വെള്ളിയാഴ്‌ച, മേയ് 25

മരുഭൂമിയിലെ കനല്‍ മുന്തിരികള്‍..

നിന്‍റെ നിശ്വാസമേറ്റാല്‍ ഞെട്ടറ്റു 
ഉതിര്‍ന്നു വീഴുന്ന വെറും മുന്തിരിയല്ല!

നിന്‍ കണ്ണേറില്‍,നിന്‍ കല്ലേറില്‍ ഉലഞ്ഞ്
 അടരുന്ന പാവം ഉണ്ണിമാങ്ങയല്ല!

നിന്‍ ദന്തക്ഷതത്താല്‍ ചുവക്കുന്ന,
തളര്‍ന്ന് ഉടല്‍ ഉടയുന്ന തുടുത്ത  ആപ്പിളുമല്ല!
 
നിന്‍ നഖക്ഷതത്താല്‍ ഇതള്‍ വിരിഞ്ഞു
 പരിമണം പടര്‍ത്തുന്ന  മധുര നാരങ്ങയല്ല!

സംസ്കാര സമ്പന്നമായ   'പഴ തറവാട്ടിലെ' തീയില്‍ കുരുത്ത
ഈ ചെറു കാപ്പിരിയെ നീ ഇവയോടോന്നും ഉപമിക്കല്ലേ ....!!!

തീക്ഷ്ണ  അധിനിവേശ ത്വരയാല്‍ വികലമാക്കപെടാത്ത
മരുഭൂമിയിലെ  ഉഷ്ണകാറ്റാണ് ഇതില്‍  അമൃത കണങ്ങള്‍ നിറച്ചത്...

ഒതുക്കി പറഞ്ഞാല്‍ ഇത് വിപ്രവാസത്തിന്റെ 
ഗൃഹാതുര സ്മരണ നട്ടു നനച്ച ,
മണല്‍ ചൂടില്‍ വിരിഞ്ഞ  കനല്‍ മുന്തിരികള്‍!!!

2 അഭിപ്രായങ്ങൾ:

  1. കൊതിപ്പിച്ചു കൊല്ലുമല്ലോ..!!

    കൊല്ലാം!! സോറി , കൊളളാം !

    മറുപടിഇല്ലാതാക്കൂ
  2. രണ്ടു ഈന്തപ്പഴക്കുരു ഇളം ചൂട് വള്ളത്തില്‍ ഇട്ടു രാവികെ കഴിക്കുന്നത്‌ അധിനിവേശ ചിന്താ വ്യാധികളില്‍ നിന്നും മുക്തി നേടാന്‍ ഉപരിക്കും എന്ന് അഷ്ടാംഗ ഹൃദയം പറയുന്നുണ്ട് ...ഒന്ന് ട്രൈ ചെയ്തു നോക്കോ ..? ;-))

    മറുപടിഇല്ലാതാക്കൂ