സാംസ്കാരിക കേരളത്തിന് മറക്കാനാവാത്ത ദിനം...എനിക്കും.
ഇരട്ട ഒന്നുകള്‍ നിരന്നു വരുന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. 2011-ലെ 11-ാം മാസത്തിലെ 11-ാം
തീയതിയാണിന്ന്. വെള്ളിയാഴ്ച 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് 12 ഒന്നുകള്‍ നിരന്നു നില്‍ക്കും -11. 11. 11. 11. 11.
11. നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസം. അതുകൊണ്ടു തന്നെ ഈ ദിനത്തെ നൂറ്റാണ്ടിന്റെ ദിനമെന്നാണ് വിളിക്കുന്നത്.
ഒന്ന് എന്ന അക്കം ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കണമെങ്കില്‍ 2111നവംബര്‍ 11 വരെ കാത്തിരിക്കണം. ഇതിന് മുമ്പ്
ഒന്ന് എന്ന അക്കം ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കണമെങ്കില്‍ 2111നവംബര്‍ 11 വരെ കാത്തിരിക്കണം. ഇതിന് മുമ്പ്
ഇങ്ങനെ സംഭവിച്ചത് 1911 നവംബര്‍ 11നാണ്. ഈ നൂറ്റാണ്ട് 17-ാം തവണയാണ് അക്കക്കളിക്ക് സാക്ഷ്യം വഹിക്കുന്നത്.
1.1.11 എന്ന അക്കസങ്കരത്തോടെയാണ് ഈ വര്‍ഷം പിറന്നത്. പിന്നെ ഒന്നുകളുടെ കൂട്ടായ്മയുണ്ടാകുന്നത് ഈ മാസമാണ്.
1.1.11 എന്ന അക്കസങ്കരത്തോടെയാണ് ഈ വര്‍ഷം പിറന്നത്. പിന്നെ ഒന്നുകളുടെ കൂട്ടായ്മയുണ്ടാകുന്നത് ഈ മാസമാണ്.
1.11.11 എന്ന അക്കക്കൂട്ടായ്മയോടെ ഈ മാസം തുടങ്ങി.
ഒന്നുകള്‍ നിരന്ന് വരാന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കണമെങ്കിലും രണ്ടുകളുടെ അപൂര്‍വത 10 വര്‍ഷത്തിനുള്ളില്‍ എത്തും.
ഒന്നുകള്‍ നിരന്ന് വരാന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കണമെങ്കിലും രണ്ടുകളുടെ അപൂര്‍വത 10 വര്‍ഷത്തിനുള്ളില്‍ എത്തും.
2022 ഫിബ്രവരി രണ്ടിന് അഞ്ച് രണ്ടുകള്‍ നിരന്നുവരും.