പുരാണങ്ങളിലെ ഒരു കൌതുക കഥ ...
എവിടെയോ വായിച്ചു."തവളകള്‍ ഇനിയെങ്ങനെ രാമ രാമ എന്ന് വിളിക്കുമെന്ന് വെറുതെ ചിന്തിച്ചു"...
ഈ വിഷു തലേന്ന് ആ കഥ ...അത് വീണ്ടും ഓര്‍മിച്ചു...
ആ കഥ ഇപ്രകാരം.....
രാമ ലക്ഷ്മണന്മാര്‍ കാണാതായ സീതയെ തേടി കാട്ടിലൂടെ അലയുന്നു.
നടന്നു തളര്‍ന്ന അവര്‍ വിശ്രമിക്കാനായി ഒരു കുളക്കടവില്‍ ഇരുന്നു.
രാമബാണം ചാരിവെക്കാന്‍ സൌകര്യമില്ലാത്തതിനാല്‍
ചുറ്റും നോക്കിയപ്പോള്‍ അടുത്ത് ഒരു മാളം കണ്ടു ( പൊത്ത് ).
ചുറ്റും നോക്കിയപ്പോള്‍ അടുത്ത് ഒരു മാളം കണ്ടു ( പൊത്ത് ).
ശ്രീരാമന്‍ തന്റെ ബാണം അതിലേക്കു കുത്തിയിറക്കി വെച്ചു.
കുറച്ചു സമയം വിശ്രമിച്ചിട്ട് യാത്ര തുടരാന്‍ ഒരുങ്ങിയപ്പോള്‍ ബാണം വലിച്ചൂരിയെടുത്ത ശ്രീരാമന്‍ ആകെ വിഷണ്ണനായി പോയി.
ബാണ മുനമ്പില്‍ ഒരു പെണ്‍തവള തറഞ്ഞിരിക്കുന്നു.
ഈ ലോകത്ത് നിന്നും വിട പറയുന്നതിന് ,
തവളയെ കാരുണ്യത്തോടെ ബാണ മുനയില്‍ നിന്ന് മോചിപ്പിച്ചിട്ട് ശ്രീരാമന്‍ ചോദിച്ചു "പാവമേ...ബാണ മുന തൊട്ടപ്പോള്‍ നിനക്ക് നൊന്തപ്പോള്‍ നീയൊന്നു നിലവിളിക്കാത്തതെന്തു?ഇത്രമാത്രം നിന്നെ കീറി മുറിക്കുന്ന എന്റെ ബാണതിന്‍ വേദന നീ എങ്ങനെ സഹിച്ചു?"
തവളയെ കാരുണ്യത്തോടെ ബാണ മുനയില്‍ നിന്ന് മോചിപ്പിച്ചിട്ട് ശ്രീരാമന്‍ ചോദിച്ചു "പാവമേ...ബാണ മുന തൊട്ടപ്പോള്‍ നിനക്ക് നൊന്തപ്പോള്‍ നീയൊന്നു നിലവിളിക്കാത്തതെന്തു?ഇത്രമാത്രം നിന്നെ കീറി മുറിക്കുന്ന എന്റെ ബാണതിന്‍ വേദന നീ എങ്ങനെ സഹിച്ചു?"
യാത്രാ മൊഴിയായി കണ്ണീരോടെ ആ പാവം പറഞ്ഞു...
"എന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട് ഏത് ആപത്തു വരുമ്പോഴും
" രാമ.... രാമ "എന്ന് വിളിക്കണമെന്ന്...
" രാമ.... രാമ "എന്ന് വിളിക്കണമെന്ന്...
രാമനെക്കാള്‍ ആരാധ്യനായ ഒരാള്‍ ഇല്ലെന്ന്...
പക്ഷെ ആ രാമന്‍ തന്നെ എന്നെ ബാണ മുനയില്‍ കോര്‍ക്കുമ്പോള്‍ പിന്നെ ഞാന്‍ ആരെയാണ് വിളിക്കേണ്ടത്?
അങ്ങ് തന്നെ പറയു? "....
"എന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട് ഏത് ആപത്തു വരുമ്പോഴും
മറുപടിഇല്ലാതാക്കൂ" രാമ.... രാമ "എന്ന് വിളിക്കണമെന്ന്...
രാമനെക്കാള്‍ ആരാധ്യനായ ഒരാള്‍ ഇല്ലെന്ന്...
പക്ഷെ ആ രാമന്‍ തന്നെ എന്നെ ബാണ മുനയില്‍ കോര്‍ക്കുമ്പോള്‍ പിന്നെ ഞാന്‍ ആരെയാണ് വിളിക്കേണ്ടത്?
അങ്ങ് തന്നെ പറയു? "....
Very touching lines..
I love this pic which you'd chosen for this post!
Wish you a belated very Happy & Prosperous Vishu to you and your family..
thanks-
ഈ കഥ ആദ്യമായി കേൾക്കുകയാ.. :(
മറുപടിഇല്ലാതാക്കൂnice blogging interesting story check my blog " cheathas4you-safalyam.blogspot.com"
മറുപടിഇല്ലാതാക്കൂnice story:)
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകള്
പ്രാവേ ഈ കഥ ആദ്യമായ് കേള്‍ക്കുകയാണ് ....നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂമറുപടിയില്ലാത്ത രാമന്‍ എന്റെ സ്വാസ്ഥ്യംകെടുത്തി
മൌന വാത്മീകത്തില്‍ എന്‍റെ രാമനെ കുരുക്കിയത് മറ്റാരുമല്ല ട്ടോ ...:)
മറുപടിഇല്ലാതാക്കൂ"ആ ഹൃദയത്തില്‍ നിന്നും പറയാതെ പറഞ്ഞ വാക്കുകളാണ് വെള്ളത്തിലും,കരയിലും..ഏതു കാലാവസ്ഥയിലും ജീവിക്കാന്‍ ആ (ഈ)പാവത്തിന് അനുഗ്രഹമായത്".ആരും കൂട്ടിലടച്ചു അലങ്കാരമാക്കാതെ...ഏറെ ആയുസ്സും ഒപ്പൊം കുറച്ചു വൈകൃതവും നല്‍കി.തിരിച്ചു നന്ദിയോടെ എപ്പോഴും ജപിക്കുന്നത് ഒരേ ഒരു വാക്ക് മാത്രം..."രാമ രാമാ.."എന്ന പദം.
ആവൂ ,,,പ്രാവേ...ആശ്വാസായിട്ടോ
മറുപടിഇല്ലാതാക്കൂബാലിവധവും,മൈഥിലിയുടെഅഗ്ന്നിപരീക്ഷയും പിന്നെ സാറാജോസപ്പിന്റെ ശൂര്‍പ്പണഖാരോദനവും എല്ലാംകൂടി എന്റെ രാമന്‍ എങ്ങോട്ടാ ന്നില്ല്യാതെ നിക്കുമ്പഴാ ഈ തവളക്കഥക്കണ്ടതേയ്........:)...:)
ജീവിതം അടിസ്ഥാനപരമായി ശരി തെറ്റുകളോ ഗുണ ദോഷങ്ങളോ എന്നാ അര്‍ദ്ധ വ്യത്യാസങ്ങള്‍ ഇല്ലാത്തവയാണ് . നമമുടെ മനസ്സമാധാനത്തിന് വേണ്ടി അങ്ങനെ ഒക്കെ ചിലത് ശാശ്വതമായ സത്യമായി ഉണ്ട് എന്ന് കരുതുന്നു . ജീവിതത്തിന്റെ നിരതകത , ഭൌതിക വാദിക്കു പോലെ തന്നെ ആത്മീയവാദിക്കും ഉത്തരമില്ലാത്തതും , നിരാശപ്പെടുതുന്നതുമായ ഒരു പരമാര്തമാണ് . തത്വങ്ങളും , ഇസങ്ങളും , ആശയങ്ങളും . ദര്‍ശനഗലും എല്ലാം ആസത്യതിനെ അഭിമുകരിക്കാനുള്ള വിഷമത്തില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രം ! ദ്വന്ത വൈരുദ്ധ്യങ്ങളുടെ കേട്ട് പിണഞ്ഞ തുടര്‍ച്ചകള്‍ ആയി മനുഷ്യ ബോധം കാലത്തിനൊപ്പം നീണ്ടു പിരിഞ്ഞു കിടക്കുന്നതും വൈരുദ്ധ്യങ്ങളുടെ സാന്നിധ്യം വിശദീകരിക്കാനാകാതെ നിസ്സഹായമായി ആയി ദര്‍ശനങ്ങളും പൌരാണിക തത്വങ്ങളും രൂപം കൊണ്ടതും ഒക്കെ അതിന്റെ ഭാഗം മാത്രം .
മറുപടിഇല്ലാതാക്കൂ