വ്യാഴാഴ്‌ച, മേയ് 31

മുറിവേറ്റ പക്ഷി...

 ഇന്ന് കമലാ സുരയ്യയുടെ  മൂന്നാം  ചരമ വാര്‍ഷികം   .
മലയാള ഭാഷക്ക് നീര്‍മ്മാതള   പൂക്കളുടെ സൌരഭ്യം നഷ്ടമായിട്ട് ഇന്നേക്ക്മൂന്നു വര്‍ഷം തികയുന്നു.ചന്ദന മരങ്ങളുടെ മദഗന്ധം ഇനി മലയാളി വായനക്കാരെ മത്തു പിടിപ്പിക്കില്ല.സ്നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ആ നിഷ്കളങ്ക  മനസ്സിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്നു പറഞ്ഞ്ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ്‌ പറന്നകന്നിട്ട് ഇന്നേക്ക്  മൂന്നു വര്‍ഷം.
ജീവ ശാസ്ത്രപരമായ സ്ത്രീ-പുരുഷാന്തരങ്ങളെ അതിന്‍റെ പരസ്പര പൂരകത്വത്തിലും,സൌന്ദര്യത്തിലും ആവിഷ്ക്കരിക്കുന്നതില്‍ അവരോളം വിജയിച്ചവര്‍ മലയാളത്തില്‍ വേറെ ഇല്ല.പ്രണയവും,രതിയും,പ്രതി ലൈംഗികതയും സത്യസന്ധതയോടെ ആവിഷ്കരിച്ച്  മലയാളിയുടെ സഹജമായ കാപട്യങ്ങളെ പരിഹസിച്ച  മലയാളത്തിന്‍റെ കമലയെ അവഗണിച്ചോ,ആരാധിച്ചോ,അകറ്റി നിര്‍ത്താനും  അപദാനങ്ങളുടെ ആഘോഷങ്ങളിലും,പരിഹാസത്തിന്റെ നിന്ദാ സ്തുതികളിലും കഥാപാത്ര വല്‍ക്കരിക്കാനുമാണ്    അവര്‍ ജീവിച്ചിരിക്കെ മലയാളി എന്നും  ശ്രമിച്ചിട്ടുള്ളത്.
മലയാളത്തിന്റെ സര്‍ഗാത്മക പ്രതിഭാസമായിരുന്ന കമലാ സുരയ്യ  അവരുടെ രചനകളിലൂടെ നടത്തിയ യാത്രകളില്‍ പലപ്പോഴും,തരിശു നിലങ്ങളില്‍ പ്രേമത്തിന്റെ വിലാപ കാവ്യം തിരഞ്ഞ് അവര്‍ അസ്വസ്ഥയായി.ചന്ദന മരങ്ങളുടെ മദ ഗന്ധം മലയാളി യാഥാസ്ഥിതികതയുടെ നാലുകെട്ടുകളില്‍ അസ്വസ്ഥത പടര്‍ത്തിയപ്പോള്‍ സ്ത്രീ ലൈംഗികതയുടെ സ്വയം നിര്‍ണയാവകാശം അവരെ ലസ്ബിയന്‍ എന്ന് മുദ്ര കുത്തിച്ചപ്പോള്‍,സ്നേഹം നല്‍കുന്നത് ഒരു പട്ടിയാണെങ്കിലും ഞാന്‍ പിന്നാലെ പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വായനയുടെ ആമാശയത്തില്‍ അവര്‍ ദഹനക്കേടുകള്‍ തീര്‍ത്തു.
പ്രണയത്തിലും,ലൈംഗികതയിലും ഫ്യുഡല്‍ മത യാഥാസ്തിക നിലപാടുകളില്‍ നിന്നും അണുവിട മുന്നോട്ടു പോകാന്‍ ഇന്നും കഴിയാത്തൊരു സമൂഹത്തിന് എങ്ങനെയാണ് വിമത ലൈംഗികതയും,പെണ്‍ ഉടലിന്‍റെ അപാര സാധ്യതകളെ സംബന്ധിക്കുന്ന തുറന്നു പറച്ചിലുകളും,വെച്ച് പൊറുപ്പിക്കാന്‍ ആവുക  ? ആണ്‍ പെണ്‍ ബന്ധത്തിലെ ആത്മീയതയും,ഭൌതികതയും,ഒരു പോലെ വിചേദിക്കുകയും, നിലവിലുള്ള രതി ബന്ധങ്ങളില്‍ സംഭവിക്കുന്നത്‌ പുരുഷാധീശതയുടെ പ്രത്യയ ശാസ്ത്ര മണ്ഡലങ്ങളില്‍ പെണ്‍ ശരീരത്തിന്‍റെയും,വ്യക്തിത്വത്തിന്റെയും നിരാകരണം ആണെന്ന് അവര്‍ തുറന്നടിക്കുകയും ചെയ്തു.പെണ്ണിന്‍റെ വാക്കിലും,എഴുത്തിലും,അവളുടെ ജീവിതം തിരയുന്ന,സദാചാര പോലീസുകാരുടെ  തെറി വിളികള്‍ അവരെ ഒരു കാലത്ത് വല്ലാതെ നോവിച്ചിരുന്നു,എങ്കിലും എല്ലാ   എതിര്‍പ്പുകളെയും,ചങ്കുറപ്പിന്റെയും സത്യസന്ധതയുടെയും,കരുത്തുറ്റ വാക്കുകള്‍ കൊണ്ട് അവര്‍ ഒരു ഒറ്റയാള്‍  പട്ടാളമായി നേരിട്ടു.

അകലുന്ന കാഴ്ചകളും,അസ്വസ്ഥമാകുന്ന മനസ്സിന്റെ നോവുകള്‍ക്കും ഒപ്പൊം സ്നേഹത്തിന്‍റെ കടല്‍ കൊതിക്കുന്ന അവരുടെ ആത്മാവിന്‍റെ ഉള്ളറകളില്‍,അക്കാലങ്ങളില്‍ നാം കോരി നിറച്ചത് ആരോപണത്തിന്റെയും,പരിഹാസത്തിന്റെയും കൂരമ്പുകള്‍ ആയിരുന്നു.മഴയും,മലയാളവും,മലയാഴ്മയും വേണ്ടെന്നു വെച്ച് മൂന്നാം പ്രവാസത്തിനു അവര്‍ ലാവണം മാറും വിധം നോവിന്റെ സങ്കടല്‍ മാത്രം നല്‍കി മലയാളി ഒരു കാലത്ത് അവരെ പൂനയിലേക്ക്‌ നാടുകടത്തിയപ്പോള്‍ ലോകത്തിനു മുന്നില്‍ മലയാളി ഒരിക്കല്‍ കൂടി ചെറുതായി പോയി.വെറും വെറും മലയാളിയായി പോയി.അപ്പോഴും പതിവുപോലെ കേരളീയ പൊതു മനസ്സിന്റെ പതിവ് നാട്യങ്ങളാകുന്ന കപട കണ്ണീര്‍ പ്രതികരണങ്ങള്‍ക്ക് അപ്പുറം ആത്മാര്‍ഥതയുടെ അകംപൊരുള്‍ ആര്‍ക്കും അവകാശപെടാന്‍ കഴിഞ്ഞിരുന്നില്ല
ജീവിതത്തിലുടനീളം ശാന്തിയും,സമാധാനവും,സുരക്ഷയും തേടി അലയുകയായിരുന്ന മാധവികുട്ടി എന്ന എഴുത്തുകാരി.അതിന്റെ കലമ്പലുകളും,കഥ പറച്ചിലുകളുമായിരുന്നു അവരുടെ രചനകളിലുടനീളം നിറഞ്ഞു നിന്നത്.എന്നാല്‍ തന്നെ സമാധാനത്തിലും,സമര്‍പ്പണത്തിലും  അധിഷ്ഠിതം ആയ ഒരു മതത്തിലും,സ്നേഹത്തിന്‍റെ മറുവാക്കായ സൃഷ്ടാവിലും സമര്‍പ്പിച്ചതിലൂടെ സുരയ്യ എന്ന ആ സാധു സ്ത്രീ ശാന്തിയുടെ ശാശ്വത തലങ്ങളില്‍ സുരക്ഷിതവും,സംതൃപ്തയുമായി.ശാന്തി തേടി അലഞ്ഞ മനസ്സിലെ അശാന്തിയുടെ തിരകള്‍ വിശ്വാസത്തിന്റെ തീരത്ത് ചെന്നണഞ്ഞു.അവിടെയും അവരെ ജനം വെറുതെ വിട്ടില്ല.കൃഷ്ണനും,ക്രിസ്തുവും,അല്ലാഹു വും തനിക്കു  ഒന്നാണെന്ന  ഏറ്റവും വലിയ സത്യം,ആ പരമമായ  സത്യം,ഏക ദൈവ വിശ്വാസിയായ    അവര്‍ സമൂഹത്തോട്  തുറന്നടിച്ചപ്പോള്‍ അവരെ ചിത്ത ഭ്രമക്കാരിയായി ചിത്രീകരിക്കാനായിരുന്നു അവിടെയും മത്സരം.ഒരു മതം മാറ്റത്തിന്‍റെ അകമ്പടി വേണ്ടായിരുന്നു മാധവികുട്ടിയുടെ മതനിരപേക്ഷ മനസ്സിനെ വായിച്ചെടുക്കാന്‍ എന്നിട്ടും ചില ധാര്‍ഷ്ട്ട്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ചരിതാര്ത്യത്തിനപ്പുറം മനസമാധാനത്തിന്റെ തീരത്തേക്കായിരുന്നു  അവര്‍ പ്രയാണം ചെയ്തത്.സ്നേഹം മാത്രം കൊതിച്ച  ആ പാവം കിളി കൂടൊഴിഞ്ഞ്‌ പറന്നകന്നപ്പോള്‍ അവസാനം ചേക്കേറിയ ചില്ല അവരെ തഴഞ്ഞില്ല,മറ്റുള്ളവര്‍ക്ക് കൊട്ടിഘോഷിക്കാന്‍ തക്ക ഒന്നും അതിലില്ലെന്നു തെളിയിച്ചു അവരുടെ ഭൌതിക ശരീരം അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ ,സ്നേഹാദരങ്ങളോടെ ഖബറടക്കിയപ്പോള്‍.
അവര്‍ മരിച്ചപ്പോള്‍ മാത്രമാണ് പ്രബുദ്ധ കേരളം- മാധവികുട്ടി എന്ന ഹിന്ദുവും,കമല സുരയ്യ എന്ന മുസ്ലീമും ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.ഒരു മതം മാറ്റത്തിലൂടെ ഒരു സമൂഹത്തിനു അവര്‍ നല്‍കിയ പാഠം അദ്വൈതം എന്ന സിദ്ധാന്തം തന്നെ ആയിരുന്നു.രണ്ടും രണ്ടല്ല ഒന്നാണ് എന്ന്മതത്തിന്റെ പേരില്‍ കടിപിടി കൂടുന്ന ജനങ്ങള്‍ക്കുള്ള  ഒരു ഓര്‍മപെടുത്തല്‍.അവര്‍ അതിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്  ഹൈന്ദവികതയും,ഇസ്ലാമികതയും എന്നാല്‍ രണ്ടും രണ്ടല്ല ഒന്നാണ് എന്ന  മഹത്തായ  ദര്‍ശനികതയായിരുന്നു.
അവരുടെ ശക്തമായ രചനകളെക്കള്‍ മലയാളിയാല്‍ വായിക്കപെട്ടത്‌ അവരുടെ ജീവിതമായതിനാല്‍ ഒരുപക്ഷെ ആ ഒരു കാഴ്ചപ്പാടോടെ മാത്രം അവരെ വായിച്ചവര്‍ക്ക് ഈ ലേഖനം ഒരു കല്ലുകടിയായി തോന്നാം നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകുന്ന തലത്തിലേക്ക് ഈ ലേഖനം വായിക്കപെടുമെന്ന ചിന്ത നിലനില്‍ക്കെ ,ഇന്നത്തെ കേരളത്തിന്‌ ആവശ്യം ആത്മീയതയിലധിഷ്ടിതമായ ഒരു അച്ചടക്ക സ്ത്രീ ചിന്തയാണ് എന്ന പോസിറ്റീവ് നിലപാട് തറയില്‍ നിന്ന് നോക്കി കാണുമ്പോള്‍,പീഡിപ്പിക്കപെടുന്ന,ചവിട്ടിയരക്കപെടുന്ന സ്ത്രീത്വത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ നീതിയുടെ പക്ഷം ചേരേണ്ട ആക്ടിവിസ്ടായി അവര്‍ നിലനിന്നില്ല എന്നത് അവരുടെ ന്യൂന്യതയായി ഞാന്‍ നോക്കി കാണുന്നു.അജിത മുതല്‍ സാറാ ജോസഫ്‌ വരെയുള്ള  ആക്ട്ടിവിസ്ട്ടുകളും,എഴുത്തുകാരികളും ഉയര്‍ത്തിപിടിക്കുന്ന വനിതാ വിമോചന പ്രശ്നങ്ങളില്‍ അവരെപോലെയുള്ള സ്വതന്ത്ര ധിഷണാശാലിയുടെ  സാന്നിധ്യം ഒരു പക്ഷെ അവര്‍ ജീവിചിരിക്കുമായിരുന്നെങ്കില്‍ ഒരു മുതല്‍കൂട്ടായി ഇന്ന്  മാറിയേനെ. തന്മൂലം തന്നെ അവരുടെ വിയോഗം വിശാലമായി ചിന്തിക്കുന്ന,  കേവലം മതത്തിന്‍റെ മതില്കെട്ടിനകത്തു ബന്ധിക്കപെടാത്ത  സ്വതന്ത്ര മനസ്സുള്ള മലയാളി സ്ത്രീയുടെ ഒരു രാഷ്ട്രീയ നഷ്ടം കൂടിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ശനിയാഴ്‌ച, മേയ് 26

ഒടുവില്‍......!!!

ഒടുവില്‍....!കാൽക്കലെൻ കണ്ണീർ പ്രണാമം ..!


ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം...
************************************
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ....
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ..?
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ...?
ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം!
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം ..!!!

വെള്ളിയാഴ്‌ച, മേയ് 25

മരുഭൂമിയിലെ കനല്‍ മുന്തിരികള്‍..

നിന്‍റെ നിശ്വാസമേറ്റാല്‍ ഞെട്ടറ്റു 
ഉതിര്‍ന്നു വീഴുന്ന വെറും മുന്തിരിയല്ല!

നിന്‍ കണ്ണേറില്‍,നിന്‍ കല്ലേറില്‍ ഉലഞ്ഞ്
 അടരുന്ന പാവം ഉണ്ണിമാങ്ങയല്ല!

നിന്‍ ദന്തക്ഷതത്താല്‍ ചുവക്കുന്ന,
തളര്‍ന്ന് ഉടല്‍ ഉടയുന്ന തുടുത്ത  ആപ്പിളുമല്ല!
 
നിന്‍ നഖക്ഷതത്താല്‍ ഇതള്‍ വിരിഞ്ഞു
 പരിമണം പടര്‍ത്തുന്ന  മധുര നാരങ്ങയല്ല!

സംസ്കാര സമ്പന്നമായ   'പഴ തറവാട്ടിലെ' തീയില്‍ കുരുത്ത
ഈ ചെറു കാപ്പിരിയെ നീ ഇവയോടോന്നും ഉപമിക്കല്ലേ ....!!!

തീക്ഷ്ണ  അധിനിവേശ ത്വരയാല്‍ വികലമാക്കപെടാത്ത
മരുഭൂമിയിലെ  ഉഷ്ണകാറ്റാണ് ഇതില്‍  അമൃത കണങ്ങള്‍ നിറച്ചത്...

ഒതുക്കി പറഞ്ഞാല്‍ ഇത് വിപ്രവാസത്തിന്റെ 
ഗൃഹാതുര സ്മരണ നട്ടു നനച്ച ,
മണല്‍ ചൂടില്‍ വിരിഞ്ഞ  കനല്‍ മുന്തിരികള്‍!!!

വെള്ളിയാഴ്‌ച, മേയ് 18

Clean up the dirtiest thing on the Internet...Demand a clean cloud.


http://www.greenpeace.org/international/en/campaigns/climate-change/cleanourcloud/petition/


Clean up the dirtiest thing on the internet...Demand a clean cloud..Apple, Amazon and Microsoft all use asthma-inducing, climate destroying coal to power the "cloud" that stores your emails, photos, music and videos. Take action now & tell these companies to clean the cloud.


Let's get the internet off coal


Giant data centres which store and send the terabytes of pictures, emails, songs and streaming videos we enjoy every day are now one of the fastest growing sources of new electricity demand in the world. Every day, tons of asthma-inducing, climate destroying coal pollution is thrown in the air to keep the Internet humming.

But there’s hope! The tech industry is led by a few very large companies who can choose to quit the coal habit. Thanks to you, Facebook already has. So we're kicking off a campaign to see Microsoft, Amazon, and Apple — three of the largest owners of data centres in the world — make the switch.

Send a quick note to the CEO'S of Microsoft, Amazon and Apple, asking them to clean up the cloud.
************************************************

Dear Mr. Ballmer, Mr. Bezos & Mr. Cook,

We need to talk Green IT. The coal-fired power plants that energize your giant data centers are one of the world’s top sources of airborne carcinogens and greenhouse gases.

You’ve probably seen the Greenpeace International report confirming just how much coal is being burned to keep all those servers online. It casts quite a cloud over all that IT innovation, but the facts are easy to see: Our data is downright dirty.

But you have an opportunity to clear things up, leading us toward the realization of IT that is powered by the sun and the wind, not dirty coal. Here’s what you can do to make it happen:

- Make it company policy to seek renewable energy when siting your data centres.
- Urge your electricity suppliers to move away from dirty energy
generation, investing instead in renewable energy generation, capacity, and efficiency.
- Advocate full transparency of your energy use and carbon footprint for all products, as well as your cloud presence.
- Encourage your product suppliers and manufacturers to adopt similar policies, and give preferences to green suppliers

As an environmentally aware digital citizen, I'm asking you to help us all breathe a little easier by working with Greenpeace to create a world where data centres powered by dirty coal are a thing of the past. Along with being the source of so many IT breakthroughs, you'll literally give us all a breath of fresh air.

Respectfully,
Public Voice.
(Mrs.Sheeba Ramachandran -for Greenpeace International)
http://www.greenpeace.org/india/en/What-We-Do/Stop-Climate-Change/Green-Electronics/cleanourcloud/petition/?utm_source=SilverpopMailing&utm_medium=email&utm_campaign=iCoal+-+M3+-+Sneezy+-+Non-sign
www.greenpeace.org



വ്യാഴാഴ്‌ച, മേയ് 10

"അഗ്നിയില്‍ കു(കൊ)രുത്ത സഹനശൈലങ്ങള്‍"

(ഈ കഥയില്‍ ഉള്ള കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ...മരിച്ചു പോയവരുമായോ ആര്‍ക്കെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം എന്ന് പറയുന്നില്ല... സത്യമാണ്)

വല്ലപ്പോഴും മാത്രം എഴുതുന്ന എന്‍റെ, ഇഷ്ട വിഷയം സമകാലിക ലേഖനങ്ങള്‍ ആണ് എന്നിരിക്കെ ഇതിനെ കഥയെന്നു പറയാമോ എന്ന സംശയം ഇല്ലാതില്ല....:)
നോവലുകള്‍ക്കും ,കഥകള്‍ക്കും സമൂഹത്തില്‍ നിലനിന്നിരുന്ന ,മത -ജാതി വ്യവസ്ഥ,സമ്പത്ത് വ്യവസ്ഥിതി-ജന്മി-കുടിയാന്‍  അങ്ങനെ പല  ദുരാചാരങ്ങളെയും സാമൂഹികവ്യാധികളെയും സ്വാധീനിക്കാന്‍  കഴിഞ്ഞിരുന്ന ഒരു കാലഘട്ടം പണ്ട് നമുക്കുണ്ടായിരുന്നു.
(എന്തിനേറെ പൂവള്ളി   എന്ന ധനപുഷ്ടിയുള്ള നായര്‍ തറവാടിന്റെ സത്  ഭാവിയിലേക്ക് ഉറ്റുനോക്കികൊണ്ടാണ്‌ ഒരു ശതകത്തിനപ്പുറം മലയാള നോവല്‍ തുടങ്ങുന്നത് തന്നെ.പൊന്മുടി എന്ന ക്ഷയിച്ച ഈഴവ തറവാടിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് നോക്കി കൊണ്ടായിരുന്നു കൊളോണിയല്‍ മാതൃകയില്‍ ഉള്ള ഇന്ദുലേഖ തുടങ്ങിയത്.)എന്നാല്‍ ഇന്ന്  വിപണിയുടെ ഭ്രമിപ്പിക്കുന്ന ആഹ്ലാദ തിമര്‍പ്പിലേക്ക് പരസ്യ വാചകങ്ങള്‍ ഉരുവിട്ട്കൊണ്ട് എടുത്തു ചാടുന്ന പുതിയ തലമുറയ്ക്ക് കാലുറപ്പിച്ചു നില്‍ക്കാന്‍ ദേശീയതയുടെയോ,പ്രാദേശികത യുടെയോ തനിമകള്‍ ഇനിയങ്ങോട്ട് കൂടുതല്‍  ആവശ്യമായി വരും എന്ന തോന്നലില്‍ ,സമകാലിക ജീവിതത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാന്‍ ഇങ്ങനെയും  നൈതികതയുടെ ചില നേരുകള്‍ ആവശ്യമാണ്‌ എന്നിരിക്കെ,അത് ഈ കഥയില്ലായ്മയില്‍ നിന്നും വായിച്ചെടുക്കുക എന്നതാണ് ഈ കഥയില്‍ അനുവാചകരുടെ ഉത്തരവാദിത്തം.തെറ്റ് ചൂണ്ടികാണിക്കുമല്ലോ...പൊറുക്കുമല്ലോ? 
*************************************************************************************************************
പശ്ചിമേഷ്യയിലെ  കൊളോണിയല്‍ ഭരണകാലത്ത്  മധ്യ പൌരസ്ത ദേശത്തെ യുദ്ധ തടവുകാരെ  പാര്‍പ്പിച്ചിരുന്ന  ആ   പുരാതന കോട്ടയിലേക്ക്  കെട്ടഴിഞ്ഞു  പായുന്ന  കൊടുങ്കാറ്റിനെ പോലെ  അവള്‍  പാഞ്ഞു.തികച്ചും അപ്രതീക്ഷിതമായി ആര്‍ത്തലച്ചു വന്ന  വേനല്‍ മഴ അവളെ അപ്പാടെ നനയിച്ചിട്ടും ആ  തടവറയില്‍  നിന്നും അവളെ തേടി വന്ന പട്ടാള  മുദ്ര  പതിച്ച   ആ  സന്ദേശം  അവള്‍  കരുതലോടെ  മാറോടടക്കി  പിടിച്ചിരുന്നു.

ദ്വീപില്‍ ഒറ്റപെട്ടു നില്‍ക്കുന്ന ആ കോട്ടയ്ക്കു മുന്നില്‍ നിരുദ്ധ കണ്ഠം ഒരു നിമിഷം!എന്തെങ്കിലും  പറയുന്നതിന്‍  മുന്‍പേ  അവളെ  പ്രതീക്ഷിച്ചിരുന്നത് പോലെ  കാവല്‍ക്കാരന്‍  അവള്‍ക്കു  മുന്‍പില്‍  കോട്ട  വാതില്‍  മലക്കെ  തുറന്നു.അത്യാധുനിക   സാങ്കേതികതികവോടെ നിര്‍മിച്ച   ആ  പ്രവേശന കവാടം  അവളെ  ഒന്നാകെ  സ്കാന്‍ ചെയ്ത് അകത്തേക്ക് പ്രവേശനം  അനുവദിച്ചു.പട്ടാള  ചിട്ടയോടെ  ഭൂമിയില്‍  പ്രകമ്പനം  ഉണ്ടാക്കി  മുന്നില്‍  നടക്കുന്ന   അയാളുടെ  പിന്നാലെ  തികച്ചും  നിസ്സംഗമായി  അവള്‍  അനുഗമിച്ചു.
വരാന്തകളും,കവാടങ്ങളും  പിന്നിട്ട്  ജയില്‍  സുപ്രണ്ടന്റ്റ് എന്നെഴുതിയ   മുറിക്കു  മുന്നില്‍  ഒരു ശില പോലെ അവള്‍ ചെന്നു നിന്നു.അവള്‍  നല്‍കിയ   കത്ത്   കൈപറ്റി,തിരിച്ചറിയല്‍ രേഖയിലും അവളുടെ  മുഖത്തേക്കും  മാറി  മാറി  നോക്കിയ  ശേഷം  പച്ച   ലോഹം  അരത്തോടുരയുന്ന   പോലെ   ജയില്‍  സുപ്രണ്ടന്റ്റ്  പട്ടാളകാരനോട്  മുരണ്ടു,“ഇവളെ  അയാളുടെ  അടുത്തേക്ക്   കൊണ്ടു   പോകൂ ”.

ഒരു  നിമിഷത്തെ  ഇടവേളയ്ക്കു  ശേഷം  അവളോടായി  പറഞ്ഞു ,”ഇനി  നിനക്ക്   മാത്രമേ   അയാളെ രക്ഷിക്കാന്‍  ആവുകയുള്ളൂ".ഉള്ളിന്‍റെ ഉള്ളില്‍ നിന്നും തിളച്ചു തൂവിയ രോഷം അടക്കി പിടിച്ച് അവള്‍ പ്രതികരിച്ചു -"മിസ്റ്റര്‍ ഓഫീസര്‍ അദ്ധേഹത്തെ "അയാള്‍" എന്ന് ആക്ഷേപിച്ചു എന്നോട് സംസാരിക്കരുത്-അദ്ദേഹം എന്ന് പറയൂ".പരിഹാസപൂര്‍വ്വം ഒന്ന് തല കുലുക്കി ഒരു നിമിഷത്തെ ഇടവേളക്കു ശേഷം ഓഫീസര്‍ വീണ്ടും പറഞ്ഞു."അദ്ധേഹത്തിന്റെ  മനസിനെ  സ്വാധീനിക്കാന്‍   ഇന്ന്  ഈ  ലോകത്ത്   നിനക്കല്ലാതെ  മറ്റാര്‍ക്കും  കഴിയില്ല   എന്ന   തിരിച്ചറിവാണ്   ഇത്രയും  ദൂരത്തു  നിന്നും  നിന്നെ  അടിയന്തിരമായി  വിളിപ്പിച്ചത് ..വില്യംസ്   ഡോക്ടറോട്  അദ്ദേഹം  പറഞ്ഞിരിക്കുന്നു -"ഇന്ന് എന്‍റെ   മനസിനെ  അസ്വസ്ഥതപെടുത്തുന്ന   ഏക  ചിന്ത  അവളെ കുറിച്ചുള്ളത്   മാത്രമാണ് " എന്ന്.അത്   കൊണ്ടു  ഞാന്‍  പറഞ്ഞത്   പോലെ  ചെയ്യ്.അദ്ധേഹത്തെ  രക്ഷിക്കേണ്ടത് നമ്മുടെ  എല്ലാവരുടെയും  ആവശ്യമാണ്‌.ആ  മരണം  സമൂഹത്തിനു  വലിയൊരു  നഷ്ട മായിരിക്കും -രാജ്യത്തിന്‌  തന്നെയും ." അവളുടെ  മുഖത്ത്   പോലും  നോക്കാതെ  അത്  പറഞ്ഞു  ജയില്‍  സൂപ്രണ്ടന്റ്റ്  പുറത്തേക്ക് നടന്നു.തോക്ക്ധാരിയായ  പട്ടാളക്കാരനു പിന്നാലെ   അവള്‍  എതിര്‍  വശത്തെ  കെട്ടിടത്തിലെക്കും.
സുപ്രണ്ടന്റ്റ്  അയച്ച  കടലാസിലെ  കറുത്ത   അക്ഷരങ്ങള്‍  ആ  ക്രൂരമായ   കയ്യോപ്പോട്  കൂടി  അവളുടെ  കണ്മുന്‍പില്‍  തെളിഞ്ഞു വന്നു. അതിലെ  ഓരോ പദവും  ഒരു സര്‍പ്പത്തെപ്പോലെ  മനസ്സില്‍  ആഞ്ഞു കൊത്തുന്നു.
  "__നെ  മരണം വരെ തൂക്കിലേറ്റാന്‍  ഉള്ള  കോടതി  വിധിയില്‍  പരമോന്നത   കോടതി  ഒപ്പ്  വെച്ചിരിക്കുന്നു ....!!!”

അസ്വസ്ഥമായ ചിന്തകള്‍ ചേക്കേറിയ  അവളുടെ ശിരോ മണ്ഡലത്തില്‍ ,സായത്ത സംസ്കാരവും ആര്‍ജിത  സംസ്കാരവുംതമ്മില്‍  പൊരിഞ്ഞ  സംഘട്ടനം നടക്കുന്നു!ദ്വന്ത  വ്യക്തിത്വം  ശക്തമായി  സ്വന്തം  മനസ്സിനെ തന്നെ  പീഡിപ്പിക്കുന്നു.ചുറ്റുപാടില്‍  നിന്നും,ജീവിച്ച സമൂഹത്തില്‍ നിന്നും സാംശീകരിച്ച സംസ്കാരവും- പാരമ്പര്യമായി പകര്‍ന്നു  കിട്ടിയ സംസ്കാരവും  തമ്മില്‍  നടക്കുന്ന  സംഘട്ടനം!!! തന്റെ  വഴി -ശരിയോ തെറ്റോ? അവള്‍  ചിന്തിച്ചു  കൊണ്ടേ  ഇരുന്നു. 
പെട്ടെന്ന് തെളിക്കപെടുന്നവന്റെ  മൃഗീയ ശബ്ദം-   “ഇതാ  ഇവിടെ നില്‍ക്കിന്‍  ”…അവളുടെ ഹൃദയമിടിപ്പിന്  ആക്കം  കൂടി …വാതിലുകള്‍ തുറക്കപെടുകയാണ് . ...ഉള്ളില്‍  ഒരു  തേങ്ങല്‍..അതെവിടെനിന്നാണ്   വന്നതെന്നറിയില്ല  …പിന്നെയത്   ഒരു  അഗ്നിപര്‍വതം  പോലെ  പൊട്ടിത്തെറിച്ചു.ഒരു നിമിഷം  ശ്വാസം കഴിക്കാന്‍  മറന്നു ..പരിസരം   മറന്നു …തികട്ടി വന്ന കരച്ചില്‍  തൊണ്ടയില്‍  കുരുക്കി  ആത്മസംയമനത്തോടെ  അവള്‍   കണ്ണ് നിറയെ അദ്ധേഹത്തെ കണ്ടു ....!

ഹൃദയാന്തരങ്ങളില്‍  സകല  നൊമ്പരങ്ങളും  അടക്കി  പിടിച്ചു  കൊണ്ടു  അവള്‍  പുഞ്ചിരിക്കാന്‍  ശ്രേമിച്ചു.കാവലാള്‍  അവളോട്‌  സംസാരിക്കുവാന്‍  ആവശ്യപെട്ടു.ഉടഞ്ഞു  പോയ  വാക്കുകള്‍ പെറുക്കി കൂട്ടുവാന്‍  കഴിയാതെ  അവള്‍  ഒരു  നിമിഷം  പകച്ചു  നിന്നു.പിന്നെ  മെല്ലെ  വളരെ  പതുക്കെ  അവള്‍  പറഞ്ഞു . . “എന്നില്‍  അവശേഷിക്കുന്ന   ജീവന്റെ  അവസാന  ശ്വാസമേ, ഇതെന്റെ  ജീവിതത്തിലെ  ഏറ്റവും  ധന്യമായ   നിമിഷം!ഒരു പക്ഷെ  ഇക്കാലമത്രയും  ജീവിതം  തീര്‍ത്ത എല്ലാ പ്രതിസന്ധികള്‍ക്ക്   മുന്‍പിലും  തളരാതെ ജീവനെ നില  നിര്‍ത്തിയത് അങ്ങയെ ഒന്ന്  കണ്ണ്  നിറയെ  വീണ്ടും കാണുവാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് പറഞ്ഞാല്‍ അങ്ങ് വിശ്വസിക്കുമോ?" 
കാവല്‍ മൃഗം   ഉറക്കെ അമറി.."നീയെന്താ സ്വപ്നം  കാണുന്നോ? മന്ത്രിക്കാതെ  ഉറക്കെ  പറയു  ഞാന്‍  കൂടി  കേള്‍ക്കട്ടെ ?" ഒരു  നിമിഷം  ആര്‍ദ്രമായ   മനസ്സിനെ  ശൂന്യമാക്കി  അവള്‍   നിര്‍വികാരമായി   അവര്‍  പഠിപ്പിച്ചു  കൊടുത്ത   വാക്കുകള്‍ ഏറ്റു പറഞ്ഞു …
"ഞാന്‍  ഇവിടെ  അങ്ങേക്ക്   ഒരു  ദൂതുമായി  വന്നിരിക്കുന്നു .ഈ  ദുഷ്കരമായ   ദൌത്യം  ഇവര്‍   ഇന്ന്   എന്നോട്  നിര്‍വഹിക്കാന്‍  ആവശ്യപെട്ടിരിക്കുന്നു .രണ്ടു   കാര്യങ്ങള്‍  ആണത് . ഒന്നാമത്തെത്  ....അങ്ങയെ  മരണം  വരെ  തൂക്കിലേറ്റുന്ന   ഉത്തരവില്‍    പരമോന്നത   നീതിന്യായ പീഠം   ഒപ്പ്  വെച്ചിരിക്കുന്നു എന്ന വാര്‍ത്ത‍.ആ ദാരുണമായ കൃത്യം നടക്കാതിരിക്കാന്‍ അവര്‍ മാര്‍ഗ്ഗവും പറയുന്നു.അങ്ങ്  രൂപീകരിച്ച   സംഘടനക്കു വിദേശ  ബന്ധം ഉണ്ട് എന്നും  അത്  ഇന്നാലിന്ന രാഷ്ട്രവുമായിട്ടാണെന്നും പറയണം .അതോടെ  അങ്ങ് ഈ തടവറയില്‍ നിന്നും മോചിപ്പിക്കപെടും. 
രണ്ടാമത്തെത്അങ്ങയില്‍  അവര്‍  ആരോപിക്കുന്ന   കുറ്റം  ശരിയാണ്   എന്ന്  അങ്ങയുടെ  ഹൃദയം  കവര്‍ന്ന   ഈ  ഞാന്‍  എഴുതി  കൊടുക്കണം .ആ  ശക്തമായ   സാക്ഷി  മൊഴി   കള്ളമാണ്   എന്ന്  അങ്ങാകും  പ്രതി  പറയില്ലാ  എങ്കില്‍  ശിഷ്ട   ജീവിതം  ഒരുമിച്ചു  കഴിയാന്‍  അവര്‍  നമ്മെ   അനുവദിക്കും ….നമ്മള്‍  ഏറെ  ആഗ്രഹിക്കുന്ന   ആ  മനോഹരമായ   തുരുത്തിലെ  പക്ഷി  മൃഗാദികളും ,ഫല  സസ്യസമര്‍ഥമായ   സ്വപ്ന   ഭവനത്തില്‍    പൂക്കളോടും  പൂമ്പാറ്റയോടും  ഒപ്പൊം നമുക്ക്   ഒരുമിച്ചു  മരണം  വരെ …”അവള്‍ പറഞ്ഞു നിര്‍ത്തി.
അവിടമാകെ ഒരു നിമിഷം കനത്ത മൂകത തളം കെട്ടി നിന്നു.ക്ഷീണിതനെങ്കിലും സ്വത സിദ്ധമായ പുഞ്ചിരി  കൈവിടാതെ  അദ്ദേഹം  അവളെ  തന്നെ  സാകൂതം നോക്കി.ശാന്തമായ   ഒരു  പുഞ്ചിരിയോടെ …തുടര്‍ന്ന്,ഉയര്‍ത്തി പിടിച്ച   ശിരസ്സോടെ  ഘന ഗാംഭീര്യമായ  ശബ്ദത്തില്‍  അവളുടെ  ഹൃദയത്തിന്‍റെ  ആഴങ്ങളില്‍  പോലും  തുളച്ചു  കയറുന്ന   ശക്തിയോടെ  അദ്ദേഹം  പറഞ്ഞു ,ആ പറയുന്നത്  ഒരു  സത്യമായിരുന്നെങ്കില്‍   അത്  പറയുന്നതില്‍  നിന്നു  എന്നെ  തടയാന്‍  ഭൂമിയില്‍  ഒരു  ശക്തിക്കും  കഴിയുമായിരുന്നില്ല  .അതൊരു  സത്യമല്ലെന്നിരിക്കെ  അതെന്നെ  കൊണ്ട്   പറയിപ്പിക്കാനും  അതെനിക്ക്   ഏറെ  പ്രിയ  പെട്ട  നീ  ആയിരുന്നാലും  ഭൂമിയില്‍  ഒരു  ശക്തിക്കും  സാധ്യമല്ല ." ഒന്നാമത്തെ   പ്രശ്നത്തിനുള്ള   മറുപടി  ഞാന്‍  പറഞ്ഞു  കഴിഞ്ഞു …ഇനി രണ്ടാമത്തെ  പ്രശനത്തിനുള്ള   മറുപടി - വെറും  ഒരു  പെണ്ണ്   മാത്രമല്ലല്ലോ നീ  എനിക്ക് ..അതിനു  മറുപടി  നീ  തന്നെ  പറയു ".
ഒരുമാത്ര  ആ  മുഖത്തേക്ക്   നോക്കി   നിന്ന  അവള്‍  അദ്ദേഹം ഇല്ലാത്ത  തന്‍റെ ജീവിതത്തിന്‍റെ നിരര്ഥകതയെ കുറിച്ച്  ഒരു പിടച്ചിലോടെ  ഓര്‍ത്തു!!!നെഞ്ചില്‍ നിന്നും തികട്ടി വന്ന ഒരു തീഗോളം അവളുടെ അവസാന  ആശയേയും,വാക്കിനെയും ഒരു നിമിഷം വറ്റിച്ചു കളഞ്ഞു!എങ്കിലും സമചിത്തത കൈ വിടാതെ അവള്‍ പറഞ്ഞു.."ഈ ഭൂമിയില്‍  മറ്റെന്തിനെക്കാള്‍  തനിക്കു  വിലപെട്ട അങ്ങയെ  ആ  കാപാലികര്‍ക്ക്  വിട്ടു കൊടുക്കാന്‍ ഒരിക്കലും എനിക്ക്കഴിയില്ല.പക്ഷെ  അങ്ങയെപോലെ  നീതിമാനും  സത്യ സന്ധനുമായ  വ്യക്തിയുടെ സല്‍പേര്  ഈ  സമൂഹത്തിനു  മുന്നില്‍   കളങ്കപെടുത്തിയുള്ള    ,ഒരു  ജീവിതം - അത്  എന്തിന്റെ   പേരിലാണെങ്കിലും  ഈ  ഞാനും  ആഗ്രഹിക്കുന്നില്ല.തന്മൂലം തന്നെ കേവലം  സ്വാര്‍ഥ ലാഭത്തിനും ,താത്പര്യത്തിനുമായി,ജീവിതം  കൊണ്ട്  ചരിത്രവും,സംസ്കാരവും  സൃഷ്‌ടിച്ച  അങ്ങയുടെ  പാരമ്പര്യത്തിന് മേല്‍  ഒരു  കളങ്കമായി  അത്തരം  വ്യാജ   കുറിപ്പ് എഴുതാന്‍ എനിക്കും കഴിയില്ല...ഒരിക്കലും ".കിതപ്പോടെ അവള്‍ പറഞ്ഞു നിര്‍ത്തി.

ആശങ്കയോടെ അവള്‍ അദ്ധേഹത്തെ നോക്കി.ആ മുഖത്ത് ആ പതിവ് ചിരി.അദ്ദേഹം അഭിമാനത്തോടെ  പറഞ്ഞു,"ഞാന്‍  സ്നേഹിച്ചതും  ആഗ്രഹിച്ചതും വെറും  ഒരു  സാധാരണപെണ്ണിനെ ആയിരുന്നില്ലല്ലോ ….നീ  എന്നെ  ഒട്ടും  നിരാശപെടുത്തിയില്ല പ്രിയേ...പകരം  നിന്നോടെനിക്കുള്ള   സ്നേഹം  പതിന്മടങ്ങായി  വര്‍ദ്ധിച്ചിരിക്കുന്നു..."

കേട്ടു  നിന്ന  കാവല്‍  മൃഗത്തിന്‍റെ  മുഖം  പൂര്‍വാധികം  കറുത്തു.ശാന്തമായ  ആ  വദനത്തിലേക്ക്‌  നോക്കി  അയാള്‍  പക തുപ്പി ”പക്ഷെ  ഒന്നുണ്ട്   നീ  അതിനു  ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടതായ് വരും.”

നര  കയറി  തുടങ്ങിയ  ആ  താടി  പതിയെ  തടവി  പുഞ്ചിരി  മായാതെ  അദ്ദേഹം  മറുപടി  പറഞ്ഞു  .."ജീവിതമോ ?അത്  തന്നവന്റെ  ഉടമസ്ഥതയില്‍  ഉള്ളതാണ് .. . അവനാണ് അതനുഗ്രഹിച്ചു നല്‍കിയത് ..അവനതു  എപ്പോള്‍  വേണമെങ്കിലും  തിരിച്ചെടുക്കാം...ആ  സ്വാതന്ത്ര്യത്തെ  ഞാന്‍  സ്വാഗതം  ചെയ്യുന്നു ."
ഇടക്കിടപെട്ടു  കൊണ്ട്  കരടിയുടെ  മുഖമുള്ള   പാറാവുകാരന്‍   അവളോടായി  പറഞ്ഞു…"നിന്നെ ഇയാളുടെ കൂടെ  നിര്‍ത്തി  ഞാന്‍  പോകുന്നു.കേവലം   അഞ്ചു  നിമിഷം  കഴിഞ്ഞു  ഞാന്‍  തിരിച്ചു  വരും".

നിശബ്ദതയെ ഭേദിച്ച് ഇരമ്പി പെയ്യുന്ന മഴയുടെ ശബ്ദം മാത്രം.....
 ആര്‍ദ്രമായ ,നിലാവുപോലുള്ള  ആ പതിവ്  പുഞ്ചിരി .
അദ്ദേഹം  ഇരു  കൈകളും നീട്ടി.അവള്‍  ആ  നെഞ്ചിലേക്ക്   വീണു.
സന്തോഷം  കൊണ്ട്  എങ്ങി  എങ്ങി  കരഞ്ഞു ..ദുഃഖം  കൊണ്ടും! 
അവളുടെ  നീണ്ട   മുടിയിഴകളില്‍  തലോടി  അവളെ  ആശ്വസിപ്പിക്കുമ്പോള്‍ ,
നെഞ്ചില്‍  അണ   കെട്ടി  നിര്‍ത്തിയ ദുഃഖം  എല്ലാ നിയന്ത്രണങ്ങളെയും  ഭേദിക്കുമോ  എന്ന്  പോലും  ഒരു  വേള  അയാള്‍  ഭയപെട്ടു .

കോട്ടയുടെ  ഭീതിദായകമായ   നിശബ്ദതയെ  പ്രകമ്പനം  കൊള്ളിക്കുന്ന 
 സൈനികന്‍റെ  കാലൊച്ച അവിടെ  മുഴങ്ങി.ആ നെഞ്ചില്‍ നിന്നും അവളെ ആ സൈനികന്‍ ബലമായി പറിച്ചു മാറ്റിയപ്പോള്‍ അവര്‍ പോലും അറിയാതെ അവരുടെ ബോധ മണ്ഡലങ്ങളില്‍ ഒന്നാകെ കാര്‍മേഘങ്ങള്‍  വലയം  ചെയ്യുകയായിരുന്നു ഒന്നു പെയ്തൊഴിയാന്‍ പോലും കഴിയാതെ !!!









"അന്ന് കണ്ട കിനാവിലൊരെണ്ണം..."


"അന്ന് കണ്ട കിനാവിലൊരെണ്ണം  നെഞ്ചിലൂറുമ്പോള്‍...
കൊണ്ടു പോകരുതേ എന്‍ ഹൃദയം കൊണ്ടു പോകരുതേ..."