പൂര്‍ണിമ ഓര്‍മ്മയായി...!
ജീവിതത്തിലേക്കുള്ള അവളുടെ ഒരു തിരിച്ചു വരവ് കാത്തിരുന്നവരെ- പ്രത്യേകിച്ചും ഞങ്ങള്‍ പ്രവാസി സമൂഹത്തെ ഒന്നാകെ നിരാശപെടുത്തി ആ പൌര്‍ണമി പോയ് മറഞ്ഞു.
കോഴിക്കോട് -: ബസ്സിന്റെ വാതില്‍ തട്ടി സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന പൂര്‍ണിമ(17) മരിച്ചു.ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങവേ ,ടൂറിസ്റ്റ് ബസ്സിന്റെ വശത്തെ അറയുടെ വാതില്‍ തുറന്ന രീതിയില്‍ സഞ്ചരിക്കുന്നതിനിടെ പൂര്‍ണിമയുടെ കഴുത്തിനു പിറകില്‍ തട്ടുകയായിരുന്നു.സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ തളര്‍ച്ചയാണ് പൂര്‍ണിമയ്ക്ക് ബാധിച്ചത്.ആ കാലയളവ് മുതല്‍ മുഖപുസ്തകത്തിലൂടെയും,മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക്കളിലൂടെയും പൂര്‍ണിമ ക്ക് വേണ്ടി സുമനസുകള്‍ പ്രത്യേകിച്ചും പ്രവാസലോകത്തും സഹായവും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.ഒന്നിനും കാത്തുനില്‍ക്കാതെ ആ പൂര്‍ണിമ പൊലിഞ്ഞു...
"ഉദിക്കുന്നതിന്‍ മുന്‍പ് അസ്തമിച്ച് പോയല്ലോ കുഞ്ഞേ..."
















.jpg)



