ എന്തെങ്കിലും ചെയ്യൂ പ്ലീസ്,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിച്ചു സഹോദരാ..വേദനിച്ചു.വെള്ളരിപ്രാവിനും തന്നാല്‍ ആയത്..അതാണ്‌ ഈ പോസ്റ്റ്‌.....
      നന്ദി.

      ഇല്ലാതാക്കൂ
  23. പശുവിനു പല നിറം പാലിന് ഒരു നിറം.വളരെ നന്നായിരിക്കുന്നു
    നന്നായി എഴുതി.........ഉള്ളില്‍ തട്ടുന്ന വിധം..
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  24. സമയനിബന്ധനയില്ലാതെ എപ്പോ വേണേലും പൊട്ടാവുന്നൊരു ബോംബാ‍ണ് കേരളം.

    മറുപടിഇല്ലാതാക്കൂ
  25. വളരെ നല്ല പോസ്റ്റ്.
    പശുവിനു പല നിറം പാലിന് ഒരു നിറം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൂലോകത്തിന്റെ പനിനീര്‍ മലരിനു ഈ വരവില്‍ നന്ദിയും സ്നേഹവും..

      ഇല്ലാതാക്കൂ
  26. ഞാന്‍ അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും നന്നയൊരു പോസ്റ്റ്‌.... ഇതെന്തോ മനസ്സില്‍ വല്ലാത്ത ഒരു ഓര്‍മ്മകള്‍ നിറയ്ക്കുന്നു...... പണ്ട് എല്ലാരും എല്ലായിടത്തും ഉണ്ടായിരുന്നു. ഇന്ന്..... :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒത്തിരി സ്നേഹവും നന്ദിയും ഉണ്ട്ട്ടോ- ഇത്രേടം വന്നതില്‍.:)
      ഇനീം വരണം ട്ടോ.

      ഇല്ലാതാക്കൂ
  27. നല്ല ARTICLE...മനുഷ്യന്‍ മനുഷ്യനെ ആണ് മനസ്സില്‍ ആക്കേണ്ടത് ..മതം മനുഷ്യന്‍റെയും സ്നേഹത്തിന്റെയും ഇടയില്‍ കേറിയാല്‍...അതിനെ വിളിക്കാവുന്ന പേര് വിഷം എന്നാണ്..അതെ പശുവിനു പല നിറം പാലിന് ഒരു നിറം....

    മറുപടിഇല്ലാതാക്കൂ
  28. വല്ലാതെ മനസ്സുലക്കുന്ന ഒരു പോസ്റ്റ്‌ .
    എന്തെ ആളുകള്‍ സ്നേഹത്തിന് ഇങ്ങനെ വിലയിടുന്നു?..
    വിലയിടിക്കുന്നു?......

    മറുപടിഇല്ലാതാക്കൂ
  29. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
    മണ്ണു പങ്കു വെച്ചു മനസ്സു പങ്കു വെച്ചു

    ...............
    ഈ ഗാനമാണ് ഓര്മ വന്നത് .. മനസ്സില്‍ നന്മ വിരിയട്ടെ എല്ലാവര്ക്കും ..നന്നായിട്ട് എഴുതി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹിന്ദുവായീ മുസൽമാനായീ ക്രിസ്ത്യാനിയായി

      നമ്മളെ കണ്ടാലറിയാതായീ

      ഇന്ത്യ ഭ്രാന്താലയമായീ

      ആയിരമായിരം മാനവ ഹൃദയങ്ങൾ

      ആയുധപ്പുരകളായീ

      ദൈവം തെരുവിൽ മരിക്കുന്നു

      ചെകുത്താൻ ചിരിക്കുന്നു!!!



      സത്യമെവിടെ സൗന്ദര്യമെവിടെ

      സ്വാതന്ത്ര്യമെവിടെ നമ്മുടെ

      രക്ത ബന്ധങ്ങളെവിടെ

      നിത്യ സ്നേഹങ്ങളെവിടെ

      ആയിരം യുഗങ്ങളിൽ ഒരിക്കൽ

      വരാറുള്ളോരവതാരങ്ങളെവിടെ

      മനുഷ്യൻ തെരുവിൽ മരിക്കുന്നു

      മതങ്ങൾ ചിരിക്കുന്നു!!!


      സുഹൃത്തെ...ഏറെ സ്നേഹവും,..നന്ദിയും ..ഞാന്‍ ഓര്‍ത്തു പോയി..ബാക്കി വരികള്‍ കൂടി

      ഇല്ലാതാക്കൂ
  30. നന്നായിരിക്കുന്നൂ ട്ടോ, മനോഹരമായ എഴുത്ത്, നല്ല ആശയാവിഷ്ക്കാരം. പിന്നെ മലയാളം എഴുതുമ്പോൾ നന്നായി അക്ഷരത്തെറ്റുകൾ വരുന്നൂ. ഇനി നാലാം ക്ലാസ്സിൽ മലയാളം നിർത്തിയതാ ന്ന ഡയലോഗ് എന്നോട് പറയണ്ട. ഞാനും അങ്ങനെത്തന്നെയായിരുന്നു. എനിക്ക് മലയാള സാഹിത്യ സൃഷ്ടികളുമായി ബന്ധം ഇല്ലാതായിപ്പോയ ഒരു സങ്കടമേ മലയാളം പഠിക്കാത്തത് കൊണ്ട് ഉണ്ടായിട്ടുള്ളൂ. ആശയം ഉൾക്കൊണ്ട് നന്നായെഴുതിയിരിക്കുന്നു ട്ടോ, ആസംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്ഷര പിശാശു എന്‍റെ കൂടപിറപ്പാ....:)))
      അല്ലാട്ടോ...ഗൂഗിള്‍ മംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ഉപയോഗിക്ക്യ...ചില വാക്കുകള്‍ക്കു മലയാളം കൃത്യമായി ടൈപ്പ് ചെയ്താലും വരില്ല.ഉദാഹരണം ജേഷ്ടന്‍ എന്നത് wrong(s / o) ആണ് എന്ന് എനിക്കറിയാം പക്ഷെ ആ കുന്ത്രാണ്ടത്തില്‍ ആ അക്ഷരം ശരിയായി വരാതെ ഞാന്‍ എന്ത് ചെയ്യാനാ മാഷേ.?പിന്നെ ടൈപ്പ് ചെയ്യുന്നതിന് ഭയങ്കര മടിയാണ്.ഇല്ലാച്ചാല്‍ ഏകദേശം പത്തു മുപ്പതു ലേഖനങ്ങള്‍ തന്നെ വെളിച്ചം കാണാതെ എഴുത്ത് മേശയില്‍ പിണങ്ങി കിടക്കനുണ്ട്.ഇപ്പൊ കുറെ ഏറെ തിരക്കുണ്ട്‌....,,,ഒരു പ്രോജെക്ടിന്റെ പിന്നാലെ ആണ്.മലയാളത്തിന്റെ കാര്യത്തില്‍ ..അറിവിന്‍റെ കാര്യത്തില്‍..,സാഹിത്യത്തിന്‍റെ കാര്യത്തില്‍ ഞാന്‍ അന്നും ഇന്നും എന്നും നിരക്ഷര തന്നെ ആണ്.എന്നാലും സാക്ഷര കേരളത്തിലെ അഭ്യുദയകാംഷികള്‍ പറയുമ്പോള്‍ എങ്ങനെ അനുസരിക്കാതിരിക്കും?.അക്ഷര തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രെമിക്കാം ട്ടോ.ഇത് പോലെ ഇടയ്ക്കു വന്നു എന്നെ വഴക്ക് പറഞ്ഞാല്‍ ഞാന്‍ നന്നായിക്കോളും:))) ഈ വരവിനും സ്നേഹത്തിനും ഒത്തിരി നന്ദി .ഇനീം വരണംട്ടോ. .
      ഇല്ലാതാക്കൂ

      ഇല്ലാതാക്കൂ
  31. പെരുമ്പാവൂര്‍ സംഭവത്തിന്‍റെ ദൃക്സാക്ഷിയാണ് ഈയുള്ളവന്‍.
    പശുവിനെ അറക്കുന്നതിനല്ല...
    അതല്ലല്ലോ പെരുമ്പാവൂര്‍ സംഭവം.
    കശാപ്പുകരായ ഒരു അച്ഛനെയും മകനെയും ആ കശാപ്പുകാരേക്കാള്‍ എത്രയോ നികൃഷ്ടരായ ഒരുപറ്റം മനുഷ്യ കശാപ്പുകാര്‍ കൈകാര്യം ചെയ്യുന്നതിന്..
    അവിടെ മത വികാരമായിരുന്നില്ല.
    മദം പൊട്ടലായിരുന്നു.
    പെരുമ്പാവൂരിലെ ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിവോടെയാണ് പെരുമാറിയത്. അതിനാല്‍ ഒരു വര്‍ഗീയ കലാപം ഒഴിവായിപോവുകയായിരുന്നു.
    ഷീബ രാമചന്ദ്രന്‍റെ മനോഹരമായ പോസ്റ്റ്‌ വായിക്കുമ്പോള്‍,
    ഉറപ്പാവുന്നു,
    നല്ല മനസ്സുകളുടെ പ്രാര്‍ത്ഥനകളാണ് ഇത്തരം പല ദുരന്തങ്ങളില്‍ നിന്നും നമ്മുടെ നാടിനെ കാക്കുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദരണീയ എഴുത്തുകാരനും,എന്‍റെ നാട്ടുകാരനുമായ സുരേഷ് ജി...

      നന്ദി ഈ വരവിന്.വിശദ വിവരം അറിഞ്ഞത് പെരുമ്പാവൂര്‍ ന്യൂസ്‌-- ഇല്‍ നിന്ന് തന്നെ ആണ്.
      വേദന തോന്നി.നമ്മുടെ നാടിന്റെ ഐക്യം..സ്നേഹം ഒക്കേ നഷ്ട്ടപെടുമോയെന്നോര്‍ത്തു വ്യാകുലതയും.
      സ്നേഹാദരങ്ങളോടെ...

      ഇല്ലാതാക്കൂ
  32. സ്നേഹവും സൌഹര്ടവും അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ ഒരു ഉണര്തുപാട്ടായി അനുഭവപ്പെട്ടു

    ശഫേക് തലശ്ശേരി

    മറുപടിഇല്ലാതാക്കൂ
  33. വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു. വായിച്ചപ്പോ എവിടൊക്കെയോ വെച്ച് മനസ്സ് നല്ലോണം വേദനിച്ചു..പ്രത്യേകിച്ച് വാപ്പിച്ചിയുടെ മരണസമയത്ത് ഉമ്മിച്ചി പറഞ്ഞത് വായിച്ചപ്പോള്‍....
    അല്ലെങ്കിലും ഒരു യാഥാര്ത്ഥ ഭക്തനേ മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുള്ളൂന്ന് തോന്നുന്നു...ദൈവഭക്തി ഉണ്ടായാല്‍ ദൈവസൃഷ്ടികളോടൊക്കെ സ്നേഹമേ ഉണ്ടാവൂ..കപടഭക്തന്‍മാര്‍ക്ക മതഭ്രാന്തും...മനുഷ്യവധവുമൊക്കെ...നല്ല ചിന്തിപ്പിക്കുന്ന പോസ്റ്റ്..അഭിനന്ദനം അറിയിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  34. :)
    എന്നത്തേം പോലെ എഴുത്ത് നന്നായി. ലേഖനമായ് തുടങ്ങിയത് ഓര്‍മ്മക്കുറിപ്പായ് മാറിയത് ഹൃദയസ്പര്‍ശം.
    ഒരു ലേഖനമായ്ത്തന്നെ തുടര്‍ന്നിരുന്നെങ്കില്‍ ഇത്രയ്ക്ക് ഹൃദ്യമാവില്ലായിരുന്നു.
    ആശംസകള്‍
    ബഷീര്‍ക്കാക്ക അമ്മേന്റെ കയ്യീന്ന് എന്നിട്ട് ദോശേം വിഴുങ്ങി മുങ്ങി അല്ലേ?, ഹ്ഹി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :)
      എന്നിലേക്ക്‌ തിരിച്ചു പിടിച്ച ഈ കണ്ണാടിയില്‍ നോക്കി ഞാന്‍ എങ്ങനെ ഒത്തിരി നന്ദിയും..അതിലേറെ സ്നേഹവും പറയും???

      ആര്‍ക്കും മനസിലായില്ല.....ഞാന്‍ ഇത് ഒരു ലേഖനമായിട്ടാന്നു തുടങ്ങിയതെന്ന്..!

      പിന്നെ അറിയാതെ അത് ഓര്‍മകുറിപ്പാകുകയായിരുന്നു.
      എഴുത്തില്‍ അമ്മ വന്നതോടെ ആകെ ദിശ മാറിപോയി. (ദോശയും..ആശയും..എല്ലാം അവിടെ മനസിലായല്ലോ!!!) നമിച്ചിരിക്കുന്നു...:)

      ഇല്ലാതാക്കൂ
  35. ജീവിതത്തില്‍ മനുഷ്യന്‍ ആദരിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് 'സ്നേഹം' ..അതിനു ജാതിയോ മതമോ ഒന്നും ഇല്ല ..ഞാനും അനുഭവിച്ചിട്ടുള്ളതാണ്‌ു അങ്ങനത്തെ സ്നേഹം ..എനിക്ക്‌ നഷ്ടപ്പെടുകയും ചെയ്ത ഒന്നാണ് അത് ..ഇപ്പോളും മറക്കാതെ ഞാന്‍ കൊണ്ട് നടക്കുന്നും ഉണ്ട് ..എന്റെ ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടും ഉണ്ടത് ..അതുകൊണ്ട് ഷീബയുടെ വിഷമം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും ..വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കാന്‍ സാധിച്ചു അത് അനുഭവം ആയത് കൊണ്ടാണ് ...നന്നായിട്ടുണ്ട് ശരിക്കും മനസ്സില്‍ തട്ടിയ എഴുത്ത് ..

    മറുപടിഇല്ലാതാക്കൂ
  36. സുഹൃത്തെ പ്രാവെ, ഇന്നു കാണുന്ന മതവൈരത്തിന്റെ വിത്തുകള്‍ വിതക്കുന്നവരും കൊയ്യുന്നവരും രാഷ്ട്രീയലാക്കുള്ള നമ്മുടെ ജനനേതാക്കളുടെ പിണിയാളുകളാണ്.സമ്പത്തും,സംസ്കാരവും സാഹോദര്യവും കാര്‍ന്നുതിന്നുന്ന വെട്ടുകിളിക്കൂട്ടം നമ്മുടെ ഇടവഴികളിലും,നാല്‍ക്കവലകളിലും കൊടിനാട്ടുന്നു. നാട്ടുനന്മകളിറങ്ങിത്തുടങ്ങിയിരിക്കുന്നു ഗ്രാമങ്ങളില്‍നിന്നുപോലും.ശാപകാലമാണു ഭാരതത്തിനിത്. നികൃഷ്ട്രചിത്തരായ രാഷ്ട്രീയക്കാരുടെ വംശമറ്റ് പോകാന്‍ ഒരു മഹാമാരി നാടൊട്ടുക്ക് പരക്കട്ടെ എന്നാഗ്രഹിക്കുന്നു.

    കലര്‍പ്പില്ലാത്ത നന്മയുടെ ശുഭ്ര ചിത്തത്തിനും,അതിലെ ആകുലതകള്‍ക്കും,സ്നേഹ സ്മരണകള്‍ക്കും സലാം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ചുരുങ്ങിയ വാക്കുകളില്‍ ചിന്തോദ്ദ്വീപിതമായ വന്‍കര ഒളിപ്പിച്ച ചെങ്ങാതിക്ക് നന്ദിയും സ്നേഹവും.:)

      ഇല്ലാതാക്കൂ
  37. മനസ്സിൽ തട്ടിയ പോസ്റ്റ് പ്രാവേ...എന്നാവും മനുഷ്യർ മനുഷ്യരെ തിരിച്ചറിയുക?

    മറുപടിഇല്ലാതാക്കൂ
  38. അതെ മനുഷ്യന് മതങ്ങളുടെ മത്സര്യമില്ലാതെ മനുഷ്യരെ തിരിച്ചറിയാന്‍, ഇനിയും എത്ര ജന്മം വേണം?"സൂര്യനെ" പോലും തെറ്റിദ്ധരിപ്പിക്കുന്ന- തിന്മയുടെ ഇരുള്‍ വീണ നിഴലുകളെ പോലും തിരിച്ചറിയാന്‍ ഒരു വേള എനിക്ക് കഴിഞ്ഞിരുന്നില്ല.!!!

    മറുപടിഇല്ലാതാക്കൂ
  39. എന്റെ ശൈശവം മുതല്‍ യൌവനം വരെ ഞന്‍ വളര്‍ന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നുള്ള ജ്ഞാനപ്പാനയും ,പാലയൂര്‍ തോമാശ്ലീഹപള്ളിയിലെ കൃസ്തീയ ഭക്തിഗാനങ്ങളും ,മണത്തല ഹൈദ്രോസ്കുട്ടി മൂപ്പരുടെ കബറിടമുള്ള പള്ളിയിലെ ബാങ്കൊലികളും കേട്ടു കൊണ്ടാണ്..മൂന്നു മതസ്ഥരും ഇന്നും ഒരു പ്രശ്നങ്ങളുമില്ലാതെ എല്ലാ ദൈവങ്ങളുടേയും കൃപയാല്‍ അവിടെ ജീവിക്കുന്നു..മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന അരുളപ്പാട് ഒരു വെളിപാട് പോലെ നെഞ്ചിലേറ്റിയ ഒരാളും കൂടിയാണു ഞാന്‍ അതിനാല്‍ എല്ലാ മതസ്ഥരേയും ബഹുമാനിക്കാന്‍ എനിക്കറിയാം .പശുവിനു പല നിറം പാലിനു ഒരു നിറം ..ഇതു പോലെ മനുഷ്യരില്‍ പല മതങ്ങളും സ്വഭാവങ്ങളും കാണാമെങ്കിലും അവരുടെ സിരകളിലോടുന്ന രക്തത്തിനു ഒരേ നിറം ...ഷീബ എപ്പോഴുമെന്ന പോലെ ഇപ്പോഴും തികച്ചും വ്യത്യസ്ഥത പുലര്‍ത്തി എഴുതി...ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ