ശനിയാഴ്‌ച, മേയ് 26

ഒടുവില്‍....!കാൽക്കലെൻ കണ്ണീർ പ്രണാമം ..!


ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം...
************************************
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ....
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ..?
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ...?
ക്രൂര‌വിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം!
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം ..!!!

വെള്ളിയാഴ്‌ച, മേയ് 25

മരുഭൂമിയിലെ കനല്‍ മുന്തിരികള്‍..

നിന്‍റെ നിശ്വാസമേറ്റാല്‍ ഞെട്ടറ്റു 
ഉതിര്‍ന്നു വീഴുന്ന വെറും മുന്തിരിയല്ല!

നിന്‍ കണ്ണേറില്‍,നിന്‍ കല്ലേറില്‍ ഉലഞ്ഞ്
 അടരുന്ന പാവം ഉണ്ണിമാങ്ങയല്ല!

നിന്‍ ദന്തക്ഷതത്താല്‍ ചുവക്കുന്ന,
തളര്‍ന്ന് ഉടല്‍ ഉടയുന്ന തുടുത്ത  ആപ്പിളുമല്ല!
 
നിന്‍ നഖക്ഷതത്താല്‍ ഇതള്‍ വിരിഞ്ഞു
 പരിമണം പടര്‍ത്തുന്ന  മധുര നാരങ്ങയല്ല!

സംസ്കാര സമ്പന്നമായ   'പഴ തറവാട്ടിലെ' തീയില്‍ കുരുത്ത
ഈ ചെറു കാപ്പിരിയെ നീ ഇവയോടോന്നും ഉപമിക്കല്ലേ ....!!!

തീക്ഷ്ണ  അധിനിവേശ ത്വരയാല്‍ വികലമാക്കപെടാത്ത
മരുഭൂമിയിലെ  ഉഷ്ണകാറ്റാണ് ഇതില്‍  അമൃത കണങ്ങള്‍ നിറച്ചത്...

ഒതുക്കി പറഞ്ഞാല്‍ ഇത് വിപ്രവാസത്തിന്റെ 
ഗൃഹാതുര സ്മരണ നട്ടു നനച്ച ,
മണല്‍ ചൂടില്‍ വിരിഞ്ഞ  കനല്‍ മുന്തിരികള്‍!!!

വെള്ളിയാഴ്‌ച, മേയ് 18

Clean up the dirtiest thing on the Internet...Demand a clean cloud.


http://www.greenpeace.org/international/en/campaigns/climate-change/cleanourcloud/petition/


Clean up the dirtiest thing on the internet...Demand a clean cloud..Apple, Amazon and Microsoft all use asthma-inducing, climate destroying coal to power the "cloud" that stores your emails, photos, music and videos. Take action now & tell these companies to clean the cloud.


Let's get the internet off coal


Giant data centres which store and send the terabytes of pictures, emails, songs and streaming videos we enjoy every day are now one of the fastest growing sources of new electricity demand in the world. Every day, tons of asthma-inducing, climate destroying coal pollution is thrown in the air to keep the Internet humming.

But there’s hope! The tech industry is led by a few very large companies who can choose to quit the coal habit. Thanks to you, Facebook already has. So we're kicking off a campaign to see Microsoft, Amazon, and Apple — three of the largest owners of data centres in the world — make the switch.

Send a quick note to the CEO'S of Microsoft, Amazon and Apple, asking them to clean up the cloud.
************************************************

Dear Mr. Ballmer, Mr. Bezos & Mr. Cook,

We need to talk Green IT. The coal-fired power plants that energize your giant data centers are one of the world’s top sources of airborne carcinogens and greenhouse gases.

You’ve probably seen the Greenpeace International report confirming just how much coal is being burned to keep all those servers online. It casts quite a cloud over all that IT innovation, but the facts are easy to see: Our data is downright dirty.

But you have an opportunity to clear things up, leading us toward the realization of IT that is powered by the sun and the wind, not dirty coal. Here’s what you can do to make it happen:

- Make it company policy to seek renewable energy when siting your data centres.
- Urge your electricity suppliers to move away from dirty energy
generation, investing instead in renewable energy generation, capacity, and efficiency.
- Advocate full transparency of your energy use and carbon footprint for all products, as well as your cloud presence.
- Encourage your product suppliers and manufacturers to adopt similar policies, and give preferences to green suppliers

As an environmentally aware digital citizen, I'm asking you to help us all breathe a little easier by working with Greenpeace to create a world where data centres powered by dirty coal are a thing of the past. Along with being the source of so many IT breakthroughs, you'll literally give us all a breath of fresh air.

Respectfully,
Public Voice.
(Mrs.Sheeba Ramachandran -for Greenpeace International)
http://www.greenpeace.org/india/en/What-We-Do/Stop-Climate-Change/Green-Electronics/cleanourcloud/petition/?utm_source=SilverpopMailing&utm_medium=email&utm_campaign=iCoal+-+M3+-+Sneezy+-+Non-sign
www.greenpeace.org



വ്യാഴാഴ്‌ച, മേയ് 10

"അഗ്നിയില്‍ കു(കൊ)രുത്ത സഹനശൈലങ്ങള്‍"

(ഈ കഥയില്‍ ഉള്ള കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ...മരിച്ചു പോയവരുമായോ ആര്‍ക്കെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ അത് തികച്ചും സ്വാഭാവികം എന്ന് പറയുന്നില്ല... സത്യമാണ്)

വല്ലപ്പോഴും മാത്രം എഴുതുന്ന എന്‍റെ, ഇഷ്ട വിഷയം സമകാലിക ലേഖനങ്ങള്‍ ആണ് എന്നിരിക്കെ ഇതിനെ കഥയെന്നു പറയാമോ എന്ന സംശയം ഇല്ലാതില്ല....:)
നോവലുകള്‍ക്കും ,കഥകള്‍ക്കും സമൂഹത്തില്‍ നിലനിന്നിരുന്ന ,മത -ജാതി വ്യവസ്ഥ,സമ്പത്ത് വ്യവസ്ഥിതി-ജന്മി-കുടിയാന്‍  അങ്ങനെ പല  ദുരാചാരങ്ങളെയും സാമൂഹികവ്യാധികളെയും സ്വാധീനിക്കാന്‍  കഴിഞ്ഞിരുന്ന ഒരു കാലഘട്ടം പണ്ട് നമുക്കുണ്ടായിരുന്നു.
(എന്തിനേറെ പൂവള്ളി   എന്ന ധനപുഷ്ടിയുള്ള നായര്‍ തറവാടിന്റെ സത്  ഭാവിയിലേക്ക് ഉറ്റുനോക്കികൊണ്ടാണ്‌ ഒരു ശതകത്തിനപ്പുറം മലയാള നോവല്‍ തുടങ്ങുന്നത് തന്നെ.പൊന്മുടി എന്ന ക്ഷയിച്ച ഈഴവ തറവാടിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് നോക്കി കൊണ്ടായിരുന്നു കൊളോണിയല്‍ മാതൃകയില്‍ ഉള്ള ഇന്ദുലേഖ തുടങ്ങിയത്.)എന്നാല്‍ ഇന്ന്  വിപണിയുടെ ഭ്രമിപ്പിക്കുന്ന ആഹ്ലാദ തിമര്‍പ്പിലേക്ക് പരസ്യ വാചകങ്ങള്‍ ഉരുവിട്ട്കൊണ്ട് എടുത്തു ചാടുന്ന പുതിയ തലമുറയ്ക്ക് കാലുറപ്പിച്ചു നില്‍ക്കാന്‍ ദേശീയതയുടെയോ,പ്രാദേശികത യുടെയോ തനിമകള്‍ ഇനിയങ്ങോട്ട് കൂടുതല്‍  ആവശ്യമായി വരും എന്ന തോന്നലില്‍ ,സമകാലിക ജീവിതത്തിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാന്‍ ഇങ്ങനെയും  നൈതികതയുടെ ചില നേരുകള്‍ ആവശ്യമാണ്‌ എന്നിരിക്കെ,അത് ഈ കഥയില്ലായ്മയില്‍ നിന്നും വായിച്ചെടുക്കുക എന്നതാണ് ഈ കഥയില്‍ അനുവാചകരുടെ ഉത്തരവാദിത്തം.തെറ്റ് ചൂണ്ടികാണിക്കുമല്ലോ...പൊറുക്കുമല്ലോ? 
*************************************************************************************************************
പശ്ചിമേഷ്യയിലെ  കൊളോണിയല്‍ ഭരണകാലത്ത്  മധ്യ പൌരസ്ത ദേശത്തെ യുദ്ധ തടവുകാരെ  പാര്‍പ്പിച്ചിരുന്ന  ആ   പുരാതന കോട്ടയിലേക്ക്  കെട്ടഴിഞ്ഞു  പായുന്ന  കൊടുങ്കാറ്റിനെ പോലെ  അവള്‍  പാഞ്ഞു.തികച്ചും അപ്രതീക്ഷിതമായി ആര്‍ത്തലച്ചു വന്ന  വേനല്‍ മഴ അവളെ അപ്പാടെ നനയിച്ചിട്ടും ആ  തടവറയില്‍  നിന്നും അവളെ തേടി വന്ന പട്ടാള  മുദ്ര  പതിച്ച   ആ  സന്ദേശം  അവള്‍  കരുതലോടെ  മാറോടടക്കി  പിടിച്ചിരുന്നു.

ദ്വീപില്‍ ഒറ്റപെട്ടു നില്‍ക്കുന്ന ആ കോട്ടയ്ക്കു മുന്നില്‍ നിരുദ്ധ കണ്ഠം ഒരു നിമിഷം!എന്തെങ്കിലും  പറയുന്നതിന്‍  മുന്‍പേ  അവളെ  പ്രതീക്ഷിച്ചിരുന്നത് പോലെ  കാവല്‍ക്കാരന്‍  അവള്‍ക്കു  മുന്‍പില്‍  കോട്ട  വാതില്‍  മലക്കെ  തുറന്നു.അത്യാധുനിക   സാങ്കേതികതികവോടെ നിര്‍മിച്ച   ആ  പ്രവേശന കവാടം  അവളെ  ഒന്നാകെ  സ്കാന്‍ ചെയ്ത് അകത്തേക്ക് പ്രവേശനം  അനുവദിച്ചു.പട്ടാള  ചിട്ടയോടെ  ഭൂമിയില്‍  പ്രകമ്പനം  ഉണ്ടാക്കി  മുന്നില്‍  നടക്കുന്ന   അയാളുടെ  പിന്നാലെ  തികച്ചും  നിസ്സംഗമായി  അവള്‍  അനുഗമിച്ചു.
വരാന്തകളും,കവാടങ്ങളും  പിന്നിട്ട്  ജയില്‍  സുപ്രണ്ടന്റ്റ് എന്നെഴുതിയ   മുറിക്കു  മുന്നില്‍  ഒരു ശില പോലെ അവള്‍ ചെന്നു നിന്നു.അവള്‍  നല്‍കിയ   കത്ത്   കൈപറ്റി,തിരിച്ചറിയല്‍ രേഖയിലും അവളുടെ  മുഖത്തേക്കും  മാറി  മാറി  നോക്കിയ  ശേഷം  പച്ച   ലോഹം  അരത്തോടുരയുന്ന   പോലെ   ജയില്‍  സുപ്രണ്ടന്റ്റ്  പട്ടാളകാരനോട്  മുരണ്ടു,“ഇവളെ  അയാളുടെ  അടുത്തേക്ക്   കൊണ്ടു   പോകൂ ”.

ഒരു  നിമിഷത്തെ  ഇടവേളയ്ക്കു  ശേഷം  അവളോടായി  പറഞ്ഞു ,”ഇനി  നിനക്ക്   മാത്രമേ   അയാളെ രക്ഷിക്കാന്‍  ആവുകയുള്ളൂ".ഉള്ളിന്‍റെ ഉള്ളില്‍ നിന്നും തിളച്ചു തൂവിയ രോഷം അടക്കി പിടിച്ച് അവള്‍ പ്രതികരിച്ചു -"മിസ്റ്റര്‍ ഓഫീസര്‍ അദ്ധേഹത്തെ "അയാള്‍" എന്ന് ആക്ഷേപിച്ചു എന്നോട് സംസാരിക്കരുത്-അദ്ദേഹം എന്ന് പറയൂ".പരിഹാസപൂര്‍വ്വം ഒന്ന് തല കുലുക്കി ഒരു നിമിഷത്തെ ഇടവേളക്കു ശേഷം ഓഫീസര്‍ വീണ്ടും പറഞ്ഞു."അദ്ധേഹത്തിന്റെ  മനസിനെ  സ്വാധീനിക്കാന്‍   ഇന്ന്  ഈ  ലോകത്ത്   നിനക്കല്ലാതെ  മറ്റാര്‍ക്കും  കഴിയില്ല   എന്ന   തിരിച്ചറിവാണ്   ഇത്രയും  ദൂരത്തു  നിന്നും  നിന്നെ  അടിയന്തിരമായി  വിളിപ്പിച്ചത് ..വില്യംസ്   ഡോക്ടറോട്  അദ്ദേഹം  പറഞ്ഞിരിക്കുന്നു -"ഇന്ന് എന്‍റെ   മനസിനെ  അസ്വസ്ഥതപെടുത്തുന്ന   ഏക  ചിന്ത  അവളെ കുറിച്ചുള്ളത്   മാത്രമാണ് " എന്ന്.അത്   കൊണ്ടു  ഞാന്‍  പറഞ്ഞത്   പോലെ  ചെയ്യ്.അദ്ധേഹത്തെ  രക്ഷിക്കേണ്ടത് നമ്മുടെ  എല്ലാവരുടെയും  ആവശ്യമാണ്‌.ആ  മരണം  സമൂഹത്തിനു  വലിയൊരു  നഷ്ട മായിരിക്കും -രാജ്യത്തിന്‌  തന്നെയും ." അവളുടെ  മുഖത്ത്   പോലും  നോക്കാതെ  അത്  പറഞ്ഞു  ജയില്‍  സൂപ്രണ്ടന്റ്റ്  പുറത്തേക്ക് നടന്നു.തോക്ക്ധാരിയായ  പട്ടാളക്കാരനു പിന്നാലെ   അവള്‍  എതിര്‍  വശത്തെ  കെട്ടിടത്തിലെക്കും.
സുപ്രണ്ടന്റ്റ്  അയച്ച  കടലാസിലെ  കറുത്ത   അക്ഷരങ്ങള്‍  ആ  ക്രൂരമായ   കയ്യോപ്പോട്  കൂടി  അവളുടെ  കണ്മുന്‍പില്‍  തെളിഞ്ഞു വന്നു. അതിലെ  ഓരോ പദവും  ഒരു സര്‍പ്പത്തെപ്പോലെ  മനസ്സില്‍  ആഞ്ഞു കൊത്തുന്നു.
  "__നെ  മരണം വരെ തൂക്കിലേറ്റാന്‍  ഉള്ള  കോടതി  വിധിയില്‍  പരമോന്നത   കോടതി  ഒപ്പ്  വെച്ചിരിക്കുന്നു ....!!!”

അസ്വസ്ഥമായ ചിന്തകള്‍ ചേക്കേറിയ  അവളുടെ ശിരോ മണ്ഡലത്തില്‍ ,സായത്ത സംസ്കാരവും ആര്‍ജിത  സംസ്കാരവുംതമ്മില്‍  പൊരിഞ്ഞ  സംഘട്ടനം നടക്കുന്നു!ദ്വന്ത  വ്യക്തിത്വം  ശക്തമായി  സ്വന്തം  മനസ്സിനെ തന്നെ  പീഡിപ്പിക്കുന്നു.ചുറ്റുപാടില്‍  നിന്നും,ജീവിച്ച സമൂഹത്തില്‍ നിന്നും സാംശീകരിച്ച സംസ്കാരവും- പാരമ്പര്യമായി പകര്‍ന്നു  കിട്ടിയ സംസ്കാരവും  തമ്മില്‍  നടക്കുന്ന  സംഘട്ടനം!!! തന്റെ  വഴി -ശരിയോ തെറ്റോ? അവള്‍  ചിന്തിച്ചു  കൊണ്ടേ  ഇരുന്നു. 
പെട്ടെന്ന് തെളിക്കപെടുന്നവന്റെ  മൃഗീയ ശബ്ദം-   “ഇതാ  ഇവിടെ നില്‍ക്കിന്‍  ”…അവളുടെ ഹൃദയമിടിപ്പിന്  ആക്കം  കൂടി …വാതിലുകള്‍ തുറക്കപെടുകയാണ് . ...ഉള്ളില്‍  ഒരു  തേങ്ങല്‍..അതെവിടെനിന്നാണ്   വന്നതെന്നറിയില്ല  …പിന്നെയത്   ഒരു  അഗ്നിപര്‍വതം  പോലെ  പൊട്ടിത്തെറിച്ചു.ഒരു നിമിഷം  ശ്വാസം കഴിക്കാന്‍  മറന്നു ..പരിസരം   മറന്നു …തികട്ടി വന്ന കരച്ചില്‍  തൊണ്ടയില്‍  കുരുക്കി  ആത്മസംയമനത്തോടെ  അവള്‍   കണ്ണ് നിറയെ അദ്ധേഹത്തെ കണ്ടു ....!

ഹൃദയാന്തരങ്ങളില്‍  സകല  നൊമ്പരങ്ങളും  അടക്കി  പിടിച്ചു  കൊണ്ടു  അവള്‍  പുഞ്ചിരിക്കാന്‍  ശ്രേമിച്ചു.കാവലാള്‍  അവളോട്‌  സംസാരിക്കുവാന്‍  ആവശ്യപെട്ടു.ഉടഞ്ഞു  പോയ  വാക്കുകള്‍ പെറുക്കി കൂട്ടുവാന്‍  കഴിയാതെ  അവള്‍  ഒരു  നിമിഷം  പകച്ചു  നിന്നു.പിന്നെ  മെല്ലെ  വളരെ  പതുക്കെ  അവള്‍  പറഞ്ഞു . . “എന്നില്‍  അവശേഷിക്കുന്ന   ജീവന്റെ  അവസാന  ശ്വാസമേ, ഇതെന്റെ  ജീവിതത്തിലെ  ഏറ്റവും  ധന്യമായ   നിമിഷം!ഒരു പക്ഷെ  ഇക്കാലമത്രയും  ജീവിതം  തീര്‍ത്ത എല്ലാ പ്രതിസന്ധികള്‍ക്ക്   മുന്‍പിലും  തളരാതെ ജീവനെ നില  നിര്‍ത്തിയത് അങ്ങയെ ഒന്ന്  കണ്ണ്  നിറയെ  വീണ്ടും കാണുവാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് പറഞ്ഞാല്‍ അങ്ങ് വിശ്വസിക്കുമോ?" 
കാവല്‍ മൃഗം   ഉറക്കെ അമറി.."നീയെന്താ സ്വപ്നം  കാണുന്നോ? മന്ത്രിക്കാതെ  ഉറക്കെ  പറയു  ഞാന്‍  കൂടി  കേള്‍ക്കട്ടെ ?" ഒരു  നിമിഷം  ആര്‍ദ്രമായ   മനസ്സിനെ  ശൂന്യമാക്കി  അവള്‍   നിര്‍വികാരമായി   അവര്‍  പഠിപ്പിച്ചു  കൊടുത്ത   വാക്കുകള്‍ ഏറ്റു പറഞ്ഞു …
"ഞാന്‍  ഇവിടെ  അങ്ങേക്ക്   ഒരു  ദൂതുമായി  വന്നിരിക്കുന്നു .ഈ  ദുഷ്കരമായ   ദൌത്യം  ഇവര്‍   ഇന്ന്   എന്നോട്  നിര്‍വഹിക്കാന്‍  ആവശ്യപെട്ടിരിക്കുന്നു .രണ്ടു   കാര്യങ്ങള്‍  ആണത് . ഒന്നാമത്തെത്  ....അങ്ങയെ  മരണം  വരെ  തൂക്കിലേറ്റുന്ന   ഉത്തരവില്‍    പരമോന്നത   നീതിന്യായ പീഠം   ഒപ്പ്  വെച്ചിരിക്കുന്നു എന്ന വാര്‍ത്ത‍.ആ ദാരുണമായ കൃത്യം നടക്കാതിരിക്കാന്‍ അവര്‍ മാര്‍ഗ്ഗവും പറയുന്നു.അങ്ങ്  രൂപീകരിച്ച   സംഘടനക്കു വിദേശ  ബന്ധം ഉണ്ട് എന്നും  അത്  ഇന്നാലിന്ന രാഷ്ട്രവുമായിട്ടാണെന്നും പറയണം .അതോടെ  അങ്ങ് ഈ തടവറയില്‍ നിന്നും മോചിപ്പിക്കപെടും. 
രണ്ടാമത്തെത്അങ്ങയില്‍  അവര്‍  ആരോപിക്കുന്ന   കുറ്റം  ശരിയാണ്   എന്ന്  അങ്ങയുടെ  ഹൃദയം  കവര്‍ന്ന   ഈ  ഞാന്‍  എഴുതി  കൊടുക്കണം .ആ  ശക്തമായ   സാക്ഷി  മൊഴി   കള്ളമാണ്   എന്ന്  അങ്ങാകും  പ്രതി  പറയില്ലാ  എങ്കില്‍  ശിഷ്ട   ജീവിതം  ഒരുമിച്ചു  കഴിയാന്‍  അവര്‍  നമ്മെ   അനുവദിക്കും ….നമ്മള്‍  ഏറെ  ആഗ്രഹിക്കുന്ന   ആ  മനോഹരമായ   തുരുത്തിലെ  പക്ഷി  മൃഗാദികളും ,ഫല  സസ്യസമര്‍ഥമായ   സ്വപ്ന   ഭവനത്തില്‍    പൂക്കളോടും  പൂമ്പാറ്റയോടും  ഒപ്പൊം നമുക്ക്   ഒരുമിച്ചു  മരണം  വരെ …”അവള്‍ പറഞ്ഞു നിര്‍ത്തി.
അവിടമാകെ ഒരു നിമിഷം കനത്ത മൂകത തളം കെട്ടി നിന്നു.ക്ഷീണിതനെങ്കിലും സ്വത സിദ്ധമായ പുഞ്ചിരി  കൈവിടാതെ  അദ്ദേഹം  അവളെ  തന്നെ  സാകൂതം നോക്കി.ശാന്തമായ   ഒരു  പുഞ്ചിരിയോടെ …തുടര്‍ന്ന്,ഉയര്‍ത്തി പിടിച്ച   ശിരസ്സോടെ  ഘന ഗാംഭീര്യമായ  ശബ്ദത്തില്‍  അവളുടെ  ഹൃദയത്തിന്‍റെ  ആഴങ്ങളില്‍  പോലും  തുളച്ചു  കയറുന്ന   ശക്തിയോടെ  അദ്ദേഹം  പറഞ്ഞു ,ആ പറയുന്നത്  ഒരു  സത്യമായിരുന്നെങ്കില്‍   അത്  പറയുന്നതില്‍  നിന്നു  എന്നെ  തടയാന്‍  ഭൂമിയില്‍  ഒരു  ശക്തിക്കും  കഴിയുമായിരുന്നില്ല  .അതൊരു  സത്യമല്ലെന്നിരിക്കെ  അതെന്നെ  കൊണ്ട്   പറയിപ്പിക്കാനും  അതെനിക്ക്   ഏറെ  പ്രിയ  പെട്ട  നീ  ആയിരുന്നാലും  ഭൂമിയില്‍  ഒരു  ശക്തിക്കും  സാധ്യമല്ല ." ഒന്നാമത്തെ   പ്രശ്നത്തിനുള്ള   മറുപടി  ഞാന്‍  പറഞ്ഞു  കഴിഞ്ഞു …ഇനി രണ്ടാമത്തെ  പ്രശനത്തിനുള്ള   മറുപടി - വെറും  ഒരു  പെണ്ണ്   മാത്രമല്ലല്ലോ നീ  എനിക്ക് ..അതിനു  മറുപടി  നീ  തന്നെ  പറയു ".
ഒരുമാത്ര  ആ  മുഖത്തേക്ക്   നോക്കി   നിന്ന  അവള്‍  അദ്ദേഹം ഇല്ലാത്ത  തന്‍റെ ജീവിതത്തിന്‍റെ നിരര്ഥകതയെ കുറിച്ച്  ഒരു പിടച്ചിലോടെ  ഓര്‍ത്തു!!!നെഞ്ചില്‍ നിന്നും തികട്ടി വന്ന ഒരു തീഗോളം അവളുടെ അവസാന  ആശയേയും,വാക്കിനെയും ഒരു നിമിഷം വറ്റിച്ചു കളഞ്ഞു!എങ്കിലും സമചിത്തത കൈ വിടാതെ അവള്‍ പറഞ്ഞു.."ഈ ഭൂമിയില്‍  മറ്റെന്തിനെക്കാള്‍  തനിക്കു  വിലപെട്ട അങ്ങയെ  ആ  കാപാലികര്‍ക്ക്  വിട്ടു കൊടുക്കാന്‍ ഒരിക്കലും എനിക്ക്കഴിയില്ല.പക്ഷെ  അങ്ങയെപോലെ  നീതിമാനും  സത്യ സന്ധനുമായ  വ്യക്തിയുടെ സല്‍പേര്  ഈ  സമൂഹത്തിനു  മുന്നില്‍   കളങ്കപെടുത്തിയുള്ള    ,ഒരു  ജീവിതം - അത്  എന്തിന്റെ   പേരിലാണെങ്കിലും  ഈ  ഞാനും  ആഗ്രഹിക്കുന്നില്ല.തന്മൂലം തന്നെ കേവലം  സ്വാര്‍ഥ ലാഭത്തിനും ,താത്പര്യത്തിനുമായി,ജീവിതം  കൊണ്ട്  ചരിത്രവും,സംസ്കാരവും  സൃഷ്‌ടിച്ച  അങ്ങയുടെ  പാരമ്പര്യത്തിന് മേല്‍  ഒരു  കളങ്കമായി  അത്തരം  വ്യാജ   കുറിപ്പ് എഴുതാന്‍ എനിക്കും കഴിയില്ല...ഒരിക്കലും ".കിതപ്പോടെ അവള്‍ പറഞ്ഞു നിര്‍ത്തി.

ആശങ്കയോടെ അവള്‍ അദ്ധേഹത്തെ നോക്കി.ആ മുഖത്ത് ആ പതിവ് ചിരി.അദ്ദേഹം അഭിമാനത്തോടെ  പറഞ്ഞു,"ഞാന്‍  സ്നേഹിച്ചതും  ആഗ്രഹിച്ചതും വെറും  ഒരു  സാധാരണപെണ്ണിനെ ആയിരുന്നില്ലല്ലോ ….നീ  എന്നെ  ഒട്ടും  നിരാശപെടുത്തിയില്ല പ്രിയേ...പകരം  നിന്നോടെനിക്കുള്ള   സ്നേഹം  പതിന്മടങ്ങായി  വര്‍ദ്ധിച്ചിരിക്കുന്നു..."

കേട്ടു  നിന്ന  കാവല്‍  മൃഗത്തിന്‍റെ  മുഖം  പൂര്‍വാധികം  കറുത്തു.ശാന്തമായ  ആ  വദനത്തിലേക്ക്‌  നോക്കി  അയാള്‍  പക തുപ്പി ”പക്ഷെ  ഒന്നുണ്ട്   നീ  അതിനു  ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടതായ് വരും.”

നര  കയറി  തുടങ്ങിയ  ആ  താടി  പതിയെ  തടവി  പുഞ്ചിരി  മായാതെ  അദ്ദേഹം  മറുപടി  പറഞ്ഞു  .."ജീവിതമോ ?അത്  തന്നവന്റെ  ഉടമസ്ഥതയില്‍  ഉള്ളതാണ് .. . അവനാണ് അതനുഗ്രഹിച്ചു നല്‍കിയത് ..അവനതു  എപ്പോള്‍  വേണമെങ്കിലും  തിരിച്ചെടുക്കാം...ആ  സ്വാതന്ത്ര്യത്തെ  ഞാന്‍  സ്വാഗതം  ചെയ്യുന്നു ."
ഇടക്കിടപെട്ടു  കൊണ്ട്  കരടിയുടെ  മുഖമുള്ള   പാറാവുകാരന്‍   അവളോടായി  പറഞ്ഞു…"നിന്നെ ഇയാളുടെ കൂടെ  നിര്‍ത്തി  ഞാന്‍  പോകുന്നു.കേവലം   അഞ്ചു  നിമിഷം  കഴിഞ്ഞു  ഞാന്‍  തിരിച്ചു  വരും".

നിശബ്ദതയെ ഭേദിച്ച് ഇരമ്പി പെയ്യുന്ന മഴയുടെ ശബ്ദം മാത്രം.....
 ആര്‍ദ്രമായ ,നിലാവുപോലുള്ള  ആ പതിവ്  പുഞ്ചിരി .
അദ്ദേഹം  ഇരു  കൈകളും നീട്ടി.അവള്‍  ആ  നെഞ്ചിലേക്ക്   വീണു.
സന്തോഷം  കൊണ്ട്  എങ്ങി  എങ്ങി  കരഞ്ഞു ..ദുഃഖം  കൊണ്ടും! 
അവളുടെ  നീണ്ട   മുടിയിഴകളില്‍  തലോടി  അവളെ  ആശ്വസിപ്പിക്കുമ്പോള്‍ ,
നെഞ്ചില്‍  അണ   കെട്ടി  നിര്‍ത്തിയ ദുഃഖം  എല്ലാ നിയന്ത്രണങ്ങളെയും  ഭേദിക്കുമോ  എന്ന്  പോലും  ഒരു  വേള  അയാള്‍  ഭയപെട്ടു .

കോട്ടയുടെ  ഭീതിദായകമായ   നിശബ്ദതയെ  പ്രകമ്പനം  കൊള്ളിക്കുന്ന 
 സൈനികന്‍റെ  കാലൊച്ച അവിടെ  മുഴങ്ങി.ആ നെഞ്ചില്‍ നിന്നും അവളെ ആ സൈനികന്‍ ബലമായി പറിച്ചു മാറ്റിയപ്പോള്‍ അവര്‍ പോലും അറിയാതെ അവരുടെ ബോധ മണ്ഡലങ്ങളില്‍ ഒന്നാകെ കാര്‍മേഘങ്ങള്‍  വലയം  ചെയ്യുകയായിരുന്നു ഒന്നു പെയ്തൊഴിയാന്‍ പോലും കഴിയാതെ !!!









"അന്ന് കണ്ട കിനാവിലൊരെണ്ണം..."


"അന്ന് കണ്ട കിനാവിലൊരെണ്ണം  നെഞ്ചിലൂറുമ്പോള്‍...
കൊണ്ടു പോകരുതേ എന്‍ ഹൃദയം കൊണ്ടു പോകരുതേ..."

വ്യാഴാഴ്‌ച, ഏപ്രിൽ 19

പ്രവാസത്തിന്‍റെ പെണ്‍ മുഖങ്ങള്‍...

കാലങ്ങളോളം  നീണ്ടു  നിന്ന   വൈദേശികാധിപത്യത്തിനു    കീഴില്‍  സ്വന്തം  നാട്ടില്‍  സ്വത്വം   നഷ്ടപ്പെട്ട്    അന്യതാ  ബോധത്തിന്‍റെ  മാറാപ്പും  ചുമലിലേന്തി    അന്നം തേടിയുള്ള  ഭാരതീയന്‍റെ  പ്രയാണത്തിന്   ദശകങ്ങളുടെ   പഴക്കമുണ്ട്.ചേക്കേറുന്നിടത്തെല്ലാം  സ്വന്തം  സംസ്കൃതിക്ക്    പോറലെല്‍പ്പിക്കാതെ  പുതിയ   മാനങ്ങള്‍  കണ്ടെത്തുന്ന   നമുക്ക്   പിറന്ന   നാട്  "പ്രവാസി  എന്ന   പുന്നാര  പേര്  "നല്‍കി ."ആട്ടി പായിക്കപെട്ട " എന്നര്‍ഥം  വരുന്ന   ഈ   സംസ്കൃത  പദത്തില്‍  ലിംഗ ഭേദമന്യേ  ശരാശരിക്കാരും  ഉയര്‍ന്നവരും  താഴ്ന്നവരുമുണ്ട്.പുരുഷന്മാര്‍ മാത്രമല്ല ഈ മേഖലയില്‍ സ്ത്രീകളും ഉണ്ട്.പ്രവാസ    ലോകത്ത്   ജീവിത  പാതയില്‍  നിന്ന്   സ്ത്രീ  സമൂഹത്തെ  മാറ്റി  നിര്‍ത്തിയ   നൂന്യതകള്‍  പ്രശ്ന   സങ്കീര്‍ണമാകാത്തൊരു    ജീവിത  സാഹചര്യത്തെ  സായത്തമാക്കുവാന്‍  പലപ്പോഴും അവരെ  പ്രേരിപ്പിക്കുന്നു.



സ്ത്രീകള്‍ക്ക്   ഒട്ടേറെ  വിലക്കുകള്‍  ഉള്ളതിനാല്‍  അത്രയേറെ  സുരക്ഷിതത്വവും    ഉണ്ട്  എന്ന  പ്രതീക്ഷയിലും  ധാരണയിലും   മോഹന  സ്വപ്നങ്ങളുമായി  മണല്‍ക്കാട്ടില്‍  പറന്നിറങ്ങുമ്പോള്‍  വിസാ  തട്ടിപ്പിനാല്‍  വഞ്ചിതരാകുന്ന   ആയിരക്കണക്കിന്   സ്ത്രീകള്‍  ഉണ്ട് .ഇത്തരം  തട്ടിപ്പില്‍  അകപ്പെടുന്നവരില്‍  അധിക  പേരും  വീട്ടു ജോലിക്കായി (ഹൌസ് മെയിഡ് )വരുന്നവരാണ്.ഈ  തട്ടിപ്പ്   നടത്തുന്ന   വന്‍  തിമിംഗലങ്ങള്‍   മാധ്യമങ്ങള്‍ക്ക്   മുന്നില്‍  പ്രത്യക്ഷപെടാറില്ലെങ്കിലും    അപൂര്‍വമായി  മാത്രം  ചെറു   ജീവികളെ  നാം  കണ്ടെത്തി  വാര്‍ത്താ  വിഭാവമാക്കുന്നു .വഞ്ചിക്കപെടുന്ന    സ്ത്രീ  സമൂഹം  ചെന്നെത്തുന്നത്   നിലയില്ലാ കയങ്ങളില്‍  വലയും  വിരിച്ചു  കാത്തിരിക്കുന്ന   വാണിഭ  സംഘങ്ങളുടെ കൈകളിലാണ് . .

ഭര്‍ത്താവിന്റെയും  മക്കളുടെയും ,പട്ടിണിയകറ്റാന്‍,അനിയത്തിമാരെ വിവാഹം കഴിപ്പിച്ചയക്കാന്‍ ,മരണപെട്ട ആങ്ങളമാരുടെ കുടുംബത്തെ പോറ്റാന്‍ , മക്കളുടെ വിദ്യാഭ്യാസത്തിന്,വൃദ്ധ   മാതാപിതാക്കള്‍ക്ക്  അന്നം  കൊടുക്കാന്‍  എന്നിങ്ങനെ  നാടിനും  വീടിനുമായി  ഉരുകിത്തീരുന്ന   പ്രവാസത്തിന്‍റെ  പെണ്‍  മുഖങ്ങള്‍  നേരിടുന്നത്   സംശയത്തിന്‍റെ    ഒളി   കണ്ണുകളെയാണ്   . സംഗതികള്‍   ഇങ്ങനെയൊക്കെ  ആണെന്നറിഞ്ഞിട്ടും  അറബിയുടെ  അടുക്കളപ്പണിക്ക്"ക്യു " നില്‍ക്കുന്നവ്വരുടെ  എണ്ണം  നാട്ടില്‍   കൂടി  വരികയാണ്.ഫല  പ്രദമായ   ഒരു  ബോധവല്‍ക്കരണം ആവശ്യമായ  മേഖലഅതാണ്‌   എന്ന്   സംഘടനകള്‍  പോലും  പലപ്പോഴും വിസ്മരിക്കുന്നു. 
നാട്ടിലെ  ഒരു  റെയില്‍വേ  സ്റ്റേഷനില്‍  നിന്ന്  മുംബൈക്ക്   തീവണ്ടി  കയറുമ്പോള്‍  മുതല്‍   വലിയൊരു  ചതിക്കുഴി  ഒരുങ്ങിയിട്ടുണ്ടാകും .പരിചയം  ഭാവിച്ച്   അടുത്ത്   കൂടുന്ന   ഒരു  സ്ത്രീയുടെ  രൂപത്തിലോ   സഹായിയായ   യുവാവിന്‍റെ  രൂപത്തിലോ ,ശീതള   പാനീയത്തിന്റെ  രൂപത്തിലോ  ആകാം   കെണിയുടെ  ചരട്   മുറുകി  തുടങ്ങുന്നത്.മുംബൈ  വിമാനത്താവളത്തിലെ  അപരിചിതത്വതിനിടയില്‍  പുഞ്ചിരിക്കുന്ന   ഒരു  മുഖമോ ,ഒരു  മലയാളം  വാക്കോ  ആശ്വാസമായി  കന്നി പ്രവാസത്തിനു ഇറങ്ങുന്ന   ഏതു  പാവം  സ്ത്രീയും  കരുതി  പോകും.ഒടുവില്‍  താന്‍  കെണിയില്‍  അകപെട്ടുകഴിഞ്ഞു   എന്ന്  മനസിലാക്കുമ്പോഴേക്കും ഏറെ  വൈകിയിട്ടുണ്ടാകും .

സുരക്ഷിതരായി  കൃത്യമായ   രേഖകളോടെ  ഗള്‍ഫ്‌  രാജ്യങ്ങളില്‍  ജോലി  ചെയ്തു   കുടുംബം  രക്ഷപെടുത്തുന്ന   ആയിരക്കണക്കിന്  സഹോദരിമാരെ    കാണാതെയല്ല   ഇത്   എഴുതുന്നത്‌.പലപ്പോഴും  ഇത്തരം  സ്ത്രീകളാണ്   മറ്റു  സ്ത്രീകള്‍ക്ക്  പ്രചോദനമാകുന്നതും.പ്രവാസകാര്യാലയവും  മറ്റും ചില  പരസ്യങ്ങള്‍  ഇപ്പോള്‍  നല്‍കുന്നുണ്ട് , എങ്കിലും  പ്രശ്നത്തിന്‍റെ  രൂക്ഷത    കണക്കിലെടുക്കുമ്പോള്‍  അതൊന്നും  തന്നെ  ആകുന്നില്ല.കേരളത്തിലെ  വിമാനത്താവളങ്ങള്‍  കേന്ദ്രീകരിച്ചു  എമിഗ്രേഷന്‍ ക്ലിയറന്‍സ്  ഇല്ലാതെ "ചവിട്ടികേറ്റ്"(ഈ മേഖല ഉപയോഗിക്കുന്ന പദം) വ്യാപകമാകുന്നുണ്ട്‌. റിക്രൂട്ടിംഗ്  ചെയ്യാന്‍  അംഗീകൃത    ലൈസന്സ്  ഇല്ലാത്ത  വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  എതിരെ  കര്‍ശന  നടപടി എടുക്കാന്‍  കേന്ദ്ര - സംസ്ഥാന    ഗവണ്മെന്റ്കള്‍   തെയ്യാര്‍ ആകണം.മിഡില്‍ ഈസ്റ്റിലേക്ക്‌  ഹൌസ്  മെയിഡ് കള്‍   ആയി  എത്തുന്നതിനു  തൊഴില്‍  വിസ,സ്പോണ്‍സര്‍ ടെ ഐഡന്റിറ്റി തിരിച്ചറിയിക്കുന്ന പേപ്പര്‍ ,ഡിമാന്റ്റ്   ലെറ്റര്‍ ,റിക്രൂടിംഗ് ഏജന്‍സിക്കുള്ള  കത്ത്  എന്നിവ  , ചേംബര്‍  ഓഫ്   കോമ്മെര്‍സ് , വിദേശ  കാര്യ   മന്ത്രാലയം  മുതലായ സ്ഥാപനങ്ങള്‍ സാക്ഷ്യ പെടുത്തിയത്  ആവശ്യമാണ്‌ .
അതിനു  പുറമേ  ഹൌസ് മെയിഡ്   സൌജന്യ   താമസം ,മെഡിക്കല്‍ ഭക്ഷണം ,എയര്‍   ടിക്കറ്റ്‌ ,ഇന്ത്യന്‍  എംബസിയുമായോ  കോണ്‍സുലേറ്റും ആയോ   ബന്ധപ്പെടാനുള്ള   സൌകരം ,ഹൌസ്  മെയിഡ് ന്‍റെ   സേവനം  ആവശ്യമുണ്ടെന്നും ,അവരുടെ  ചെലവ്   വഹിക്കാന്‍  തൊഴിലുടമക്ക്‌  ശേഷിയുണ്ടെന്നും സാക്ഷ്യപെടുത്തണം.ഹൌസ് മെയിഡ് നു  നാല്‍പ്പതു  വയസിനു  മുകളില്‍  പ്രായം  ഉണ്ടായിരിക്കണമെന്നും,എഴുത്തും വായനയും അറിഞ്ഞിരിക്കണമെന്നും  പുതിയ  നിര്‍ദേശമുണ്ട്  .എന്നാല്‍  വിസയില്‍  കൃത്രിമം  കാണിച്ചും  മറ്റു  രേഖകളില്ലാതെയും  സ്ത്രീകളെ  കയറ്റി  വിടുന്നതാണ്   ഈ  ദുരിതത്തിന്റെ പ്രധാന  ഹേതു.

ഇന്ത്യ   ഗവണ്മെന്റ് ന്‍റെ  മാര്‍ഗ്ഗ നിര്‍ദേശം  പാലിക്കാത്ത   റിക്രൂട്ടിംഗ്  ഏജന്‍സി ക്കെതിരെ    കര്‍ശന  നടപടി   എടുക്കേണ്ട   അധികാര  കേന്ദ്രങ്ങള്‍  ഒരുപറ്റം  യുക്തി  ബോധവും ,വിവേചന  ശേഷിയുമില്ലാത്ത   അരാജക വാദികളെ  കൊണ്ട്   നിറയുമ്പോള്‍   നിയമങ്ങള്‍  വെറും   കടലാസില്‍ കുരുങ്ങുന്നു .സമ്പത്തിനേക്കാള്‍ ഉപരി  ഒരു  പിടി  മാനുഷിക   മൂല്യങ്ങളാണ്   ജീവിതത്തെ  അര്‍ത്ഥവത്താക്കുന്നത്    എന്ന്  സമൂഹത്തെ  ബോധ്യപെടുതാനുതകുന്നതാകണം  ഓരോ  സ്ത്രീ  ജീവിതവും .

ചുരത്തുന്ന   മുലകളില്‍  നിന്ന്  അമ്മിഞ്ഞപാല്‍  മണക്കുന്ന പിഞ്ചോമനകളെ  അടര്‍ത്തി  മാറ്റി ,ഉതിരുന്ന   കണ്ണീരോടെ  ബന്ധുക്കള്‍ക്ക്   കൈ  മാറി  ആതുര  സേവന  രംഗത്തെ  വെള്ളരിപ്രാവുകള്‍  എന്നറിയപെടുന്ന     മറ്റൊരു  സ്ത്രീ  സമൂഹം  മരുഭൂമിയിലേക്ക്   പറക്കുമ്പോള്‍  ശൂന്യമായ   മനസ്സ്   അവര്‍  ആര്‍ദ്രമാക്കി  മാറ്റുന്നത്   ആതുര  സേവന  രംഗത്തെ  മഹത്തായ   ജീവ   കാരുണ്യ   പ്രവര്‍ത്തനങ്ങളിലൂടെയാണ്.ജീവിതതിനടിത്തറ  പാകി  സ്വപ്ന   സൌധത്തിന്റെ  പണിപ്പുരയില്‍  ഒരു  പിടി  ജീര്‍ണിച്ച   സാമ്പത്തിക   ബാധ്യതകളുടെ  മാറാപ്പും  തോളിലെറ്റി    അവര്‍  കടല്‍  കടക്കുന്നു .

പ്രവാസ  ലോകത്ത്  എത്തപെടുന്ന   നഴ്സിംഗ്  ,പാരാ   മെഡിക്കല്‍  വിഭാഗത്തിലെ  സ്ത്രീകളനുഭവിക്കുന്ന   പീഡനങ്ങള്‍ക്കും ,ദുരിതങ്ങള്‍ക്കും  കുറവൊന്നുമില്ല  .ഒരേ  ആതുരാലയത്തില്‍ ഒരേ  ജോലി  ചെയ്യുന്നവര്‍ക്ക്   പോലും  വ്യത്യസ്ത   സേവന  വ്യവസ്ഥകളാണ്  .ചില  കമ്പനികള്‍  വര്‍ഷത്തില്‍   അവധിയും ,ടിക്കറ്റും   നല്‍കുമ്പോള്‍  മറ്റു  ചിലര്‍  രണ്ടോം  മൂന്നും  വര്‍ഷത്തിലാണ്   അത്   നല്‍കുന്നത്. മതപരവും , ഭാഷാപരവും ,സാംസ്കാരികവുമായ   വ്യവിധ്യങ്ങളില്‍   പോലും  സഹിഷ്ണുതയോടെ  ഏകത്വം  കണ്ടെത്തിയും ,സഹ   പ്രവര്‍ത്തകരുടെ  വര്‍ണ  -വര്‍ഗ   വിവേചനങ്ങളോട് അതിജീവനത്തിന്‍റെ  പുത്തന്‍  പാഠ    ഭേദങ്ങള്‍  തീര്‍ത്തും  ഒറ്റ  പെടലിന്റെ  മനം  പുരട്ടലിലും ,തിരക്കിട്ട്  ,ആതുരാലയ   വീഥിയിലൂടെ  പുഞ്ചിരിയോടെ  അവര്‍  ഓടി  നടക്കുന്നു.അത്യാവശ്യങ്ങള്‍ക്ക്  പോലും  തനിയെ  പുറത്തിറങ്ങാന്‍  അനുവദിക്കാത്ത   ഒരു   സാഹചര്യം  ഉണ്ടാക്കുന്ന   സ്വത്വം  നഷ്ടപെടുന്ന    അന്യതയെ  ഭാവി  ജീവിതത്തിന്‍റെ  അര്‍ഥ   സമ്പുഷ്ട തകള്‍    വ്യാപിച്ചു  കിടക്കുന്ന   തലങ്ങളിലേക്ക്   പറിച്ചു  നട്ട്  പടവലം  പോലെ  ദിനം  പ്രതി  കീഴോട്ടു  വളരുന്ന  ഹൃദയവുമായി    ജീവിത  പ്രാരാബ്ധങ്ങളുടെ  ചൂടും    ചൂരും   വെള്ളവും  വളവും  നല്‍കി  അവര്‍  രോഗാതുരമായ   മനസുകളിലേക്ക്‌   സ്നേഹത്തിന്‍റെ  പന്തലിട്ടു  അവര്‍ക്ക്   താങ്ങും  തണലുമായി  നമ്മുടെ  ഇടയില്‍  ജീവിക്കുന്നു .

പ്രവാസ ലോകത്തെ വീട്ടമ്മമാര്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു കൂടുകയാണ് എന്ന പഴഞ്ചന്‍ ധാരണകളെ കാറ്റില്‍ പറത്തി   പല  കുടുംബിനികളും  സാമൂഹിക  ഇടപെടലുകളും  സര്‍ഗാത്മക  പ്രവര്‍ത്തനങ്ങളില്‍  ഏര്‍പെട്ടും    മുന്നോട്ടു  പോകുന്ന   കാഴ്ചയാണ്   ഇന്ന്   നാം  കാണുന്നത്  . പുതിയ   തിരിച്ചറിവിന്റെ  വെളിച്ചത്തില്‍  പ്രവാസി  വീട്ടമ്മമാര്‍  അറിവിന്റെയും ,ആരോഗ്യത്തിന്റെയും ,സമയ ബോധത്തിന്റെയും  ഭൂമികയില്‍  നിന്നു കൊണ്ട്   സ്വന്തം  കുടുംബത്തിനും  സമൂഹത്തിനും  വേണ്ടി  പ്രവര്‍ത്തിക്കാന്‍  മുന്നോട്ടു  വരുന്നു  എന്നതിന്‍റെ   തെളിവാണ്   പുതുതായി   രൂപം കൊള്ളുന്ന വിവിധങ്ങളായ   പ്രവാസി വനിതാ   സംഘടനകള്‍  നമ്മോടു  സംവദിക്കുന്നത് ..
സമയാസൂത്രണത്തില്‍ പ്രവാസി വീട്ടമ്മമാര്‍  എത്ര മാത്രം കാര്യ ക്ഷമത യോടെ പ്രവര്‍ത്തിക്കുന്നു എന്നത് വനിതകള്‍ക്കിടയിലെ ചര്‍ച്ചാ  വിഷയമായി ഉയര്‍ന്നു വന്നതിനെ പോസിറ്റീവ് ആയ നിലപാട് തറയില്‍ നിന്ന് നോക്കി കാണുമ്പോള്‍ ജോലിക്കനുസരിച്ച് കൃത്യമായി ആസൂത്രണ പാടവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന പ്രവാസത്തിന്‍റെ ആധുനികത,പ്രവാസി വനിതകള്‍ക്ക് പ്രശ്നമേ അല്ലാതായിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ ഈ ഹൈ ടെക് യുഗത്തില്‍ ബന്ധങ്ങളുടെ പ്രസക്തി നഷ്ടപെട്ടുകൊണ്ടിരിക്കുന്നു എന്ന് വിലപിക്കുമ്പോള്‍ ഭൂരിപക്ഷം പ്രവാസി വനിതകളും ബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും വലിയ വില കല്‍പ്പിക്കുന്നു എന്നത് നന്മയെ സ്നേഹിക്കുന്നവര്‍ക്ക് നല്ലൊരു വാര്‍ത്തയാണ്.

ഗൃഹതുരത്വം    ഉണര്‍ത്തുന്ന നാടിന്‍റെ ഓര്‍മ്മക്കായി ഒരു കാലത്ത് ദൃശ്യ മാധ്യമങ്ങളെ  ആശ്രയിച്ചിരുന്ന പ്രവാസി വനിതകള്‍ ഇന്ന് വിക്ഞാന പ്രദമായ പരിപാടികളിലും വാര്‍ത്താ അധിഷ്ഠിത പരിപാടിക്കും മുന്‍‌തൂക്കം നല്‍കുന്നത് പൊതു മണ്ഡലത്തിലും പുത്തന്‍ ലോകാനുഭവവും പുതിയ ഭാഷാ രീതിയും ശൈലിയും അവര്‍ സായത്തമാക്കാന്‍ തുടങ്ങിയതിന്‍റെ ഉദാഹരണം തന്നെ. 

വായന മരിച്ചു കൊണ്ടിരിക്കുന്നു എന്ന പതിവ് പല്ലവിക്ക് വിപരീതമായി പ്രവാസി വനിതകളില്‍ ഉയര്‍ന്ന ശതമാനം സ്ത്രീകള്‍ ആനുകാലിക ദിനപത്ര വായനകളിലും  ,ഓണ്‍ ലൈന്‍ മാഗസിനുകളിലും വായനയുടെ ലോകത്ത്  സജീവമാണ്.ഇന്ന്ഗഹനമായ വിഷയങ്ങള്‍ അടങ്ങിയ തടിച്ച പുസ്തകങ്ങള്‍ അലങ്കാരമായി ഷെല്‍ഫില്‍ വെച്ചിരുന്ന കാലം മാറിയിരിക്കുന്നു.പുസ്തകങ്ങള്‍ മനസ്സിന് നല്‍കുന്ന അനുഭൂതിയുടെ ആഴവും താളവും ,വായിച്ച പുസ്തകവും ,അറിവും മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിലും ,വിഷയങ്ങളെ നിശതമായി വിമര്‍ശിക്കാനും,പ്രമേയങ്ങളെ പുന:സൃഷ്ടിക്കുന്നതില്‍  വരെ  പ്രവാസി വനിതകള്‍ എത്തി നില്‍ക്കുമ്പോള്‍ വായന മരിച്ചിട്ടില്ലാ എന്ന് പ്രവാസി വനിതകള്‍ ഉറക്കെ ഉദ്ഘോഷിക്കുക    കൂടി ചെയ്യുന്നു.
പ്രവാസി വനിതകള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപെടുന്നത്   അവരുടെ ഉറക്കത്തെ കുറിച്ചാണ്.റിയാദിലെ പ്രമുഖ സ്വകാര്യ ക്ലിനിക്കിന്റെ സര്‍വ്വെ  പ്രകാരം മോര്‍ബിഡിറ്റി  ലെവല്‍(രോഗാവസ്ഥ)പ്രവാസി വനിതകളില്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു എന്നത് അവള്‍ മാറുന്ന കാലത്തിനനുസരിച്ച് വ്യായാമവും,അടുക്കള ഭക്ഷണവും ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ഘടകങ്ങളില്‍ ഒന്നായി തിരിച്ചറിയുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്.ഇന്ന് ശരീരത്തിന് ഹാനി കരമായ ഭക്ഷണ പാനീയങ്ങള്‍ ഏതെന്ന വിവേചന ബുദ്ധിയും,തെറ്റായ ഭക്ഷണ ക്രമവും രോഗത്തെ വിളിച്ചു വരുത്തുമെന്ന തിരിച്ചറിവും പ്രവാസി വനിതകളെ സ്വയം കുടുംബ ഡോക്ടറും ഡയറ്റ്  സ്പെഷ്യ ലിസ്റ്റും വരെ ആക്കി മാറ്റുമ്പോള്‍,ഉണ്ടും ഉറങ്ങിയും മാത്രം കഴിയുന്നു എന്ന പൊതു വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി,മികച്ച  സമയാസൂത്രണത്തോടെ ചിട്ടയായ  ജീവിത ക്രമത്തിലൂടെ മാറ്റങ്ങളുടെ വേലിയേറ്റ ത്തില്‍  പ്രവാസി വനിതകളാകുന്ന     ഒരു സമൂഹം ആലസ്യം വിട്ട്   ഉയര്‍ന്നെഴുന്നെല്‍ക്കുന്നു.....

ഞായറാഴ്‌ച, ഏപ്രിൽ 15

തവളയും രാമനും പിന്നെ......


പുരാണങ്ങളിലെ  ഒരു കൌതുക കഥ ...
എവിടെയോ വായിച്ചു."തവളകള്‍ ഇനിയെങ്ങനെ രാമ രാമ എന്ന് വിളിക്കുമെന്ന് വെറുതെ ചിന്തിച്ചു"...
 വിഷു തലേന്ന്  ആ കഥ ...അത് വീണ്ടും ഓര്‍മിച്ചു...
 കഥ ഇപ്രകാരം.....
രാമ ലക്ഷ്മണന്മാര്‍ കാണാതായ സീതയെ തേടി കാട്ടിലൂടെ അലയുന്നു.
നടന്നു തളര്‍ന്ന അവര്‍ വിശ്രമിക്കാനായി ഒരു കുളക്കടവില്‍ ഇരുന്നു.
രാമബാണം ചാരിവെക്കാന്‍ ‍ സൌകര്യമില്ലാത്തതിനാല്‍
ചുറ്റും നോക്കിയപ്പോള്‍ അടുത്ത്  ഒരു മാളം കണ്ടു ( പൊത്ത് ).

ശ്രീരാമന്‍ തന്റെ ബാണം അതിലേക്കു കുത്തിയിറക്കി വെച്ചു.
കുറച്ചു സമയം വിശ്രമിച്ചിട്ട് യാത്ര തുടരാന്‍ ഒരുങ്ങിയപ്പോള്‍  ബാണം വലിച്ചൂരിയെടുത്ത ശ്രീരാമന്‍ ആകെ വിഷണ്ണനായി പോയി.
ബാണ മുനമ്പില്‍  ഒരു പെണ്‍തവള തറഞ്ഞിരിക്കുന്നു.
 ലോകത്ത് നിന്നും വിട പറയുന്നതിന് ,
തവളയെ കാരുണ്യത്തോടെ ബാണ  മുനയില്‍ നിന്ന് മോചിപ്പിച്ചിട്ട്‌ ശ്രീരാമന്‍ ‍ ചോദിച്ചു "പാവമേ...ബാണ മുന തൊട്ടപ്പോള്‍  നിനക്ക് നൊന്തപ്പോള്‍ നീയൊന്നു നിലവിളിക്കാത്തതെന്തു?ഇത്രമാത്രം നിന്നെ കീറി മുറിക്കുന്ന എന്റെ ബാണതിന്‍ വേദന നീ എങ്ങനെ സഹിച്ചു?"

യാത്രാ മൊഴിയായി  കണ്ണീരോടെ  പാവം പറഞ്ഞു...
"എന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്  ഏത് ആപത്തു വരുമ്പോഴും 
 " രാമ.... രാമ "എന്ന് വിളിക്കണമെന്ന്...
രാമനെക്കാള്‍ ‍ ആരാധ്യനായ ഒരാള്‍ ഇല്ലെന്ന്...
പക്ഷെ ആ  രാമന്‍ തന്നെ എന്നെ ബാണ മുനയില്‍ കോര്‍ക്കുമ്പോള്‍ പിന്നെ ഞാന്‍ ആരെയാണ് വിളിക്കേണ്ടത്?
അങ്ങ് തന്നെ പറയു? "....